ലസ്റ്റ്‌ ഓര്‍ ലവ്

അവള്‍ എങ്ങനെയും അയാളുടെ കണ്ണില്‍ പെടാതെ നടക്കാന്‍ ശ്രമിച്ചു . ഒരു ദിവസം നീന വന്നു ദിയയോട് ഒരു രഹസ്യം പോലെ മടിച്ചു മടിച്ചു പറഞ്ഞു .
“ഡീ നിന്റെ കാമുകന്‍ വിക്രം ചേട്ടന്‍ അത്ര ശരി അല്ല കേട്ടോ.രണ്ടാ വര്‍ഷത്തിലെ മിക്ക കൊള്ളാവുന്ന പെണ്ണുങ്ങളും എല്ലാം അയാള്‍ ഉപയോഗിചിട്ട് ഉണ്ട് “
നീന ആയിരുന്നു അവിടെ റൂമില്‍ ന്യൂസ്‌ കൊണ്ട് വന്നത്
.”അതിനെന്താ കുറച്ചു experienced ആയുള്ള ചെക്കന്‍ മാര്‍ ആണ് മെച്ചം എല്ലേടി ദിയാ “ മെര്‍ലിന്‍ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞു .
“ഒന്ന് നിര്‍ത്തുന്നുണ്ടോ “ ദിയ കലി പൂണ്ട് എഴുനേറ്റു .
ദിയ ഉള്ള കാര്യം അത് പോലെ പറഞ്ഞു . “അയാള്‍ എന്റെ കാമുകന്‍ ഒന്നും അല്ലാ ..ബാലു ആണ് എന്‍റെ ലൈന്‍ .”
നീന യും മെര്‍ലിനും മൂക്കത്തു വിരല്‍ വച്ച് ഇരുന്നു ,.”നമ്മുടെ ക്ലാസ്സിലെ നിന്റെ അനിയന്‍ ബാലു ആണോ നിന്റെ ലൈന്‍ “

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ മെര്‍ലിന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ..” നീ എന്നെ തല്ലില്ലേല്‍ ഞാന്‍ ഒരു കാര്യം പറയാം . നിന്‍റെ ബാലുവിനേക്കാള്‍ എന്ത് കൊണ്ട് ഉഗ്രന്‍ നമ്മുടെ മസ്സില്‍ ചേട്ടന്‍ തന്നെ ആണ് ..ഞാന്‍ ആണേല്‍ ഇപ്പോളെ പുള്ളിടെ കൂടെ കൂടിയെനേം .ഒന്നുവില്ലേലും കോളജില്‍ ഒരു പൂവാലനും ശല്ല്യത്തിനു വരില്ല .കാശിനു കാശ് മസിലിനു മസ്സില്‍ ..“
ദിയ തലയണ എടുത്തു മെര്‍ലിന് ഒരു തല്ലു കൊടുത്തു .
“ഇനി ഇത് കൊട്ടിഘോഷിച്ചു ക്ലാസ്സില്‍ ഒന്നും പറയണ്ടാ “ ദിയ പറഞ്ഞു .
“ഏതായാലും ഞങ്ങള്‍ ആരോടും പറയില്ല ..ഹോസ്റിലില്‍ ഞങ്ങള്‍ക്ക് ഉള്ള വില കളയണ്ടാ ..”
. ഇടക്ക് ഒക്കെ വിക്രം കാണുമ്പോള്‍ ആര്‍ത്തി പിടിച്ച നോട്ടവും ആയി എന്തെങ്കിലും വഷളന്‍ വര്‍ത്തമാനം ആയി വരും . ദിയ ബുദ്ധിപൂര്‍വ്വം എന്തെങ്കിലും പറഞ്ഞു ഒഴിവാകും .അയ്യാളുടെ കൂടെ വാല് പോലെ രാകേഷും കാണും . രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നു .
കൂടാതല്‍ അടുത്തപ്പോള്‍ രാകേഷ് ഒരു നല്ല സുഹൃത്ത്‌ ആയി ദിയയ്ക്ക് തോന്നി.വൈകുന്നേരം ദിയയുടെ റൂം‌മേറ്റ്സ് ബാലു, രാകേഷ് ..എല്ലാവരു കൂടി ചായ കുടിക്കാന്‍ പോകും .താമസിയാതെ എല്ലാരും നല്ല കൂട്ട് ആയി .രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രതിന്റെ സഹായം തേടുകയും ചെയ്തു.അങ്ങനെ അവര്‍ അയാളോടെ നല്ല ഒരു പരിചയം ഉണ്ടാക്കി.ദിയ അവരെ തടഞ്ഞെങ്കിലും അവര്‍ക്ക് എന്ത് ആവിശ്യതിനും വിക്രത്തെ വിളിച്ചു.
ഒരു ആറു മാസം കഴിഞ്ഞപ്പോള്‍ ദിയ പ്രേതീഷിച്ച ഒരു കാര്യം നടന്നു .വിക്രം ദിയയയെ പ്രൊപ്പോസ് ചെയ്തു .ആദ്യ സെമെസ്ടര്‍ എക്സാം കഴിഞു വരുക ആയിരുന്നു ദിയ.
ലൈബറിയില്‍ ഇരുന്ന അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു.ദിയ ഒന്ന് പരുമി.
ചെറിയ കുറച്ചു വര്ത്മാനങ്ങള്‍ക്ക് ശേഷം അയാള്‍ കാര്യത്തിലേക്ക് കടന്നു .
“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി .ബാലുവിനെക്കള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ചു ഞാന്‍ തന്നെ ആണ് “ വിക്രം ഒരു നാണവും കൂടാതെ പറഞ്ഞു .

ദിയക്ക് നല്ല ദേക്ഷ്യം തോന്നി എങ്കിലും പുറത്തു കാട്ടിയില്ല .
“നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട് .ഇപ്പോള്‍ എനിക്ക് അത് ആണ് പ്രധാനം .“ ദിയ വേഗത്തില്‍ നടന്നു പോയ്യി .

പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍ ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു .
“രാകേഷേ ദയവു ചെയ്തു കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ്‌ “
“എന്ത് പറ്റി ? ദിയ ..ഇതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത് ?”
“എന്ത് ഒന്ന് അറിയാത്ത പോലെ വിക്രം ചേട്ടന്‍റെ കാര്യം ആണ് .ബാലുവും ആയി ഞാന്‍ സീരിയസ് ആയി തന്നെ കാണുന്നത് “
രാകേഷ അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ കാര്യം ബാലു എന്‍റെ കൂട്ടുകാരന്‍ ആണ് ,പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ .ഇവിടെ എല്ലാ പെണ്ണുങ്ങളും അയാളുടെ പുറകെ നട്ക്കുമ്പോള്‍ നിന്നെ കണ്ടിട്ട ഭ്രാന്ത് പിടിച്ചു നടക്കുക അങ്ങേരു .വിക്രം ചെട്ടന്റെ കാമുകി ആയാല്‍ നിനക്ക് ഒരു റാണി ആയിടൂ ഇവിടെ കഴിയാം “
“ശരി ..ഇതോടെ നിര്‍ത്തിക്കോ ഉപദേശം “ ദിയ ചായ കുടിക്കാതെ ഇറങ്ങി .

ഒരു ഉള്ളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോട്‌ ദിയയ്ക്ക് രാകെഷിനോടും പിണക്കം ആയി .
പക്ഷെ പിന്നെ വല്ല്യ ശല്യം ആയ്യി വിക്രത്തിന്‍റെ പെരുമാറ്റം . എവിടെന്നോ നമ്പര്‍ ഒപ്പിച്ചു മെസ്സജുകള്‍ അയക്കും .
കുറെ നാള്‍ കഴിഞ്ഞു അവള്‍ അയാളെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി .അങ്ങനെ ഒരു വര്ഷം കൊണ്ട് കഴിഞ്ഞു .

പയ്യെ പയ്യെ രാകേഷും ആയി പിണക്കം മാറി എങ്കിലും ദിയ ആ അകല്‍ച്ച ഉള്ളില്‍ സൂഷിച്ചു .ബാലുവിന് ഇപ്പോഴും ആത്മ സുഹ്രുത്ത് രാകേഷ് തന്നെ .

അതിനിടെ വൈകുനെരത്തെ ചായ കുടിയിലൂടെ ആവാം മെര്‍ലിനും രാകേഷും ലൈന്‍ ആയി ..മെര്‍ലിന് ഒപ്പം ഉള്ള കൂട്ട് ദിയയെ കുറച്ചു മോഡേണ്‍ ആക്കി .അവള്‍ മുടി കുറച്ചു കട്ട്‌ ചെയ്തു . dressing ഒക്കെ കുറെ മാറി .ദിയയയും ബാലുവിനെ കൂട്ടി പുറത്തു കറങ്ങാന്‍ പോയ്യി .
മെര്‍ലിനും നീനയും കുറെ കൂടെ മോഡേണ്‍ ആയിരുന്നു . അവര്‍ ബോയ്ഫ്രണ്ട്സ് ആയി ഹോട്ടല്‍ റൂം എടുക്കാന്‍ ഒക്കെ തുടങ്ങി.
“എങ്ങനെ നടന്നാലും പഠിത്തം ഉഴാപ്പാതിരുന്നാല്‍ മതി “ മെര്‍ലിന്‍ ഉപദേശിക്കാന്‍ വന്ന ദിയയോട് പറഞ്ഞു .
പിന്നെ പിന്നെ അവര്‍ വന്നു പറയുന്ന കഥകള്‍ ഒക്കെ കേട്ട് ദിയയ്ക്ക് ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ തോന്നിയെങ്കിലും ബാലു ഒരു നിഷ്കു ആയിരുന്നു .അങ്ങനെ ഒരിക്കല്‍ ആണ് ബാലുവും ദിയയയും അവരുടെ ഒപ്പം ഒരു ട്രിപ്പ്‌ പോകുന്നത് .
one day ട്രിപ്പ്‌ ആയിരുന്നു പ്ലാന്‍ എങ്കിലും മറ്റുള്ളവരുടെ ഉദ്ദേശം വേറെ ആയിരുന്നാല്‍ ട്രിപ്പ്‌ നീണ്ടു .മെര്‍ലിന് നീനയും ഒക്കെ കാമുകന്‍ മാരും ആയി ഇടപഴുകി നില്‍ക്കുന്നത് ഒരു നീരസ്സത്തോടെ ആണ് ബാലു കാണുന്നത് .
“ഇവരുടെ കൂടെ ഒന്നും വരണ്ടായിരുന്നു അല്ലെ ദിയാ “
ബാലു ദിയയോടെ ദേഷ്യത്തോടെ ചോദിച്ചു .
“നിനക്ക് എന്താ ..അവര്‍ എന്ജോയ്‌ ചെയ്യുക അല്ലെ .ഇങ്ങനെ ഒരു നിഷ്കളങ്കന്‍ ആണല്ലോ എന്റെ ചെറുക്കന്‍ .” ദിയക്ക് ചിരി ആണ് വന്നത്

മൂന്നു മുറികള്‍ ഉള്ള ഒരു ഹോളിഡേ ഹോം ആയിരുന്നു അവര്‍ എടുത്തിരുന്നത് .
മെര്‍ലിന്‍ ഒപ്പം കടക്കാന്‍ ചെന്ന ദിയയെ മെര്‍ലിന്‍ കളിയാക്കി .
“അയ്യേ നിന്റെ ഒപ്പം കടക്കാന്‍ ആണോ ഞാന്‍ ഇത്രയുനം ദൂരം വന്നത് ..ഇത് എനിക്കും ആദര്‍ശിനും വേണ്ടി യാ നീയും ബാലുവും കൂടി ഒരു മുറിയില്‍ കടന്നോ “

പക്ഷെ ബാലുവും ദിയയയും അന്ന് രാത്രി മുഴവന്‍ ദിയയോട് സംസ്സാരിച്ചു ഇരുക്കുകുക ആണ് ചെയതത് .
“കല്യാണം കഴിച ശേക്ഷം മതി അതൊക്കെ “ അത് ആണ് അവന്റെ കാഴ്ച പാട് .
ദിയ അവന്‍റെ മാന്യതയില്‍ ഒരു മതിപ്പ് തോന്നിയെങ്കിലും തന്നെ ഒന്ന് തോടുക പോലും ചെയ്യാത്ത അവന്‍റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പം പോലെ തോന്നി .എങ്കിലും അവള്‍ അത് പുറത്ത് കാണിച്ചില്ല .
ദിവസ്സങ്ങള്‍ കിടന്നു പോയ്യി .അങ്ങനെ അവരുടെ കോളജ് രണ്ടാം വര്ക്ഷതിലെക് കടന്നു .വിക്രമിനെ ഇടക്ക് ഇടയ്ക്കു പല പെണ്ണുങ്ങളുടെ കൂടെ കാണും.
ഒരു ദിവസം ദിയയയും ബാലുവും കൂടി ഒരു പാര്‍ക്കില്‍ ഇരിക്കെ ഒരു ബുള്ളറ്റില്‍ അവരുടെ അടുത്തേക് വന്നത് .അതില്‍ വിക്രമും ഒപ്പം പുതിയത് ആയി വന്ന ഒരു ജൂനിയര്‍ പെണ്‍കുട്ടിയും ഉണ്ട് .ബുള്ളറ്റു നിര്‍ത്തി അവന്‍ ബാലുവിനെ ഒന്ന് നോക്കി കൈ കൊണ്ട് ഇവിടെ വരാന്‍ ആഗ്യം കാട്ടി .
ബാലു അല്പം പേടിയോടു എഴുനേറ്റു അവന്‍റെ അടുത്തേക്ക് ചെന്ന് .
“നീ കുറെ നാള്‍ അയ്യല്ലോ മുങ്ങി നടക്കുന്നു .വിളിച്ചാല്‍ ഫോണും എടുക്കില്ല .നിനക്ക് എപ്പം തരും എന്‍റെ പൈസാ .ഇന്ന് ഒരു ഡേറ്റ് പറയ്‌ “
ബാലു ആകെ പരുമി .
“വിക്രം ചേട്ടാ ..ഞാന്‍ ആകെ ബുദ്ധി മുട്ടില്‍ ആണ് ഒരു ആഴ്ചയ്ക്ക് ഉള്ളില്‍ തരാം “
“ഡാ ,.കൃത്യം ഒരു ഏഴു ദിവസം അതിനുള്ളില്‍ കാശ് തന്നില്ലേല്‍ എന്‍റെ സ്വഭാവം അറിയാല്ലോ ബോക്സിംഗ് റിങ്ങിലെ ഇടി അല്ല പുറത്തു മയം കാണില്ലാ “ അയാള്‍ ഒരു ഭീക്ഷിണിയുടെ സ്വരത്തില്‍ അവന്‍ ബാലുവിനോട് പറഞ്ഞിട്ട് ദിയയെ ഒന്ന് ദേഷ്യത്തോടെ നോക്കി യ ശേഷം വിട്ടു പോയ്യി .
“ബാലു വിളറിയ മുഖത്തോടെ വന്നു .
“നീ അവനോട് കാശ് വാങ്ങയോ “
ഹ്മം ..എനിക്ക് ഒരു അത്യവശ്യം വന്നപ്പോള്‍ “
“എത്ര രൂപ “
“ഒരു രണ്ടു ലക്ഷം രൂപ “
“ദൈവമേ നിനക്ക് വേറെ ആരെയും കിട്ടിയില്ലേല്‍ കാശ് വാങ്ങാന്‍ “
“എന്തിനാട ഇത്രയും കാശ് വാങ്ങിയത് “
“നിന്‍റെ കയ്യില്‍ കാശ് ഇല്ലല്ലോ പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞിട്ടു “ ബാലു ദേഷ്യത്തില്‍ പറഞ്ഞു .

“നീയിത്ര ചൂടാകാന്‍ എന്തിരിക്കുന്നു .നിനക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാനും കൂടെ വേണ്ടേ പരിഹരിക്കാന്‍ .” ദിയ പരിഭവത്തില്‍ പറഞ്ഞു .
“തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ “ ബാലു ദേക്ഷ്യത്തില്‍ പറഞ്ഞു .അന്ന് അവര്‍ രണ്ടു പേരും പറഞ്ഞു പിണങ്ങി ആണ് നീങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *