യക്ഷി – 3

 

‘സ്ക്രീ’…..

 

ഇരുമ്പു കസേര നീങ്ങുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി കണ്ണ് തുറന്നു, പെട്ടന്ന് വിട്ടകന്നു. രജിതക്ക് നേരെ നിൽക്കാൻ ആവാതെ വേച്ച്, ആ ചാക്ക് കെട്ടിന് മുകളിൽ ഇരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ പകച്ചു നിന്നു. രശ്മി മിസ് ഇങ്ങോട്ട് വരികയാണ് !! മിസ്സിന്റെ ശബ്ദം ഉയർന്നും അന്ന മിസ്സിന്റെ ശബ്ദം താഴ്ന്നും ആണ് കേൾക്കുന്നത്.. അതെ ഇങ്ങോട്ട് വരിക തന്നെയാണ്..!

രജിതയെ കണ്ടാൽ തന്നെ ഏതു കൊച്ചു കുട്ടിക്കും മനസിലാകും ഞാൻ കയറി അസ്സലായൊന്നു മേഞ്ഞു വിട്ടതാണെന്ന്. കണ്ണൊക്കെ കലങ്ങി, മുടി ഒക്കെ പറന്ന്, വസ്ത്രം ആകെ ഉലഞ്ഞ അവസ്ഥയിൽ ഇരിക്കുകയാണ്. രേഷ്മ മിസ് കണ്ടാൽ ഉറപ്പായും പൊക്കും. പെട്ടന്ന് എവിടെ നിന്നോ എന്നിലേക്ക് ഒരു ഭയം ഇരുൾ പോലെ വന്നു പൊതിഞ്ഞു… ഭയം കൊണ്ട് എന്റെ ഇടതു കാൽ നിലത്തു ഉറക്കാതെ വിറക്കാൻ തുടങ്ങി…

 

സ്വബോധത്തിലേക്ക് തിരിച്ചെത്തിയ രജിത പെട്ടന്ന് ചാടി എണീച്ചു. എന്നെ പിടിച്ച് കൊട്ടത്തളത്തിന്റെ ആരഭിത്തിയിലേക്ക് തള്ളി വിട്ടു.. അന്തം വിട്ടു നിൽക്കുന്ന എന്റെ കൈയിലേക്ക് അവിടെ ഉണ്ടായിരുന്ന ഗ്ലാസ് ഫ്ലാസ്ക് എടുത്ത് തന്ന്, കണ്ണുകൊണ്ട് കഴുകാൻ ആജ്ഞാപിച്ചു. ഞാൻ വേഗം ധൃതിയിൽ പണി തുടങ്ങി. ഞാൻ കഴുകികൊണ്ടിരിക്കുന്നതിനിടെ രജിത ടാപ്പിൽ നിന്നും തണുത്ത വെള്ളം കൈയിലാക്കി, അവളുടെ മുഖത്ത് ഒന്ന് രണ്ടു വട്ടം നെറ്റി മുതൽ കഴുത്തുവരെ അടിച്ചു മസാജ് ചെയ്തു. തൊട്ടടുത്ത നിമിഷം അവളുടെ പ്രവൃത്തി കണ്ട് എന്റെ ചങ്ക് കത്തിപ്പോയി…

അവിടെ ഉണ്ടായിരുന്ന ഡിസക്ഷൻ ബോക്സ് തുറന്ന് അതിൽ നിന്നും സർജിക്കൽ ക്നൈഫ് എടുത്ത് അവളുടെ ഇടത്ത് കൈപ്പത്തിയിൽ വിലങ്ങനെ ഒരു വര..!! പൂ പോലുള്ള ആ കൈ എന്താണ് നടന്നത് എന്നത് ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നീട് രക്തം ധാര ധാരയായി പൊടിച്ചു. അവൾ ആ കൈ ചുരുട്ടിപ്പിടിച്ചു. അപ്പോഴേക്ക് രക്തം ഒഴുക്ക് കൂടി കൈ നിറയെ രക്തമായി. അവൾ കൈപ്പത്തിയുടെ അരിക് ചുരിദാറിന്റെ വശത്ത് ഒന്ന് ഉരച്ചു വിട്ടു. അവളുടെ തൂവെള്ള യൂണിഫോം ചുരിദാറിന്റെ വശത്ത് രക്തം പടർന്നു. കണ്ണും തള്ളി നിന്ന എന്റെ ഷർട്ടിന്റെ കൈ മടക്കിലും അവൾ രക്തം തേച്ചു.. എന്നിട്ടവൾ അരഭിത്തിക്ക് കീഴെ ഉണ്ടായിരുന്ന സ്റ്റൂളിൽ ഇരുന്ന് കൈ അരഭിത്തിയിലേക്ക് വെച്ച് അതിൽ തല ചായ്ച്ചു കിടന്നു…

 

തൊട്ടടുത്ത നിമിഷം ലാബിൽ ഉള്ള അന്ന മിസ്സിനോട് സംസാരം തുടർന്നുകൊണ്ട് തന്നെ രേഷ്മ മിസ് ഞങ്ങൾ നിൽക്കുന്ന സ്‌പേസിലേക്ക് വന്നു..

“കഴിഞ്ഞോ മക്കളെ”..? രേഷ്മ മിസ് ചോദിച്ചു. അപ്പോഴാണ് അവിടെ ഇരിക്കുന്ന രജിതയെ മിസ് കണ്ടത്. ആഹാ അതുശരി നമ്മടെ വികൃതി കുട്ടനെ കൊണ്ട് പണി എടുപ്പിച്ച് മോൾ ഇവിടെ റസ്റ്റ് എടുക്കുവാണല്ലേ” എന്ന് മിസ് ചിരിച്ചുകൊണ്ട് ചോദിച്ചു. രജിത തല പൊക്കി ക്ഷീണത്തോടെ ഒന്ന് ചിരിച്ചു. അപ്പോഴാണ് എന്റെ ഷർട്ടിൽ ഉള്ള രക്തക്കറ മിസ് കണ്ടത്.

“മനൂ… എന്ത് പറ്റി മോനെ.. ഇതെങ്ങിനെ ചോര”..!? മിസ് ഓടി വന്ന് എന്റെ കൈ മുഴുവൻ പരിശോദിച്ചു.

ഞാൻ പറഞ്ഞു “മിസ്സെ എനിക്കല്ല ദേ”.. എന്ന് പറഞ്ഞുകൊണ്ട് രജിതയെ ചൂണ്ടിക്കാണിച്ചു.

അപ്പോഴാണ് രജിതയുടെ ദേഹത്തെ ചോരയും കൈയിലെ മുറിവും മിസ് കാണുന്നത്. ഉടനെ മിസ്സ് “അയ്യോഹ് എന്ത് പറ്റി മോളെ”..? എന്ന് ചോദിച്ചുകൊണ്ട് രജിതയുടെ കൈ എടുത്ത് പരിശോദിച്ചു.

“അതാ കത്തികൊണ്ട് ജസ്റ്റ് ഒന്ന് മുറിഞ്ഞതാ കുഴപ്പം ഇല്ല മിസ്സെ ഇപ്പോ റെഡി ആയി” രജിത പയ്യെ പറഞ്ഞു.

“എന്നിട്ടെന്താ പിള്ളേരെ എന്നോട് പറയാഞ്ഞേ” രേഷ്മ മിസ്സിന്റെ വേവലാതി തീരുന്നില്ല.

“ഓഹ് അത്രക്ക് വലിയ കുഴപ്പം ഇല്ല മിസ്സ്..  മനു പറയാൻ വേണ്ടി പോയപ്പോ ഞാനാ പറഞ്ഞെ വേണ്ടാ എന്ന്” രജിത അത് സ്വയം ഏറ്റെടുത്തു.

രേഷ്മ മിസ് എന്നെ നോക്കി ചോദിച്ചു “ആണോ മനൂ”..?

ഞാൻ അഭിമാനത്തോടെ പറഞ്ഞു “അതെ മിസ്സ്”..

“എടാ കാള പോലെ വളർന്നല്ലോടാ.. സ്വന്തം കൂട്ടുകാരിക്ക് ഇത്ര വലിയ അപകടം നടന്നിട്ട് ഇതിന്റെ ഉള്ളിൽ ഇരുത്തിച്ച നിന്നെ സമ്മതിക്കണം മനൂ… അവൾ അങ്ങനെ പറഞ്ഞെന്ന് വെച്ച് അവക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കണ്ടേ”..?  ഞാൻ ആകെ ഇളിഭ്യനായി.. രജിത ചുണ്ടുകൾ ഉള്ളിലേക്ക് മടക്കി അത് കണ്ട് ആസ്വദിച്ച് ഇരിക്കുകയാണ്..

“അത് മിസ്സെ.. ഞാൻ ഫസ്റ്റ് എയ്ഡ് കൊടുത്തായിരുന്നു” ഇത് മുഴുവൻ കള്ളത്തരം ആണെങ്കിൽ കൂടി രേഷ്മ മിസ്സിന്റെ മുന്നിൽ എന്റെ ഇമേജ് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

“എന്ത് ഫസ്റ്റ് എയ്ഡ്”..? മിസ്സ് എന്നെ രൂക്ഷമായി നോക്കി ചോദിച്ചു.

