യക്ഷി – 3

ടൗണിലെ രണ്ട് മൂന്ന് കട മുറികൾ കൂടാതെ ടൗണിന് പുറത്ത് റോഡിനോട് ചേർന്നുള്ള ഒരു കുഞ്ഞ് ഒറ്റ മുറി പീടിക ഉണ്ടായിരുന്നു ഞങ്ങൾക്ക്. കാലങ്ങളായി പൂട്ടിയിട്ട മുറി. അവിടെ പണ്ട് ബീഡി തെറുപ്പായിരുന്നു. ബീഡി തെറുത്ത് തെറുത്ത്, കടം കയറി ഒരു ദിവസം തെറുത്തവൻ കേറി അങ്ങ് തൂങ്ങി.. അതോടെ ആരും ആ മുറി മാത്രം വാടകക്ക് എടുക്കുകില്ലായിരുന്നു.. ഒന്ന് രണ്ടു യുക്തിവാദികൾ ഭാഗ്യം പരീക്ഷിച്ചു. പക്ഷേ അവരും വലിയ നഷ്ടത്തിൽ കലാശിച്ചു. അവസാനം വാടകക്ക് എടുത്തവൻ നഷ്ടം കയറി തൂങ്ങി, എങ്കിലും ചത്തില്ല. അതോടെ അവിടെ എന്ത് തുടങ്ങിയാലും പച്ച പിടിക്കത്തില്ല എന്ന് ഒരു വെപ്പ് വന്നു, അതിനു താഴും വീണു. ഒരു പത്തു വർഷം എങ്കിലും ആയി പൂട്ടി കിടക്കുകയാണ്.

 

അങ്ങനെ ഇരിക്കെ സോഫിയ ചേച്ചി ആ കടമുറിയിൽ ഒരു തയ്യൽ കട തുടങ്ങാൻ അമ്മയോട് അനുവാദം ചോദിച്ചു. പക്ഷേ അമ്മ അത് എതിർത്തു.

‘ഭാഗ്യം കെട്ട ഒരു മുറിയാണ് സോഫി’ എന്ന് ആവതും അമ്മ പറഞ്ഞു നോക്കി. പക്ഷേ എന്ന് സോഫിയ പറഞ്ഞത്

“ഭാഗ്യം ഉള്ളവർക്ക് അല്ലേ ഭാഗ്യക്കേടിനെ പേടിക്കണ്ടു ടീച്ചറേ”… എന്നാണ്. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. പപ്പയോട് പറഞ്ഞ് താക്കോൽ എടുത്ത് കൊടുത്തു. പപ്പക്ക് ബഹുത് സന്തോഷം… വാടക കിട്ടുമല്ലോ…

അങ്ങനെ സോഫിയ അവിടെ ഇരുന്നു മിഷ്യൻ ചവിട്ടി ഒന്ന് പച്ച പിടിച്ചു. നിലീനെ  ഓർഫനേജിൽ നിന്നും തിരിച്ചു കൊണ്ട് വന്നു കൂടെ നിർത്തി. പക്ഷേ സോഫിയെ തിരിഞ്ഞ് വീണ്ടും ദൗർഭാഗ്യം എത്തി… ഇത്തവണ പേമാരിയുടെ രൂപത്തിൽ… ആർത്തലച്ച് വന്ന മഴയും കാറ്റും കൂര ഒന്നാകെ അടിച്ച് എടുത്ത് കൊണ്ട് പോയി. വീട്ടിലെ സാധങ്ങൾ എല്ലാം ഞങ്ങടെ തോട്ടം നിറയെ ചിതറി. കട്ടിൽ വരെ പൊളിഞ്ഞ് പാറി പോയ കാറ്റും മഴയും ആയിരുന്നു അത്. അതോടെ ഞങ്ങളുടെ വീടിൻ്റെ ചായ്പ്പിൽ ആയി സോഫിയും കുഞ്ഞും കുറച്ച് കാലം…

 

വീണ്ടും സോഫിയ നിലീനെ അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കി. ജീവിതവുമായി ഉള്ള മല്ലയുദ്ധം റൗണ്ട് ടൂ തുടങ്ങാൻ… പകൽ വീട് പണികളും രാത്രി മിഷ്യൻ തുന്നലും ആയി സോഫി പൂർവാധികം ശക്തി ആയി പൊരുതാൻ തുടങ്ങി. ഇതിനിടയിൽ സൗജന്യ നിയമ സഹായത്തിനു അപേക്ഷിച്ച് കുറെ നിയമം ഒക്കെ പഠിച്ച്, പഴയ കെട്ടിയവൻ്റെ കുടുംബത്തിന് എതിരെ ഗാർഹിക പീഡനവും വഞ്ചന കുറ്റവും എന്തിന് വധ ശ്രമവും അടക്കം പറ്റാവുന്ന എല്ലാ വിധ നിയമ കുരുക്കുകളും ഉപയോഗിച്ച് വരിഞ്ഞങ്ങു മുറുക്കി. ആദ്യമൊന്നും അവർ മൈൻഡ് പോലും ചെയ്തില്ല. പക്ഷേ പിന്നെ പിന്നെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെ അങ്ങനെ അങ്ങ് മൈൻഡ് ആക്കാതെ ഇരിക്കാൻ ആവില്ല എന്ന് മനസ്സിലായപ്പോൾ അവർ കൊടി കെട്ടിയ വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിച്ചു.

