അവർക്ക് ആവശ്യമുള്ളത് എന്ത് വേണമെങ്കിലും കൊടുക്കാനും പൈസ ആവശ്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞശേഷം താങ്ക്സ് പറഞ്ഞു കൊണ്ട് ഖാലിദ് ഫോൺ വെച്ചു
തിരികെ റൂമിൽ ചെന്ന് ഹോസ്പിറ്റലിനോട് ചേർന്ന് രണ്ട്റൂമെടുത്തു രണ്ടുപേരെയും ആണുങ്ങൾ ഒരാളും നിൽക്കാം എന്നകാര്യം സംസാരിക്കുമ്പോയേക്കും അഫിയും മെർലിനും അങ്ങോട്ട് വന്നു
ഹോസ്പിറ്റലിൽ നിന്ന് അല്പം മാറി ഒരു വീട് വാടകക്ക് എടുത്താണ് മെർലിനും രണ്ട് സുഹൃത്തുക്കളും കൂടെ താമസിക്കുന്നത് ഹോസ്പിറ്റലിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നും വിരോധമില്ലെങ്കിൽ അവരോടൊപ്പം താമസിക്കാം എന്നും മെർലിൻ പറഞ്ഞത് മേഡത്തിനു പറഞ്ഞുകൊടുത്തതും മെർലിനും സുഹൃത്തുക്കൾക്കും ബുദ്ധിമുട്ടാവില്ലെങ്കിൽ അതാണ് നല്ലത് എന്ന് മേടവും അഭിപ്രായപെട്ടു അവർക്കും എത്തിരഭിപ്രായമൊന്നുമില്ലാത്തതിനാൽ അത് അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു മേഡത്തെ ഹോട്ടലിൽ തന്നെ നിർത്താം എന്ന അഭിപ്രായം കേട്ട അഫി എന്നെ കൂട്ടി മാറ്റി നിർത്തി
നൂറക്ക് പ്രശ്നമില്ലെങ്കിൽ എന്റെവീട്ടിൽ താമസിച്ചൂടെ അവളെ ഒറ്റയ്ക്ക് ഹോട്ടലിൽ നിർത്തണോ
അവളെ ഹോട്ടലിൽ നിർത്തിയാൽ ഒരാൾ അവൾക്കൊപ്പം ഹോട്ടലിൽ നിൽക്കണം ഒരാൾ ഒറ്റയ്ക്ക് നിൽക്കുക എന്നാൽ ബോറായത് കൊണ്ട് രണ്ടുപേരെ അവിടെ നിർത്തേണ്ടിവരും രണ്ടുപേർ ആശുപത്രിയിലും വേണം അവൾ സമ്മതിച്ചാൽ നിന്റെ വീട്ടിൽ നിർത്തുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല നീ തന്നെ ചോദിച്ചുനോക്ക് സമ്മതിച്ചാൽ ഒക്കെ
ഞങ്ങൾ അവർക്കരികിലേക്ക് ചെന്നു
അഫി : നൂറാ എന്റെ വീട്ടിൽ ഞാനും ഉമ്മയും മാത്രമേ ഉള്ളൂ നിനക്ക്സമ്മതമാണേൽ ഒറ്റയ്ക്ക് ഹോട്ടലിൽ നിൽക്കേണ്ട എന്റെ വീട്ടിൽ നിൽക്കാം കാലത്ത് എന്റെ കൂടെ ഇങ്ങോട്ട് വരികയും വൈകീട്ട് നമുക്കൊരുമിച്ചു വീട്ടിലേക്ക് പോവുകയും ചെയ്യാം
ബാബയും മേടവും എന്റെ അഭിപ്രായത്തിനായി എന്നെ നോക്കി
മേഡത്തിനു ബുദ്ധിമുട്ടില്ലെങ്കിൽ ഡോക്ടറുടെ വീട്ടിൽ നിൽക്കുന്നതാണ് നല്ലത് (ഞാനെന്റെ അഭിപ്രായം വ്യക്തമാക്കി)
മേടത്തിന്റെ അഭിപ്രായത്തിനായി ബാബ മേഡത്തെ നോക്കി
മേഡം : അത് അവർക്കൊരു ബുദ്ധിമുട്ടായാലോ
അഫി : ഞങ്ങൾക്കെന്ത് ബുദ്ധിമുട്ട് നിങ്ങളെല്ലാരും വീട്ടിൽ വന്നു നിന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ
മേഡം : ഞാൻ ഖാലിദിനോട് ചോദിക്കട്ടെ
ഞാൻ ഖാലിദിനെ ഫോൺ ചെയ്തു മേഡത്തിനു കൊടുത്തു മേഡം സംസാരിച്ചു കഴിഞ്ഞു ഫോൺ എനിക്ക് തന്നു എനിക്ക് സേഫ് ആയിതോന്നുന്നത് ചെയ്യാൻ പറഞ്ഞു ഖാലിദ് ഫോൺ വെച്ചു
മേഡം : നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാൻ ആണ് പറഞ്ഞത് എന്ത് ചെയ്യണം
ഹോട്ടലിൽ നിൽക്കുകയാണ് എങ്കിൽ അവിടെ എങ്ങനെ ഉള്ള ആളുകളൊക്കെ വരുമെന്നറിയാത്തത് കൊണ്ട് മേടത്തിന്റെ സേഫ്റ്റിക്ക് ഒരാൾ അവിടെ നിൽക്കൽ നിർബന്ധമാണ് ഇവളുടെ വീട്ടിൽ ആവുമ്പോ മേടത്തിന്റെ സേഫ്റ്റിയെ പറ്റി എനിക്ക് ടെൻഷനാവണ്ട ഇനി മേഡത്തിനിവളുടെ വീട്ടിൽ നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോട്ടലിൽ നിൽക്കാം
ബാബ : അങ്ങനെ ആണെങ്കിൽ നൂറ ഡോക്ടറുടെ വീട്ടിൽ നിൽക്കുന്നതാവും നല്ലതെന്ന് എനിക്ക് തോന്നുന്നു നൂറ എന്തുപറയുന്നു
മേഡം : എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല
അഫി : ഇവരും എന്റെ കൂടെ വരട്ടെ അല്ലേ…(അവരെ നോക്കി മലയാളത്തിൽ ചോദിച്ചു)
തേൻമൊഴി : (എന്നോട് സ്വകാര്യമായി)ഞങ്ങളെ ഇവിടെ അടുത്തെവിടെ എങ്കിലും നിർത്ത് അപ്പോഴേ ഞങ്ങൾക്ക് കറങ്ങാൻ പോവാനൊക്കെ പറ്റൂ
അതൊന്നും പ്രശ്നമില്ല മെർലിൽ ഡ്യൂട്ടി കഴിഞ്ഞു പോവുമ്പോ കൂടെ പോയിക്കോ നിങ്ങളെ കറക്കം കഴിഞ്ഞു വിളിച്ചാൽ ഞങ്ങളാരെലുംവന്നു കൂട്ടിക്കോളാം
ആദിയേ കഴിഞ്ഞ ദിവസത്തെ പരിപാടിയുടെ പൈസ സെറ്റിൽ ചെയ്യാനും ഓർഫനേജിൽ പൈസ കൊടുക്കാനും ഏല്പിച്ചു അൽതു ഹോസ്പിറ്റലിൽ നിന്നോളം എന്ന് പറഞ്ഞു ഹോസ്പിറ്റലിനു മുന്നിൽ മുറിയെടുത്തോളാൻ പറഞ്ഞുകൊണ്ട് അവിടെനിന്നും ഞങ്ങൾ നാലുപേരും ഇറങ്ങി
ബിച്ചു : തുരിമ്പിന്റെ ഗ്യാങ് പതിനൊന്നുപേരാണ് എല്ലാർക്കും മൂന്നും നാലും കേസുണ്ട് കൊടുവാൾ എന്നൊരുത്തൻ ആണ് മെയിൻ പക്ഷേ ഇവർക്ക് കണ്ണൂരും കോഴിക്കോടും തൃശൂരും എറണാകുളവും ഉള്ള ചില ടീമുകളുമായി നല്ല ബന്ധമുണ്ട് രാഷ്ട്രീയകാർക്കും ഹൈ പ്രൊഫൈൽ ആളുകൾക്കും വേണ്ടി പണി എടുക്കുന്നത് കൊണ്ട് ജയിലിൽ പോയാലും പെട്ടന്ന് പരോളും ജാമ്യവുംകിട്ടും പോരാത്തതിന് പഴയ പെരുമാൾ വക്കീലിന്റെ മോൻ സത്യ പെരുമാളാണ് ഇവരെ വക്കീൽ അവനാണേൽ ആടിനെ പട്ടിയാക്കുന്ന ടൈപ്പ് മിക്ക കേസിലും വിചാരണ തടവേ ഇവർക്ക് കിട്ടിയിട്ടുള്ളൂ വിധി പറയുമ്പോയേക്കും കേസയാള് പൊളിക്കും മാത്രമല്ല കൈയിൽ ടൂളില്ലാതെയോ ഒറ്റയ്ക്കോ ഇവരാരും പുറത്തിറങ്ങില്ല ടൂളായിട്ട് ഇവരുടെ കൈയിലുള്ളത് നാലു റിവോൾവറും ഒരു പിസ്റ്റലും കത്തികളും വടിവാളുകളും ആണ് ഒരേ കടയിൽ നിന്നും ഭക്ഷണം ഒരേ ബീവറേജിൽ നിന്നും മദ്യം ഇവർക്ക് ഡ്രഗ്സിന്റെ സപ്ലൈ ഉണ്ട് ഡ്രഗ് എന്ന് പറഞ്ഞാൽ കല്ലാണ് മെയിൻ ഒപ്പം സിറിഞ്ചും മറ്റും ഉണ്ട് എർണാകുളത്തു നിന്നും എടുത്ത് കാണൂരും കോഴിക്കോടും തൃശൂരും ഉള്ള ഇവരുടെഒപ്പം നിൽക്കുന്ന ടീമുകൾ വഴിയും ചില ഫ്രീക്കൻ മാർ വഴിയും ആണ് സപ്ലൈ ലോക്കൽ പോലീസിൽ സ്‌പോർട്ട് ചെയ്യുന്ന ആളുകളുണ്ട് മറ്റുള്ള ടീമുകളുമായി നേരിട്ട് പ്രേശ്നങ്ങൾ ഉണ്ടാക്കാറില്ല മറ്റ് ടീമുകൾ തമ്മിലുള്ള പ്രശ്നങ്ങളിൽ കോംപ്രമൈസ് ചെയ്യാൻ ഇവര് മുന്നിയുണ്ടാവും ഇത്രയും ആണ് അവനെയും ടീമിനെയും പറ്റി കിട്ടിയ ഡീറ്റൈൽ അവന്റെ ടീമിലെ എല്ലാരുടെയും ഫോട്ടോയും നമ്പുറും അവരുടെ ഹൈടൗട്ടും ഞാൻ വാട്സപ്പ്ചെയ്യാം
