“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു .
“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു yes പറഞ്ഞാല്‍ അയാള്‍ക് സംശയം തോന്നീല്ലേ “ .ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു .
“നിനക്ക് ആണ്പില്ലേരേ പറ്റി ഒരു ചുക്കും അറിയാഞ്ഞിട്ട ..ഇവന്മാക് ഇഷ്ടപെട്ട പോയ്യ പെണ്ണ് എപ്പോള്‍ പറഞ്ഞാലും പിന്നെ മുന്നം പിന്നും ആലോചിക്കില്ലാ ,.മാത്രം അല്ല പെണ്ണ് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും “
“അത് ശരിയാവും “
“എങ്കില്‍ ശരി ..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷു വഴി ഒരു സൂചന കൊടുക്കും .എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം .പിന്നെ ഒക്കെ നിന്‍റെ മിടുക്ക് “
“hi “ ഒരു ഹായ് മാത്രം .
വിക്രമിന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് ഇടിച്ചു .ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു ബോക്സിംഗ് വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ .
അവളുടെ ഉള്ളു അറിയാതെ ഒന്ന് ഇടിച്ചു .
“hi “ അവള്‍ തിരിച്ചു അയച്ചു .
“ഉറങ്ങിയില്ലേ “ അയാളുടെ ഒരു സ്മൈലി ഇട്ടു കൊണ്ട് ഒരു മെസ്സേജ്
“ഇല്ല ഉറക്കം വരുന്നില്ലാ “
“എന്നോട് രാകേഷു ഒരു കാര്യം പറഞ്ഞു .സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ?????“
അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിക്ഷം നിന്ന് ശേക്ഷം അവളുടെ വിരലുകള്‍ മൊബൈലില്‍ കൂടി ഓടി .
.”സത്യം ആണ് .ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ ആയി .എനിക്ക് ചേട്ടനെ ഇഷ്ടം ആണ് .ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് .പക്ഷെ ഇനി എനിക്ക് വയ്യ “
കുറെ ഹാപ്പി സ്മൈലികള്‍ തുടരെ എത്തി .
“ ഐ ലവ് യൂ ..ബേബി ..സെ ഗോ ടോ ഹെല്‍ ടോ ദാറ്റ് കിഡ് ബാലു ..he doesnt deserve a beauty like you “
ദിയക്ക് വായിച്ചപ്പോള്‍ ദേക്ഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു “ I love you “ അയച്ചു .
പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയാ നോക്കി .
വിക്രം ആണ് .
അവള്‍ കട്ട് ചെയ്തു ശേക്ഷം whatsapp ചെയ്തു .
“ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ .നാളെ കോഫി ഷോപ്പില്‍ വൈകിട്ട് വച്ച് കാണാം “.
“നിന്‍റെ ശബ്തം ഒന്ന് കേള്‍ക്കട്ടെ . “ അയാള്‍ ഒരു മെസ്സാജ് അയച്ച ശേക്ഷം വീണ്ടു കാള്‍ ചെയ്തു .
“ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് നാണമാ “.
“ശരി “
gudnight . ദിയ ക്ലോസു ചെയ്തു .
“gudnight”
റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുനേറ്റു ഉറക്കച്ചടവോടെ ചോതിച്ചു .
“എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ “
ദിയ ചിരിയോടെ whats app messages കാട്ടി .
മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു
“ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട് “
“അതെന്തു പറ്റിഎടി ..എന്താ കുഴപ്പം “
“നീ വിളിക്കഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം മനസ്സിലായെനേം “
“ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ “
“ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “
“ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്‍റെ ഗുരു ഒന്ന് പറഞ്ഞു താ “ ദിയാ ഒരു കളിയാക്കുന്ന സ്വരത്തില്‍ മേര്ളിനോട് ചോതിച്ചു .
“
ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “
“എന്‍റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പടിക്കുനത് .M.B.BS ആണ് “
“ഇതാ നിന്‍റെ കുഴപ്പ ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ .”
“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം “
“അങ്ങനെ ചോതീര് ..ഒന്നുമതായി നീ ക്യാരക്ടര്‍ കുറെ കൂടി ഉള്‍കൊള്ളണം”
“എന്ന് വച്ചാല്‍ “
“എന്ന് വച്ചാല്‍ നീ മനസ്സ് കൊണ്ട് വിക്രം ചേട്ടന്‍റെ കാമുകി ആണെന്ന് കരുതണം .അതിനു നീ അയാളുടെ പോസിടിവ് ആദ്യം നോകണം .”
“അതിനു അയാള്‍ക്ക് എന്താ ഇതിനു മാത്രം പോസിടിവ് ?”
