യക്ഷി – 3 2

 

അവളുടെ കാലടികൾ അടുത്തെത്തി. കണ്ണിനു വശത്തു കൂടി നോക്കിയപ്പോൾ അവളും അടുത്തെത്തിയതായി ഞാൻ കണ്ടു. ചിരിക്കാനായി ഞാൻ തിരിഞ്ഞതും യാതൊരു മൈന്റും ഇല്ലാതെ അവളങ്ങു പാസ്സ് ചെയ്തു. തല പോലും പൊക്കി നോക്കിയില്ല. ഞാൻ എന്നൊരാൾ ഇവിടെ നിൽക്കുന്നത് അവൾ അറിഞ്ഞിട്ടേ ഇല്ല എന്ന മട്ടിൽ ക്ലാസ്സിലേക്ക് കയറി പോയി.. എനിക്ക് അടി കിട്ടിയത് പോലെ ആയിപ്പോയി അത്… ഇന്നലെ വൈകീട്ടത്തെ അവളുടെ പ്രകടനം എല്ലാം കണ്ടപ്പോൾ അവളിലേക്കുള്ള എന്റെ വാതിൽ മലർക്കെ തുറന്നത് പോലെയാണ് തോന്നിയത്  ഇപ്പോൾ നേരെ തിരിച്ചും… വീട്ടിൽ നിന്നും ഒരു ആശ്വാസത്തിന് ഇങ്ങോട്ടേക്ക് കെട്ടിയെടുത്തതാണ്. ഇവളെ കണ്ടപ്പോൾ സന്തോഷത്തിൽ ആറാടിയെങ്കിലും ഇപ്പോൾ സങ്കടവും നിരാശയും കാരണം ഞാൻ ആകെ വല്ലാതായി.

 

എന്നാലും എന്തൊരു പെണ്ണാണവൾ… ഒന്നും മിണ്ടിയില്ലെങ്കിലും ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തൂടെ?

ഇനി ഇപ്പോൾ ഞാൻ എന്താ ചെയ്യുക??

ക്ലാസ്സിൽ അപ്പോഴേക്ക് അവൾ ബാഗ് വെച്ച് സെറ്റ് ആവുന്ന ശബ്ദം കേൾക്കാം… വേണ്ടാ ഇനി ഇപ്പൊ ക്ലാസ്സിലേക്ക് കയറേണ്ട. എന്നെ ഇൻസൾട്ട് ചെയ്തിട്ട് വീണ്ടും അവിടെ പോയി നിൽക്കാൻ എനിക്ക് തോന്നിയില്ല..

അതോ പോണോ?? പോയിട്ട് എന്ത് ചെയ്യും?

പോയിട്ട് അവളെ മൈൻഡ് ചെയാതെ ഞാനും  വരാം..! പക്ഷെ ചുമ്മാ കയറി ചെല്ലാൻ പറ്റുമോ ഒരു കാരണം വേണ്ടേ..? ആഹ് ബാഗിൽ നിന്നും വെള്ളമെടുത്തു കുടിച്ച് അവളെ മൈൻഡ് ചെയാതെ ഇറങ്ങി വരാം… ആ കൂട്ടത്തിൽ നൈസായിട്ട് അവളറിയാതെ അവളെ ഒന്ന് നോക്കുകയും ചെയാം. ഇത്രയും ഇൻസൾട്ട്‌ ചെയ്തിട്ടും അവളെ കാണാതെ ഇരിക്കാൻ ആവുന്നില്ല എന്നതാണ് സത്യം!!

 

ക്ലാസ്സിൽ നിന്നും ഇപ്പോൾ യാതൊരു ശബ്ദവും കേൾക്കുന്നില്ല. അവൾ അവളുടെ പതിവ് പരുപാടിയിൽ ആയിരിക്കും ഡെസ്ക്കിൽ കുത്തി വരയൽ..

ഒക്കെ.. ഞാൻ ശ്വാസം അകത്തേക്ക് ആഞ്ഞ് എടുത്ത്. ദീർഘ നിശ്വാസം വിട്ടു തയാറായി. പ്ലാൻ ഒക്കെ ഒന്നുകൂടി ആലോചിച്ച് ഉറപ്പിച്ചു. നേരെ ക്ലാസിലേക്ക് നടന്നു…

 

ക്ലാസിൻ്റെ വാതിൽ കടന്ന് തിരിഞ്ഞതും ചുമരിൽ ചാരി തൊട്ട് മുന്നിൽ രജിത!! ഞാൻ സഡ്ഡൻ ബ്രേക്ക് ഇട്ടില്ലായിരുന്നെങ്കിൽ നേരെ അവളെ പോയി ഇടിച്ചേനെ… അത്രയും അവിചാരിതമായ സ്ഥലത്ത് ആണ് അവൾ നിന്നിരുന്നത്. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം സ്റ്റക് ആയി… അവളുടെ കവിളിൽ വീണ്ടും ആ നുണക്കുഴി ചിരി വിടർന്നു. പെട്ടന്ന് ഒറ്റ കുതിപ്പിൽ എൻ്റെ മുന്നിൽ വന്ന് എൻ്റെ നെഞ്ചിൽ പിടിച്ച് ഒരു തള്ള്… ഞാൻ നേരെ പുറം ഇടിച്ച് ചുമരിൽ ചാരി നിന്നു. ഓർക്കാപ്പുറത്ത് ആയതിനാൽ ഒരൽപം വേദനിച്ചു. എൻ്റെ പുറകിലെ ചുമരിൽ എൻ്റെ തലയുടെ വശത്തായി ഒരു വില്ലൻ ഭാവത്തിൽ വലത് കൈ ചാരി വെച്ചിട്ട് എന്നേ ചോദ്യം ചെയ്യുന്ന ഭാവത്തിൽ എൻ്റെ കണ്ണിലേക്ക് അവളുടെ നോട്ടം കുത്തി ഇറക്കി എന്നോട് ചോദിച്ചു…

“എന്താ മനുവിൻ്റെ ഉദ്ദേശം”..??

മുഖത്ത് അൽപ്പം ഗൗരവം ഉണ്ടായിരുന്നു. ഞാൻ കുറച്ച് പരിഭ്രമിച്ചു..

ഞാൻ പറഞ്ഞു “യില്ല”..! പരിഭ്രമം കാരണം ചെറുതായി ശബ്ദത്തിൽ ഒന്ന് വെള്ളി വെട്ടി. എനിക്ക് വലിയ ജാള്യത ആയി. അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…

 

ഉഫ്ഫ്ഫ്ഫ്……!!!!!

 

അവളുടെ കൊച്ചരി പല്ലും, നനുത്ത ചുണ്ടും, ഹേസൽ ബ്രൗൺ കണ്ണുകളും വില്ല് തോൽക്കും പുരികവും തുടുത്ത കവിളും പിന്നെ… നുണക്കുഴിയും… ഇത്ര അടുത്ത്…!! വിരിഞ്ഞ് ഇറങ്ങിയ ഇളം റോസാ പൂവിൽ നിന്നും ഉണ്ടാകുന്ന തരം കുളിരണിയിക്കുന്ന ഒരു മണം അവളിൽ നിന്നും എന്നിലേക്ക് ഒഴുകി…

എനിക്ക് ഇതെല്ലാം സ്വപ്നം പോലെ തോന്നി!! എൻ്റെ എല്ലാ അവയവങ്ങളും പ്രവർത്തനം നിലച്ചു… ഹൃദയം ഒഴിച്ച്… അത് ഇപ്പോഴും ബുള്ളറ്റ് ഓടിച്ചു കൊണ്ട് ഇരിക്കുകയാണ്..

“ഇല്ലെ ഒന്നുമില്ലേ”..? മുഖം ഒരു വശത്തേക്ക് അൽപ്പം ചെരിച്ച് കൊണ്ട് അവൾ ചോദിച്ചു..

എന്ത് പറയണം എന്ന് അറിയാതെ ഞാൻ കുഴങ്ങി..

പെട്ടന്ന് എന്നേ ഞെട്ടിച്ചുകൊണ്ട് അവൾ അപകടമാം വിധത്തിൽ എന്നോട് അടുത്തു… ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ സെൻ്റീ മീറ്റർ വ്യത്യാസം മാത്രം!! അതിലേക്ക് കൂടുതൽ തീ പകർന്നു കൊണ്ട് അവൾ മുഖം എൻ്റെ മുഖത്തോട് അടുപ്പിച്ചു… എൻ്റെ കണ്ണിലേക്കും ചുണ്ടിലേക്കും അവളുടെ കണ്ണുകൾ ഒരു പൂമ്പാറ്റയെ പോലെ മാറി മാറി പറക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *