മീര Like

“ശ്രേയക്ക്….”

ഞാൻ പറഞ്ഞു പൂർത്തിയാക്കും മുന്പ് അവൾ പറഞ്ഞു….
“അവൾ അർജുനോട് പറഞ്ഞത് മൊത്തം സത്യമായിരുന്നില്ല… സുജയ് കസിൻ ആണെന്നത് ഒക്കെ സത്യം… പക്ഷേ കഞ്ചാവും പെണ്ണുപിടിയും ആയിരുന്നു നടക്കുന്ന സുജയ് യെ അവൾക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല….”

“പിന്നെ അവളെന്നോട് പറഞ്ഞത്???”

“സുജയ് മീരയുടെ അച്ഛന്റെ അനിയത്തിയുടെ മകനാണ്…. അവരുടെ അമ്മ… അതായത് മീരയുടെ അമ്മാമ്മ അവർ താമസിച്ചിരുന്ന ആ വീട് സുജയ് യുടെ അമ്മയുടെ പേരിൽ എഴുതി വച്ചതാണ് പ്രശ്നം മൊത്തോം…”

തനിക്ക് പരിജയം ഇല്ലാത്ത പഴയ കാര്യങ്ങളുടെ ഭാണ്ഡകെട്ട് എനിക്ക് മുൻപിൽ അഴിക്കുന്നത് എന്തിനാണ് എന്ന് ആലോചിക്കുമ്പോളേക്ക് അവൾ പറഞ്ഞു..

“എല്ലാത്തിന്റെയും ഇരയാവാൻ ആയിരുന്നു മീരക്ക് വിധി… അവളെ അയാളെക്കൊണ്ട് കെട്ടിപിക്കാം എന്ന വ്യവസ്ഥയിൽ ആയിരുന്നു അവരവിടെ താമസിച്ചത്….”

“പക്ഷേ മീരക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ??? ”

“ആരോട് പറയാൻ??? കള്ള് കുടിക്കാൻ തന്നെ കാശ് തികയാത്ത അച്ഛനോടോ??? മീരക്ക് തന്നെ അറിയാമായിരുന്നു അവൾക്ക് മറ്റൊരു വഴിയില്ലെന്ന്…”

“എന്നിട്ട്??? ”

അർജുനെ കണ്ടതിനു ശേഷം അവൾക്ക് ലൈഫിൽ പ്രതീക്ഷ ഒക്കെ വന്നത്പോലെ എന്ന് പറയുമായിരുന്നു…. അവളെ സന്തോഷത്തോടെ കണ്ട ദിവസങ്ങൾ… ”

പക്ഷേ തങ്ങളുടെ ഇടയിൽ മീര എന്നും എപ്പോളും ചിരിച്ചുകൊണ്ടേയിരുന്നു എന്ന് ആലോചിച്ചുകൊണ്ട് അവളെ നോക്കി… അപ്പോളേക്കും ശ്രേയ വണ്ടിയിൽ ഒതുക്കി നിറുത്തിയ ശേഷം എന്നെ നോക്കി പറഞ്ഞു….

“അന്ന് അർജുൻ വന്ന ദിവസം…. അയാൾ കണ്ടിരുന്നു നിങ്ങൾ ഒരുമിച്ചു പോകുന്നതോ മറ്റോ…. പിന്നെ അതും പറഞ്ഞു വഴക്കായി…. ഒടുവിൽ സഹികെട്ടു നിങ്ങൾ തമ്മിലുള്ള ഇഷ്ടം തുറന്നു സമ്മതിച്ചു…. അന്നവളെ പൊതിരെ തല്ലി കൊല്ലാറാക്കി പോയതാണ് അയാൾ…. കുറെ ദിവസത്തേക്ക് പിന്നെ അയാളുടെ ശല്യം ഉണ്ടായില്ല….”

“എന്നിട്ട്???”

“ആ ഉത്രാട ദിവസം…. തിരുവോണത്തിനു വേണ്ടി തുമ്പപൂ പറിക്കാൻ ഇറങ്ങിയതാണ് മീര… അവളുടെ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി അയാൾ.…”

“എന്നിട്ട്??? എവിടെയുണ്ടെന്റെ മീര???”

“അവൾ അർജുനെ കാത്തുനില്പുണ്ട്…. പക്ഷേ അതിനും മുന്പ് ഞാൻ അവളുടെ ഇപ്പോളത്തെ രൂപം കാണിച്ചു തരാം…. അവളെ കണ്ട്… അവളുടെ ഇപ്പോളത്തെ രൂപം കണ്ട് അവളെ അറപ്പോde നോക്കുന്ന അർജുനെ നേരിടാൻ അവൾക്ക് കഴിഞ്ഞെന്ന് വരില്ല….”

“ശ്രേയാ,,, എനിക്കെന്റെ മീരയെ ആണ് കാണേണ്ടത്… പ്ലീസ്….”

“അര്ജുന് ഈ സ്ഥലം ഓർമ്മയുണ്ടോ???

അപ്പോളാണ് ഞാൻ പുറത്തേക്ക് നോക്കുന്നത്….. കുറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കുറച്ചു നീങ്ങി ഞാനാ പഴയ മോട്ടോർ ഷെഡ് കണ്ടു…. പിന്നെ എനിക്ക് മീര എവിടെ ഉണ്ടാവുമെന്ന് അന്വേഷിക്കേണ്ട കാര്യം ഇല്ലായിരുന്നു….

ഞാൻ പുറത്തിറങ്ങുമ്പോളേക്ക് ആകാശം മൂടികെട്ടിയിട്ടുണ്ട് പണ്ടത്തെപ്പോലെ
വീണ്ടുമൊരു മഴക്ക് കോപ്പ് കൂട്ടുന്നതാവാം…. വിറയ്ക്കുന്ന കൈകാലുകളോടെ ഞാൻ ആ മോട്ടോർ പുരയുടെ നേരെ ഓടി…

എന്റെ പ്രതീക്ഷ തെറ്റിയില്ല…. അകലെ നിന്നെ കാണാം നീല ജീൻസും പഴയത് പോലെയൊരു വെള്ളയിൽ ബ്ളാക്ക് പുള്ളികളുള്ള കുർത്തയോ ഷർട്ടോ മറ്റോ ധരിച്ചാണ് നിൽപ്….

മീരാ….

അവളെ കണ്ടതും ഞാൻ അലറിക്കൊണ്ട് അവൾക്കരികിലേക്ക് ഓടി….

എന്റെ ശബ്ദം കേട്ട് മീര എനിക്ക് നേരെ തിരിഞ്ഞു…. അവളെ കണ്ട് എന്റെ കാലുകൾ സ്തംഭിച്ചു പോയി… തളരുന്നത് പോലെ…

മീര… അവളുടെ മുഖത്തിനു വലതു ഭാഗം ഇല്ലെന്ന് തന്നെ പറയാം… കവിളെല്ലാം മാംസം ചുളിഞ്ഞു ഷേപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്…. ആ രൂപമാറ്റം കഴുത്ത് വരെ വ്യാപിച്ചിരിക്കുന്നു….

പക്ഷേ അത് കണ്ട് അവളോടുള്ള എന്റെ പ്രണയം പതിൻ മടങ്ങായി ഏറി…

മീരാ….

അർജൂ….

പക്ഷേ, എന്റെ അലർച്ച കേട്ടോ അപരിചിതനെ കണ്ടതുകൊണ്ടോ നാല് വയസു പ്രായം തോന്നിക്കുന്ന ഒരു കൊച്ചു ഓടി ചെന്നു അവളെ പിറകിൽ നിന്ന് കെട്ടിപിടിച് കൊണ്ടു കരഞ്ഞു…

അതുകണ്ട മീര തിരിഞ്ഞു ആ കുഞ്ഞിനെ കയ്യിലെടുത്തു പതിയെ എന്നരികിലേക്ക് വന്നു…. പിന്നെ അപ്പോളേക്കും അവളുടെ മാറിൽ മുഖം പൂഴ്ത്തിയ ആ കുഞ്ഞിനെ എന്റെ നേരെ കാണിച്ചു പറഞ്ഞു

“ന്റെ മോള്… അല്ല നമ്മുടെ മോള്…”

അപ്പോളേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു…. മീരയെയും തോളോട് ചേർത്ത് എന്നിൽ നിന്ന് അകലാൻ നോക്കുന്ന ഞങ്ങളുടെ മോളെയും കൊണ്ടു ഞാനാ പ്രണയമഴ നനഞ്ഞുകൊണ്ട് കാറിനു നേരെ നടന്നു…..

♥️♥️♥️♥️

മൂന്ന് ദിവസങ്ങൾക്കു ശേഷം….

ഇന്ന് ഞങ്ങളുടെ കല്യാണമാണ്…. ആ ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ വന്നു കയറുമ്പോൾ ടിവി യിൽ ഫ്ലാഷ് ന്യൂസ്‌ കാണാം….

ചോക്കാ കുളത്തിൽ അജ്ഞാത മൃതദേഹം…. ആസിഡ് ഒഴിച്ച് വികൃതമാക്കിയതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല…

മീരയെ കൊണ്ടു വന്ന ദിവസം എല്ലാം അമറിനോട് വിളിച്ചു പറഞ്ഞതും അന്ന് രാത്രി നടന്നതും എല്ലാം ഓർത്ത് എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…

♥️♥️♥️♥️♥️♥️

ബ്രോസ്

പ്രതീക്ഷിക്കുന്ന നിലവാരം ഇല്ലെന്ന് അറിയാം….

കുറച്ചു പാർട്ടുകൾ ഉള്ള സ്റ്റോറി ആയേനെ പ്ലാൻ ചെയ്തത് പോലെ എഴുതിയിരുന്നേൽ… പക്ഷേ സമയക്കുറവ്… പിന്നെ നല്ല മടി… മൂഡ് വരുന്നുമില്ല…

അത്കൊണ്ട് ചുരുക്കി… പിന്നെ കൺമണി, ഇന്ദു രണ്ടു പേരെ കൊന്ന രോഗത്തിൽ നിന്ന് രക്ഷപ്പെടുന്നത് ആക്കാമെന്ന് വച്ചാണ് വീണ്ടും ഇതിലും
രോഗം കൊണ്ടു വന്നത്…

പിന്നെ മറ്റൊരു കഥ എഴുതി കഥകൾ ഇൽ പോസ്റ്റി പിന്നെ റിമൂവ് ചെയ്തിട്ടുണ്ട്… അത് ഇവിടെ പോസ്റ്റാണോ??

ക്ലാര എന്നാണ് പേര്…

തൂവാനത്തുമ്പികൾ ക്യാർക്കറ്റെഴ്സ് ആണ്….

അഭിപ്രായം പറയുമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *