മീര 1

തിരിച്ചു നടക്കുമ്പോളും അയാൾ എനിക്കൊപ്പമുണ്ട്…. അറക്കാൻ കൊണ്ടുപോവുന്ന വേട്ട മൃഗം പോലെയും അയ്യോ.. നിക്കീ കല്യാണം വേണ്ടാന്നുമ്പറയണ പെണ്ണിനെപോലെയും ഒക്കെ ഞാനും അയാൾക്ക് ഒപ്പം നടക്കുന്നുണ്ട്….

“അന്ന് കീർത്തന കരഞ്ഞത് ണ്ടല്ലോ ഞാൻ കാരണല്ലാട്ട… പക്ഷേണ്ടല്ലോ അയ്ന്റെ കാരണം പൊറത്തു പറയാനു മ്പറ്റ്ല്ല….”

അമർ ആദ്യമായി മൃദു സ്വരത്തിൽ എന്നോട് സംസാരിച്ചു….

“മ്മ്,…”

“ന്ത്‌ന്ന്….. വാ തൊറന്ന് പറയ്ടാ ചെക്കാ…..”

“സോറി… ഇങ്ടെ രണ്ടാഴ്ച കളഞ്ഞേന്…”

എന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു…. അല്ലെങ്കിലും ഞാൻ ഹാഫ് പെണ്ണാണല്ലോ… കരച്ചിൽ ഒക്കെ ആവശ്യത്തിനും ആവശ്യമില്ലാതെയും വരും…

“ഇനി എന്റേന്ന് ങ്കൂടി കിട്ടണ്ടാന്ന് ണ്ടങ്ങേ മോങാണ്ട് നടന്നോ….”

ഞാൻ മറുപടി നൽകാതെ മുഖം തുടക്കുമ്പോളേക്ക് അമർ വീണ്ടും പറഞ്ഞു

“നിന്ന്യേ ഒന്ന് നേരെയാക്കണം ന്ന ഒരൊറ്റ ഉദ്ദേശങ്കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ…. അതാണങേ വിനയ് ഓവറാക്കും ചെയ്തു…. എന്നാലും ഇങ്ങനെ ഇത്രേം ഒന്നും കരുതീല്ല….”

ഈ ആജാനുബാഹു സോറി പറയാൻ പോവുന്നോ എന്ന് ആലോചിച്ച് കിട്ടാൻ പോവുന്ന സോറി കാത്തിരിക്കുമ്പോ കിട്ടി…

“അതുമ്പറഞ്ഞു ഈ പെണ്ണുങ്ങള്ടെ സ്വഭാവം മാറ്റീല്യങേ ണ്ടല്ലോ…. എന്റെ തനി സ്വരൂപം നീ കാണും ട്ടോ….”

“മ്മ്”

“വാ തൊറന്ന് പറയടാ ആണുങ്ങളെ പോലെ….”

“ശരീന്ന്…”

എന്റെ സംസാരത്തിലെ സ്ത്രൈണത അയാളെ തൃപ്തിപ്പെടുത്തിയില്ല എന്ന് തോന്നുന്നു….എങ്കിലും ഏതാനും നിമിഷം കഴിഞ്ഞു അമർ പറഞ്ഞു…

“വോക്കെ.. പിന്നെ, ഐ ലവ് യൂ ന്ന് പറയുമ്പോ ഒരു തെളക്കം ഇണ്ടാരുന്നല്ലോ നിന്റെ കണ്ണീ…. ന്താടാ നന്ദനേനെ നിനക്ക്???”

“പോയേ എന്റേന്ന് കിട്ടൂട്ടാ… എനിക്ക് അവ്ളോട് ഒന്നൂല്യ…”

“പിന്നെ ആരോടാ??? തത്തയോടാ???”
എനിക്ക് ഒരു നിമിഷം അതിനു മറുപടി ഉണ്ടായില്ല….

“ആള് കൊള്ളാലോ…”

അതും പറഞ്ഞു അമർ എന്റെ മുൻപിൽ കയറി എന്നെ ഫേസ് ചെയ്തു നിന്നു….

ആദ്യം അയാളെ തല ഉയർത്തി നോക്കി എങ്കിലും ആ കണ്ണുകളിലെ രൂക്ഷത കണ്ട് വീണ്ടുമെന്റെ മുഖം കുനിഞ്ഞു… ഇനി അമറിനു എങ്ങാനും??? എന്നാൽ ഞാൻ വീണ്ടും പെട്ടു…

“ടാ ചെക്കാ… ഒര് കാര്യമ്പറയാം…”

“തത്തയെ…”

അങ്ങനെ അതും തീരുമാനമായി എന്ന് മനസ്സിൽ ആലോചിക്കുമ്പോളേക്ക് അടുത്ത ഡയലോഗ് വന്നു…

“തത്തയെ എന്നല്ല ആരെ ആണെങ്കിലും…. നിനക്ക് ഒരു മാസം ടൈം തരും… എങ്ങനെയും വളച്ചു കുപ്പീൽ ആക്കിക്കോ… ഇല്ലെങ്കീ….”

ഇതിപ്പോ രോഗി ഇച്ഛിച്ചതും പ്രേമം.. വൈദ്യൻ കല്പിച്ചതും പ്രേമം എന്ന നില ആയല്ലോ ഭഗവാനെ എന്ന് തലപൊന്തിച്ചു തൊഴാൻ നോക്കി.. എവടന്ന്…. കത്തി നിക്കണ സൂര്യൻ അല്ലേ കക്ഷി… എന്റെ പ്രാർത്ഥന വേണ്ടെന്നും പറഞ്ഞു അങ്ങേര് കറക്റ്റ് ആയിട്ട് ഒരു മേഘത്തിനു ഉള്ളീ ഒളിച്ചു….

“ഇല്ലെങ്കീ??”

സത്യത്തി അത്ഭുതം കൊണ്ട് എന്റെ സൗണ്ട് അല്പം ഉയർന്നു….

“ഇല്ലെങ്കീ…എന്റെ ഇടിക്കട്ട നിന്റെ കവിളിനെ ചുംബിക്കും…. എന്ത് വേണം ന്ന് ഇപ്പൊ പറഞ്ഞൊ… ഇടിക്കട്ട കൊണ്ടുമ്മ വേണോ അതോ പെണ്ണിന്റേന്ന് വേണോ??”

“എനിക്കെന്റെ ചെലചാട്ടീടേന്ന് മതി…”

അറിയാതെ തന്നെ ഞാൻ പറഞ്ഞു പോയി…

അപ്പോളേക്കും ഞങ്ങൾ അവരുടെ സ്ഥിരം സ്ഥലത്തെത്തി…. അമറും ആയുള്ള കമ്പനി മൂലം ദർശനും വിനയും എന്നോട് അടുത്തു….

അന്ന് ഉച്ചക്ക് അവളെ…. എന്റെ ചെലചാട്ടിയെ കാണുമ്പോൾ അവളുടെ മുഖത്ത് എന്ത് പറ്റിയെന്ന ചോദ്യമുണ്ടായിരുന്നു… ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണടച്ച് കൈ കാണിച്ചപ്പോൾ അവളൊന്നു മധുരമായി പുഞ്ചിരിച്ചു….

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… എന്നെ കാണുമ്പോൾ ഒക്കെ എനിക്കായി സമ്മാനിക്കാൻ അവളൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ കരുതി…

അമറിന്റെ സപ്പോർട്ട് ഉള്ളത്കൊണ്ട് എനിക്കാരെയും പേടിക്കാതെ നടക്കാനും കഴിഞ്ഞു… പലയിടത്ത് നിന്നും ഉയരുന്ന ചാന്തേ എന്നുള്ള വിളി അവഗണിക്കാൻ ഞാനും പഠിച്ചു….

ദിവസങ്ങൾ കടന്നുപോയി….

ഒരാഴ്ച കൂടിയെ ഒള്ളു അമർ തന്ന ടാർജറ്റിലേക്ക്… ഇപ്പോളേക്ക് അവർ മൂവരും ആയി നല്ല കമ്പനി ആയെന്ന് മാത്രം അല്ല ഞങ്ങൾ നാലു പേരുടെ ഒരു ടീമായി വളർന്നു… അവർക്ക് കൊഞ്ചിക്കാൻ ഉള്ള കുഞ്ഞാവ ഞാനും🤪…
അന്നൊരു സ്ട്രൈക്ക് ഡേ ആയിരുന്നു…. എന്നും ആഘോഷമുള്ള ടീമ്സിന് ഹോളിഡേ കിട്ടിയാൽ പറയായുണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *