മീര 1

ഏറെ കഴിഞ്ഞു ഞാനവളോട് ചോദിച്ചു…

“ഇയാളൊന്നും പറഞ്ഞില്ല…. ഞാമ്പറഞേന്….”

അവളെന്റെ മുഖത്തു നോക്കാതെ ഏതാനും സ്റ്റെപ്പ് വച്ചു…. ഇനി അവൾ മറുപടി പറയാൻ പോവുന്നില്ല എന്നൊരു ബോധം എന്നിൽ നിരാശ ഉളവാക്കി…

പക്ഷേ.. അപ്രതീക്ഷിതമായി അവളെന്നോട് ചോദിച്ചു….

“എന്റെ പേരറിയോ നിനക്ക്????”

എനിക്ക് വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല… കുറെയേറെ നാളായി കേൾക്കുന്നുണ്ട് അവളുടെ പേര്… ആദ്യം കൗതുകം തോന്നി എങ്കിലും പിന്നെ ഫാമിലിയർ ആയാ പേര്…. ഞാൻ അവളോട്‌ ചോദിച്ചു…

“തത്താന്ന് ല്ലേ…..”

അവളൊന്ന് മന്ദഹസിച്ചു…. അവളവളുടെ തല ഉയർത്തിയില്ലെങ്കിൽ കൂടി എനിക്കത് മനസിലായി,… എന്തിനാണ് അവൾ ചിരിച്ചത് എന്നാലോചിച്ചു അവളെ നോക്കുമ്പോളേക്ക് അവൾ പറഞ്ഞു തുടങ്ങി…..

“തത്താന്നൊക്കെ ആരേലും പേരിടോ??? അതവ് ര് വിളിക്കണ പേരല്ലേ സീനിയെഴ്സ്….എന്റെ പേരതല്ല…..”
“പിന്നെ???.”

ശരിക്കും ആ നിമിഷം എന്റെ ഫീൽ എന്താണെന്ന് പറയാൻ കഴിയില്ല…. ഇഷ്ടപ്പെട്ടു ഇഷ്ടം പറഞ്ഞ പെണ്ണിന്റെ പേര് അറിയില്ല പോലും….

“മീരന്നാണ് ന്റെ പേര്,… പിന്നെ….”

അപ്പോളേക്കും ഞങ്ങൾ ക്യാമ്പസ് വിട്ടു പുറത്തേക്ക് കടന്ന് കഴിഞ്ഞിട്ടുണ്ട്…. ഇനി ഞങ്ങളുടെ മുൻപിലെ റോഡ് ക്രോസ്സ് ചെയ്താൽ അവൾക്ക് പോകാനുള്ള ബസ് സ്റ്റോപ്പ്‌ ആവും….

റോഡ് ക്രോസ്സ് ചെയ്യാൻ ധൈര്യത്തിനായി അവളെന്റെ കയ്യിൽ പിടിച്ചു…. ഞങ്ങൾ ഒരുമിച്ചു റോഡ് ക്രോസ്സ് ചെയ്ത ശേഷവും അവളുടെ കൈ എന്നിൽ നിന്ന് അകന്നില്ല….

ബസ് സ്റ്റോപ്പിന് അല്പം മുൻപായി നിന്നപോളും എന്റെ കയ്യിൽ അവളുടെ കൈ ചേർന്നിരിപ്പുണ്ട്.. അങ്ങനെ തന്നെ നിന്ന് അവൾ എന്നോട് പറഞ്ഞു….

“എന്റൊരു കസിനുണ്ട്…. സുജയ്,.,.. ഞങ്ങടെ കല്യാണം പണ്ടേ ഫിക്സ് ആയതാ…..”

ഞാൻ ചോദിച്ചതിനുള്ള ഏറ്റവും മാന്യമായ മറുപടി….

ഏറെ നേരം ഞങ്ങൾ നിശബ്ദരായി ആ ബസ് സ്റ്റോപ്പിന് സമീപം നിന്നു…. പല ദിശകളിലേക്കും ഉള്ള ബസുകൾ വന്നും പോയും കൊണ്ടിരുന്നു…..

“ടാ ഞാമ്പോട്ടെ.. എനിക്കൊളള ബസ് വരണ് ണ്ട്,..”

അവൾ അകലേക്ക്‌ ചൂണ്ടി….. അകലെ നിന്ന് വരുന്ന മൂന്നോ നാലോ ബസ് കാണാം…. അതിലെ ഏതാണ് അവളുടെ ബസ് എന്ന് മനസിലായില്ലെങ്കിലും ഞാൻ അവളുടെ കൈ വിട്ടു…..

ആദ്യ ബസ് കഴിഞ്ഞു രണ്ടാമത്തെ ബസ് കണ്ടപ്പോൾ അവൾ പറഞ്ഞു…

“ന്നാ ശരീടാ…..”

ഞാനവൾക്ക് മറുപടി നൽകിയില്ല…. അപ്പോളും എന്തോ നഷ്ടപെട്ട പ്രതീതിയിൽ ശോകമൂകമായി ഞാൻ അവളെയും നോക്കി നിന്നു…..

ആ ബസ് വന്നു നിന്നതും അവളെന്റെ പുറത്തു ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു….

“എന്നെ ചെല്ലകിളീ ന്നെങ്ങാനും വിളിച്ചാ ഇണ്ടല്ലോ ഇങ്ങനെ കിട്ടും…..”

ഇഷ്ടമുള്ളവർക്ക് മാത്രം നൽകുന്ന അടി… അവൾ എനിക്കും നൽകി…. എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും സന്തോഷകരമായ അടി…..

ഞാനവളെ പിടിക്കാൻ ആഞ്ഞെങ്കിലും അവൾ അപ്പോളേക്കും ഓടി ബസിൽ കയറി.. SC ആയത് കൊണ്ടു മുൻപിലേക്ക് കയറി നിന്ന് ഇടംകൈ മുകളിലെ കമ്പിയിൽ പിടിച്ചു വലം കൈ അവൾ എനിക്ക് നേരെ ചെറുതായി വീശി….

പക്ഷേ അതിനു ഞാൻ മറുപടി നൽകിയില്ല….

അവൾ പോയതും ഞാൻ തിരിച്ചു ഞങ്ങളുടെ സ്ഥലത്തേക്ക് ചെന്നു….

“തെണ്ടീ നീ എവിടെ പോയതാ…..”
അമർ ആണ്… അമർ മാത്രം മറ്റ് എല്ലാരെയും വിളിക്കുന്നത് പോലെ തന്നെയാണ് എന്നെ വിളിക്കുക…. തെറിയാണ് വായിൽ വരുന്നത് എങ്കിൽ അങ്ങനെ….

ബാക്കി രണ്ടു പേരും എന്നെ വാവ എന്നൊക്കെ ആണ് വിളിക്കുക… ആദ്യം പരിഹാസം ആയിരുന്നു ആ വിളികളിൽ… പക്ഷെ ഇപ്പോൾ അതിൽ ഇഷ്ടമുണ്ട്….

“ഞാൻ ദേ ബസ് സ്റ്റോപ്പ്‌ വരേക്ക്….”

അമർ എന്നെ നോക്കി… എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടാവും ഒന്ന് ഇരുത്തി മൂളി…

“മ്മ് … ഇരിക്ക്…”

എനിക്ക് വേണ്ടി എന്നത്തേയും പോലെ സ്പ്രൈറ്റ് ഒരു ഡിസ്പോസബിൾ ഗ്ലാസ്സിൽ നീട്ടി….

പക്ഷേ അതിനിടെ കളിയായി വിനയ് അവനു ഒഴിച്ച ഗ്ലാസ് എന്റെ നേരെ നീട്ടി പറഞ്ഞു…

“വാവാച്ചിക്ക് വേണോ… ഇന്നാ കുച്ചോടാ…”

ഞാൻ അവനു നേരെ കൈ നീട്ടി…. ഞാൻ കുടിക്കുമോ എന്ന അതിശയത്തോടെ അവർ നോക്കുമ്പോൾ ഞാനാ ഗ്ലാസ്‌ എന്റെ ചുണ്ടോട് ചേർത്തിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *