രണ്ട് വണ്ടികൾക്ക് അപ്പുറം നിൽക്കുന്ന പജീറോയിൽ ആയിരുന്നു എന്റെ കണ്ണ് ഇന്ന് മെർച്ചിലിസും ബിഎംഡബ്ലിയു ബെൻലി അടക്കമുള്ള കോസ്‌ലി കാറുകളും ഓഫ് റോഡ് രാജാക്കന്മാരായ ലാൻഡ് ക്രൂസറും നിസാൻ പെട്രോളും ജി വാഗനും അടക്കമുള്ളതെല്ലാം സ്വന്തം പോലെ കൊണ്ടുനടക്കാൻ കഴിയുന്നുണ്ടെങ്കിലും ആദ്യമായി കണ്ടപ്പോ മുതൽ ആത്മാർഥമായി ആഗ്രഹിച്ചു മാറ്റരുമറിയാതെ ഉള്ളിൽ കൊണ്ടുനടക്കുന്നൊരു വികാരം അതായിരുന്നു പേജിറോ
ചുവപ്പും സിൽവറും നിറങ്ങൾ ചേർന്ന നിറമുള്ള അവനെ എനിക്കേറെ ഇഷ്ടമായി അവന്റെ മുഖത്ത് തടവികൊണ്ട്
ഇവന് എന്ത് തരണം
അത് ഷോപ്പ്ഓണറിന്റെ ഉപ്പ ഉപയോഗിച്ചോണ്ടിരുന്നതാ ആള് മരിച്ച ശേഷം ഇത് വീട്ടിൽ ഇരിക്കുമ്പോ മൂപ്പരെ ഉമ്മ വണ്ടി കാണുമ്പോയെല്ലാം കരയും അതുകൊണ്ട് ഇവിടെ കൊണ്ടിട്ടതാ അത് മൂപ്പര് വിൽക്കില്ല
ഒന്ന് ചോദിച്ചു നോക്കുമോ പേശില്ല എനിക്ക് ഇഷ്ടമായി ഒറ്റ വില നിങ്ങൾ പറയുന്ന വില തരാം
ആള് ഫോൺ ചെയ്തു സംസാരിക്കുമ്പോഴും ഞാൻ അവനെ തൊട്ടു തടവികൊണ്ട് ചുറ്റിപ്പറ്റി നിൽകുന്നതിനിടെ ഒരു പോർച്ചുണർ മുന്നിൽ വന്നു നിർത്തി വെള്ളയും വെള്ളയും ഇട്ട ഒരാൾ വണ്ടിയിൽ നിന്ന് ഇറങ്ങി വന്നു മോനേ അത് ഞാൻ കൊടുക്കാൻ വെച്ചതല്ല
അല്ലിക്കാ എനിക്ക് പേജിറോ ആദ്യമേ ഇഷ്ടമാണ് പക്ഷേ ഇവനെ കണ്ടപ്പോ വിട്ടിട്ട് പോവാൻ തോന്നില്ല നിങ്ങളെ സെന്റിമെന്റ്സിന് വില ഇടുകയാണെന്നു കരുതരുത് നിങ്ങൾ പറയുന്ന വില തരാൻ ഞാൻ തയ്യാറാണ്
എന്തേ ഈ വണ്ടി തന്നെ വേണമെന്ന് നിങ്ങൾക്ക് ഞാൻ വേറെ പേജിറോ തരാം അല്പം പുറകിലായി കുറച്ച് വണ്ടികൾക്ക് പിനിലായി തലയെടുപ്പോടെ നിൽക്കുന്നമറ്റൊരു വണ്ടിക്ക് നേരെ കൈ ചൂണ്ടി “അത് മതിയോ പോരെങ്കിൽ രണ്ട് ദിവസം കൊണ്ട് വേറെ എത്തിച്ചുതരാം”
വേണ്ടിക്കാ ഇപ്പൊ നിങ്ങളിത് കൊടുക്കുന്നില്ലേൽ നിങ്ങൾക്ക് ഇത് കൊടുക്കാൻ തോന്നുമ്പോ പറ ഞാൻ വാങ്ങാം ഇപ്പൊ ആ താറ് മാത്രം മതിയെന്നാൽ
ഒരിക്കൽ കൂടെ ബോണറ്റിൽ തടവി തിരികെ നടന്നു
മോനേ…ഉപ്പ വീട്ടിൽ നിന്നും പള്ളിയിലേക്കും പള്ളിയിൽ നിന്നും വീട്ടിലേക്കും പോവാനല്ലാതെ ഇത് ഓടിയിട്ടില്ല ഒരു പൊടി യില്ലാതെ തുടച്ചും കഴുകിയും എപ്പോഴും വൃത്തിയാക്കി വെക്കും ഇതുവരെ ഒരു മൈനർ ആക്‌സിഡന്റോ പെയിന്റ് ടചിങ്ങോപോലുമില്ല, അറുപത്തിരണ്ടായിരം കിലോമീറ്ററാ ആകെ ഓടിയത് മാത്രമല്ല സീറ്റ്എല്ലാം മാറ്റി മുൻസീറ്റിനു പുറകിലും ഡാഷ്ബോർഡിലും ഡിസ്‌പ്ലെയും റിയർ ക്യാമറയും മ്യൂസിക് സിസ്റ്റവും സൺ റൂഫും ടയറും ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ ഹൈഡ്രോളിക് എന്തിന് നമ്പർ കണ്ടില്ലേ എല്ലാം നല്ല പൈസ കൊടുത്തുവാങ്ങിയതാ നല്ലൊരു വിലയുടെ എക്സ്ട്രാ ഫിറ്റിംഗ്സ് തന്നെ ഉണ്ട് ഇതിനൊരു വില പറയാൻ ബുദ്ധിമുട്ടാണ് എന്നാലും നീ ഇത്രയും ആഗ്രഹിച്ചു ചോദിക്കുന്നതല്ലേ എനിക്കും എന്നും ഇവിടെ വരുമ്പോ ഇത് കാണുമ്പോ ഉള്ള സങ്കടവും മാറും നീ എന്ത് വില പറയുന്നു
മൊതല് നിങ്ങളുടെ അല്ലേ വില നിങ്ങൾ പറഞ്ഞോളൂ ഞാൻ പറഞ്ഞിട്ട് കുറഞ്ഞു പോയി എന്ന് നിങ്ങൾക്ക് തോന്നരുത്
അടവൊന്നും ഇടണ്ട റൊക്കം ക്യാഷ് ആയി കൈയിൽ എന്തുണ്ട്
കൈയിൽ ഒരു ആറേ കാൽ ഒക്കെയേ കാണുകയുള്ളൂ നിങ്ങളെ അകൗണ്ട് നമ്പർ തന്നാൽ നിങ്ങൾ പറയുന്ന ക്യാഷ് ഇപ്പൊ ട്രാൻസ്ഫർ ചെയ്തുതരാം അല്ലെങ്കിൽ ബാങ്കിൽ പോയി എടുത്തുകൊണ്ടുത്തരാം
അക്കൗണ്ട് നമ്പർ തരാം ഈ മോഡലിന്റെ മാർക്കറ്റ് റേറ്റ് ചുരുങ്ങിയത് പതിനാല് രൂപയാണ് അത്രയും ഉണ്ടോ
ഉണ്ട് അക്കൗണ്ട് നമ്പർ തന്നാൽ രണ്ടിന്റെയും പൈസ ഇപ്പൊ അയച്ചുതരാം
അക്കൗണ്ട് നമ്പർ വാങ്ങി പൈസ അയച്ചുകൊടുത്തു രെജിസ്ട്രേഷൻ അപ്പൊ തന്നെ ചെയ്തുതരാം എന്ന് പറഞ്ഞു ഐഡി ചോദിച്ചതിന് ആധാർ കാർഡ് ഫോട്ടോയും ഡ്രൈവിംഗ് ലൈസൻസും കൊടുത്തു സുഹൈൽ പറഞ്ഞ ലാൻസർ പോയിനോക്കി മുന്തിരി കളറിൽ ഉള്ള ചെറിയ കുറച്ച്
ഉള്ള റണ്ണിങ് കണ്ടീഷൻ ഉള്ളൊരു വണ്ടി അറുപതിനായിരം രൂപക്ക് അത് വാങ്ങി രെജിസ്ട്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ലാൻസറിനെ ബ്രേക്ക്ഡൗൺ വണ്ടിലിൽ കയറ്റി മലപ്പുറത്ത് സാഫാന് അരികിലേക്കയച്ചു എന്തൊക്കെയോ ചെയ്യാൻ സുഹൈൽ അവനെ വിളിച്ചുപറഞ്ഞു മൂന്നുപേരും വണ്ടികളുമെടുത്തുകൊണ്ട് പമ്പിൽ പോയി എണ്ണയടിച്ചു കഴിഞ്ഞു സുഹൈലിന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ കൊടുത്തു ഫോൺ നന്നാക്കി കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു ബിച്ചുവീട്ടിലേക്കും അബ്‌ദുള്ളക്കാന്റെ വണ്ടി തിരികെ കൊടുക്കാൻ സുഹൈലും ഞാനും ചെന്നു വണ്ടിയും കൊടുത്തു അവിടുന്നിറങ്ങി കുറച്ച് മുന്നോട്ട് എത്തിയപ്പോഴാണ് ബിച്ചുവിന്റെകാൾ വരുന്നത്
