വഴി തെറ്റിയ കാമുകൻ – 7 8

ഫോം എനിക്കുനേരെ നീട്ടി നോമിനി എന്ന കോളം കാണിച്ചു

അഹമദ് ഫാദർ

ഫോൺ നമ്പർ

ഒരു ഖത്തർ നമ്പറും നാട്ടിലെ ഒരു നമ്പറും കൊടുത്തു

ചെറു ചിരിയോടെ അതും എഴുതിച്ചേർത്തു ഫോം എനിക്ക് നേരെ നീട്ടി

എവിടെയാ ഒപ്പിടേണ്ടത്

എഴുനേറ്റ് എനിക്ക് വശത്തായി വന്നു നിന്നുകൊണ്ട് അവൾ കാണിച്ചു തന്ന സ്ഥലങ്ങളിലെല്ലാം ഒപ്പിട്ടു

അവൾ വീണ്ടും ഫോണിലും കമ്പ്യൂട്ടറിലും എന്തൊക്കെയോ കുത്തി കൊണ്ടിരിക്കുമ്പോഴും ഞാൻ മുന്നിലുള്ള പേപ്പറിൽ കുത്തിവരച്ചിരുന്നു

ഒക്കെ ആയി കാർഡും ചെക്കും ഇപ്പൊ തരാം

ഇപ്പൊ അതിൽ പൈസ ഇട്ടാൽ ഇപ്പൊത്തന്നെ പിൻവലിക്കാൻ പറ്റുമോ

ഇന്ത്യൻ മണി ഇടാൻ പറ്റില്ല

എന്റെ പൊന്നോ ഇന്ത്യൻ മണി അല്ല റിയാൽ ഇട്ടാൽ ഇപ്പൊ ഇവിടുന്നു പിൻവലിക്കാൻ പറ്റുമോ എന്നാ ചോദിച്ചത്

അത് ചെയ്യാം… മിനിമം ബാലൻസ് അയ്യായിരം രൂപയാണ്

അതൊക്കെ അറിയാം നീ ചെക്കും കാർഡും ഒക്കെ സെറ്റാക്ക് ഞാൻ ഇപ്പൊ വരാം

ഒക്കെ…

ഞാൻ നാക്കുകൊണ്ട് പറയുന്ന കാര്യങ്ങൾക്ക് അവൾ ആംഗ്യങ്ങളിൽ മറുപടി പറഞ്ഞത്

കുത്തിവരച്ചുകൊണ്ടിരുന്ന പേപ്പർ തിരിച്ചുവെച്ചു ഇറങ്ങി വണ്ടിയിൽ നിന്നും ലാപ്പും നെറ്റ് മോഡവും എടുത്തുകൊണ്ട് തിരികെ വരുമ്പോ അവൾ പുറത്ത് ഒരു കൗണ്ടറിനകത്ത് നിൽപ്പുണ്ട് എന്നെ കണ്ട് കേബിനിലേക്ക് ചെല്ലാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് അവളവിടെ തന്നെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു കേബിനിൽ എത്തിയ ഞാൻ വീണ്ടും പേപ്പറിൽ കുത്തിവരച്ചുകൊണ്ടിരിക്കെ അവൾ കയറിവന്നു ഫോൺ കൈയിൽ വാങ്ങി എന്തൊക്കെയോ ചെയ്തു തിരികെ തരുമ്പോ ബാങ്കിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു അല്പസമയം കൊണ്ട് ചെക്ക് ബുക്കും എടിഎം കാർഡും കൊണ്ടുതന്നു ലാപ്പ് ഓൺ ചെയ്തു നെറ്റ് കണക്റ്റ് ചെയ്തു ക്യു എൻ ബി അക്കൗണ്ട് ഓപ്പൺ ചെയ്തു ചെക്ക്ബുക്ക്‌ എടുത്തു വെച്ചുകൊണ്ട് അവളെ നോക്കി

അക്കൗണ്ട് നമ്പറൊക്കെ റെഡി അല്ലേ

അതേ എന്തേ

പൈസ ഇടും മുൻപ് ചോദിച്ചു എന്നെ ഉള്ളൂ

ഖത്തർ റിയാൽ റേറ്റ് എങ്ങനെയാ ഇപ്പൊ

ഇരുപതാം തിയതി കഴിഞ്ഞില്ലേ ടോപ്പ് റേറ്റ് ആണ്

അക്കൗണ്ടിൽ പത്തായിരം റിയാൽ മാത്രം ബാലൻസ് നിലനിർത്തി ബാക്കി മുഴുവനും ട്രാൻസ്ഫർ ചെയ്തു ക്യു എൻ ബി യിൽ നിന്നും വന്ന മെയിൽ തുറന്നു കൺഫേം ആണെന്ന് റിപ്ലൈ മെയിൽ അയച്ചു

ചെക്ക് ബുക്ക്‌ എടുത്തു അന്പത്തിനായിരത്തിന്റെ രണ്ട് ചെക്കും പതിനഞ്ചും അഞ്ചും ലക്ഷത്തിന്റെ ഓരോ ചെക്കും എഴുതി ഒപ്പിട്ടു ഒപ്പം തന്നെ ഏഴ് ലക്ഷത്തിന്റെ ഒരു ചെക്ക് കൂടെ എഴുതി ഒപ്പിട്ടുകൊണ്ട് എഴുലക്ഷത്തിന്റെ ചെക്ക് കീറി അവളുടെ കൈയിൽ കൊടുത്തു

ഈ പൈസ ഒന്ന് പെട്ടന്ന് എടുത്തുതരാമോ

അവൾ ചെക്കിലേക്കും എന്നെയും നോക്കിയ ശേഷം കമ്പ്യൂട്ടറിന് മുന്നിൽ ചെന്നിരുന്നു കുത്തി വിശ്വാസം വരാത്തപോലെ എന്നെ നോക്കി

എന്തേ…

ഇത്രയും പൈസയോ

എന്തേ നിങ്ങളുടെ ബാങ്ക് ഇത്രയും പൈസ എടുക്കില്ലേ

അതല്ല… പതിനാറെ മുക്കാൽ കോടിയൊക്കെ

കണ്ണ് വെക്കല്ലേ പെണ്ണേ കഷ്ടപ്പെട്ടുണ്ടാക്കിയതാ

അവൾ ബെല്ലടിച്ചതും അങ്ങോട്ട് വന്ന ആളുടെ കൈയിൽ ചെക്ക് കൊടുത്തുകൊണ്ട് പെട്ടന്ന് തരാൻ പറഞ്ഞു

അയാൾ ചെക്കുമായി പുറത്തേക്ക് പോയി

അവൾ സന്തോഷത്തോടെ എന്നെ നോക്കി

എന്തേ ഇത്ര സന്തോഷിക്കാൻ

ജോലിക്ക് കയറി ഒരുമാസം അവറായേ ഉള്ളൂ എന്റെ ടാർജറ്റ്‌ അൻപത് ലക്ഷമാണ് ഇന്ന് ഇരുപത്തിനാല് ആയി ഇന്നുവരെ ഏഴ് ലക്ഷം മാത്രമാണ് എനിക്ക് പറ്റിയത് ഇതിപ്പോ ഇത്രേം പൈസ വന്നതോടെ എന്റെ ടാർജറ്റ്‌ കവർ ആയി

ഓഹ് അതായിരുന്നോ… അല്ല അപ്പൊ ഞാൻ ആദ്യം വന്നപ്പോ കണ്ട പെണ്ണായിരുന്നു എന്റെ അകൗണ്ട് ശെരിയാക്കിത്തന്നത് എങ്കിൽ നിനക്ക് ടാർജറ്റ്‌ കവറാവില്ലേ

ഇല്ല… അത് അവൾക്കായിരുന്നു കിട്ടുക മാത്രമല്ല ഇതിപ്പോ എനിക്ക് വലിയൊരു സംഖ്യ കമ്മീഷനും വരും

അവൾ തിരക്കിലായത് നന്നായി അല്ലേ…

അതേ… ഞാൻ പെട്ടു നിൽക്കുമ്പോ രക്ഷിക്കാൻ ഇയാള്തന്നെ വന്നല്ലോ… കാലത്തും ഇപ്പോഴും

ഓഹ് രണ്ടും ആക്സിഡന്റ്ലി നടന്നതല്ലേ

എന്നാലും

ചെക്കുമായി പോയ ആള് തിരികെ അകത്തേക്ക് വന്നു അയാളോട് പൈസ വാങ്ങി എനിക്കുനേരെ നീട്ടി

Leave a Reply

Your email address will not be published. Required fields are marked *