“ടാപ് വാട്ടറിൽ മുറിവ് കഴുകി കഴുകി, സ്പിരിറ്റ് ലായനി നേർപ്പിച്ച് മുറിവിലേക്ക് ഒഴിച്ച് സെപ്റ്റിക് ആവാനുള്ള സാധ്യത ഇല്ലാതാക്കി. രക്തം നഷ്ടപ്പെട്ടതിനാൽ കുടിക്കുവാൻ വേണ്ടി വെള്ളം കൊടുത്തു. കൂടുതൽ രക്തം നഷ്ടമാവാതെ ഇരിക്കാൻ ശരീരം അനങ്ങാതെ അവിടെ ഇരുത്തിച്ചു” വളരെ ശാത്രീയമായി തന്നെ ഞാൻ വിശദീകരിച്ചു… എന്നിട്ട് അഭിമാനത്തോടെ മിസ്സിനെ നോക്കി.

 

രജിതയും മിസ്സും ഒരുനിമിഷം മുഖത്തോട് മുഖം നോക്കി. എന്നിട്ട് ആ ലാബ് മുഴുവൻ കുലുങ്ങുന്ന പോലെ പൊട്ടിച്ചിരിച്ചു…

ഞാൻ വീണ്ടും ഊമ്പി.. എന്താ പറഞ്ഞത് ശരിയല്ലേ എന്ന മട്ടിൽ രണ്ടു പേരെയും മാറി മാറി നോക്കി.

“എന്റെ പൊന്നു മനു.. നിന്നെ ഞാൻ സമ്മതിച്ചു. നീ ഇവിടെ ഇരുന്ന് ടാപ്പ് വാട്ടറിൽ ബാക്കി ഉള്ളതുകൂടി കഴുകി വെക്ക്. ആ ഡിസക്ഷൻ ബോക്സിൽ തൊട്ടു പോകരുത്”.. ചിരിയുടെ ഇടയിൽ മിസ്സ് പറഞ്ഞു.

“വാ മോളെ മരുന്ന് വെച്ച് തരാം” എന്ന് പറഞ്ഞ് മിസ് രജിതയെ പിടിച്ചു എണീപ്പിച്ചു. ആ റൂം വിട്ടു പോകുന്നതിനിടെ രജിത എന്നെ നോക്കി രണ്ടു കണ്ണുകളും അടച്ച് ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിലൂടെ അവൾ പറയാതെ പറഞ്ഞത്…

‘I Love You Manu’..!  എന്നാണെന്ന് എന്റെ ഹൃദയം എന്നോട് പറഞ്ഞു…

അവർ എന്തെല്ലാമോ സംസാരിച്ച് ലാബിലേക്ക് നടന്നു. പെട്ടന്ന് അന്ന മിസ്സിന്റെ ശബ്ദം ഉയർന്നു കേട്ട് ‘അയ്യോഹ് എന്നാ പറ്റി’..? എന്തോ മറുപടി പറഞ്ഞത് ഞാൻ കേട്ടില്ല.

‘എന്നിട്ടെന്നാ കൊച്ചെ വന്നു പറയാഞ്ഞേ’.. അപ്പോൾ രേഷ്മ മിസ്സ് അതിനു മറുപടി പറഞ്ഞു. ഡോക്ടർ മനു എബ്രഹാമിന്റെ പേഷ്യന്റ് ആണ്. വീണ്ടും എന്തോ പറഞ്ഞത് ഞാൻ കേട്ടില്ല. പിന്നെ എന്റെ ശാസ്ത്രീയമായ ഫസ്റ്റ് എയ്‌ഡ്‌ വിവരണം ഞാൻ പറഞ്ഞത് പോലെ രേഷ്മ മിസ്സ് അന്ന മിസ്സിന് പറഞ്ഞ് കേൾപ്പിച്ചു. അടുത്ത നിമിഷം സ്‌കൂൾ ഇടിഞ്ഞു പോവുന്ന മട്ടിൽ മൂന്ന് പേരും കൂടെ ആയി ചിരി.

 

വീണ്ടും ഞാൻ ഇളിഭ്യനായി.. രേഷ്മേ.. നിന്നെ ഞാൻ ശരിയാക്കുന്നുണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.. മൈര് ഏതു നേരത്താണാവോ ഓരോന്ന് പറയാൻ തോന്നിയെ..?

Leave a Reply

Your email address will not be published. Required fields are marked *