പക്ഷേ സോഫി ബുദ്ധിമതി ആയിരുന്നു. ഒന്നുമല്ലാത്ത താൻ പെട്ടന്ന് രാജ്ഞിയുടെ സിംഹാസനത്തിൽ കയറി ഇരിക്കുമ്പോൾ അതിന് ഭീഷണിയേറും എന്ന് ആദ്യമേ മനസിലാക്കിയതിനാൽ കെട്ടിയോൻ അച്ചായൻ്റെ വീട്ടിൽ നിന്നും അവരുടെ ഉടായിപ്പ് ബിസിനസുകൾ അടക്കം പല സുപ്രധാന രേഖകളും കടത്തി സുരക്ഷിതമായി മകളുടെ പെട്ടിയിൽ വെച്ച് പൂട്ടി അനാഥാലയത്തിൽ സൂക്ഷിച്ചിരുന്നു. ആ പെട്ടിയങ്ങു പൊട്ടിച്ചപ്പോൾ എതിർകക്ഷികളുടെ ആട്ടം മുട്ടി. ആദ്യം ഭീഷണിയും പിന്നീട് കടന്ന് ആക്രമിക്കാനും ശ്രമിച്ചെങ്കിലും സോഫിയ സേവ്യർ കുലുങ്ങിയില്ല. അവസാനം കോടതിക്ക് പുറത്ത് വെച്ച് ഏതാണ്ട് അവരുടെ ആസ്ഥിയുടെ ഒരു കാൽ ഭാഗം തന്നെ സോഫിയ ഇങ്ങു എഴുതി വാങ്ങിച്ചു…

 

ആ പണം കൊണ്ട് ഞങ്ങടെ ടൗണിൽ വസ്ത്ര കടയും അതിന് പുറമെ ഏത് വസ്ത്രം എടുത്താലും അത് അതിസുന്ദരമായി ഇഷ്ടം ഉള്ളത് പോലെ ഡിസൈൻ ചെയ്തും കൊടുക്കുന്ന ഒരു ഷോപ്പ് അങ്ങ് തുറന്നു. ഇന്നത്തെ ബോട്ടിക്കിൻ്റെ ഒരു ആദിമ രൂപം. പിന്നീട് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു…

 

കുറച്ച് കാലത്തിനു ശേഷം അവസാനമായി സോഫിയായുടെ അമ്മ കിടന്ന മണ്ണ് സോഫിയക്ക് വേണം എന്ന് പറഞ്ഞു പപ്പയുടെ കൈയിൽ നിന്നും കിഴക്കേ അതിരിലെ പൊട്ട ഭൂമി ചോദിച്ചു. അന്ന് അമ്മ കുറെ പറഞ്ഞു. അത് വേണ്ട സോഫിയ വടക്ക് നല്ല ഭൂമി തരാം കൊച്ചുങ്ങൾക്ക് ഒരു കാര്യം ആവട്ടെ എന്ന്. പക്ഷേ സോഫിയ പിന്മാറിയില്ല. പപ്പ ആണെങ്കിൽ ഏതാ കുറുക്കൻ. ആരും വാങ്ങാത്ത അതിന് ലോകത്ത് ഇല്ലാത്ത വിലയും പറഞ്ഞു. തർക്കിക്കാൻ പോലും നിൽക്കാതെ സോഫിയ പറഞ്ഞ വിലയും അങ്ങ് കൊടുത്ത് ആ കൊച്ചു തുണ്ട് ഭൂമി വാങ്ങിച്ചു.

 

എരണം കെട്ട സോഫിയയുടെ ഭാഗ്യക്കേട് മാറി ശുക്രൻ ഉദിച്ച് നിന്ന സമയം! തോടിന് മറുകരയിൽ ഉള്ള സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ ആദിവാസികൾക്ക് പട്ടയം അനുവദിച്ചു കിട്ടി. അതോടെ സർക്കാർ ചിലവിൽ സോഫിയയുടെ സ്ഥലം വരെ ടാറിട്ട റോഡ് പാസ് ആയി. യുദ്ധകാലാടിസ്ഥാനത്തിൽ റോഡും പണിതു. ആ റോഡ് കണ്ട് അതുവരെ ആമത്തോട് സ്കൂട്ടർ ഉരുട്ടി നടന്ന പപ്പ കാർ എടുത്തു. പക്ഷേ സോഫിയയുടെ വീടിന് മുന്നിൽ വെച്ച് റോഡ് പാലത്തിലേക്ക് തിരിയും അപ്പൊൾ കാർ കയറ്റാൻ സോഫിയയുടെ ഭൂമിയിലൂടെ വഴി വേണ്ടി വരും. പക്ഷേ റോഡും സ്ട്രീട് ലൈറ്റും ഫോൺ കേബിളും വരെയുള്ള സൗകര്യങ്ങൾ സോഫിയയുടെ വീട്ടു മുറ്റത്ത് എത്തിയതിനാൽ വഴിക്ക് പോലും, പണ്ട് സോഫിയക്ക് വിറ്റ മുഴുവൻ ഭൂമിയുടെ പത്തിരട്ടി നൽകേണ്ട അവസ്ഥ വന്നു. പണ്ട് ദാസി ആയി ഇരുന്നവൾ അല്ലേ ചുമ്മാ ഇങ്ങോട്ട് വന്നു തരുമെന്ന് പപ്പ കിനാവ് കണ്ടു. പക്ഷേ സോഫിയ അത് കണ്ട ഭാവം നടിച്ചില്ല…

പഴയ ‘പുണ്ടച്ചി മക്കളെ’… തെറി സോഫിയയുടെ മനസ്സിൽ വർഷങ്ങൾ കഴിഞ്ഞും മായതെ നിന്നിരിക്കണം! അവസാനം പപ്പ അമ്മയോട് കെഞ്ചി സോഫിയോട് സംസാരിപ്പിച്ചു. ഈ അവസരത്തിന് വേണ്ടി കാത്തിരുന്ന സോഫി വളരെ വിചിത്രമായ ഒരു ഓഫെർ വെച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി പൂർമായും വെറുതെ നൽകാം. പകരം ‘നരിമറ്റം’ എന്ന വീട്ടുപേര് സോഫിക്കും വേണം എന്ന്. അത് കേട്ടതും പപ്പയുടെ കിളി പോയി…

 

ഞാൻ തന്നെയാണ് ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാൻ എന്ന് വിചാരിക്കുന്നവർക്ക് ഊമ്പി കിട്ടുമ്പോൾ അത് കാണാൻ തന്നെ നല്ല രസമാണ്. അവസാനം കാർ കയറ്റണമെങ്കിൽ വീട്ടു പേര് വിൽക്കാതെ വേറെ വഴി ഇല്ലന്നായി. അങ്ങനെ അവസാനം മനസ്സിലാ മനസ്സോടെ പപ്പ സമ്മതിച്ചു. ചേച്ചി പറഞ്ഞത് പോലെ നയാ പൈസ വാങ്ങാതെ സ്ഥലം വിട്ടു കൊടുത്തു എന്ന് മാത്രമല്ല സ്വന്തം ചിലവിൽ ഞങ്ങളുടെ ഗേറ്റ് വരെ അടിപൊളി കോൺക്രീറ്റ് റോഡും കെട്ടി തന്നു.

 

അങ്ങനെ… ഉടുതുണിക്ക് മറുതുണി ഇല്ലാതെ നിന്ന സോഫിയ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ സോഫിയ സേവ്യർ നരിമറ്റം ആയി മാറി!! തൊട്ടു പുറകെ വന്ന വർഷങ്ങളിൽ പപ്പയുടെ ബിനാമി ആയി, ടൗണിൽ നരിമറ്റം ഫിനാൻസ്, നരിമറ്റം ട്രേഡേഴ്സ്, നരിമറ്റം സിമന്റ് വർക്ക്സ് എന്ന് പറഞ്ഞു പുതിയ മേഖലകളിലേക്ക് പണം ഇൻവെസ്റ്റ് ചെയ്തു. വീണ്ടും നാട്ടിലെ ഒരു കൊച്ചു പ്രഭ്വി ആയി മാറി. അതോടെ പപ്പയുടെയും ആസ്തി 10 മടങ്ങായി വർദ്ധിച്ചു. എരണം കെട്ടവളായി മുദ്ര കുത്തപ്പെട്ട സോഫിയ, നരിമറ്റം വീട്ടുകാരെ സംബന്ധിച്ച് ഭാഗ്യ താരകം ആയി മാറി..!

Leave a Reply

Your email address will not be published. Required fields are marked *