അവൾ തിരിഞ്ഞതും ഞാനവളെ വിളിച്ചു…. അത് കെട്ട് നിറഞ്ഞ പുഞ്ചിരിയോടെ എന്റെ നേരെ തിരിഞ്ഞു അവൾ പറഞ്ഞു…
” അയ്യടാ ഞാൻ ചെലചാട്ടി ഒന്നൂമല്ല…. കുറ്റമ്പേര് വിളിച്ചാ ഇണ്ടല്ലോ…. ”
“ഇയാള് എന്തോ ചെയ്യും അങ്ങനെ വിളിച്ചാന്ന്… ”
“അത്… അത്ണ്ടല്ലോ…. വിളിക്കണ ആൾക്കാരെ നോക്കി ആവും മറുപടി…. ഇയ്ക്ക് ഇഷ്ടോള്ളോരു ആണേ നല്ലത് കിട്ടും എന്റേന്ന്….”
“അപ്പൊ ഒട്ടും ഇഷ്ടല്യാത്തോണ്ടാലെ എന്നെ ഒന്നും ചെയ്യാഞ്ഞേ????”
” അത്….. അതൊന്നൂല്യ…. ഞാമ്പോട്ടെ??? ഫ്രണ്ട്സൊക്കെ പോയാ തന്ന്യാവും,… ”
ഞാൻ അവിടെ നിന്ന് പതിയെ അവൾക്കൊപ്പം പുറത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു…
” അപ്പോ ഞാനിയാള്ടെ ഫ്രണ്ട് ല്ലേ??? ”
“ആണോ… ന്നാലും… ന്റെ ബസ് പോയാ…”
“അടുത്ത ബസ് വരില്ലേ???”
“ഉവ്വാ… എന്നാലും…”
“ഓ എന്നാ പോ…”
“ന്നാ പോട്ടേ ഞാൻ???”
“പൊക്കോന്ന്…”
അവളെ നടക്കാൻ അനുവദിച്ചു ഞാൻ നടത്തം നിറുത്തി നിശ്ചലമായി… അവൾ ഏതാനും സ്റ്റെപ് മുൻപോട്ട് വച്ചെങ്കിലും പിന്നെ നിന്ന് പതിയെ എനിക്ക് നേരെ തിരിഞ്ഞു…
“ന്തേ പോണില്ലേ???”
“എങ്ട് പൂവാഞ്ചേക്കാ….”
“പിന്നെ???”
“സ്ട്രൈക്ക് ആയോണ്ട് കാന്റീൻലെ സാധനങ്ങൾ ഒക്കെ ബാക്കി ആവും… വാ മ്മക്ക് ഒന്ന് മുടിപ്പിക്കാം….”
ഇത്രേം സീരിയസ് കാര്യം പറയാൻ ഞാൻ തുടങ്ങുമ്പോൾ അവളുണ്ടല്ലോ.. തീറ്റ കാര്യം എടുത്തു ഇടുന്നു…
ഇത് എനിക്ക് മാത്രം വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായത് ആണോ എന്നാലോജിച്ച് ഞാൻ നില്കുമ്പോ അവൾ എന്റെ കയ്യും പിടിച്ചു ഒറ്റ നടത്തം….
ആ കൈയിലെ പിടി അവൾ വിട്ടത് കാന്റീനിൽ ചെന്നാണ്….
കാന്റീനിലെ ഉരുളകിഴങ്ങ് കൊണ്ടുള്ള ബീഫ് കട്ട്ലെറ്റ് പ്ളേറ്റിനും പൈനാപ്പിൾ ജ്യൂസിനും മുന്നിലേക്ക് തല കുനിച്ചു അവളിരിക്കുമ്പോൾ ഞാൻ പറഞ്ഞു തുടങ്ങി….
“ഡോ…. ഞാൻ കൊറേ ഡ്രോബാക്ക് ഒള്ള ആളാണ്….”
ഒരു മിനിറ്റു അവൾ മിണ്ടിയില്ല…. വായിൽ ഉള്ളത് തീരണ്ടേ??? അതൊന്ന് ഇറക്കി അല്പം ജ്യൂസ് കുടിച്ച ശേഷം അവൾ ചോദിച്ചു…
“എന്ത് ഡ്രോബാക്ക്…. എനിക്കൊന്നും തോന്നീട്ടില്യ…”
എനിക്കാണേൽ എന്റെ ഡ്രോബാക്ക്…. ചാന്ത് പൊട്ട് എന്നുള്ള വിളി.. നേരിട്ടു അവളോട് പറയാൻ മടി…..
അവളപ്പോളേക്ക് ഫുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു…..
“എല്ലാവരും വിളിക്കണത്….”
“ഓ… ഞാൻ ബാക്കി ഒള്ളോരെ നോക്കാറില്ല്യ….. യു ആർ ഗുഡ് ഫോർ മി….”
അത്രേം പറയാൻ അവളൊന്നു തല പൊന്തിച്ചു….. അപ്പോളേക്കും അവളുടെ പ്ളേറ്റിലെ ഒരുവിധം തീരുമാനം ആയിട്ടുണ്ട്…..
വീണ്ടും അവൾ എന്നെ നോക്കി…. അല്ല ടേസ്റ്റ് മാത്രം ചെയ്ത എന്റെ പ്ളേറ്റ് നോക്കി…. ചോദിച്ചു…
“നീ കഴ്ക്കണില്ല്യേ????”
“ന്തേ വേണോ???”
“അങ്ങനെ ഒന്നും പറയാൻ പാടില്ല എന്നോട്… നല്ല തീറ്റ ഭ്രാന്തി ആണ്…. അമ്മ എപ്ളും പറയും വല്ല ഹോട്ടല് കാർക്കും കെട്ടിച്ചു കൊടുക്കാന്ന്….”
അതും പറഞ്ഞു എന്നെ നേരെ നോക്കി പുഞ്ചിരിച്ചു അവളുടെ പ്ളേറ്റ് നീക്കി വച്ച് അവളെന്റെ പ്ളേറ്റ് എടുത്തു…
“വേറെ ഓർഡർ ചെയ്യാമ്പെണ്ണേ….”
“ന്നാ ഇനി എഗ്ഗ് പഫ്സ് മതീടാ….”
അവൾ വീണ്ടും അങ്കം വെട്ട് തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു….
“അച്ഛൻ കുഞ്ഞിലേ മരിച്ചതാ…. പിന്നെ മൂന്നു ചേച്ചിമാരുടേം അമ്മേടേം എടേ മാത്രം ജീവിച്ചോണ്ട് ആണുങ്ങളുമായി ഇട പഴകി ശീലം ഇല്ല്യ….”
“ആഹാ മൂന്നു ചേച്ചിമാരോ…. നല്ല രസാവും ല്ലോ… എപ്ളും ബഹളോം കളീം ചിരീം ഒക്കെ ആയിട്ട്…. എനിക്കിഷ്ടാ അങ്ങനത്തെ വീട്ടീ ചെന്നു കേറാൻ… അല്ലാണ്ട്…. ആരും ഇല്ല്യാത്ത മരണങ്കഴിഞ്ഞ വീട് പോലെ ഒറങ്ങി കെടക്കണ വീട്ടീ പോണ കാര്യം ആലോയ്ക്കാങ്കൂടി വയ്യ….”
അപ്പോളേക്കും പഫ്സ് വന്നിട്ടുണ്ട്…. എന്നിട്ടും അവൾ ഞാൻ കഴിച്ച കട്ട്ലെറ്റ് ന്റെ ബാക്കി കൂടി കഴിച്ചു എന്റെ നേരെ തല ഉയർത്തി…… ഞാൻ അവളെ തന്നെ നോക്കുന്നത് കണ്ട് അവൾ ചിരിയോടെ പറഞ്ഞു…
“ഫുഡ് വേസ്റ്റ് ആക്കാമ്പാടില്യ… അതാ….”
ഞാനും അവളെ നോക്കി ചെറു ചിരി സമ്മാനിച്ചു പഫ്സ് പ്ളേറ്റ് അവൾക്ക് നേരെ നീട്ടി വച്ചു…..
അവൾ ഒരെണ്ണം കയ്യിലെടുത്തു കഴിച്ചു തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു
