“അവരുടെ ഇടേ വളർന്നോണ്ട് ആണുങ്ങളോട് മിണ്ടാൻ അവസരംണ്ടായ്ട്ടില്യ…. നാണം കുണുങ്ങി ആയി നടന്നോണ്ട് ഒരു പേര് വരെ വീണു…. ചാന്ത്….”
അവൾ തല ഉയർത്തി എന്നെ നോക്കി ചോദിച്ചു….
“നിനക്ക് അറിഞ്ഞൂടെ നിനക്ക് ഒരു കോഴ്പോം ഇല്യാന്ന്… അത് പോരേ…. ബി കോൺഫിഡന്റ് ഇൻ യു….”
അതും പറഞ്ഞു അവൾ തന്റെ കയ്യിലെ പഫ്‌സ് പ്ളേറ്റിലേക്ക് വച്ച് ടിഷ്യു എടുത്തു കൈ തുടച്ചു….. അവളുടെ കണ്ണുകൾ എന്റെ കണ്ണിലേക്കു തന്നെ തറച്ചു നോക്കുമ്പോൾ ആ കണ്ണുകളിലേക്ക് തിരിച്ചു നോക്കാൻ മടി തോന്നി ഞാൻ മുഖം കുനിച്ചു….
ആ നിമിഷം തന്നെയവൾ എനിക്ക് കോൺഫിഡൻസ് നൽകാൻ എന്ന വണ്ണം തന്റെ കൈ കൊണ്ടു എന്റെ കൈക്ക് മുകളിൽ മൃദുവായി അമർത്തി…..
ഞാൻ തലയുയർത്തി അവളെ നോക്കുമ്പോളേക്ക് എല്ലാം കഴിഞ്ഞിരുന്നു….. അവൾ വീണ്ടും സ്വന്തം കാര്യത്തിലേക്ക് കടന്നു… പഫ്‌സ് ഒരെണ്ണത്തിന്റെ പകുതിയേ ആയിട്ടൊള്ളു ഒന്നര ബാക്കി ഉണ്ടല്ലോ…..
“ഇതൊന്നും ഇയാൾക്ക് പ്രശ്നം അല്ലെങ്കിൽ…..”
ഞാൻ അത് പറഞ്ഞതും അവൾ കയ്യിൽ എടുത്തു കടിച്ച പഫ്‌സ് പ്ളേറ്റിലേക്ക് വച്ച് എന്നെ നോക്കി…. ഞാൻ അവളെയും…..
“പ്രശ്നോ??? എന്റെ ഇപ്ലത്തെ പ്രശ്നം എന്താന്ന് അറിയോ??”
ഞാൻ എന്താണ് എന്നാ ഭാവത്തിൽ അവളെ തന്നെ നോക്കുമ്പോൾ അവൾ എന്നെ നോക്കി കണ്ണിറുക്കി പറഞ്ഞു….
“പഫ്സ് മൊഖോം കയ്യും ഒക്കെ വൃത്തികേടാക്കും…..”
അവളുടെ ഇരു നിറത്തിലുള്ള മുഖത്ത് പഫ്സിന്റെ ക്രീം നിറമുള്ള പൊടികൾ തെളിഞ്ഞു കാണാം…. ഇത്രയും സൂക്ഷ്മമായി ആദ്യമായാവും ഞാൻ അവളെ നോക്കുന്നത്….
അവൾക്ക് നേർത്ത മീശയുണ്ട്…. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാനാവും…. അത്പോലെ പണ്ടെന്നോ വന്നു പോയ മുഖകുരുവിന്റെ പാടുകളും…. പിന്നെയും എടുത്തു പറയാനുള്ളത് അവളുടെ ഇടതൂർന്ന നീണ്ട മുടിയാണ്…. അല്പം ചുരുണ്ടു ചുരുണ്ടു അത് അവളുടെ അരക്കെട്ടിന് ഒപ്പം വരെയെത്തി അതിനെ പാതി മറക്കും…. എന്നുമതിനെ അലങ്കരിക്കാൻ ഒരു കൊച്ചു തുളസികതിരും കാണും
എന്റെ ഗാഢമായ നോട്ടം കണ്ട് അവൾ എന്തെ എന്ന അർത്ഥത്തിൽ എന്നെ നോക്കി കണ്ണിന്റെ പുരികം ഉയർത്തി….
ഒന്നുമില്ലെന്ന അർത്ഥത്തിൽ ഞാനവളെ കണ്ണ് അടച്ചു കാണിച്ചതോടെ അവൾ വീണ്ടും പ്ളേറ്റിലേക്ക് തല കുനിച്ചു….
“തത്തമ്മോ…..”
സത്യത്തിൽ വീണ്ടുമവൾ മുഖം ഉയർത്തി എന്നെ നോക്കി…. ചെറു പുഞ്ചിരി വിട്ടുമാറാതെ ഏത് നിമിഷവും അലങ്കാരമാവുന്ന ആ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു…
“കൊച്ചേ….. ഐ ലവ് യു…. ചുമ്മാ പറയണത് അല്ലാട്ടോ….. ഇയാൾക്ക് എന്നെ
ഇഷ്ടാണേല്…. ഞാനെന്റെ വീട്ടി പറഞ്ഞോട്ടെ???”
അവൾ എനിക്ക് നേരെ മുഖം ഉയർത്തിയില്ല…. പക്ഷേ അവൾ തന്റെ കയ്യിലെ പഫ്‌സ് ന്റെ ബാക്കി തന്റെ പ്ളേറ്റിലേക്ക് വച്ചു…. എനിക്കായുള്ള പഫ്‌സ് അപ്പോളും അനാഥമായിരിക്കുന്നത് കണ്ടു ആ പ്ളേറ്റ് അവൾ എനിക്ക് നേരെ അല്പം നീക്കിവച്ചു…. അവൾ തന്റെ കയ്യിലെ കൊച്ചു ടവൽ വച്ച് മുഖവും കയ്യും വൃത്തിയാക്കാൻ തുടങ്ങി….
പക്ഷേ അപ്പോളും ഞാൻ കഴിക്കാതെ ഇരിക്കുന്നത് കണ്ട് അവൾ എന്റെ മുഖത്തിനു നേരെ അവളുടെ മുഖം അല്പം ഉയർത്തി….
“കഴിക്കെടോ….”
“ഏയ് ഇയാള് കഴിക്കെടോ….”
“കഴിക്ക് അർജുൻ…. ഇത്രയും നേരം ഞാൻ അല്ലേ കഴിച്ചേ… ഞാൻ ഇരിക്കാം ഒപ്പം….”
ഞാനും പതിയെ വളരെ സൂക്ഷ്മതയോടെ ആ പഫ്‌സ് കയ്യിലെടുത്തു കടിച്ചു തിന്നാൻ തുടങ്ങി…. അവൾ എന്നെ തന്നെ നോക്കുന്നുണ്ടെന്ന് അറിയാമായിരുന്നത് കൊണ്ടു എന്റെ മുഖം ഉയർന്നതെ ഇല്ല…. അത് കൊണ്ടാവാം പാതി കഴിക്കുമ്പോളേക്ക് അവൾ എണീറ്റ് കൈ കഴുകാൻ നീങ്ങിയത്…. ഞാൻ കഴിച്ച് തീരുമ്പോളേക്ക് അവൾ വീണ്ടും സീറ്റിൽ വന്നിരുന്നു….
കാമുകൻ ബിൽ പേ ചെയ്യുക എന്നുള്ള അലിഖിത നിയമവും അവൾ തെറ്റിച്ചു…. അവൾ കൈ കഴുകാൻ പോയ നേരം ബിൽ കൂടി പെയ്തു ചെയ്താണ് വന്നത്….
കഴിഞ്ഞു തിരിച്ചു നടക്കുമ്പോൾ ഇങ്ങോട്ട് എന്റെ കൈ പിടിച്ചു വലിച്ചു ചിലച്ചോണ്ട് വന്ന അവൾ തിരിച്ചു വളരെ പതുക്കെ നിശബ്ദയായി മാറി… പക്ഷേ അവൾ എന്നോട് കുറച്ചു കൂടി ചേർന്നു നടക്കുന്നത് പോലെ….
