യക്ഷി – 3

 

ഞങ്ങടെ റിലേറ്റിവ് ജേസൺ ചേട്ടായിടെയും ആനി ചേച്ചിടെയും കല്യാണം കഴിഞ്ഞ്, പിറ്റേന്നുള്ള  അടുക്കള സീൻ ഓർമ്മ വന്നു എനിക്ക്.  ആദ്യ രാത്രി കഴിഞ്ഞ് പിറ്റേന്ന് രാവിലെ അടുക്കളപ്പണിയിൽ വ്യാപൃതയായ ഭാര്യയെ, അമ്മ കാണാതെ നോക്കുമ്പോൾ, അവൾ തരുന്ന ഒരു കള്ളപ്പുഞ്ചിരിയുണ്ട്… അത് ഞാൻ മാത്രമേ അന്ന് കണ്ടുള്ളു. ഇപ്പോൾ എനിക്ക് പെട്ടന്ന് അതാണ് ഓർമ്മ വന്നത്. പക്ഷെ സ്വയം അനുഭവിക്കുമ്പോൾ കിട്ടുന്ന ത്രിൽ ഇത്രയും ഉണ്ടാവും എന്നു  കരുതിയില്ല!!

 

പെട്ടന്ന് അണ്ടിമൂപ്പൻ ക്ലാസ്സിലേക്ക് വന്നു. ഓഹ് പെലകാലെ ഇയാൾ ആണോ? ഞാൻ പിറുപിറുത്തു. പുള്ളി ടൂറിന്റെ ബഡ്ജറ്റും സ്ഥലവും ഡിസ്കസ് ചെയാൻ വന്നതാണ്.

ഒരു മണിക്കൂറിന്റെ കൊണ്ട് പിടിച്ച ചർച്ചക്ക് ശേഷം സ്ഥലം തീരുമാനം ആയി. വെറൈറ്റി ആയിട്ട് വയനാട്, ഊട്ടി പിന്നെ വീഗാലാൻഡും!! നല്ല ഊമ്പിയ സ്ഥലങ്ങൾ.. ഈ മൂന്ന് സ്ഥലത്തും എത്രവട്ടം ഞാൻ പോയിട്ടുണ്ടെന്ന് എനിക്ക് തന്നെ ഒരു തിട്ടം ഇല്ല. അലക്സങ്കിൾ വയനാട്ടിലെ ടീ എസ്റ്റേറ്റിന്റെ വലിയ കൊണാൺഡ്രം ആയോണ്ട് വയനാടും ഊട്ടിയും എനിക്ക് പക്കത്തു വീട് മാതിരി.. പക്ഷെ ക്‌ളാസ്സിലെ ബാക്കി കുട്ടികൾ വടക്കൻ കേരളം പോയിട്ട് പലരും മധ്യകേരളം പോലും പോയിട്ടില്ല. അതുകൊണ്ട് അവരെ സംബന്ധിച്ച് ഈ സ്ഥലങ്ങൾ വളരെ ത്രില്ലിംഗ് ആണ്. തെങ്ങു നനയുന്ന കൂട്ടത്തിൽ ചീരയും നനയുന്ന പോലെ ലേശം ത്രില്ല് ഞാനും അടിച്ചു. എന്റെ ത്രില്ലിൻറെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ… രജിത തന്നെ..!!

 

അണ്ടിമൂപ്പനും ത്രില്ലിനു കുറവില്ല. കൊച്ചി, തിരുവനന്തപുരം എന്നൊക്കെ ബഡ്ജറ്റ് ചുരുക്കി പലരും അഭിപ്രായം പറഞ്ഞെങ്കിലും അണ്ടിമൂപ്പൻ വലിച്ചു നീട്ടി ഊട്ടി വരെ എത്തിച്ചതാണ്. അണ്ടിമൂപ്പന്റെ മെയിൻ മോട്ടിവ് നമ്മടെ രേഷ്മ ടീച്ചർ തന്നെ… അതിനുപുറമെ തപ്പാൻ ആരൊക്കെ നിന്ന് കൊടുക്കുന്നോ അവരൊക്കെയും അടുത്ത മോട്ടിവ് ആണ്. അണ്ടിമൂപ്പനെയും കുറ്റം പറയാൻ പറ്റില്ല. അടിസ്ഥാനപരമായി ഞാനും അണ്ടിമൂപ്പനും ഒരേ തോണിയിലെ യാത്രക്കാർ തന്നെയാണ്. അതോർത്തപ്പോൾ എനിക്ക് അൽപ്പം ജാള്യത തോന്നി. പിന്നെ ഞാൻ ആകെ രജിതയെ മാത്രമേ ട്രൈ ചെയ്യുന്നുള്ളു. എന്നാൽ അണ്ടി മൂപ്പൻ പര-പരാ എന്ന് പറഞ്ഞു എല്ലാരേം പുറകെ പോകുന്നു എന്ന വ്യത്യാസം ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം…

 

അങ്ങനെ അത് ഫൈനലൈസ് ചെയ്തു. അണ്ടിമൂപ്പൻ പോയി. പിന്നെ ക്ലാസ്സിൽ ബഹളമായി ടൂറിന് ഓരോരുത്തരായി പേര് തന്നു. ഏതാണ്ട് 20 പേരോളം മാത്രമേ വരുന്നുള്ളു. ഇതുവരെ രജിതയും ഷംനയും പേര് തന്നിട്ടില്ല. ഞാൻ തിരിഞ്ഞ് അവരോട് ചോദിച്ചു. “നിങ്ങളെ പേര് എഴുതട്ടെ”…?

“മാണ്ട” ഷംന ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“ഏഹ് അതെന്താ മാണ്ടാത്തെ..? നിങ്ങൾ വരുന്നില്ലേ”..? എനിക്ക് ആശങ്ക ആയി.

“ഇവള് ഇല്ലന്ന്. ഇവള് ഇല്ലെങ്കി പിന്നെ ഞാനും ഇല്ല”  ഷംന പറഞ്ഞു.

രജിത ബാഗിന്റെ മുകളിൽ തല വെച്ച് എന്നെത്തന്നെ പ്രേമ പുരസ്സരം നോക്കുകയാണ്. അവളുടെ ആ കിടപ്പും നോട്ടവും ഒരു കൊച്ചു പാവക്കുട്ടിയെ പോലെ ക്യൂട്ട് ആയി തോന്നി എനിക്ക്..

അതെ സമയം ടെൻഷൻ ആയി. രജിത ഇല്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഊമ്പാനാ ടൂർ പോകുന്നത്..

ഞാൻ അവളോട് ചോദിച്ചു ”എന്താ വരാത്തെ”..?

എന്നെ നോക്കികൊണ്ട് ഒന്നുമില്ല എന്ന അർത്ഥത്തിൽ രണ്ട് കണ്ണും അടച്ചു കാണിച്ചു.

അവളുടെ ഓരോ ചേഷ്ടയും എന്നിൽ ആലിപ്പഴ വര്ഷം തെന്നെ നടത്തുന്നുണ്ട് എന്ന് അവൾ അറിയുന്നുണ്ടോ ആവോ..!?

 

പെട്ടന്ന് ഷംന അവളുടെ പുറകിൽ നിന്നും ക്യാഷിന്റെ സീൻ ആണെന്ന് ആംഗ്യം കാണിച്ചു. ഞാൻ രജിതയോട് ചോദിച്ചു “ഊട്ടി പോയിട്ടുണ്ടോ”.?

ഇല്ല എന്ന് ചെറുതായി തലയനക്കി കാണിച്ചു.

“പോകാൻ ആഗ്രഹം ഉണ്ടോ”..?

എന്റെ ചോദ്യം കേട്ട് ഞാൻ എന്തോ കളിയാക്കാൻ വേണ്ടി ചോദിച്ച പോലെ അവൾ കണ്ണടച്ച് കാണിച്ചു പുഞ്ചിരിച്ചു.

 

“ഞാൻ ഈ ക്ലാസ്സിൽ നിന്നും ഒരാളെ സ്പോൺസർ ചെയാം എന്നു വിചാരിച്ചിരുന്നു. തനിക്ക് ജാഡ ആണെങ്കിൽ ഞാൻ ഒരു കാര്യം ചെയാം സന്ധ്യയെ സ്പോൺസർ ചെയ്യാം”…

അതുകേട്ടു ഷംന വായ പൊത്തി ചിരിച്ചു. ബാക്ക് ബെഞ്ചിലെ പെടപ്പുകളായ ജിൻസി, നിമിഷ, സന്ധ്യ ത്രയത്തിലെ ഏറ്റവും കയ്യിലിരിപ്പ് കൂടിയ ആളാണ് സന്ധ്യ. പൊസ്സസ്സീവ്നെസ് വർക്ഔട്ട് ആവുമോ എന്ന് അറിയാൻ ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്. മാത്രവുമല്ല കഴിഞ്ഞ കൊല്ലം സന്ധ്യ വന്നു എന്നെ പ്രൊപ്പോസ് ചെയ്തതും ഞാൻ അത് നിരാകരിച്ചതും സന്ധ്യ ആ പ്രാന്തിൽ ജനൽ ചില്ലു അടിച്ചു പൊട്ടിച്ചതും എല്ലാം ക്ലാസ്സിലെ എല്ലാവർക്കും അറിയാം.

