മൃഗം – 3 1

‘ഹും..തന്നെപ്പോലെ മറ്റൊരു ജന്മം’ വാസു മനസ്സില്‍ പറഞ്ഞു.

“ഉം..ദാ, മോന്റെ ആദ്യത്തെ ജോലി ഇതാണ്”

ചെറിയ ഒരു ഫയല്‍ എടുത്തുകൊണ്ട് ശങ്കരന്‍ വാസുവിനോട് പറഞ്ഞു. അയാള്‍ അതിന്റെ ആദ്യത്തെ പേജില്‍ ഉണ്ടായിരുന്ന പേപ്പര്‍ എടുത്ത് അവനെ കാണിച്ചു. അതില്‍ ഒരാളുടെ ഫോട്ടോയും ഒപ്പം മേല്‍വിലാസവും ഉണ്ടായിരുന്നു.

“ഇത് മുസ്തഫ; ഇറച്ചി വെട്ടുകാരനാണ്. രണ്ടു വര്‍ഷം മുന്‍പ് ഇവന്‍ എന്റെ കൈയില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങി. ഇതുവരെ മൊത്തം എഴുപതിനായിരം രൂപ തന്നിട്ടുണ്ട്. മുതലിന്റെ പലിശ പോലും വരില്ല അത്. അവന് ഇപ്പോള്‍ നാല് കടകള്‍ ഉണ്ട്. നാലിടത്തും നല്ല കച്ചവടവും. എന്റെ കൈയില്‍ നിന്നും പണം വാങ്ങിയാണ് അവന്‍ ബിസിനസ് ആരംഭിച്ചത്. മനസു വച്ചാല്‍ അവനു പണം ഒരു ദിവസം കൊണ്ട് തന്നു തീര്‍ക്കാന്‍ പറ്റും. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഒരൊറ്റ രൂപ പോലും അവന്‍ തന്നിട്ടില്ല” ശങ്കരന്‍ പറഞ്ഞു.

“ഈടൊന്നും ഇല്ലാതാണോ അവന്‍ പണം വാങ്ങിയത്?” വാസു ചോദിച്ചു.

“ഇവിടുത്തെ പാര്‍ട്ടി നേതാവ് ശക്തമായി റെക്കമന്റ് ചെയ്തതിന്റെ പേരിലാണ് ഞാന്‍ പണം നല്കിയത്. ഈ ബിസിനസില്‍ നമുക്ക് രാഷ്ട്രീയക്കാരും പോലീസുകാരും ഒക്കെ വേണ്ടി വരുന്ന ഘട്ടങ്ങള്‍ ഉണ്ട്. അയാളുടെ ഒരു ബന്ധുവാണ് ഈ മുസ്തഫ. അവന്റെ വീട് പട്ടിണി ആണെന്നും കച്ചവടം ചെയ്ത് തുടങ്ങിയാല്‍ എന്റെ പണം പലിശ സഹിതം ആദ്യം തന്നെ തന്നു തീര്‍ത്തോളാം എന്നും അയാള്‍ ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് ഞാന്‍ നല്‍കിയത്. മുസ്തഫ എന്റെ കാലില്‍ വീണു കരഞ്ഞു പറഞ്ഞതും ഒരു കാരണമാണ്. പക്ഷെ കച്ചവടം കൂടിയതോടെ അവന്റെ മട്ടുമാറി. ഇപ്പോള്‍ നേതാവും കൈയൊഴിഞ്ഞു. കാരണം പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടകളെ ഏര്‍പ്പാടാക്കി നല്‍കുന്നത് അവനാണ്..അവനു ചെറിയ കൊട്ടേഷന്‍ പണിയും ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്..ഈടൊന്നും ഇല്ലാത്തത് കൊണ്ട് നമുക്ക് കേസിന് പോകാനും പറ്റില്ല….” ശങ്കരന്‍ അവനെ നോക്കി പറഞ്ഞു.

“സാര്‍..ചായ” മുത്തു രണ്ടു ഗ്ലാസുകളില്‍ ചായ കൊണ്ടുവന്നു വച്ചു.

“നീ വല്ലോം കഴിച്ചോടാ മുത്തു..” വാസു ചോദിച്ചു. അനാഥന്റെ ജീവിതം ഏറെ അറിഞ്ഞിട്ടുള്ള അവന് അത് ചോദിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നല്ലോ.

“സാപ്പിട്ട് സര്‍..” അവന്‍ ഇളിച്ചുകൊണ്ട് പറഞ്ഞു.

“അവന്‍ രാവിലെതന്നെ പഴങ്കഞ്ഞി ഒരു കലം അടിച്ചു കേറ്റും. രാത്രി വയ്ക്കുന്ന ചോറ് തന്നെ അവന്റെ പ്രാതല്‍. ഉച്ചയ്ക്ക് ഞാന്‍ ഹോട്ടലില്‍ നിന്നും ഊണ് വാങ്ങി നല്‍കും” ശങ്കരന്‍ പറഞ്ഞു.

“ഈ മുസ്തഫ എവിടെയാണച്ഛാ ഉള്ളത്?” വാസു ചോദിച്ചു.

“നമുക്ക് അങ്ങോട്ട്‌ പോകാം..ഞാന്‍ അവനെ നിനക്ക് പരിചയപ്പെടുത്താം”

വാസു മൂളി.

ഈ സമയത്ത് ദിവ്യ അവളുടെ ബെഡ്റൂമില്‍ത്തന്നെ ആയിരുന്നു. വാസുവിനെ തന്റെ വരുതിയിലാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി അവളുടെ മനസ് വിവിധ ദിശകളില്‍ സഞ്ചരിക്കുകയായിരുന്നു. വളരെ സൂക്ഷിച്ചു വേണം താന്‍ അവനോട് അടുക്കാന്‍ എന്നവള്‍ക്ക് അറിയാമായിരുന്നു. പെണ്ണിനെ കണ്ടാല്‍ ഹാലിളകി മൂക്കും കുത്തി വീഴുന്ന കിഴങ്ങനല്ല അവന്‍. അസാമാന്യ മനക്കരുത്തുള്ള, ആഗ്രഹിക്കുന്ന തരത്തില്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒരു അപൂര്‍വ്വ ജന്മം ആണ് അവന്റേത്. പക്ഷെ ഏതു കരുത്തനും സ്നേഹത്തിന്റെ മുന്‍പില്‍ വീഴും എന്നവള്‍ക്ക് അറിയാമായിരുന്നു. സ്നേഹത്തിലൂടെ അവനെ കാമത്തിലേക്ക് ആകര്‍ഷിക്കണം. അതിലവന്‍ മൂക്കും കുത്തി വീഴണം! അങ്ങനെ ചിന്തിച്ചുകൊണ്ട് കിടന്നപ്പോള്‍ അവളുടെ മൊബൈല്‍ ശബ്ദിച്ചു. അവള്‍ ഫോണെടുത്തു നോക്കി; പരിചയമില്ലാത്ത നമ്പരാണ്.

“ഹലോ..” അവള്‍ ഫോണ്‍ കാതോടു ചേര്‍ത്തു.

“എടി ദിവ്യെ ഇത് ഞാനാടി..രതീഷ്‌…എന്റെ പുതിയ നമ്പരാ ഇത്”

മറുഭാഗത്ത് നിന്നും രതീഷിന്റെ സ്വരം കേട്ടപ്പോള്‍ അവള്‍ക്ക് എന്തൊക്കെയോ തോന്നി. അന്ന് ആ വീഡിയോ കണ്ടപ്പോള്‍ അവനോട് മനസില്‍ കടുത്ത അറപ്പ് തോന്നിയതാണ്. പക്ഷെ ഈ ഘട്ടത്തില്‍, ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ അവള്‍ക്ക് ആ ഫോണ്‍ വിളി വലിയ ഒരു ആശ്വാസമായി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *