വഴി തെറ്റിയ കാമുകൻ – 12 63

നോക്കണ്ട ഞാൻ കണ്ടതാ നീ വണ്ടിയിലിരുന്നു കുടിക്കുന്നത്… വിട് ഞാൻ പറയട്ടെ…

ഞാൻ പറിച്ചുതരാം…

വേണ്ട നിനക്ക് വലിയ ഡിമാന്റാല്ലേ…

എന്ത് ഡിമാന്റ് ഇപ്പൊ ഇട്ടുതരാം…

വേണ്ടെന്നേ…

വേണം ഒറ്റമിനുട്ട്…

അവൾക്കൊരുമ്മയും കൊടുത്ത് ച്ചെന്ന് കൊടുവളെടുത്തു പ്ലാവിൽ കയറി ചക്കയിടാൻ വരികയാണെന്നു പറഞ്ഞപ്പോ രണ്ടെണ്ണം കൂടുതലിട്ടോ പത്ത് മണിക്ക് ചക്കയും ചോറുമാക്കാം എന്ന് പറഞ്ഞോണ്ട് നാല് ചക്കകളിട്ടു

മുത്തുണ്ടാക്കിയ ദോശയും ചട്ണിയും കഴിച്ചു കുട്ടികളെ സ്കൂളിൽ വിട്ട് മൂത്തിനെ കോളേജിലാക്കി അഫിയുടെ വീട്ടിലെത്തുമ്പോ എല്ലാവരും ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നു അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കേ പ്രിയയുടെ ഫോൺ റിങ് ചെയ്തു സ്റ്റേഷനിന്നാ…

ഹലോ…

…………..

(മേശയിൽ ശക്തിയായി ഇടിച്ചുകൊണ്ട് ചാടിയെഴുനേറ്റു) വാട്ട്‌ ദ ഫക്ക്… താനവിടെ എന്തെടുക്കുകയായിരുന്നു…

…………..

രണ്ട് മണിക്കൂർ രണ്ട് മണിക്കൂറിനുള്ളിൽ ഈ മാസം ഡ്യൂട്ടിയിലുണ്ടായിരുന്ന വരും സ്റ്റേഷനിൽ വന്നവരുമായ എല്ലാ പോലീസുകാരും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരിക്കണം…

ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു ഏട്ടാ എന്നെയൊന്നു ഓഫീസിൽ ഡ്രോപ്പ് ചെയ്യണം

ശെരി…

കൈ കഴുകി ഞങ്ങൾ വണ്ടിയിൽ കയറി ദേഷ്യം മാറാതെ ഇരിക്കുന്ന അവളെ നോക്കി

എന്താ… എന്ത് പറ്റി…

നാളെ ക്കോർട്ടിൽ ഹിയറിങ്ങുള്ള കേസിന്റെ എഫ് ഐ ആറും എവിടൻസും കാണാനില്ല ഇന്നലെ കൂടെ ഞാൻ ചെക്ക് ചെയ്തപ്പോ എല്ലാമുണ്ട്…

ഉറപ്പാണോ…

മ്മ്… വിറ്റ്നസിൽ ഒരാൾ ആക്സിഡന്റായി ഐ സി യൂ വിലായപ്പോ അവർ കേസ് ജയിക്കാനെന്തും ചെയ്യുമെന്നെനിക്കുറപ്പായിരുന്നു അതുകൊണ്ട് എല്ലാം ഞാൻ അത്രക്ക് ശ്രെദ്ധയോടെ വെച്ചതാ…

(അവളുടെ തോളിൽ തട്ടികൊണ്ട്) നീ ടെൻഷനാവല്ലേ… സ്റ്റേഷനിൽ നിന്നത് മിസ്സായിട്ടുണ്ടെങ്കിൽ പോലീസുകാർ ആരോ തന്നെ ആയിരിക്കും… സി സി ടി വി ഉള്ളതല്ലേ…

എക്സ്റ്റേണൽ ഹാർഡിസ്ക്കിൽ ആയിരുന്നു സ്റ്റോറേജ് ആ ഹാർഡ് ഡിസ്‌ക്കും മിസ്സിങ്ങാണ്… കേൾക്കുന്ന ചീത്തയോ പണിഷ്മെന്റോ അല്ല ഞാനാ കുട്ടിയുടെ വീട്ടുകാരോടെന്ത് പറയും… അവർക്ക്‌ നീതി വാങ്ങികൊടുക്കുമെന്ന് ഞാൻ വാക്കുകൊടുത്തതാ… അതിനുള്ള എല്ലാ തെളിവുകളും ഞാൻ കണ്ടുപിടിച്ചതാ… അവന്മാർക്ക് വധശിക്ഷ വരെ കിട്ടാനുള്ള തെളിവുണ്ടായിരുന്നു…

(അവളുടെ കൈയിൽ മുറുക്കെ പിടിച്ചു) നീയൊന്നു സമാധാനപ്പെട് എന്തേലും വഴിയുണ്ടാവും… ടെൻഷൻ മാറ്റിവെച്ചാലോജിക്ക്…

നിന്റെ സ്റ്റേഷനിലല്ലേ… എല്ലാം വെച്ചിരുന്നത്…

ഏന്റെ കേബിനിൽ കേസിന്റെ ഡീറ്റൈൽസും മറ്റും എഴുതിവെച്ച ഡയറി പോലും മിസ്സിങ്ങാണ്…

നീ ടെൻഷനാവല്ലേ… അത് ആരാ എടുത്തതെന്ന് കണ്ടുപിടിക്കാം…

(പ്രതീക്ഷയോടെ നോക്കി) എങ്ങനെ…

നിന്റെ കേബിനിൽ നിന്റെ സ്റ്റേഷനിൽ ഉള്ളവരല്ലാതെ വേറെ ആരെങ്കിലും കയറുമോ…

ഇല്ല…

മ്മ്…

പ്രതികളെ അഡ്രസോ ഡീറ്റെയിൽസോ നിന്റെ കയ്യിലുണ്ടോ…

ഉണ്ട്… അത് വെച്ച് എന്ത് ചെയ്യാനാ…

നിക്ക്… നമുക്ക് നോക്കാം…

സിറി കാൾ ബിച്ചു…

പറയെടാ…

ഞാൻ കുറച്ച് പേരുടെ ഡീറ്റൈൽ അയക്കാം അവരുടെയും അവർക്ക് ബന്ധപ്പെട്ടവരുടെയും ഫുൾ ഡീറ്റൈൽ എടുക്കണം അവരിലാരെങ്കിലും പ്രിയയുടെ സ്റ്റേഷനിലെ ഏതേലും പോലീസുകാരെ ഈ കഴിഞ്ഞ ദിവസങ്ങളിൽ മീറ്റ്ചെയ്യുകയോ കാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നറിയണം പ്രിയയുടെ സ്റ്റേഷനിലെ എല്ലാ പോലീസുകാരുടെയും അവർക്ക് വേണ്ടപ്പെട്ടവരുടെയും ഡീറ്റെയിൽസ് അവർക്കിടയിൽ എന്തെങ്കിലും ട്രാൻസാക്ഷൻ നടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കണം എത്രപെട്ടന്ന് കഴിയുമോ അത്രയും പെട്ടന്ന് വേണം

ഇത്രയും പേരുടെ ഡീറ്റൈൽസ് എന്ന് പറയുമ്പോ…

ബിച്ചൂ… അർജന്റാണ്… ബാങ്ക് ഡീറ്റൈൽ പ്രോപ്പർട്ടി ഡീറ്റൈൽ ഫോൺ ഡീറ്റൈൽ ഇത്രയും വേണം…

ശെരി…

ഫോൺ കട്ട്‌ ആയി

പ്രതികളുടെ നിന്റെ കയ്യിലുള്ള ഡീറ്റൈൽ എനിക്ക് വാട്സപ്പ് ചെയ്തിട്ട് അത് ഏന്റെ ഫോണിന്ന് ബിച്ചൂന് അയച്ചുകൊടുക്ക്…

ബിച്ചുവിന് അയച്ചുകൊടുക്കുന്നതിനിടെ

പോലീസുകാരെ പേരും ഡീറ്റൈൽസും സ്റ്റേഷനിൽ എത്തിയാലേ പറയാൻ പറ്റൂ…

Leave a Reply

Your email address will not be published. Required fields are marked *