അത്രയും നേരം എന്നെ പ്രണയ പുരസ്സരം നോക്കി കൊണ്ട് ഡെസ്കിൽ കിടന്ന രജിതയുടെ മുഖം മാറി. കവിൾ കുറുമ്പുകൊണ്ട് വീർത്തു. കൃത്രിമമായ ഒരു കോപം മുഖത്ത് വന്നു നിറഞ്ഞു. എന്നെ തുറിച്ച് നോക്കി പേടിപ്പിച്ചു. എനിക്ക് അവളുടെ കുറുമ്പ് പിടിച്ച മുഖം കണ്ടപ്പോൾ കെട്ടിപ്പിടിച്ചു രണ്ടു കവിളിലും ഓരോ ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.

 

ഞാൻ ചിരിച്ചുകൊണ്ട് ഷംനയുടെയും രജിതയുടെയും പേര് അവരുടെ മുൻപിൽ വെച്ച് തന്നെ എഴുതി. ഷംനക്ക് വലിയ സന്തോഷമായി. അവൾ എന്നെ നന്ദിയോടെ നോക്കി. ആ ടൂറിനു അവളത്രയും ആഗ്രഹിച്ചു കാണണം കാരണം ഷംനയുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണ്. സ്‌കൂൾ പൂട്ടിയാൽ എക്സാം റിസൾട്ടിന് മുൻപേ അവളുടെ കല്യാണം ആയിരിക്കും. പഠിക്കാൻ നല്ല മിടുക്കിയാണ്. ക്ലാസ്സിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ ഞങ്ങൾ പരസ്പരം പങ്കിട്ടെടുക്കാറാണ് പതിവ്. എനിക്കും അവൾക്കും ഒരേ പ്രായമാണ്. ഞങ്ങൾ മാത്രമാണ് ഒരു ക്ലാസ്സിലും തോൽക്കാതെ എത്തിയവർ. പക്ഷെ അവളുടെ ചെറുക്കന്റെ വീട്ടുകാർ അവളെ കോളേജിൽ പോകാൻ വിടില്ലത്രെ!!

 

ഏതോ ഭയങ്കര ഓർത്തഡോൿസ് ഫാമിലിയിലേക്കാണ് അവളെ കൊടുക്കുന്നത്. തട്ടം പോലും ഇടാതെ നടന്ന പെണ്ണ്, അതിനു ശേഷമാണ് പാള പോലത്തെ ചുരിദാറും തലവഴിയുള്ള മൂടികെട്ടും ഒക്കെ തുടങ്ങിയത്. അവളുടെ സംസാരത്തിൽ നിന്നും അവളുടെ താല്പര്യമില്ലാതെയാണ് എല്ലാം നടന്നത് എന്ന് വ്യെക്തം. അതുകൊണ്ട് തന്നെ ഇനിയുള്ള കാലം ഏതെങ്കിലും അടുക്കളയിൽ തീരാൻ ആണ് അവളുടെ വിധി. ഇനി ഞാൻ ഇവളെ കാണുമ്പോൾ എനിക്ക് ഒരുപക്ഷെ തിരിച്ചറിയാൻ പോലും പറ്റിയെന്നു വരില്ല. പഴയ സുഹൃത്തുക്കളെ കണ്ടാലും, പ്രത്യേകിച്ച് ആൺ സുഹൃത്തുക്കളെ, ഒന്ന് ചിരിക്കാൻ പോലും കഴിയാതെ, കറുത്ത പർദ്ദക്കുള്ളിൽ ഒതുങ്ങുന്ന ഒരു നെടുവീർപ്പ് ആയി അവൾ മാറിയേക്കാം. എനിക്ക് പാവം തോന്നി…

 

പക്ഷെ നമ്മുടെ കക്ഷി ആവട്ടെ ഞാൻ പേര് എഴുതിയത് കണ്ടപ്പോൾ “ഹും” എന്നൊരു പുച്ഛ ഭാവവും ഇട്ടു തല നേരെ തിരിച്ചു കിടന്നു. ഞാൻ ഓർത്തു ഇവൾ ആളൊരു കാന്താരി തന്നെ.. നിക്കട്ടെ ടൂറിനു ഞാൻ നിന്നെ എടുത്തോളാം കള്ളി പൂ… ങ്കുയിലെ..

Leave a Reply

Your email address will not be published. Required fields are marked *