പേടിക്കണ്ട…
തളർന്ന ചിരി നൽകികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി കിടന്നു
ഡ്രൈവർ : ഏത് ഹോസ്പിറ്റലിലേക്കാ
മിംസ് ഒന്ന് പെട്ടന്ന് പോവുമോ
സൈറൺ ശബ്ദം കൂടുന്നതും വണ്ടിയുടെ വേഗം കൂടുന്നതും അറിഞ്ഞു അര മണിക്കൂറിനുള്ളിൽ മിംസിന്റെ മെയിൻ എന്ററൻസിന് മുന്നിൽ വണ്ടി ചെന്നു നിന്നു അകത്ത് ചെന്നു ഡോക്ടർ പരിശോധിച്ചശേഷം ആദ്യം പരിശോധിച്ചശീട്ട് നോക്കി
Dr : അഡ്മിറ്റ്ചെയ്യണം
ശെരി…
റൂമിന്റെ പൈസ അടക്കാനും മറ്റു കാര്യങ്ങൾ ശെരിയാക്കാനുമായി ഞാൻ പോവാൻ നോക്കുമ്പോ എന്റെ കൈയിൽ പിടിച്ചു മുഖതേക്ക് നോക്കുന്നത് കണ്ട്
ഇല്ല പോണില്ല…
ഫോൺ എടുത്തു ആദിയെ വിളിച്ചു കാര്യം പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ തന്നെ അവൻ വന്നു
നീ ഒന്ന് പോയി അഡ്മിഷൻ എടുത്തിട്ട് വാ…
എടിഎംകാർഡ് അവന്റെ കൈയിൽ കൊടുത്തു പാസ്സ്‌വേർഡ് പറഞ്ഞുകൊടുത്തു
അഡ്മിഷൻ എടുത്തതിന് പുറകെ റൂമിലേക്ക് മാറ്റി ടെസ്റ്റിനായി രക്തമെടുത്തു
ബില്ല് അടക്കാൻ പറഞ്ഞതിന് ആദിയെ പറഞ്ഞയച്ചു
തലയിണ മാറ്റി അവിടിരുന്നു തലയെ മടിയിലേക്ക് വെച്ച് തലയിൽ തലോടി കൊണ്ടിരുന്നു
കാലത്ത് തുടങ്ങിയതാ… മാറുമെന്ന് കരുതി പാരസെറ്റമോൾ കഴിച്ചു
സംസാരിക്കണ്ട കിടന്നോ പതിയെ മയക്കത്തിലേക്ക് വീഴുന്നത് നോക്കി ഇരിക്കെ ഡോറിൽ മുട്ട് കേട്ടു
ആ വന്നോ…
നേഴ്സ് അകത്തേക്ക് വന്നു
മെഡിസിൻ വാങ്ങണം… കട്ടിയുള്ള ഭക്ഷണം കൊടുക്കണ്ട
ശെരി…
മെഡിസിനും കഞ്ഞിയും വാങ്ങാൻ ആദിയെ വിളിച്ചുപറഞ്ഞു
ആദി വന്ന് വാതിലിൽ മുട്ടിയതും തലയിണ യെടുത്തു വെച്ചുകൊടുത്തുകൊണ്ട് വാതിൽ തുറന്നു
ഒരു കൈയിൽ സ്റ്റീൽ പാത്രവും മറു കൈയിൽ ബ്രടും ഫ്ലാസ്കും മെഡിസിനും എല്ലാം മേശയിലേക്ക് വെച്ചുകൊണ്ട് സ്റ്റീൽ പാത്രവും ഒരു സ്പൂണും തോർത്തും എടുതത് കണ്ട് അവനോട് സ്പൂൺ വാങ്ങി കഴിക്കാൻ പോവുമ്പോ “അമ്മേ… അമ്മേ… എണീറ്റെ…” കണ്ണ് തുറന്നു ചുറ്റും നോക്കുന്നതിനിടെ ഞാൻ അങ്ങോട്ട് ചെന്നു
