മൃഗം – 3

“മുസ്തഫ എവിടാടാ?” ശങ്കരന്‍ ജോലിക്കാരനോട് ചോദിച്ചു.

“ഇവിടില്ല സാറേ..എങ്ങോട്ടോ പോയിരിക്കുവാ…” അവന്‍ പറഞ്ഞു.

“എവിടാ പോയതെന്ന് പറഞ്ഞില്ലേ?” ശങ്കരന്‍ ചോദിച്ചു.

“ഇല്ല..എന്നോട് പറഞ്ഞില്ല..ദാ മൂപ്പരുടെ അനിയന്‍ വരുന്നുണ്ട്..പുള്ളിക്ക് അറിയാമായിരിക്കും” അല്പം തടിയുള്ള ഒരു യുവാവ് അവിടേക്ക് വരുന്നത് കണ്ടു അയാള്‍ പറഞ്ഞു.

“എടാ മൊയ്തീനെ മുസ്തഫ എവിടെപ്പോയതാ?” ശങ്കരന്‍ ചോദിച്ചു.

“എന്താ കാര്യം..” ചോദ്യം ഇഷ്ടമാകാത്ത മട്ടില്‍ അവന്‍ ചോദിച്ചു. ഒപ്പം ശങ്കരന്റെ കൂടെ നിന്ന വാസുവിനെ രൂക്ഷമായി ഒന്ന് നോക്കുകയും ചെയ്തു.

“കാര്യം നിനക്കറിയില്ലേ…” ശങ്കരന്‍ മറുചോദ്യം ഉന്നയിച്ചു.

“നടക്കാത്ത കാര്യത്തിന് എന്തിനാ മൂപ്പീന്നെ നിങ്ങ മെനക്കെടുന്നത്…പോയി വല്ല പണിയും നോക്കിന്‍…” അവനെ പുച്ഛത്തോടെ നോക്കിയിട്ട് അവന്‍ കടയിലേക്ക് കയറി.

“ങാ..എത്ര കിലോ വേണം ചേട്ടാ..” സാധനം വാങ്ങാന്‍ വന്ന ഒരാളോട് ചോദിച്ചുകൊണ്ട് അവന്‍ വ്യാപാരത്തില്‍ വ്യാപൃതനായി. ശങ്കരന്‍ അവിടെയുണ്ട് എന്ന ഭാവം പോലും അവനില്ലായിരുന്നു. ശങ്കരന്‍ വാസുവിനെ നോക്കി.

“അച്ഛന്‍ അങ്ങോട്ട്‌ പോ..പോയി സ്കൂട്ടറില്‍ ഇരിക്ക്..” അവന്‍ പറഞ്ഞു.

“മോനെ..സൂക്ഷിക്കണം. മുസ്തഫയുടെ കൊട്ടേഷന്‍ ലീഡര്‍ ഇവനാണ്..ഈ മൊയ്തീന്‍” ശങ്കരന്‍ അവനോട് ചെവിയില്‍ പറഞ്ഞു.

“അച്ഛന്‍ പേടിക്കാതെ..എന്റെ അമ്മയുടെ പ്രാര്‍ത്ഥനയും അച്ഛന്റെ സ്നേഹവും എന്റെ ഒപ്പം ഉള്ള കാലത്തോളം ഒരുത്തനും എനിക്കൊരു പ്രശ്നമല്ല. ഇന്ന് മുസ്തഫയെ കണ്ടിട്ടേ ഞാന്‍ പോകൂ..അച്ഛന്‍ ചെന്ന് അവിടിരിക്ക്…”

വാസു മുണ്ട് മടക്കിക്കുത്തിക്കൊണ്ട് പറഞ്ഞു. ശങ്കരന്‍ ചെറിയ ഭയത്തോടെ അവന്‍ പറഞ്ഞത് പോലെ ചെയ്തു. വാസു മൊയ്തീന്റെ സമീപത്തേക്ക് നടന്നു.

“നിന്റെ ചേട്ടന്‍ എവിടെ പോയതാടാ?”

അവന്റെ കണ്ണിലേക്ക് നോക്കി വാസു ചോദിച്ചു. മൊയ്തീന്‍ വെട്ടിക്കൊണ്ടിരുന്ന ഇറച്ചി മാറ്റി വച്ചിട്ട് കത്തിയുമായി അവന്റെ നേരെ തിരിഞ്ഞു.

“നിനക്ക് അറിയണോ?” അവന്‍ ചോദിച്ചു.

“അതല്ലേ ചോദിച്ചത്…”

“എന്നാല്‍ പറയാം..നിന്റെ അമ്മയെ കെട്ടിക്കാന്‍ പോയി. കെട്ടു കഴിഞ്ഞാലുടന്‍ ഇക്ക ഇങ്ങെത്തും..എന്തേ?”

അവന്‍ പറഞ്ഞത് കേട്ട് ജോലിക്കാരും ഒപ്പം സാധനം വാങ്ങാന്‍ വന്നവരും ഉറക്കെ ചിരിച്ചു. ശങ്കരന്‍ ഭീതിയോടെ അവിടേക്ക് നോക്കി.

ഈ സമയത്ത് ദിവ്യയുടെ സൈക്കിള്‍ രതീഷിന്റെ വീടിനോട് അടുത്തുകൊണ്ടിരുന്നു. രതീഷ്‌ അവളെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു; ഒപ്പം കടുത്ത കാമാര്‍ത്തിയോടെ രവീന്ദ്രനും.

തുടരും …..

Leave a Reply

Your email address will not be published. Required fields are marked *