മീര 1

“ഇന്ന് ആരും ക്ലാസ്സീ കേറണില്ല്യ…”

“യ്യോ എനിക്ക് ക്ലാസ്സീ കേറണം… വീട്ടി അറിഞ്ഞാ….”

എന്റെ വാക്കുകൾക്ക് അമറിന്റെ രൂക്ഷ നോട്ടം ആയിരുന്നു മറുപടി….

അമർ ഒരു ആയിരത്തിന്റെ നോട്ട് എടുത്തു നീട്ടി

“നാടൻ കിട്ടോ ന്ന് നോക്ക്… ആ കണ്ടമ്പ്രാഞ്ജീടെ അടുത്ത് ണ്ടാവും നല്ല പൊളി സാനം…. കണ്ടൻ പൂച്ചേനെ വാറ്റീത്…..”

അവർ രണ്ടാളും കണ്ണിൽ നിന്ന് അകന്നു കഴിഞ്ഞു അമർ ചോദിച്ചു…

“എന്താ ണ്ടായേന്ന്???”

“ഞാൻ അവളോട് ഇഷ്ടാന്ന് പറഞ്ഞു… അവള് പക്ഷേ ഫ്രണ്ട് ആയിട്ടാ കാണുന്നെ ന്ന്…”

“ടാ നീ സീരിയസ് ആയിട്ടാണോ??? അതോ.. ഞാനന്ന് പറഞ്ഞോണ്ടോ??”

“സീരിയസ് ആണിക്കാ…”

“ന്നാ വിടാണ്ട് പിടിച്ചോ….. അവൾക്ക് നിന്നെ ഇഷ്ടാ…. പക്ഷേ…. നീ ആയിട്ടെങ്ങാൻ അവളെ തേച്ചാ ണ്ടല്ലോ…”

“അവ്ള്ക്ക് ഇഷ്ടാണെ ഉറപ്പായും ഞാങ്കെട്ടിയേനെ അവളെ…. പക്ഷേ അവള്ടെ കല്യാണം ഉറപ്പിച്ചതാന്നു മ്പറഞ്ഞു…”

“എന്നാ അത് വിട്….. . ന്നാലും അവള് ആയിട്ട് ഒള്ള കമ്പനി കളയണ്ട….”

അപ്പോളേക്കും പോയവർ വന്നു… സംഭവം സക്സസ് എന്ന് കൈയുടെ വിരൽ ഉയർത്തി കാട്ടി….

അതോടെ ഞങ്ങൾ എഴുന്നേറ്റു…. അടുത്തുതന്നെ സൽക്കാര റസ്റ്റോറന്റ് ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ കുറച്ച് നീങ്ങിയുള്ള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ഉള്ള തോമാച്ചന്റെ കുഞ്ഞു കടയിൽനിന്ന് രണ്ട് ബീഫ് റോസ്റ്റും വാങ്ങി ഒരു വശത്തു കൂടിയുള്ള ഇടവഴിയിലൂടെ ഉള്ളിലേക്ക് നടന്നു…..

പതിയെ വീടുകൾ അവസാനിച്ചു നെൽവയലുകളിലേക്ക് ഞങ്ങൾ ഇറങ്ങി…. ഒരു അരികിൽ വയലിൽ തോടു കീറി തെങ്ങുകളും വാഴകളും കൃഷിചെയ്ത് പറമ്പിലെ ഉണങ്ങിയ തിണ്ടുകളിൽ ഒന്നിൽ ഇരുന്നു…. അതിനിടെ വിനയ് രണ്ടാൾ പൊക്കം മാത്രമുള്ള ഒരു ചെറു തെങ്ങിൽനിന്ന് 4 കരിക്ക് അടർത്തി ഇട്ടു…

അപ്പോളേക്കും അമർ കുപ്പി യുടെ റബ്ബർ അടപ്പ് വലിച്ചു തുറന്നു നേരെ
വായിലേക്ക് കമിഴ്ത്തി… ദർശൻ വാഴയിലയിൽ പൊതിഞ്ഞ ബീഫ് കൂടി തുറന്നതോടെ അബൗമമായ സുഗന്ധം അവിടെ പടർന്നു….

അമറിനോട് ഉള്ള ഭയം കൊണ്ടു എന്തായാലും ചാരായത്തിലേക്ക് ഞാൻ കൈ വച്ചില്ല…. ആ ദിവസം അങ്ങനെ കടന്നു പോയി….

പിന്നീടുള്ള ഏതാനും ദിവസങ്ങൾ അവളെ ഫേസ് ചെയ്യാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…. പക്ഷേ അതിനുണ്ടായ റിസൾട്ട് ആണ് കോമഡി… അവളെന്നും ഞങ്ങളുടെ കൂടെ വന്നിരിക്കാൻ തുടങ്ങി….

പതിയെ ഞങ്ങൾ അടുത്തു….. ഞങ്ങളുടെ ടീമ്സിലെ അവിഭാജ്യ ഘടകം ആയി മാറി മീര.… ആദ്യത്തെ ജാള്യത മാറിയതോടെ ഞങ്ങൾ കട്ട ഫ്രണ്ട്സ് ആയി….

കള്ളുകുടി പരിപാടി ഒഴിച്ച് ബാക്കി എല്ലാത്തിനും അവൾ ഞങ്ങൾക്കൊപ്പം വന്നു…. ആകെ പ്രശ്നം പുള്ളിക്കാരി ഇടയ്ക്കിടെ മുങ്ങും എന്നത് മാത്രം… പലപ്പോഴും ഒരാഴ്ചയൊക്കെ കക്ഷി ലീവ് എടുത്തിരിക്കും… അതിന്റെ കാര്യം മാത്രം എത്ര ചോദിച്ചിട്ടും പറഞ്ഞില്ല കക്ഷി…

പലപ്പോഴും ഞാൻ കള്ള് കുടിക്കാൻ പോകുമെന്ന് അറിയുമ്പോൾ പലപ്പോളും ആ മുഖത്ത് ചെറു നിരാശ പടരുന്നത് കാണാൻ കഴിഞ്ഞു….

ഒരു വ്യാഴാഴ്ച കോളേജിൽ സ്ട്രൈക്ക്… എന്നത്തേയും പോലെ വെള്ളമടി പാർട്ടി… പ്രതീക്ഷകളോടെ നോക്കുന്ന മീരയുടെ കണ്ണുകളെ അവഗണിക്കേണ്ടി വന്നു എനിക്ക്…. മറ്റൊന്നുമല്ല….ഞാൻ സേം റിസൾട്ടിൽ ഫസ്റ്റ് കിട്ടിയതിന്റെ പാർട്ടി… ഞാൻ ഇല്ലാതെയെങ്ങനെ???

പക്ഷേ ഭാഗ്യമോ നിർഭാഗ്യമൊ… അന്നത്തെ സ്ട്രൈക്കിനിടെ ഒരു പാർട്ടിയുടെ കൊടിമരം ഒടിഞ്ഞു.. അതിന്റെ പേരിലായി അടുത്ത ദിവസം സ്ട്രൈക്..

പക്ഷേ ഇതൊന്നും അറിയാത്ത ഞാൻ രാവിലെ അമ്പലത്തിൽ പോവാൻ അമറിന്റെ ബൈക്കും കൊണ്ടു ഇറങ്ങി…. തലേന്ന് ബോധം പോയ വിനയ് ദർശൻ അമർ ടീമുകൾക്ക് അമ്പലം. പള്ളി ഒക്കെ ചതുർഥി ആണ്…. മാത്രം അല്ല ഒരാളുടെയും തല പൊന്തില്ല… മിക്കവാറും അവർ വരുമ്പോളേക്കും ഒരു ഹവർ മിസ്സ്‌ ആവും.…

പക്ഷേ കോളേജിൽ എത്തുമ്പോളേക്ക് പുറത്തു അങ്ങിങ്ങായി കൂടി നിൽക്കുന്ന കുട്ടികളുടെ കൂട്ടം കണ്ട് ഡൌട്ട് അടിച്ചു തുടങ്ങി….

സ്ട്രൈക്ക് ആണെന്ന് ഉറപ്പായി ഇനിയെന്ത് എന്നാലോചിച്ചു നില്കുമ്പോളാണ് മീര വരുന്നത് കാണുന്നത്… തനിച്ചു കണ്ടത് കൊണ്ടാവും ഒരു സന്തോഷം ഉണ്ട് എന്ന് തോന്നുന്നു ആ മുഖത്ത്….

Leave a Reply

Your email address will not be published. Required fields are marked *