കഞ്ഞി കുടിക്കാം എണീറ്റെ… (കട്ടിലിന്റെ തലഭാഗം ഉഴർത്തി സൈടോട്ട് ചെരിഞ്ഞുപോവാതിരിക്കാൻ തലയിണ സൈഡിൽ വെച്ചു മുന്നിൽ ഇരുന്നു നെഞ്ചിലെ ശ്വാൾന് മുകളിലൂടെ തോർത്ത് നെഞ്ചിൽ വിരിച്ചു കഞ്ഞി സ്പൂണിൽ കോരിവായിലേക്ക് വെച്ചുകൊടുത്തു
(മുഖം ചുളിച്ചുകൊണ്ട്)വേണ്ട കയ്ക്കുന്നു
എന്നാ ബ്രെഡും ചായയും തരാം
ഇപ്പൊ വേണ്ട വാ കയ്ക്കുന്നു
മിണ്ടാതെ കുടിച്ചേ…
അടുത്ത സ്പൂണിൽ കോരി ചുണ്ടോട് ചേർത്തു ചാമ്പക്ക നിറമുള്ള ചുണ്ടിലൂടെ ഒരു തുള്ളി കഞ്ഞി താടിയിലേക്ക് ഒഴുകാൻ തുടങ്ങും മുൻപ് ചുണ്ടിൽ നിന്നും അത് തള്ളവിരലിനാൽ തുടച്ചെടുത്തു
ഞെട്ടികൊണ്ട് ആദിയെ നോക്കി അവൻ തിരിഞ്ഞു നിന്നു മരുന്നെടുക്കുന്നത് കണ്ടതും ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു വീണ്ടും കുടിക്കാനായി കഞ്ഞി നീട്ടിയത് കണ്ടു മുഖം ചുളിക്കുന്നത് നോക്കി സ്പൂൺ പാത്രത്തിലേക്കിട്ട് അടച്ചുവെച്ചു
ആദീ… ഒരച്ചാറു വാങ്ങിക്കാമോ…
ഇപ്പൊ വാങ്ങി വരാം…
അവൻ പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചുകൊണ്ട് അരികിൽ വന്നിരുന്നു
ഡ്രിപ്പ് കഴറിയപ്പോ ക്ഷീണം കുറവുണ്ടല്ലോ
മ്മ്…
അല്പം ദേഷ്യത്തോടെ നോക്കി
(തളർന്ന പോലെ കിടന്നുകൊണ്ട്)ഇപ്പൊ വേണ്ട ചീത്ത കേൾക്കാനുള്ള ആരോഗ്യമില്ല
ചെന്ന് അരികിൽ ഇരുന്ന് കൈയിൽ പിടിച്ചു ഒരു കൈ കവിളിൽ വെച്ചുകൊണ്ട്
സുഖമില്ലാതായാൽ വിളിച്ചു പറയണ്ടേ
മാറുമെന്ന് കരുതി… തിരക്കൊന്നുമില്ലേൽ ചെക്കൻ വീട്ടിലേക്ക് വരുമല്ലോ… അവൻ വരാൻ വൈകിയപ്പോ തിരക്കിലാകുമെന്ന് കരുതി…
ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്…
മ്മ്…
ഡോറിൽ മുട്ട് കേട്ട് ചെന്ന് തുറന്നു
ആദിയും അഫിയും മെർലിനും അകത്തേക്ക് വന്നതിന് പുറകെ തന്നെ നേഴ്‌സും അങ്ങോട്ട് വന്നു അഫി നേഴ്സിനോട് കാര്യങ്ങൾ ചോദിച്ചു റിപ്പോർട്ട് നോക്കി പരിശോധിച്ചശേഷം പേടിക്കാനൊന്നുമില്ല റെസ്റ്റെടുക്ക് നന്നായി ഭക്ഷണം കഴിക്കണം
ആദി : നിനക്കെന്താ അഫീ രണ്ട് സ്പ്പൂൺ കഞ്ഞിയാ കുടിച്ചേ വാ കയ്ക്കുന്നെന്നും പറഞ്ഞു ഒരു സാധനം കഴിക്കുന്നില്ല (സ്റ്റീൽ പാത്രം കാണിച്ചുകൊണ്ട്) കണ്ടില്ലേ വാങ്ങികൊണ്ടുവന്ന കഞ്ഞി അങ്ങനെ ഇരിക്കുകയാ…
