വഴി തെറ്റിയ കാമുകൻ – 12 63

അവൾ പറഞ്ഞു നിർത്തിയതും കയ്യടി മുഴങ്ങി

ഇത്‌ എന്നെ നിങ്ങൾ തിരഞ്ഞെടുത്താൽ ഞാൻ ചെയ്തു തരും എന്നല്ല എന്നെ നിങ്ങൾ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും ഇതിനെല്ലാം നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും എന്നാണ് ഞാൻ നിങ്ങൾക്ക് ചെയ്തു തന്ന സത്യം…

ഇത്‌ കേട്ടതും എല്ലാവരും കയ്യടിച്ചു

നിങ്ങൾ എന്നെ തിരഞ്ഞെടുത്താൽ നമുക്കിതെല്ലാം ചെയ്യാൻ അധികാരം കൂടെ ഉണ്ടാവും എന്നതിനാലാണ് ഈ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിതിരിച്ചത്… ജയിച്ചാൽ മണ്ഡലത്തിലേക്ക് പാസാവുന്ന ഓരോ പൈസയും ഇവിടെ ചിലവഴിക്കപെടുന്നുണ്ട് എന്നും അതിൽ അഴിമതി നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും ഓരോ രൂപയുടെയും കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുവാനും ഞാൻ തയ്യാറാവുമെന്നും ഗവണ്മെന്റിൽ നിന്നും എനിക്ക് ശമ്പളമായി ലഭിക്കുന്ന തുക മണ്ഡലത്തിലെ ആശരണരായ രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കും എന്നും ഞാൻ നിങ്ങൾക്ക് സത്യം ചെയ്തു തരുന്നതോടൊപ്പം ഏന്റെ അധികാരപരിധിയിൽ വരുന്ന പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾ തയ്യാറാവണം എന്ന് കൂടെ ഓർമപ്പെടുത്തുന്നു…

വീണ്ടും ഉച്ചത്തിൽ കയ്യടികൾ മുഴങ്ങി

ഞാൻ നിങ്ങളോട് പറഞ്ഞ എന്തെങ്കിലും കാര്യത്തിൽ സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ചോദിക്കാം…

ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നത് കണ്ട് ആദി അവൾക്ക് മൈക്ക് കൊണ്ടുകൊടുത്തു

ഏന്റെ പേര് നിത്യ… ഞാനൊരു അക്കൗണ്ടിംഗ് സ്റ്റുഡന്റ് ആണ്… തൊഴിലിടങ്ങൾ വർധിപ്പിക്കും എന്ന് മേഡം പറഞ്ഞു ഏത് രീതിയിലാണ് തൊഴിലിടങ്ങൾ വർധിപ്പിക്കാൻ നിങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ…

ലെച്ചു : ആദ്യം തന്നെ നിങ്ങളോട് പറയാനുള്ളത് ഈ മേഡം എന്ന വിളി വേണ്ട ഞാനും നിങ്ങളിൽ ഒരാൾ ലക്ഷ്മി എന്നോ ചേച്ചിയെന്നോ വിളിച്ചോളൂ… മണ്ഡലത്തിലെ ജനങ്ങൾക്ക് തൊഴിൽ നൽകുവാനായി പുതിയ ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങും എന്ന് ഞാൻ പറയുന്നില്ല… മണ്ഡലത്തിൽ നല്ല സ്റ്റാന്റെഡിൽ ഫ്രീ ആയി പി എസ് സി കോച്ചിങ് സെന്ററുകൾ തുടങ്ങും… മണ്ഡലത്തിൽ തുടങ്ങുന്ന ഓരോ പ്രൈവറ്റ് സ്ഥാപനങ്ങളിലും ചുരുങ്ങിയത് അറുപത് ശതമാനം സ്ഥിര ജോലിക്കാർ മണ്ഡലത്തിൽ നിന്നുള്ളവർ ആയിരിക്കും എന്ന ഉറപ്പ് പുതുതായി വരുന്ന ഓരോ സംരമ്പകരിൽ നിന്നും വാങ്ങും… നമ്മുടെ ക്യാപസുകളിലും നാട്ടിലും ഉള്ള ആളുകളുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ച് രാജ്യത്തിനകത്തോ പുറത്തോ ഉള്ള കമ്പനികളിലേക്ക് ആളുകളെ ഹയർ ചെയ്യാനുള്ള ഇന്റർവ്യൂകൾ മണ്ഡലത്തിൽ വെച്ച് നടത്തും… ആദ്യമായി നൂറിലധികം രാജ്യങ്ങളിൽ സൂപ്പർ മാർക്കറ്റ് മുതൽ ഐറ്റി കമ്പനികൾ വരെ ഒരു മനുഷ്യായുസിൽ വേണ്ടുന്ന എല്ലാ മേഖലകളിലും ബിസിനസ് നടത്തുന്ന ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ആത്തിമി ഗ്രൂപ്പ്‌ ഇനി തങ്ങളുടെ കമ്പനിയിലേക്കുള്ള ഇന്റർവ്യു നമ്മുടെ മണ്ഡലത്തിലും നടത്താം എന്ന് അൽ ആത്തിമി ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് റാഷിദ്‌ ഉമർ അൽ ആത്തിമിയും, അൽ ആത്തിമി ഗ്രൂപ്പ്‌ ഖത്തർ ഹെഡും നമ്മളിൽ പലർക്കും പരിചിതനും ആയ ഷെബിൻ അഹമ്മദ് വലിയപറമ്പിൽ എന്ന നമ്മുടെ ഷെബിയും എനിക്ക് വാക്ക് തന്നിട്ടുണ്ട്… കൃഷിയിടങ്ങൾ സജീവമാവുന്നതോടെ ദിവസവേതനത്തിന് ജോലി ചെയ്യുന്നവർക്കും പുതിയ സംരംഭങ്ങൾ വരുന്നത്തോടെ നിർമാണ മേഖലയിലും തൊഴിൽ സാധ്യത കൂടും പ്രത്യക്ഷമായും പരോക്ഷമായും ഏറെ തൊഴിൽ സാദ്ധ്യതകൾ തുറക്കപ്പെടും… നിത്യക്ക് ഉത്തരം വ്യക്തമായോ… വെക്തമായി എങ്കിൽ അടുത്ത ആൾക്ക് ചോദിക്കാം…

നിത്യ : ആയി ചേച്ചീ…

കയ്യടികൾ മുഴങ്ങി ആദി നിത്യയുടെ കൈയിൽ നിന്നും മൈക്ക് വാങ്ങി അടുത്തതായി എഴുന്നേറ്റ ആൾക്ക് കൊടുത്തു

ഏന്റെ പേര് ഹസൻ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആണ്… സ്കൂളുകളുടെ ഉന്നമനത്തിനു വേണ്ടിയും വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനു വേണ്ടിയും എന്തൊക്കെയാണ് നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നത്…

അധ്യാപർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിധക്ത ക്‌ളാസുകൾ നൽകും അതിനായി കേരളത്തിലെ പ്രകത്ഭ മനഃശാസ്ത്ര വിധക്തയായ ഡോക്ടർ സെലിന്റെ നേതൃത്തത്തിൽ ഒരു ടീം രൂപീകരിക്കും… ക്ലാസ് മുറികളുടെയും ശുചി മുറികളുടെയും ഗ്രൗണ്ടുകളുടെയും അധ്യാപകരുടെയും നിലവാരം ഉറപ്പ് വരുത്തും… യാത്രാ സൗകര്യം ഉറപ്പ് വരുത്തുവാൻ പ്രൈവറ്റ് ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും മണ്ഡലത്തിലെ ഓരോ ഗവണ്മെന്റ് സ്കൂളുകൾക്കും ഓരോ ബസുകൾ നൽകുകയും ചെയ്യും… ഹസ്സൻ മാഷിന് ഞാൻ പറഞ്ഞ ഉത്തരം തൃപ്തികരം ആണെന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *