മീര 1

പിന്നെ ഒരു മേളമായിരുന്നു…. ഞാൻ വളരെ കുടിച്ചെന്നോ ദർശന്റെ മേത്തേക്ക് വാള് വച്ചെന്നോ ഞങ്ങളെ രണ്ടാളെയും കുളിപ്പിക്കേണ്ടി വന്നുവെന്നോ ഒക്കെ പറഞ്ഞു കേട്ടത് രാത്രിയിൽ ബോധം വന്നപ്പോളാണ്….

എന്തായാലും ഞാൻ അവിടെയും മാന്യത കാണിച്ചു… ഹോസ്റ്റലിൽ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കാൻ എന്റെ സ്വന്തം കൊച്ച് ടേബിൾ റാക്ക് തുറന്നു അതിലേക്ക് വാള് വച്ചു മാന്യമായി അടച്ചു വയ്ക്കുക കൂടി ചെയ്തു ഞാൻ….

എന്തായാലും പിറ്റേന്ന് ഫുൾ ബോധം മോഡ് ഓൺ ആയപ്പോൾ അമർ വന്നു പറഞ്ഞു…

“ഇനി എങ്ങാനും നീ രണ്ടു പെഗ്ഗീ കൂടുതൽ കുടിച്ചാ????”

ആദ്യമായാണ് അമർ എന്റെ നേരെ കൈ ചൂണ്ടി ഭീഷണിപെടുത്തുന്നത്…. പേടി ഉണ്ടായിട്ടല്ല കേട്ടോ… എന്നാലും ചെറിയൊരു…. അങ്ങനെ അതോടെ ഒറ്റ ദിവസം കൊണ്ടു മദ്യപാനം ഒന്നോ രണ്ടോ പെഗിൽ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യനായി ഞാൻ….

പക്ഷേ കീഴടങ്ങിയില്ല…. എല്ലാവരുടെയും ആദ്യ പെഗ് തീരുമ്പോളേക്ക് ടച്ചിങ്‌സ് തീർക്കുക എന്നാ ഭാരിച്ച ഉത്തരവാദിത്വം ഞാൻ എന്നും ഭംഗിയായി നിർവഹിച്ചു പോന്നു…

അടുത്ത ദിവസം എന്നത്തേയും പോലെ കോളേജിലെ ഗേറ്റിനോട് ചേർന്നുള്ള ആ മതിലിൽ അമർ, ഞാൻ ദർശൻ വിനയ് ഇങ്ങനെ ഹാജരായി… പെൺകുട്ടികളുടെ അളവുകളെ കുറിച്ചൊരു ഗവേഷണം നടത്തുകയായിരുന്നു ഞങ്ങൾ…. അവരുടെ വാത്സല്യഭാജനം ആയിക്കഴിഞ്ഞ എന്റെ ഉത്തരവാദിത്തം ആയിരുന്നു ഓരോരുത്തരുടെയും അളവ് പറയുന്നത് ..

അപ്പോളാണ് മീര വരുന്നത്…. അവളെ കണ്ടപ്പോൾ ഫേസ് ചെയ്യാൻ മടി പോലെ…..ഞാൻ പതിയെ പിന്നിലോട്ട് വലിഞ്ഞു….
പക്ഷേ…. അവളെ ഞാൻ അളന്നത് കുറഞ്ഞു പോയ്…

അവൾ എല്ലാവരുടെയും കണ്ണിലുണ്ണി ആണല്ലോ…. സിമ്പിൾ ആയി കക്ഷി വന്നു അമറിനു ഒക്കെ കൈ കൊടുത്തു വന്നു എന്റെ പുറത്തിനിട്ട് തന്നെ താങ്ങി….

പ്രതീക്ഷിക്കാത്തത് കൊണ്ടു ഞെട്ടി തിരിയുമ്പോളേക്ക് അവൾ അമറിനോട്‌ എന്നെ കുറിച്ച് പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്….

“ഈ ചെക്കങ്കണ്ടാ…. തൃശൂര് പൂരത്തിന് കണ്ട പരിജയമ്പോലും കാണിക്കണില്ല്യ…. ഇനിക്ക് ഒരിഷ്ടന്തോന്നി… ഞാനതീ ചെക്കനോട് തൊറന്ന് പറയുഞ്ചേയ്തു…”

ആർക്കുമത് വിശ്വസിക്കാൻ തന്നെ പറ്റിയില്ല….

“അപ്പോ അവ്ന്റെ കല്യാണം പണ്ടെങ്ങോ ഒറപ്പിച്ചു വച്ചേക്കാന്നു… അതവടെ തീർന്നതാ…. അന്നട്ടും ഇങ്നെ മിണ്ടാണ്ട് നിക്കണോ….”

ഞാൻ അവളോട്‌ ഇഷ്ടം പറഞ്ഞത് അവൾ അവളുടെ പേരിലാക്കി അവൾ എനിക്കിട്ട് കൊട്ടി…. ഇതൊക്കെ കേട്ട് കഥ അറിയാതെ കുന്തം മിഴുങ്ങി ബാക്കി ടീംസും….

“അയ്യോ…. ന്നാ ഞാമ്പോട്ടെ…. ഈ ചെക്കന് ന്തായാലും മ്മളെ വേണ്ട… മ്മള് കറ്ത്തത്… കാണാനും ഗ്ലാമറില്ല്യ….. മ്മക്ക് പറ്റുന്ന വല്ലോരേം കിട്ട്വോന്ന് ഞാനും നോക്കട്ടെ…. കേട്ടോടാ ചെക്കാ…”

അവൾ അതും പറഞ്ഞു എന്നെ നോക്കി കൈ വീശി…. ആ നിമിഷം ആ കണ്ണുകളിൽ കാണുന്ന തിളക്കവും സന്തോഷവും…. എന്തോ അവളും അവളോടുള്ള പ്രണയവും എന്റെ ഉള്ളിൽ വീണ്ടും നിറഞ്ഞു….

അവൾ പോയതും വിനയും ദർശനും എന്നെ പൊതിഞ്ഞു….

“ന്താടാ…. നിനക്കിഷ്ടല്ല്യങ്ങേ അതങ്ങ് പറഞ്ഞാ പോരേ… അവളോട് മിണ്ടാണ്ട് നടക്കണോ???”

“അതോ ഇനി എല്ലാരുമ്പറയണ പോലെ…”

“മതീടാ നിറുത്തിക്കെ… ”

അത് വരേ നിശബ്ദനായി എന്നെ നോക്കുക പോലും ചെയ്യാതെ ഇരുന്നു അമർ പറഞ്ഞപ്പോൾ രണ്ടാളും തെല്ലു അടങ്ങി….

സത്യത്തിൽ എനിക്ക് വളരെ സങ്കടം തോന്നി…. ഒപ്പം നടന്നിട്ട് പോലും അവരുടെ വാക്കുകൾ…

എന്തായാലും എന്നെ ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പിക്കാത്ത അമറിന്റെ അടുത്ത് ചെന്നു ഇരുന്നപ്പോൾ അവൻ ചോദിച്ചു….

“നീ പറഞ്ഞല്ലേ… അവളോട്‌ ഇഷ്ടാന്ന്…”

മറ്റു രണ്ടു പേരും അവനു വട്ടായോ എന്നാ ഭാവത്തിൽ നോക്കുമ്പോൾ ഞാൻ അമറിനെ നോക്കി തലയാട്ടി മൂളി…

“മ്മ്മ്.”

“അവള് ‘നോ’ന്നും മ്പറഞാ…”

“മ്മ്…”

“സത്യാണോടാ???”

വിനയ് എന്നെ നോക്കി ചോദിച്ചു… ഞാൻ ചുമ്മാ തലയാട്ടി….

“അത് പൊളിച്ചു… മലര്… ഇന്ന് ആഘോഷിക്കണല്ലോ…”

“ന്ത്‌ അവള് ഇവനെ വേണ്ടെന്ന് പറഞ്ഞതാ???”
“അല്ല മൈ… ഇവൻ അവളോട്‌ ഇഷ്ടം പറയാനൊള്ള ധൈര്യം കാണിച്ചല്ലോ… അയ്ന്..”

Leave a Reply

Your email address will not be published. Required fields are marked *