വഴി തെറ്റിയ കാമുകൻ – 12 63

രജീഷ് : ഇപ്പൊ വേണ്ട പോവുമ്പോ തന്നാമതി… പിള്ളാർക്ക് കൊടുക്കാലോ…

ഇത്ത അതുമായി അകത്തേക്ക് പോയി തേങ്ങ എടുത്തിടാനുള്ള ആളുകൾ വന്നു

നല്ല വെള്ളമുള്ളത് നോക്കി ഒരു ഇളന്നി കുല വെട്ടി കല വീഴാതെ കെട്ടിയിറക്കണേ… പിള്ളാരും പണിക്കരുമൊക്കെ ഉള്ളതാ അതോണ്ട് ജ്യൂസിനു പറ്റിയത്തും കുടിക്കാനും വേറേം വെട്ടിക്കോ… പറമ്പിൽ കുറേ സാധനങ്ങൾ കുഴിച്ചിട്ടിട്ടുണ്ട് അതൊന്നും പോവാതെ നോക്കണേ…

രജീഷ് : നമുക്ക് ശെരിയാക്കാന്നെ…

അവർ പറമ്പിലേക്ക് പറമ്പിലേക്ക് പോയി

ഇത്ത ലാപ്പ് എടുത്ത് മടിയിൽ വെച്ച് കണക്ക് നോക്കാൻ തുടങ്ങി

വണ്ടി വന്നു നിന്നു ഉപ്പയും പിള്ളാരും ഫൗസിത്തയും ഇറങ്ങി വണ്ടി ലോക്ക് ചെയ്തു റാഷി റൂമിലേക്ക് പോയി ആദ്യമായി എന്നെ അങ്ങനെ കാണുന്ന ഫൗസിത്തയുടെ കണ്ണ് എന്നെ ഉഴിഞ്ഞെങ്കിലും പെട്ടന്ന് നോട്ടം മാറ്റി അകത്തേക്ക് കയറി പോവുന്ന അവരുടെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു

ഇത്ത അകത്തുപോയി ഷർട്ടുമായി ഇറങ്ങി വന്നു

ഇതിട്ടെ… രാവിലെ തന്നെ പെണ്ണുങ്ങളെ കാണിക്കാനിറങ്ങിയിരിക്കുകയാ അവൻ…

ചേതമില്ലാത്തൊരു ഉപകാരമല്ലേ…

ആഹാ… ഒറ്റൊന്നങ്ങു തന്നാലുണ്ടല്ലോ… അവന്റൊരു ഉപകാരം…

ഞാനെന്ത് ചെയ്യാനാ അവരല്ലേ നോക്കിയേ…

നീ ഒന്നും ചെയ്യണ്ട… നിന്റെ സീൻ പിടിക്കാത്ത ആരേലുമുണ്ടോ ഈ നാട്ടിൽ… പോരാത്തേന് ഉള്ളത് മുഴുവൻ തള്ളിച്ചോണ്ടുള്ള ഷോയും…

പ്ഹമ്… (അവളുടെ സംസാരവും അക്ഷനും കണ്ട് പിടിച്ചുവെച്ച ചിരി പൊട്ടിപോയി)

(തോളിൽ തല്ലി) കാലത്ത് തന്നെ കണ്ടവളുമാരെ സീനും പിടിച്ചിരുന്നിട്ട് ചിരിക്കുന്നോ…

ഞാനൊന്നുമല്ല അവര് നോക്ക് നോക്കെന്നും പറഞ്ഞു കാണിച്ചോണ്ട് നിന്നതാ…

അവര് കാണിച്ചാ നീ നോക്കുമോ… നീയിങ്ങനെ തുണിയില്ലാതെ നിന്നാ അവര് കാണിക്കാതിരിക്കോ… ഷർട്ടിട് ചെക്കാ…

ചിരിച്ചോണ്ട് ഷർട്ട് ഇടെ ഇത്ത ലാപ്പിലെ കണക്കുകൾ ചെക്ക് ചെയ്യുന്നത് നോക്കി

ഇന്ന് പോവണ്ടേ…

മ്മ്… മുത്ത് അടുക്കള ഏറ്റെടുത്തു അതോണ്ട് കുറച്ച് കഴിയുമ്പോയേക്കും കുളിച്ച് റെഡിയായാൽ മതി…

വേറെ പണിയൊന്നുമില്ലല്ലോ എന്നാ കണക്ക് നോക്ക്…

പിള്ളേരെ ഹോം വർക്ക്‌ ഒക്കെ നോക്കണം…

അതൊക്കെ ഞാൻ നോക്കിക്കോളാം ഇത്തയിപ്പോ ഇത്‌ നോക്ക്… സ്ഥിരമായി നോക്കാൻ പ്ലാനുണ്ടേൽ ശമ്പളം തരാട്ടോ…

ആലോചിക്കാം… അത് പോട്ടേ ഏന്റെ തേൻ മിട്ടായി എവിടെ…

ഇന്നലെ എല്ലാരും വന്നോണ്ട് പുറത്ത് പോവാൻ പറ്റിയില്ലല്ലോ പോയപ്പോയെക്കും പറ്റിരാത്രിയും…

ഇന്ന് വാങ്ങി തരണം…

നിനക്കങ്ങ് വാങ്ങിയാൽ പോരേ…

അപ്പൊ ആ ഒരു ടേസ്റ്റ്ഉണ്ടാവില്ല… നീ വാങ്ങിത്തന്നാ അതിന് വേറൊരു ടേസ്റ്റാ…

പിന്നെ ഞാൻ സ്വന്തമായുണ്ടാക്കി കൊണ്ടുവരുവല്ലേ…

പോ… എനിക്ക് വേണ്ട പോരേ…

പിണങ്ങിക്കൊണ്ട് ലാപ്പിന്റെ കീക്കിട്ട് കുത്തുന്ന അവളെ നോക്കി

കുത്തി പൊട്ടിക്കുമോ…

ഹുമ്…

മൈന്റ് ചെയ്യാതെ ലാപ്പിൽ കുത്തുന്ന അവളുടെ കവിളൊലൊരു കുഞ്ഞി കടികൊടുത്തവളെ നോക്കി ചിരിച്ചു അകത്തേക്ക് ചെല്ലുമ്പോ പിള്ളാര്‌ നാലും ഇരുന്നു ഹോം വർക്ക്‌ ചെയ്യുന്നത് നോക്കി യിരുന്നു മുറിയുടെ വാതിൽ തുറന്ന് പാറി പറന്ന മുടി വാരി കെട്ടികൊണ്ട് പുറത്തേക്ക് വന്ന ഷെബിത്ത എന്നെ നോക്കി ചിരിച്ചുകൊണ്ടടുത്തു വന്നു കവിളിൽ ഉമ്മ വെച്ചു

പോയി പല്ല് തേക്കെടീ നാറുന്നു…

പോടാ…

ബ്രഷ്മെടുത്തു വായിൽ തിരുകികൊണ്ട് മുറ്റത്തൂടെ നടക്കുന്ന അവൾ പ്ലാവിലേക്ക് നോക്കുന്ന കണ്ടപ്പോയേ അവളിന്നെനെ പ്ലാവിൽ കയറ്റിക്കും എന്ന് മനസിൽ പറയുമ്പോയേക്കും

മോനൂ…

ആ…

ഒന്നിങ്ങോട്ട് വന്നെടാ…

പുറത്തേക്കിറങ്ങുന്ന എന്നെ നോക്കി വല്ലിത്ത ചിരിച്ചു

ചെല്ല്… ചെല്ല്…

പണ്ടാര കാലത്തി പ്ലാവിൽ കയറ്റിക്കാനാ…

ഷെബിത്ത : എന്താ…

ഒന്നൂല്ല എന്താ വിളിച്ചെന്നു ചോദിച്ചതാ…

ഒരു ചക്കയിട്ട് താടാ…

പോടീ… ചെന്ന് അകത്ത് കിടന്നുറങ്ങുന്ന നിന്റെ കെട്ടിയോനോട് പറ…

നീ പറിച്ചുതരുന്നോ…

എനിക്കെങ്ങും വയ്യ…

വേണ്ട… കല്യാണത്തിന്റതലേന്ന് നീ കള്ള് കുടിച്ചത് ഞാനിത്താനോട് പറഞ്ഞുകൊടുക്കും…

ടി… (എന്നോട് സ്വകാര്യമായി പറഞ്ഞു ഇത്താന്റെ അടുത്തേക്ക് പോവാൻ പോയ അവളെ പിടിച്ചുനിർത്തി)

Leave a Reply

Your email address will not be published. Required fields are marked *