ലസ്റ്റ്‌ ഓര്‍ ലവ്

“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു .

“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു yes പറഞ്ഞാല്‍ അയാള്‍ക് സംശയം തോന്നീല്ലേ “ .ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു .
“നിനക്ക് ആണ്പില്ലേരേ പറ്റി ഒരു ചുക്കും അറിയാഞ്ഞിട്ട ..ഇവന്മാക് ഇഷ്ടപെട്ട പോയ്യ പെണ്ണ് എപ്പോള്‍ പറഞ്ഞാലും പിന്നെ മുന്നം പിന്നും ആലോചിക്കില്ലാ ,.മാത്രം അല്ല പെണ്ണ് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും “
“അത് ശരിയാവും “
“എങ്കില്‍ ശരി ..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷു വഴി ഒരു സൂചന കൊടുക്കും .എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം .പിന്നെ ഒക്കെ നിന്‍റെ മിടുക്ക് “
“hi “ ഒരു ഹായ് മാത്രം .
വിക്രമിന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് ഇടിച്ചു .ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു ബോക്സിംഗ് വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ .
അവളുടെ ഉള്ളു അറിയാതെ ഒന്ന് ഇടിച്ചു .
“hi “ അവള്‍ തിരിച്ചു അയച്ചു .

“ഉറങ്ങിയില്ലേ “ അയാളുടെ ഒരു സ്മൈലി ഇട്ടു കൊണ്ട് ഒരു മെസ്സേജ്
“ഇല്ല ഉറക്കം വരുന്നില്ലാ “
“എന്നോട് രാകേഷു ഒരു കാര്യം പറഞ്ഞു .സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ?????“

അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിക്ഷം നിന്ന് ശേക്ഷം അവളുടെ വിരലുകള്‍ മൊബൈലില്‍ കൂടി ഓടി .
.”സത്യം ആണ് .ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ ആയി .എനിക്ക് ചേട്ടനെ ഇഷ്ടം ആണ് .ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് .പക്ഷെ ഇനി എനിക്ക് വയ്യ “

കുറെ ഹാപ്പി സ്മൈലികള്‍ തുടരെ എത്തി .
“ ഐ ലവ് യൂ ..ബേബി ..സെ ഗോ ടോ ഹെല്‍ ടോ ദാറ്റ്‌ കിഡ് ബാലു ..he doesnt deserve a beauty like you “
ദിയക്ക്‌ വായിച്ചപ്പോള്‍ ദേക്ഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു “ I love you “ അയച്ചു .

പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയാ നോക്കി .

വിക്രം ആണ് .

അവള്‍ കട്ട് ചെയ്തു ശേക്ഷം whatsapp ചെയ്തു .
“ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ .നാളെ കോഫി ഷോപ്പില്‍ വൈകിട്ട് വച്ച് കാണാം “.

“നിന്‍റെ ശബ്തം ഒന്ന് കേള്‍ക്കട്ടെ . “ അയാള്‍ ഒരു മെസ്സാജ് അയച്ച ശേക്ഷം വീണ്ടു കാള്‍ ചെയ്തു .
“ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് നാണമാ “.
“ശരി “
gudnight . ദിയ ക്ലോസു ചെയ്തു .
“gudnight”

റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുനേറ്റു ഉറക്കച്ചടവോടെ ചോതിച്ചു .
“എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ “
ദിയ ചിരിയോടെ whats app messages കാട്ടി .
മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു
“ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട് “
“അതെന്തു പറ്റിഎടി ..എന്താ കുഴപ്പം “
“നീ വിളിക്കഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം മനസ്സിലായെനേം “
“ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ “
“ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “
“ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്‍റെ ഗുരു ഒന്ന് പറഞ്ഞു താ “ ദിയാ ഒരു കളിയാക്കുന്ന സ്വരത്തില്‍ മേര്ളിനോട് ചോതിച്ചു .

ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “

“എന്‍റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പടിക്കുനത് .M.B.BS ആണ് “
“ഇതാ നിന്‍റെ കുഴപ്പ ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ .”

“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം “

“അങ്ങനെ ചോതീര് ..ഒന്നുമതായി നീ ക്യാരക്ടര്‍ കുറെ കൂടി ഉള്‍കൊള്ളണം”
“എന്ന് വച്ചാല്‍ “

“എന്ന് വച്ചാല്‍ നീ മനസ്സ് കൊണ്ട് വിക്രം ചേട്ടന്‍റെ കാമുകി ആണെന്ന് കരുതണം .അതിനു നീ അയാളുടെ പോസിടിവ് ആദ്യം നോകണം .”
“അതിനു അയാള്‍ക്ക് എന്താ ഇതിനു മാത്രം പോസിടിവ് ?”

മെര്‍ലിന്‍ ചിര്ച്ചു .”ഡീ മണ്ടി ഒരു ഗുണവും ഇല്ലാതെ ആണോ വിക്രം ചേട്ടന് ഈ കോളജില്‍ ഇത്രയും ആരാധികമാര്‍ ഉണ്ടായത് .പെണുങ്ങള്‍ എല്ലാം അങ്ങ് ചെന്ന് വീണത്‌ .
നീ ഒന്ന് ആലോചിച്ചേ ..അയാള് നിന്‍റെ ബാലുവിനെ പോലെ ആണോ എന്ന് .
അയാള്‍ കൂടെ ഉള്ളപ്പോള്‍ എവിടെ ഏതെങ്കിലും ചെക്കന്‍ മാര്‍ നിന്നെ കമന്റ്‌ അടിക്കാനോ ഒന്ന് നോക്കാന്‍ എലും ധൈര്യ പെടുകോ .എന്ത് ഒരു പൌരുക്ഷം ആണ് .പിന്നെ അയാളുടെ ശരീരം കറുപ്പ് ആണേലും എന്ത് അഴകാണ് ,ആവിശ്യത്തിന് ഉയരം .നല്ല കട്ട ബോഡി .
.പോരാഞ്ഞിട്ട് നിനക്ക് എന്ത് ആഗ്രഹിച്ചാലും വാങ്ങി തരാനുള്ള പോലെ കൈ നിറയെ കാശ്,ശരിക്ക് അയാളുടെ ഒക്കെ കാമുകി ആകണേലും ഒരു ഭാഗ്യം വേണ്ടേ“
ദിയയുടെ മനസ്സു ഒരു നിമിക്ഷം ഒന്ന് ഇളകി .പക്ഷെ അവള്‍ പുറത്തു കാട്ടാതെ ചോദിച്ചു .
“എങ്കില്‍ പിന്നെ നീ അങ്ങ് പ്രേമിച്ച്ചൂടെ “
“ ഞാന്‍ ഇപ്പോളെ ready ആണ് .പക്ഷെ ഞാന്‍ നിന്‍റെ അത്ര സുന്ദരി അല്ലാതെ പോയല്ലോ“

“ഒന്ന് പോടീ ..നീ ബാക്കി പറ ..“
“അപ്പോള്‍ പെണ്ണിന് ബോധം വച്ച് തുടങ്ങി .അയാളെ ഇഷ്ടപെടുമ്പോള്‍ നീ കാണേണ്ടത് അയാളുടെ നല്ല ഗുണങ്ങള്‍ ആണ് .

“ ശരി അത് ആലോചിക്കാം “

“രണ്ടാമത്തെ കാര്യം നിനക്ക് കേള്‍ക്കുമ്പോള്‍ വിക്ഷമം വരും പക്ഷെ ആലോചിച്ചാല്‍ അത് അങ്ങ് മാറും “ .
“നീ ആദ്യം കാര്യം പറയ്‌ “
“നിന്‍റെ മനസ്സില്‍ ഉള്ള ബാലുവിനെ തല്ക്കാല്തെക് മറക്കുക .എന്ന് അല്ലെങ്കില്‍ നിനക്ക് കുറ്റബോധം തോന്നും .അതിനു നീ അവന്‍റെ നെഗടിവുകള്‍ വേണം ആലോചിക്കാന്‍ “
“അത് അല്‍പ്പം പാട് ആണ് ..അവനു അത്ര നെഗടിവുകള്‍ ഒന്നും ഇല്ലാ “

“അത് നിന്‍റെ ഇഷ്ടം കൊണ്ട് കാണാത്തത് ആണ് .അവനു ഇക്ഷ്ടം പോലെ നെഗടിവുകള്‍ ഉണ്ട് .കാര്യം ശരി ആണ് .നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനെ പ്രേമിക്കാന്‍ പറ്റിയ എന്ത് ഗുണവ അവന്‍ ഉള്ളത് കുറെ വെളുപ്പ അല്ലാതെ .പൊക്കം ഉണ്ടോ .എന്തിനു ആരെങ്കിലും ആരെടാ എന്ന് ചോദിച്ചാല്‍ ഓടി ഒളിക്കും .അവന്‍റെ കൂടെ ഈ മുംബൈ സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ ..ഒരു പെണ്ണിന് ആരെയും പേടിക്കാതെ രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍ ആയിരിക്കണ അവളുടെ കാമുകന്‍ “

ദിയ ഒന്നും മിണ്ടാതെ ഇരുന്നു പോയ്യി .മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു .
“ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“
“എന്നാലും ഇതൊക്കെ …”
“ഒരു ഇതും ഇല്ല ഒരു നല്ല കാര്യത്തിന് അല്ലെ .ഒരു രണ്ടു വര്ക്ഷം നീ ആളെ ഒന്ന് പറ്റിച്ചു കൂട്ടത്തില്‍ നിര്‍ത്തിയാല്‍ നീ ഇവിടെ റാണിയും ആണ് .ബാലു രക്ഷപെടുകയും ചെയ്യും “ മെര്‍ലിന്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *