ഹസൻ : തീർച്ചയായും…
കയ്യടികൾ മുഴങ്ങി അടുത്തതായി ജോസേട്ടൻ എഴുന്നേറ്റു
ഏന്റെ പേര് ജോസ് ഞാൻ റബർ കർഷകൻ ആണ് കാർഷിക രംഗത്ത് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിലയിടിവ് ആണ് ഈ വിഷയത്തിൽ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാനുണ്ടോ…
അന്താരാഷ്ട്ര മാർക്കറ്റുകളിൽ ഏറ്റവും വില കൂടിയ ഭക്ഷ്യവിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിൽ കാർഷിക രംഗത്തിന്റെ ഏറ്റവും വലിയ പരാജയം ഇടനിലക്കാരും കരിഞ്ചന്തക്കാരും തീർക്കുന്ന ഈ വിലയിടിവ് ആണ് ഇതിന് പരിഹാരമായി എക്സ്പോർട്ടർക്ക് നേരിട്ട് കർഷകരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ ഉള്ള സൗകര്യം ഒരുക്കുകയും ഉത്പാധിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങു വില നിശ്ചയിക്കുകയും ചെയ്യും… മറുപടി വെക്തമായി എന്ന് കരുതുന്നു…
ജോസ് : വെക്തമായി…
കയ്യടികൾ മുഴങ്ങി അടുത്തതായി സാരിയുടുത്ത ഒരു സ്ത്രീ എഴുന്നേറ്റു
ഏന്റെ പേര് വിലാസിനി… മോളേ… ഞാനടക്കം പത്തോളം കുടുംബങ്ങൾ താമസിക്കുന്നത് മേപ്പാടൻ കുന്നിന്റെ മുകളിലാണ് വേനലായശേഷം വെള്ളത്തിന് വളരെ ബുദ്ധിമുട്ടാണ് കുടിവെള്ളത്തിന്റെ വണ്ടി കുന്നിന് താഴെ വരെയേ വരൂ ഓരോ പാർട്ടിക്കാരും തിരഞ്ഞെടുപ്പ് സമയത്ത് ജയിച്ചാൽ ശരിയാക്കിത്തരാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ആരും ശെരിയാക്കി തന്നിട്ടില്ല… മോള് ജയിച്ചാൽ ഇതിന് പരിഹാരം കാണുമോ…
മേപ്പാടൻകുന്ന്, മൊട്ടകുന്ന്, ആരായികുന്ന്, ചാലുപറമ്പ്, പുത്തൻമല, മഞ്ചാടിമല, തുടങ്ങി ആറ് ഇടങ്ങളിലാണ് മണ്ഡലത്തിൽ കുടിവെള്ള പ്രശ്നം ഏറ്റവും കൂടുതലായി ഉള്ളതായി ശ്രെദ്ധയിൽപ്പെട്ടത് അത് പരിഹരിക്കാൻ ഓരോ ഇടത്തും ആളുകളുടെ എണ്ണത്തിന് അനുസരിച്ച് കപ്പാസിറ്റി ഉള്ള വാട്ടർ ടാങ്കുകളും മോട്ടറുകളും സ്ഥാപിക്കുകയും പൈപ്പ് ലൈൻ വഴി നിങ്ങളുടെ വീടുകളിലെ ടാങ്കുകളിൽ കുടിവെള്ളം എത്തിച്ചു നൽകുകയും ചെയ്യും… ഈ വേനലിൽ നിങ്ങൾ വെള്ളം കുടിക്കേണ്ട ഞാൻ ജയിച്ച ശേഷം ചെയ്തു തരാം എന്ന് പറയാൻ പറ്റുന്ന കാര്യം അല്ല ഇത്… അതുകൊണ്ട് തന്നെ ഈ പ്രശ്നം ഈ ആഴ്ച്ചതന്നെ പരിഹരിക്കപ്പെടും… മൊട്ടകുന്നിനും മഞ്ചാടിമലയിലും വെള്ളം ജല സ്രോധസ് ഇല്ലാത്തതിനാൽ കിണറിനുള്ള സ്ഥലം കണ്ടെത്തി കിണർ പണി കഴിയും വരെ ഈ രണ്ട് സ്ഥലങ്ങളിലും തത്കാലം വണ്ടിയിൽ വെള്ളം കൊണ്ടുചെന്ന് ടാങ്കിൽ അടിച്ചിടനാണ് തീരുമാനം… കിണറിനു സ്ഥലം നൽകാൻ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്തിയാൽ സ്ഥത്തിനു പണം കൊടുക്കാനും കിണറും മോട്ടോർ പുരയും സ്ഥാപിക്കുവാനും ഞങ്ങൾ തയ്യാറാണ്… മേപ്പാടൻ കുന്ന് അടക്കമുള്ള അഞ്ചു പ്രദേശങ്ങളിൽ ഒരു മഴ കഴിയുമ്പോൾ ഒലിച്ചു പോവുന്ന മൺ റോഡിനു പകരമായി കോൺക്രീറ്റ് റോഡ് നിർമിച്ചു നൽകും… വെള്ളപ്രശ്നവും വഴി പ്രശ്നവും പരിഹരിക്കാനുള്ള ഫണ്ട് പേര് പറയാൻ ആഗ്രഹിക്കാത്ത വ്യക്തി സ്പോൺസർ ചെയ്തിട്ടുണ്ട് ഈ രണ്ട് കാര്യങ്ങളും ഇലക്ഷൻ പ്രജരണം തുടങ്ങും മുൻപ് കഴിയും… ഞാൻ സ്ഥാനാർഥി ആവുന്ന കാര്യം ഇന്ന് കാലത്ത് തീരുമാനിച്ചതാണ് എന്നാൽ ഈ രണ്ട് വിഷയങ്ങളിൽ പരിഹാരം കാണാൻ ഉള്ള കാര്യങ്ങൾ നമ്മുടെ ആദി തുടങ്ങിയിട്ട് ഒരാഴ്ചയായി ഇനി ഒരാഴ്ച്ചക്ക് ഉള്ളിൽ ഈ പ്രദേശങ്ങളിൽ വെള്ളപ്രശ്നം തീരും… ഈ പറഞ്ഞ സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും കുടിവെള്ള പ്രശ്നം മണ്ഡലത്തിലോ പരിസര പ്രദേശങ്ങലിലോ ഉണ്ടെങ്കിൽ ആദിയെ അറിയിച്ചാൽ അതിനും പരിഹാരം കാണും… ചേച്ചിക്ക് സന്തോഷമായില്ലേ…
ചേച്ചി : ഇത്രയും കാലം ഞങ്ങൾ പുറകെ നടന്നിട്ട് നടക്കാത്ത കാര്യമാ ഞങ്ങൾ ആവശ്യപ്പെടും മുൻപ് ചെയ്തുതന്നിരിക്കുന്നത് ഞാനും മേപ്പാടൻ കുന്നിലെ പത്തു കുടുംബങ്ങളും മോൾക്ക് തന്നെ വോട്ട് ചെയ്യും എന്ന് മാത്രമല്ല പ്രചാരണത്തിനും ഞങ്ങൾ മുന്നിൽ തന്നെ ഉണ്ടാവും…
ലെച്ചു തൊണ്ടയിൽ തടവുന്നത് കണ്ട് ഒരു ഗ്ലാസിൽ വെള്ളം കൊണ്ടുകൊടുത്തു
ഒരു പെൺകുട്ടി എഴുന്നേറ്റു ഏന്റെ പേര് ഫർസാന ഇൻവെസ്റ്റിക്യേറ്റീവ് ജെർണലിസം ചെയ്യുന്നു ലഹരി ഉപയോഗം ഇല്ലാതാക്കാൻ എന്താണ് പ്ലാൻ…
