“ഇത് ആണ് ഇവിടുത്തെ മെയിന്‍ ഫിലിം സ്റ്റാര്‍സ് ഒക്കെ വരുന്ന സ്ഥലമാ “ വിക്രം ബ്യൂട്ടിപാര്‍ലറില്‍ കയറിയപ്പോള്‍ പറഞ്ഞു .
“ഇവിടെ എന്ത് ചെയ്യാന്‍ ആണ് “ ദിയ ആണ് ചോദിച്ചത്
“എന്തൊക്കെ വേണ്ടത് എന്ന് പറഞ്ഞു എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട് ..നീ ചെന്നാല്‍ മതി “
ദിയ അകത്തേക്ക് കയറി .
“ഇതാ എന്‍റെ വക നിനക്ക് ഒരു ഗിഫ്റ്റ് ഇതിനു വേണ്ടി സ്പെഷ്യല്‍ ആണ് “ വിക്രം ഒരു ബോക്സ് കൊടുത്തു .
ദിയ ആകാംഷയോടെ നോക്കി .അവള്‍ അമ്പരന്നു
“ഒരു diomond വച്ച മൂക്കുത്തി .
“താങ്ക്സ് ഇത്ര വിലകൂടിയ ഒന്നും വേണ്ടായിരുന്നു “
“വിക്രം ചേട്ടന്‍ നല്ല സെലക്ഷന്‍ ആണല്ലോ.” മെര്‍ലിന്‍ ചോദിച്ചു
“അത് പിന്നെ അങ്ങനെ അല്ലെ .“
അവള്‍ പാര്‍ലറില്‍ ചെന്ന് .പ്രത്യക ശ്രദ്ധയില്‍ ആയിരുന്നു അവള്‍ക്കു അവര്‍ കൊടുത്തത് .
ഫുള്‍ ബോഡി വാക്സ് .മുഖം facial ,ഹെയര്‍ സ്പാ ..മുടി സ്ട്രിഗ്റെന്‍ എല്ലാം കഴിഞ്ഞു ആയിരുന്നു മുക്കുത്തി കൂടി ദിയ ഇട്ടതു ,അതും കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയത് ദിയ സ്വയം അമ്പരന്നു പോയ്യി .അവളുടെ സൌന്ദര്യം പാതി മടങ്ങി ഇരട്ടിച്ചു .
പുറത്തേക്കു വന്ന ദിയ നാണത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി .
“വൊവ് ..you looks like a princess now “
അയാള്‍ കൊത്തി പോലെ അവളുടെ സൌന്ദര്യ ശില്‍പ്പത്തെ നോക്കുക്യാരുന്നു .
“നാളെ ഇതിലും നല്ല ആരും കാണാന്‍ പോകുന്നില്ലാ “ അയാള്‍ പറഞ്ഞതിനെ മെര്‍ലിനും പിന്താങ്ങി .
“ശരി ശരി രണ്ടു ആളും എല്ലാം കഴിയുമ്പോള്‍ എന്‍റെ ബെറ്റ് മറന്നു പോകരാത് “ ദിയ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
അത് നീ മറക്കാതിരുന്നാല്‍ മതി “
“
ദിയക്ക് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു .ബോക്സിംഗ് ഫൈനല്‍ ആയിരുന്നതിനാല്‍ വിക്രം രാവിലെ എത്തി എല്ലാം ഓക്കേ ആക്കിട്ടു പോയ്യി .അവള്‍ ഒരു സ്ലീവ് ലെസ്സ് ബ്ലോസ്സും റെഡ് സില്‍ക്ക് സാരിയും ആയിരുന്നു. വിക്രം ഇല്ലഞ്ഞപ്പോള്‍ ആണ് അയാളുടെ സാമിപ്യം തനിക്കു എന്തോ ആത്മവിശ്വാസംതരുനുണ്ടായിരുന്നു എന്നാ തോന്നല്‍ അവളില്‍ ഉണര്‍ത്തിയത് .പക്ഷെ മത്സര ഫലം അവളെ ഞെട്ടിച്ചു .
“ദിയ മിസ്സ് യൂണിവേര്‍സിറ്റി “
ദിയ ആദ്യം വിളിക്കാന്‍ ഒരുങ്ങിയത് വിക്രമിനെ ആണ് .പെട്ടെന്ന് എന്തോ അവള്‍ ബാലുവിനെ ഓര്‍ത്തു .തന്‍റെ മനസ്സു കൈ വിടുന്നുണ്ടോ എന്നോ ഒരു സംശയം .
അവള്‍ ബാലുവിനെ ഡയല്‍ ചെയ്തു .അവന ഫോണ എടുത്തില്ലാ .
പകരം അവന്‍റെ ഒരു മെസ്സേജ്
“please dont call me ever..enjoy with your new friends “
ദിയക്ക് അത് കണ്ടപ്പോള്‍ ദേക്ഷ്യം ആണ് വന്നത് .അവള്‍ക്ക് ബാലുവിനോട് ദേക്ഷ്യം തോന്നുമ്പോള്‍ വിക്രത്തിനോട് സ്നേഹം ഉള്ള പോലെ തോന്നും .
അവള്‍ വിക്രത്തിനെ വിളിച്ചു .വിക്രം അപ്പോളെക്കു അവിടെ എത്തിയിരുന്നു .
“congrtz baby “
അവളെ ആദ്യം ആയി ആണ് അയാള്‍ സാരിയില്‍ കാണുന്നത് .
അയാളുടെ കണ്ണുകളില്‍ നോട്ടം അവള്‍ക്ക് ചെറിയ ചമ്മല്‍ ഉണ്ടാക്കി .
“എന്ത് ഒരു നോട്ടം ആ ഇത് “
“വേറെ ആരെയും അല്ലാലോ എന്‍റെ പെണ്ണിനെ തന്നെ അല്ല്ല ..ഈ വേഷത്തില്‍ നിന്നെ കണ്ടിട്ട് എന്‍റെ കണ്ട്രോള്‍ പോകുന്നുണ്ട് “
“അയ്യേ ..ഒന്ന് മിണ്ടാതെ പോക്കെ “
****************************************************
രണ്ടു ദിവസം കഴിഞാല്‍ പിന്നെ അഞ്ചു ദിവസ്സം കോളജ് ലീവ് ആണ് .നാട്ടില്‍ പോകാന്‍ ഉള്ള ഒരു സമയം ഇല്ലാ .എന്ത് ചെയ്യുണം എന്ന് ഓര്‍ത്തു ഇര്ക്കെ മെര്‍ലിന്‍ കയറി വരുന്നത് .
“ ഡീ ലീവിന് എന്താ പരുപാടി “
“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ് പോകുന്നു “
“എന്ത് ട്രിപ്പ് ഞാന്‍ അറിഞ്ഞില്ലല്ലോ “ .ദിയ അത്ഭുതത്തോടെ ചോദിച്ചു
“നിന്‍റെ കാമുകന്‍ പറഞ്ഞില്ലേ “
“ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ”
“അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “
“മെര്‍ലിനെ രാവിലെ ദേക്ഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയാ “
“എന്‍റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത് .ഇപ്പോള്‍ നിനക്ക് ശരിക്ക് പ്രേമം തന്നെയാ “
“ഒന്ന് പോടീ .നീ പറഞ്ഞതിന്‍റെ ബാക്കി പറാ എന്ത് ട്രിപ്പിന്റെ കാര്യം ” ദിയ ആകംഷയോട് ചോതിച്ചു
“ഡീ വിക്രം ചേട്ടന്‍റെ എസ്റ്റേറ്റ് ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ് .ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത് “
“പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല “
“എന്ത് ശരിയാകില്ലെന്നു .ഇപ്പോള്‍ തന്നെ വിക്രം ചേട്ടന് സംശയം ഉണ്ട് നീ ഒന്ന് തൊടാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ .ഇപ്പം വന്നില്ലേല്‍ അയാള്‍ക്ക് കാര്യം മനസ്സിലാകും “
“അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ ..എന്തേലും നുണ വിക്രം ചേട്ടന്‍ പറയും മുന്പ് അങ്ങോട്ട് പറയാം”
