അയാള്‍ ഒരു കൂളിംഗ് ഗ്ലാസ് വച്ചിട്ട് ഉണ്ടായിരുന്നു .ഒരു റെഡ് ഷര്‍ട്ട് ജീന്‍സും ആയിരുന്നു വേഷം .” ഹായ് ..ഫ്രണ്ട്സ്” അയാള്‍ എല്ലാവരെയും കൈ കാണിച്ചു കൊണ്ട് അകത്തേക്ക് കയറി .
അയാള്‍ കൂളിംഗ് ഗ്ലാസ് എടുത്ത ദിയയുടെ കണ്ണുകളില്‍ നോക്കി .ദിയക്ക് ഒരു നാണം കലര്‍ന്ന ചിരി വന്നു .അവളുടെ ഹൃദയം അറിയാതെ ഇടിച്ചു .
“അയാള്‍ അധികാരത്തില്‍ ഒരു കസേര എടുത്തു അവരുടെ ഒപ്പം ഇരുന്നു .
“ഇത് ആണോ നിങ്ങളുടെ താവളം .” അയാള്‍ എല്ലാരോടും ആയി ചോദിച്ചു .
“ഞങ്ങള്‍ പാവങ്ങള്‍ക്ക് കൂടാനും വല്ല്യ ക്ലബുകള്‍ ഒന്നും ഇല്ലേ “ .രാകേഷു ആണ് പറഞ്ഞത് .
“പോടെ പോടെ ..എല്ലാര്ക്കും ചിലവ് ഇന്ന് എന്‍റെ വക നമ്മുക്ക് പുറത്തു എവിടേലും ഒന്ന് കറങ്ങാം “
ഇപ്പോളെ റെഡി ..മെര്‍ലിന്‍ ചാടി എഴുനേറ്റു .
ദിയ അല്‍പ്പം ചമ്മലോടെ ഇരുന്നത്തെ ഉള്ളൂ .
കാറില്‍ ബാക്കില്‍ നാല് പേര് കയറി .ബാക്കില്‍ കയറാന്‍ ഒരുങ്ങിയ ദിയയെ വിക്രം തടഞ്ഞു .”ദിയ ഫ്രെണ്ട് സീറ്റില്‍ പോരൂ ബാക്കില്‍ അവര കയറട്ടെ “
മെര്‍ലിന്‍ അവളെ ഇടം കണ്ണിട്ടു നോക്കി .
ദിയ അല്പം അകല്ച്ചയോടു ഇരുന്നു .അവള്‍ ആദ്യം ആയി അത് പോലെ ഒരു കാറില്‍ കയറുന്നത് .അയാളോട് ഉള്ള തന്‍റെ മനോഭാവത്തില്‍ അവള്‍ പോലും അറിയാതെ ഒരു അയവ് വരുന്നത് അവള്‍ അറിഞ്ഞു .വിക്രം സിറ്റിയിലെ ഒരു പോര്‍ഷ് ഐസ്ക്രീം പാര്‍ലറിനു അടുത്തായി നിര്‍ത്തി .
“എല്ലാര്ക്കും ഇഷ്ടം ഉള്ളത് ഓര്‍ഡര്‍ ചെയ്തോ ..” വിക്രം ഉള്ളില്‍ കയറിയപ്പോള്‍ പറഞ്ഞു . “വിക്രം ചേട്ടാ ഇത് സ്ഥിരം ഉണ്ടോ “ നീന ചോദിച്ചു .
“നിനക്ക ഒന്നും ഇല്ല എന്‍റെ പെണ്ണിന് ഉണ്ടാകും “ അവന്‍ ദിയയെ നോക്കി പറഞ്ഞു .
അവിടെ കപ്പില്സിനെ മാത്രം ആയ്യി ഒരു ലവ് ഷേയ്പ്പില്‍ ഉള്ള സീടിങ്ങു ഉണ്ടായിരുന്നു .
“ ആ സീടിങ്ങു കൊള്ളാല്ലോ ..നമ്മുക്ക് അവിടെ ഇരിക്കാം ..ഇവന്മാര്‍ ഇവിടെ ഇരുന്നു കഴിക്കട്ടെ “
“ഹ്മം ഹ്മ്മം ..രാകേഷ് അര്‍ഥം വച്ച് മൂളി .
വിക്രം ദിയയുടെ സമ്മതം ഒന്ന് കാല്ക്കാതെ നേരെ ആ സീടിങ്ങിലെക്ക് നടന്നു .ദിയ പിന്നാലെയും .
അയാളുടെ ഒപ്പം ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ ദിയയുടെ ഹൃദയം വല്ലാതെ ഇടിച്ചു
“.ഇന്നാലെ രാകേഷ് പറഞ്ഞിട്ട് എനിക്ക് വിശ്വ്സ്സിക്കനായില്ലാ അതാ രാത്രി തന്നെ വിളിച്ചത് “
“അതെന്താ അത്ര വിശ്വസ്സിക്കാതിരിക്കാന്‍ “ ദിയ ഒരു ചെറിയ നാണത്തോടെ ആണോ ചോദിച്ചു .
“ഇത്ര കാലം നീ ഒരു പ്രതീക്ഷ തനില്ലാല്ലോ .
“അന്ന് ഒന്നും പറഞ്ഞില്ലാ “ അവള്‍ ചിരിച്ചു .
അയാള്‍ അവളുടെ മനോഹരമായ വിരലുകളില്‍ മെല്ലെ തൊട്ടു .ദിയ ഒരു ഷോക്ക് കൊണ്ട ഫീല്‍ ശരീരം ആകെ വന്നു .
“ദിയ ഏതു ഡ്രസ്സ് ഇട്ടാലും സുന്ദരി യാ ..പ്രേതിക്ച്ചും this white “
ദിയ ചിരിച്ചു .
“ചുമ്മാ പൊക്കുക ആണല്ലോ “
“ഹേ ചുമ്മാതെ ഒന്നും അല്ല സത്യാമാ .സത്യം പറഞ്ഞാല്‍ കണ്ട അന്ന് മുതല്‍ നീ എന്‍റെ ഉറക്കം കളയുന്നതാ ഈ രൂപം പക്ഷെ നീ എസ് പറഞ്ഞ സമയം ശരി അല്ലാതെ പോയീ “ അയാള്‍ ചെറിയ നിരാശയോടെ പറഞ്ഞു .
“അതെന്തു പറ്റി .” ദിയ ഐസ്ക്രീം നുണയുന്നതിനിടെ ചോദിച്ചു .
“അടുത്ത ആഴ്ച മുതല്‍ യൂണിവേര്‍സിറ്റി ആര്‍ട്സ് സ്പോര്‍ട്സ് എല്ലാം തുടങ്ങുക അല്ല ബോക്സിംഗ് ഞാന്‍ ആണ് നമ്മുടെ കോളജിന്‍റെ പ്രതി നിധി .”
“..ബോക്സിംഗ് ഒക്കെ വല്ല്യ ഇക്ഷ്ടം ഉള്ള ആള്‍ അല്ലെ ..ഞാന്‍ വന്നത് കൊണ്ട് ഉള്ള പാഷന്‍ കളയണ്ടാ “
“അതൊക്കെ ശരി തന്നെ .പക്ഷെ ഇപ്പോള്‍ ബോക്സിങ്ങ് വന്നത് ഒരു മാതിരി വായില്‍ പുണ്ണ് പോലെയാ “
“അത്ന്താ “
“ കേട്ടിട്ട ഇല്ലേ ..ആലിന്കായ പഴുതുപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് .”
ദിയ അറിയാതെ ചിരിച്ചു പോയി. അവളുടെ നിഷ്കളങ്കമായി മോഹിനിയംമായി നുണകുഴി വിടര്തിയുള്ള ചിരി കണ്ടപ്പോള്‍ വിക്രത്തിന്‍റെ ഹൃദയം ഇളകി
“എന്താ ചിരിയാ ..ഇങ്ങനെ ചിരിക്കാതെ പൊന്നെ ..ഞാന്‍ പിന്നെ ഒന്നും നോക്കില്ലേ ..നിന്നെ കൊണ്ടേ ഇവിടുന്നു പോകൂ “
