ലസ്റ്റ്‌ ഓര്‍ ലവ് 2

വിക്രം ക്യാമ്പസ്‌ ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി .അയാള്‍ പുറത്തു ഇറങ്ങി
പുറകെ അയാളുടെ സഹായിയെ പോലെ രാകേഷും ചാടി ഇറങ്ങി , “ ദിയാ ..ബാലു പുറത്തേക്ക വരൂ ഞങ്ങള്‍ടെ ഫ്രണ്ട്സിനെ എല്ലാം ഒന്ന് പരിച്ചയപെടുതിയെക്കം “

രണ്ടു ആളും പുറത്തേക്ക ഇറങ്ങി .വിക്രമിനെ കണ്ടത് അവിടെ റാഗ് ചെയ്തു കൊണ്ടിരുന്ന കുറെ ചേട്ടന്‍ മാര്‍ ഓടി മാറുന്നത് ദിയ ശ്രദ്ധിച്ചു .
“എട്യേ ..എടേയ് “..രാകേഷ് കൈ കൊട്ടി വിളിച്ചു .
കുറെ പിള്ളേര്‍ ഓടി വന്നു . സീനിയേര്‍സ് ആണ് .എല്ലാവരും ദിയയെ ഇടം കണ്ണിട്ടു നോക്കുന്നത് ബാലു ശ്രദ്ധിച്ചു .
രാകേഷ് കാറില്‍ ചാരി നിന്ന് പിന്നെ എല്ലാരോടു ആയി പറഞ്ഞു
“മക്കളെ റാഗ് ചെയുന്നത് ഒന്നും കുഴപ്പം ഇല്ല ..പിന്നെ ഇവരെ രണ്ടു ആളെയും റാഗ് ചെയ്തു അബന്ധം പറ്റേണ്ട ..വിക്രമിനു വേണ്ട പെട്ടവര്‍ ആണ് ..തല്ലു കൊള്ളാന്‍ നില്‍ക്കണ്ട “
“ഇത് ആരാ വിക്രം ചേട്ടായി “ ഒരു ഫ്രീക്കന ലുക്ക്‌ ഉള്ള പയ്യന്‍ ചോദിച്ചു .
“ആര് ആണെന്ന് അറിഞാലെ നീ കേള്‍ക്കൂ “ വിക്രം കൂളിംഗ് ഗ്ലാസ് വച്ച് കൊണ്ട് ചോദിച്ചു .
“അയ്യോ വേണ്ടായേ “
“ഡാ സൂരജെ ഇത് ആണ് വിക്രം കെട്ടാന്‍ പോകുന്ന പെണ്ണ് .മറ്റത് അവളുടെ കസിന്‍ “ രാകേഷ് ദിയയെ ചൂണ്ടി പറഞ്ഞു .
ദിയ ബാലുവിന്‍റെ മുഖത്ത് നോക്കി .പാവം വിളറി ഇരിക്കുന്നു .”സാരമില്ല “ അവള്‍ കണ്ണ് കൊണ്ട് കാണിച്ചു .
“ശരി ശരി ..കൂടതല്‍ വിശദികരണം ഒന്നും ഇല്ല ..ഇവര്‍ക്ക് എന്തേലും പ്രശ്നം ഉണ്ടായാല്‍ ഞാന്‍ ഇടപെടും “ വിക്രം പറഞ്ഞു നിര്‍ത്തി .

പിള്ളേര്‍ പിരിഞ്ഞു പോകുന്നത് കണ്ടു രാകേഷ് ചിരിച്ചു കൊണ്ട് ബാലുവിനോടും ദിയയോടും പറഞ്ഞു ..”ഇനീ നിങ്ങള്‍ക്ക് ഒരു പ്രശ്നവും
“ ഡാ പാല്‍ കുപ്പി നീ പോക്കെ ഞങ്ങള്‍ ഇപ്പോള്‍ വരാം “ രാകേഷ് ബാലുവിനോട് പറഞ്ഞു
ദിയ ഒന്ന് മടിച്ചു നിന്ന് എങ്കിലും ബാലു ചെന്നിട്ട് വരാന്‍ അവളെ കണ്ണ് കൊണ്ട് കാട്ടിയപ്പോള്‍ അവള്‍ നടന്നു . .
“ഡാ നീയും പൊക്കോ ..അല്ലേല്‍ പിള്ളേര് സംശയിക്കും “
രാകേഷ് അര്‍ത്ഥം വച്ച് നോക്കിയ ശേഷം ബാലുവിനോ കൂട്ടി അവിടെ നിന്ന് പോയ്യി .
ദിയ വിക്രത്തിന്‍റെ ഒപ്പം നടന്നു . വഴിയില്‍ വച്ച് കാണുന്ന വിദ്യാര്‍ഥികള്‍ അയാളെ ബഹുമാനപൂര്‍വ്വം വിഷ് ചെയ്യുന്ന കണ്ടു .

വിക്രം രണ്ടു കോഫി ഓര്‍ഡര്‍ ചെയ്തു .അയാളുടെ കണ്ണുകള്‍ ശരീരത്തില്‍ ഒഴുകി നടക്കുന്നത് അവള്‍ ആശ്വസ്തയോടെ മനസ്സിലാക്കി .ദിയ അയാള്‍ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞു .നീരസം തോന്നിയെങ്കിലും അവള്‍ പുറത്തു കാനിക്കാത്രിക്കാന്‍ പ്രത്യകം ശ്രേധിച്ചു .
“ദിയ ഇവിടെ എന്തേലും ആവിശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി .”
“ഹേയ് അങ്ങനെ ഒന്നും ഇല്ലാ “
“ബാലു ദിയയുടെ ലൈനാണോ ?
“അതെ “ അവള്‍ അല്‍പ്പം നീരസ്സത്തില്‍ പറഞ്ഞു .
“അല്ല രണ്ടു ആളും ചേര്‍ച്ച കുറവ് പോലെ . ബാലുവിന് ദിയയെക്കാള്‍ height കുറവ് ആണല്ലോ “ വിക്രം ചിരിച്ചു കൊണ്ട് ചോദിച്ചു
“അതില്‍ എന്തിരിക്കുന്നു ,ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത് “ ദിയ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു
“ So you have got a nice herat too”..അയാള്‍ ചിരിച്ചു കൊണ്ട് പറഞു

ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു .” ദിയ ..you are so beautifull and at the same time too hot too “ ..വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു .
ദിയക്ക് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് കയറി .ക്ലാസ് തുടങ്ങിയിരുന്നു . ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍ കണ്ടു .”പാവം ..” അവള്‍ക്കു ദേഷ്യവും തോന്നി .
“വിക്രം ചെട്ടന്റെ ലൈനാ “ പലരും പരിജയപെടുന്നത് തന്നെ അതും പറഞ്ഞാ .എല്ലാവരും ദിയയോട് അമിത ബഹുമാനം കാട്ടുന്ന പോലെ അവള്‍ക്കു തോന്നി .
കേരളത്തിലെ കോളജുകളുടെ സ്ഥിതിയെ അല്ല അവിടെ എന്ന് അവള്‍ക്കു തോന്നി . വൈകുനേരം ആണ് പിന്നീട് ബാലുവിനോട് സംസാരിക്കാന്‍ അവസരം കിട്ടിയത്
“വിക്രം എന്താ പറഞ്ഞത് “ ബാലു അവളോട്‌ ചോദിച്ചു .
. “ ബാലു ഇത്രാ പാവം ആകരത് “ അവള്‍ ദേഷ്യത്തില്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *