നിരോധിത പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി നിശ്ചിത മില്ലി ഗ്രാമിൽ ഒരു പോയിന്റ് കൂടിയാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അനിസ്ഥേഷ്യൻ മെഡിസിനുകൾ വരെ ഇപ്പൊനമ്മുടെ നാട്ടിൽ ലഹരിക്കായി ഉപയോഗിക്കുന്നു പോയിന്റ് അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു കഴിഞ്ഞ വർഷം സ്ത്രീകളിൽ ലഹരി ഉപയോഗം എങ്കിൽ ഈ വർഷം അത് അഞ്ച് ശതമാനത്തിന് മേലേക്ക് വർധിച്ചിരിക്കുന്നു കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ ലഹരി വില്പനക്കാർ ഉള്ളത് നമ്മുടെ ജില്ലയിൽ ആണ് മറ്റുസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനത്തേക്ക് ഒഴുകിവരുന്ന ലഹരി ഉത്പന്നങ്ങളിൽ എൺപത് ശതമാനവും നമ്മുടെ ജില്ലയിൽ നിന്നുമാണ് മറ്റുജില്ലകളിലേക്ക് എത്തുന്നത് എന്നാണ് കണ്ടെത്താൻ കഴിഞ്ഞത് ഈ കഴിഞ്ഞ ദിവസം നടന്ന സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലോടെ ജില്ലയിൽ ഒരു പരിതിവരെ ലഹരി ലഭ്യത കുറയാൻ കാരണമായിട്ടുണ്ട് ഇതിന്റെ ഉറവിടം നശിപ്പിക്കലാണ് അടുത്തപടി അതും ഉടനെ തന്നെ സംഭവിക്കുംഎന്ന് കരുതാം…
ഫർസാന : ഈ വിഷയത്തിൽ മാത്രം നിങ്ങൾ വ്യക്തമായ മറുപടി നൽകാത്തത്തിന് കാരണം വ്യക്തമാക്കാമോ…
ചില കാര്യങ്ങൾ പൂർണതയിൽ എത്തും വരെ പുറത്ത് പറയാതിരിക്കുകയാണ് അവ പൂർണതയിൽ എത്താൻ ആദ്യം വേണ്ടത്…
ഫർസാന : ഇത് നിങ്ങൾ നിങ്ങളുടെ വിജയത്തിന് വേണ്ടി പറയുന്നതല്ലെന്നെങ്ങനെ വിശ്വസിക്കും… മറ്റു സ്ഥാനാർഥികൾ ലക്ഷങ്ങളും കോടികളും ചിലവാക്കി ഇലക്ഷൻ പ്രജരണം നടത്തുമ്പോൾ ആരുടെയോ പൈസക്ക് വാട്ടർ കണക്ഷൻ കൊടുത്ത് ജനങ്ങളെ നിങ്ങളുടെ പ്രചാരണത്തിനുപയോഗിക്കുകയാണെന്നു ഞാൻ പറഞ്ഞാൽ…
ലെച്ചു : (ചിരിയോടെ) പറഞ്ഞോ… അത് നിങ്ങളുടെ സ്വാതന്ത്രം… ഞാൻ ഈ നാട്ടിലേക്ക് വന്നിട്ട് പത്തുവർഷം കഴിഞ്ഞു… (നിറഞ്ഞ പുഞ്ചിരിയോടെ) ഭർത്താവിന്റെ ചികിത്സക്കായി കിടപ്പാടം പോലും വിറ്റ് കയറികിടക്കാൻ ഇടമില്ലാതിരിക്കുന്ന സമയത്താണ് ദൈവ ദൂതനെ പോലെ വേണുമാഷ് ഞങ്ങൾക്ക് മുന്നിൽ വരുന്നത് കുന്നിലെ വീട് ഞങ്ങൾക്ക് താമസിക്കാനായി അദ്ദേഹം വിട്ട് തന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോ വീട്ടിലെ കിണറ്റിൽ രണ്ട് പാമ്പുകളെ കണ്ടു പാമ്പിനെ പിടിച്ചു കുപ്പിയിലാക്കി വീടിനു ചുറ്റുമുള്ള കാടുവേട്ടാനും വീടിന്റെ കേടുപാടുകൾ തീർക്കാനും നിങ്ങളുടെ കൂട്ടത്തിൽ ഇരിക്കുന്ന ചിലർ തന്നെ തീരുമാനിച്ചു അന്ന് ഈ നാട്ടുകാരെ ചെയ്തി കണ്ടപ്പോ മനസിൽ ആദ്യം തോന്നിയത് ഇങ്ങനെയുമുണ്ടോ നാട്ടുകാര് ഒരു പ്രതിഫലോം പ്രതീക്ഷിക്കാതെ ഞങ്ങൾക്ക് വേണ്ടി എല്ലാസൗകര്യങ്ങളും ഒരുക്കിത്തന്ന അവരെല്ലാം എനിക്ക് അത്ഭുതം തന്നെയായിരുന്നു… അവർ ഞങ്ങളോട് കാണിച്ച സ്നേഹവും കരുതലും ഈ നാടിനോട് കാണിക്കണം എന്ന നിർബന്ധം മാത്രമാണ് ഈ നാടിനുവേണ്ടി പല സമരങ്ങളും തുടങ്ങി വെക്കാനും മുന്നിൽ നിന്നുനയിക്കാനും നാടിന്റെ പ്രശ്നങ്ങൾ അക്ഷരങ്ങളിലൂടെ തുറന്ന് കാണിക്കാനും എന്നെ പ്രേരിപ്പിച്ചത്… അധികാരത്തിൽ ഇരുന്നത്കൊണ്ടല്ല ആദിയും അഫീഫയും നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത്… അവർ പ്രവർത്തിച്ചത് ഈ നാടിന് വേണ്ടിയാണ് അവരുടെ പ്രവർത്തനങ്ങൾക്ക് അധികാര ഭലം കൂടെ വേണമെന്ന തോന്നലിലാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്… ഈ നാടിന് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന പഴയ സഹോദര്യവും സൗന്ദര്യവും തിരികെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്…
അധികാരത്തോടുള്ള മോഹമായിരുന്നു ഞങ്ങളെ ഭരിക്കുന്നതെങ്കിൽ രണ്ട് മുൻനിര രാഷ്ട്രീയകക്ഷികളിലൊന്നിൽ ചേർന്നാൽ മതിയായിരുന്നു… പണത്തോടുള്ള മോഹമായിരുന്നു ഭരിക്കുന്നതെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ച പണം സ്വന്തമാക്കി വെച്ചാൽ മതിയായിരുന്നു… ഇപ്പൊ ഈ ഇലക്ഷന് നിൽക്കുന്നത് ഏന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഊട്ടി ഉറപ്പിക്കാനല്ല നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യാം… ഇല്ലെങ്കിൽ എതിർക്കാം… രണ്ടായാലും ഞങ്ങൾ ഞങ്ങളുടെ പ്രവർത്തികളുമായി മുന്നോട്ട്പോവുകതന്നെ ചെയ്യും…
