“ഹ്മം .” ദിയ ഒരു കപട ദേക്ഷ്യം കാട്ടി .
മറ്റുള്ളവര്‍ വിളിക്കും വരെ രണ്ടു ആളും സംസാരം തുടര്‍ന്ന് .
“ദിയ മോളെ നേരത്തെ ചെന്നില്ലേല്‍ പിന്നെ വാര്‍ഡന്‍ ഗേറ്റ് അടക്കും “ .നീന ഒരു കള്ളച്ചിരിയോടെ പിന്നില്‍ നിന്ന് പറഞ്ഞു .
വിക്രം തന്നെ അവരെ ഹോസ്ടലില്‍ കൊണ്ട് ഇറക്കി .
വിക്രം ബാലുവിനെ പോലെ അല്ല .കുറെ കൂടി “manly “ ആണ് .ദിയ മനസ്സില്‍ കരുതി .
രാത്രി കടന്നപ്പോള്‍ ആണ് മെര്‍ലിന്‍ ചോദിച്ചത് .
“ഡീ നിന്‍റെ ഫോണില്‍ ബാലുവിന്‍റെ കുറെ മിസ്സ്ഡ് കാള്‍ കണ്ടിരുന്നു ..നീ അവനോട് പറഞ്ഞിരുന്നോ “
അയ്യോ ദിയ തലയില്‍ കൈ വച്ച് “ ഇല്ലെടീ ഞാന്‍ അക്കാര്യം തന്നെ മറന്നു പോയ്യി “
“ഹ്മം ഹ്മം അപ്പം പെണ്ണ് ശരിക്കും ഉള്‍ക്കൊണ്ടു അഭിനിയച്ചു തുടങ്ങി ..” നീന ഒരു ചെറു ചിരിയോട് കളിയാക്കി .
ദിയക്ക് വല്ലാത്ത സങ്കടം തോന്നി . ഒരു കുറ്റബോധത്തോടെ മൊബൈല്‍ എടുത്തു ബാലുവിനെ ഡയല്‍ ചെയ്തു .
ഹലോ “
“ഹലോ ദിയ “
അവന്‍റെ ശബ്ത്ത്തില്‍ ഒരു ഇടര്‍ച്ച
“എന്ത് പറ്റി..ബാലു “
“ഹേയ ഒന്നുമില്ല .രാകേഷ് പറഞ്ഞു ആ ഞാന്‍ അറിഞ്ഞത് എന്നോട് നിനക്ക് നേരിട്ട് പറയാമായിരുന്നു “
“എന്ത് >?”
“അല്ല നിനക്ക് പുതിയ കാമുകന്‍ ആയ വിവരം ഇന്നലെ കൂടി നമ്മള്‍ കണ്ടതല്ലേ “
ദിയ ചിരിച്ചു .”ഡാ അത് ഒരു കാര്യം ഉണ്ട് നീ കേള്‍ക്ക “
ബാലു പക്ഷെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കന്നില്ലയിരുന്നു .
“ഞാന്‍ നിന്നെ ആത്മാരത്മായി സ്നേഹിച്ചതാ കുറ്റം “
“ബാലു എനിക്ക് വല്ലാതെ ദേക്ഷ്യം വരുന്നുണ്ട് ഞാന്‍ പറയുന്നത് ഒന്ന് നിനക്ക് സമാധാനമായി ഒന്ന് കേള്‍ക്കാമോ “
“വേണ്ടാ നിന്‍റെ പുതിയ നുണ കേള്‍ക്കാന്‍ ഉള്ള മൂഡ് എനിക്ക് ഇനിയും ഇല്ല .പക്ഷെ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ “
“ബാലു എന്നെ വിശ്വസിക്കാതെ ഒരു ആളെ വിശ്വ്സ്സിക്കെണ്ടേ ആവിശ്യം എനിക്കും ഇല്ലാ ഇനിയും നിനക്ക് എന്താ വേറെ അറിയേണ്ടെ ..ദിയയുടെ ദേക്ഷ്യം നിരാശയും തോന്നി .
“നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ പറയുന്ന വിക്രം യോട് ഒപ്പം പോകാന്‍ തീരുമാനിച്ചത് പണത്തിന്‍റെ യോ അതോ : “
ദിയക്ക് പെരുവിരലില്‍ നിന്ന് ദേക്ഷ്യം അരിച്ചു കയറി
“വെറുതെ കാര്യം അറിയാതെ സംസ്സാരിച്ചു ബാലു അതിര് വിടരാത് “
“എനിക്ക് അറിയാം ..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക് പോലും ഇല്ലാത്ത കൊണ്ട് …“ ബാലു പൂര്‍ത്തിയാക്കും മുന്പ്
ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി .
“ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു ആള്‍ ആയി ആണോ നീ എന്നെ കാണുന്നത് …ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു ആള്‍ക്കും നല്ലത് ..ഇത്രയ്ക്ക് ചീപ്പ് അല്ല നീയി പറഞ്ഞ വിക്രം പോലും.”
ദിയ ഫോണ്‍ കട്ട് ചെയ്തു . പല തവണ ബാലു വിളിച്ചെങ്കിലും ദിയ ഫോണ്‍ എടുത്തില്ല .അവള്‍ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു മെര്‍ലിന്‍ അടുത്ത് വന്നു പറഞ്ഞു .”സാരമില്ലെടീ ..കുറച്ചു ദിവസം അവനോടു പിണങ്ങി ഇരിക്കുന്നത് തന്നെയാ നിനക്കും നല്ലത് .എല്ലാം കലങ്ങി തെളിയുമ്പോള്‍ ഞാന്‍ തന്നെ ബാലുവിനോട് സംസ്സാരിക്കാം “
ദിയ കണ്ണ് തുടച്ചു .
പിന്നെ പിറ്റേ നാള്‍ മുതല്‍ അവിടെത്തെ യൂണിവേഴ്സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് മത്സരങ്ങള്‍ ആണ് .വിക്ര തിരക്കില്‍ ആയിരുന്നു . ദിയയെ വിക്രം സമയം കിട്ടുമ്പോള്‍ പുറത്തു പോകാന്‍ ഒക്കെ വിളിക്കും എങ്കിലും ദിയ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു നിര്‍ത്തി .ഫോണ്‍ വിളിക്കുമ്പോള്‍ നല്ല മധുരമായി സംസ്സാരിക്കും .അയാളോട് സംസ്സരിക്കുമ്പോള്‍ കൂടതല്‍ അടുപ്പം തോന്ന്തു ആയ്യി അവള്‍ക്കും തോന്നി .
ഒരു ദിവസം വിക്രം പുറത്തു പോകാന്‍ വിളിച്ചപ്പോള്‍ എന്ത് നുണ പറയണം എന്ന് ആലോചിച്ചു പുറത്തേക്ക നോക്കിയപ്പോള്‍ ഹോസ്റലില്‍ വാതില്ക്കെ അവളെ നോക്കി ചിരിച്ചു നില്‍ക്കുന്ന വിക്രത്തെ കണ്ടു . ദിയ ബുദ്ധി പൂര്‍വ്വം നീനയും വിളിച്ചു .അയാള്‍ ആയി ഒറ്റക്ക് ഉള്ള നിമിക്ഷങ്ങള്‍ കുറക്കുക എന്നാ ഉദ്ദേശം . നീനയെ കണ്ടു അവന്‍റെ മുഖം മങ്ങി എങ്കിലും പുറത്തു കാട്ടിയില്ലാ.അവര വീണ്ടും അന്ന് പോയ്യ ഐസ്ക്രീം പാര്‍ലറില്‍ പോയ്യി .
