ഫർസാന : സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോളൂ എന്നപോലെയാണ് നിങ്ങൾ വോട്ട് ചോദിക്കുന്നത് ഇപ്പൊ ഇങ്ങനെ പെരുമാറുന്ന നിങ്ങളുടെ പെരുമാറ്റം വിജയിച്ചാൽ ഇതിനേക്കാൾ മോശമാകുമെന്ന് ഞാൻ പറഞ്ഞാൽ…
ലെച്ചു : (ചിരിയോടെ)പറഞ്ഞോളൂ… സൗകര്യമുണ്ടെകിൽ വോട്റ്റുചെയ്യാനല്ല പറഞ്ഞത്… വിശ്വാസമുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യാനാണ്… ഒരു കാര്യം ചോദിച്ചോട്ടെ… ഫർസാനക്ക് വ്യക്തിപരമായി ലാഭമില്ലാത്ത ഒരു കാര്യതിന് ഫർസാന ആരുടെ എങ്കിലും കാല് പിടിക്കുമോ ഉദാഹരണത്തിന് ഒരു ജേണലിസ്റ്റ് ആയ ഫർസാന ജോലി ചെയ്യുന്ന ചാനലിന്റെ ടി ആർ പി ഉയരാൻ വേണ്ടി മാത്രമായി ന്യൂസ് എഡിറ്ററിന്റെ മുന്നിൽ തലകുനിക്കുമോ…
ഫർസാന : അതില്ല… പക്ഷേ അതുപോലെ ആണോ ഇത്…
ലെച്ചു : അതേ… ഞാൻ മത്സരിക്കുന്നത് എനിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്… തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് കരുതി ഏന്റെ അഭിമാനം നഷ്ടപ്പെടുത്താനോ വോട്ടിനു വേണ്ടി യാചിക്കാനോ ഞാൻ തയ്യാറല്ല… എന്ന് കരുതി നാളെ ഏന്റെ നാടിനുവേണ്ടി മറ്റൊരാളോട് യാചിക്കേണ്ടി വന്നാൽ അതിന് ഞാൻ മടികാണിക്കില്ല… ഞാൻ വീണ്ടും പറയുന്നു… ഈ ഇലക്ഷന് നിൽക്കുന്നത് ഏന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഊട്ടി ഉറപ്പിക്കാനല്ല നിങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നു എങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യാം… ഇല്ലെങ്കിൽ എതിർക്കാം… കിട്ടുന്നത് ഒരു വോട്ട് ആണെങ്കിലും ഒരാൾ സപ്പോർട് ചെയ്യുന്നു എന്ന വിശ്വാസത്തിൽ ഞങ്ങൾ അയാൾക്ക് വേണ്ടി പ്രവർത്തിക്കും
ഫർസാന : (ചിരിയോടെ) തന്ന വിശദീകരണത്തിനു നന്ദി… ആസ് എ ജേണലിസ്റ്റ് ജനങ്ങളുടെ സംശയം ഞാൻ ചോദിച്ചു എന്ന് മാത്രം… നിങ്ങൾ സത്യം ചെയ്തുതന്നതിനു പകരം…ഏന്റെ വോട്ട് വാളേന്തിയ കൈ അടയാളത്തിൽ നിങ്ങൾക്ക് നൽകുമെന്ന് ഞാനും സത്യം ചെയ്യുന്നു…
അപ്പോഴേക്കും എല്ലാവർക്കും ചായയും കടിയും എത്തി അടുത്ത് വന്ന ലെച്ചുവിനെ നോക്കി
അടിപൊളി…
ലെച്ചു : നന്നായോ…
അഫി : നന്നായോന്നോ അടിപൊളിയായി ചേച്ചീ…
അല്പ സമയം കൂടെ ചെയ്യാൻ പോവുന്ന പ്രവർത്തികളെ കുറിച്ചും നാടിന് വേണ്ട മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു ആളുകൾ പിരിഞ്ഞു പോവുമ്പോ പ്രകടന പത്രിക ആളുകളുടെ കൈയിൽ കൊടുത്തു സമയം പതിനൊന്ന് മണി കഴിഞ്ഞു ഞങ്ങൾ വീട്ടുകാർ മാത്രം ബാക്കിയായി
റിയ : സുഹൈലിനെ കണ്ടില്ലല്ലോ…
ആദി : അവൻ ഇന്നലെ രാത്രി കൊച്ചിക്ക് പോയി ദിവ്യ സൂയിസൈഡിന് ശ്രെമിച്ചു ഹോസ്പിറ്റലിലാണ് കഴുത്തിന്റെ എല്ലിന് പൊട്ടലുണ്ട് വൈകീട്ടാ റൂമിലേക്ക് മാറ്റിയെ അവൻ അവളെ കണ്ട് ഇവളെ വണ്ടിയുമെടുത്തവിടുന്നു തിരിച്ചിട്ടുണ്ട്…
പാട്ടും ക്യാമ്പ് ഫയറും ഫുഡും ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി പോയി ഇത്തമാരും അളിയനും ഉപ്പയും ഉമ്മയും ഞാനും മുത്തും കുട്ടികളും ബാക്കിയായി
അളിയാ… വണ്ടിയെങ്ങനെ ഉണ്ട്…
ഒരു രക്ഷയുമില്ല… താർ ഓഫ് റോഡിന് വേണ്ടി മാത്രമുള്ളതാണെന്നു പറയുന്നവർ ഇത് ഓടിച്ചാൽ ഓഫ് റോഡും ഓൺ റോഡും താറിന് ഒരുപോലെ വയങ്ങുമെന്ന് പറയും…
അപ്പൊ ഇഷ്ടമായല്ലോ…
അത് പറയാനുണ്ടോ… അടിപൊളി…
ഇത്ത വന്ന് ഇറങ്ങാം എന്ന് പറഞ്ഞതും ഞാൻ അവളെ നോക്കി
അളിയാ… ഇന്ന് പോണോ ഇവിടെ നിന്നൂടെ…
ഇത്ത അളിയനെ നോക്കി അളിയൻ തല കുലുക്കിയതും എന്നോട് ഒക്കെ പറഞ്ഞു ഇത്ത അകത്തേക്ക് പോയ പിറകെ ഫൗസി വന്നു
റാഷി…
അവൻ മുറിയിൽ കാണും…
അവൾ മതിലിനോട് ചേർന്നുള്ള റാഷിയുടെ മുറിക്ക് നേരെ പോയി തിരികെ അകത്തേക്ക് കയറി പോയി കുട്ടികളെയും കൂട്ടി വന്നു കുറച്ച് ഉറക്കതിൽ നിന്നും വിളിച്ചുണർത്തിയതിനാൽ രണ്ടുപേരും നിന്ന് തൂങ്ങുന്നുണ്ട് റാഷി വരാൻ വൈകുന്നത് കണ്ട് ആമിയെ അളിയന്റെ കൈയിൽ കൊടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോ മുത്തും പിറകെ തന്നെ വന്നു അമിയെയും മടിയിൽ വെച്ച് മുത്ത് കോ ഡ്രൈവർ സീറ്റിലും അമിറിനെ മടിയിൽ വെച്ച് ഫൗസി പുറകിലും ഇരുന്നു വണ്ടിയിൽ കയറിയപ്പോ തന്നെ കുട്ടികൾ ഉറങ്ങി അല്പം മുന്നോട്ട് പോവുമ്പോയേക്കും ഫൗസിയും ഉറക്കം പിടിച്ചു അവരുടെ വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി ചെന്ന് അമിറിനെ എടുത്തതും ഞെട്ടി എഴുനേറ്റുകൊണ്ടവൾ ചുറ്റും നോക്കി
