അഫി എന്ന് കേട്ടതും ആ മുഖത്തൊരു കുഞ്ഞു ഭയം വിരിഞ്ഞു
അഫി : പനിയായാൽ ആരോടും പറയാതെ വീട്ടിലിരിക്കുവാണോ… എന്താ മനസിലാകിയെ… ബ്ലാ… ബ്ലാ… ബ്ലാ…(ഉപദേശിച്ചും ചീത്ത പറഞ്ഞും കൊണ്ടിരിക്കുന്ന അവളെ നോക്കി മിണ്ടാതെ ഇരിക്കുന്ന കണ്ട് പാവം തോന്നി)
അഫീ…
അവളെനെ തിരിഞ്ഞു നോക്കി കണ്ണുകൊണ്ട് വേണ്ടെന്നു കാണിച്ചത് കണ്ട് ചിരിയോടെ തിരിഞ്ഞ അവൾ കൈ കഴുകി വന്നു സ്റ്റീൽ പാത്രം കയ്യിലെടുത്തു കഞ്ഞി കോരി ചുണ്ടിലേക്ക് വെച്ചുകൊടുത്തു
ഒന്നും മിണ്ടാതെ കുടിക്കുന്നത് കണ്ട് ചിരി പൊട്ടിയെങ്കിലും അടക്കി പിടിച്ചു
അഫീ… വാ കയ്ക്കുന്നുണ്ടാവും ആ അച്ചാറും കൂടെ കൊടുക്ക്…
കഞ്ഞി കുടിച്ചു കഴിഞ്ഞു മെഡിസിനും അവൾ തന്നെ കൊടുത്തു കിടന്നോളാൻ പറഞ്ഞു മെർലിൻ ബെഡ്താഴ്ത്തി യതിനു പുറകെ അവൾ പുതപ്പിച്ചു കൊടുത്തുകൊണ്ട് തിരിഞ്ഞതും സംസാരിച്ചുകൊണ്ട് കയറി വരുന്ന ബിച്ചുവിനെയും സുഹൈലിനെയും കണ്ട് അവൾബിച്ചുവിനെ കടുപ്പിച്ചു നോക്കി
കാലത്ത് ഇവിടുന്ന് പോയിട്ട് ഇത്രേം നേരം നീ എവിടായിരുന്നു… വീട്ടിൽ ആരുമില്ലെന്നു നിനക്കറിയില്ലേ… ചെല്ലാൻ വൈകുമെങ്കിൽ ഒന്ന് വിളിച്ചെങ്കിലും നോക്കണ്ടേ… (ഫുൾ ഫയറിൽ അവൾ ബിച്ചുവിനെ വലിച്ചു കീറുന്നതു കണ്ട് അവന്റെ അമ്മ കണ്ണുതുറിച്ചു നോക്കിനിൽക്കേ അടുത്തത് തന്റെ ഊഴമാണെന്ന് മനസിലാക്കി വലിയാൻ നോക്കുമ്പോയേക്ക് വരാൻ ഇത്രയും സമയം വൈകിയതിനവനും കിട്ടി നേഴ്സ് മാരോട് നോക്കാൻ പറഞ്ഞു പോവുകയാണെന്നും പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുമ്പോ എന്നോട് കൂടെ ചെല്ലാൻ കണ്ണുകൊണ്ട് കാണിച്ചു
അവൾക്കു പുറകെ ഇറങ്ങിയ മെർലിനോടൊപ്പം പുറത്തേക്കിറങ്ങി
മെർലിൻ : താങ്ക്സ് ഇക്കാ…
എന്തിനാടീ…
മേഡത്തിന് പുതിയ ഐ ഫോൺ കൊണ്ടുകൊടുത്തില്ലേ
അതിനെന്തിനാ നീ താങ്ക്സ് പറയുന്നേ
(ഫോൺ പൊക്കിപിടിച്ചുകൊണ്ട്) മേടത്തിന്റെ ഐ ഫോൺ അതോണ്ടല്ലേ മേടമെനിക്ക് തന്നത്
അപ്പൊ നീയും ഹാപ്പി ആയല്ലോ തിരക്കിലൊന്നും വാങ്ങാത്തത് കൊണ്ട് നിനക്കൊന്നും കൊണ്ടുവന്നില്ലല്ലോ എന്ന് ഞാൻ വന്നന്ന് നിന്നെ കണ്ടപ്പോ ഓർത്തതാ പിനെ കരുതി തിരക്കൊന്നു കഴിയട്ടെ എന്നിട്ട് ഇവിടുന്ന് എന്തേലും വാങ്ങിത്തരാമെന്ന്
മെർലിൻ : അതെന്തായാലും വേണം…
ഓഹ് തന്നേക്കാം
അവളുടെ മുറിക്ക് പുറത്തെത്തിയ ഞങ്ങൾ അകത്തേക്ക് കയറിയതിനു പുറകെ അഫി മെർലിനെ നോക്കി അവളുടെ ബാഗിൽ നിന്നും അഞ്ഞൂറ് രൂപ എടുത്ത് മെർലിനു നേരെ നീട്ടി
അഫി : ടൈം കഴിഞ്ഞില്ലേ നീ അവരെ കൂട്ടി പോയിക്കോ
മെർലിൻ : ശെരി… (പൈസയും വാങ്ങി ചുണ്ടിന്റെ കോണിൽ ചെറു ചിരിയോടെ അവൾ പുറത്തേക്ക് പോയി)
പെട്ടന്ന് ഡോറടച്ചുവന്ന് അവളെനെ നോക്കി കൊണ്ട് കോളറിൽ കയറി പിടിച്ചു
ആരാടാ അത്
ഏത്…
അറിയില്ലേ നിനക്ക്… ആ പനിച്ചുകിടക്കുന്നതാരാണെന്ന്
ബി… ബിച്ചുവിന്റെ…ബിച്ചുവിന്റെ അമ്മ…
അത് നിങ്ങളെ ആരാണെന്നാ ചോദിച്ചേ…
അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ എങ്ങോട്ട് നോക്കണം എന്ത് പറയണം എന്നറിയാതെ ഉയറുന്ന എന്റെ കളറിൽ പിടിച്ചു കുലുക്കികൊണ്ട്
മുഖത്ത് നോക്ക്…
മടിച്ച്…മടിച്ച്… മുഖത്തേക്ക് നോക്കി
പറ നിങ്ങളെ ആരാ… അവൾ…
അത്… അഫീ… മോളേ… പിനെ… (വാക്കുകൾ കിട്ടാതെ പരതി)
എനിക്കറിയണം എന്നെ റൂമിനു മുന്നിൽ കണ്ടപ്പോ നിങ്ങളെന്തിനാ പേടിച്ചതെന്ന്… എന്റെ പേരുകേട്ടപ്പോ അവരെന്തിനാ പേടിച്ചതെന്നു…ആരുമല്ലെന്ന് പറഞ്ഞാൽ പിനെ ഞാൻ ഒന്നും അവളെ പറ്റി ഒരിക്കലും ചോദിക്കില്ല നിങ്ങൾ പറയുന്നത് അപ്പാടെ ഞാൻ വിശ്വസിക്കും പക്ഷേ എനിക്കത് നിങ്ങളെ നാവിൽ നിന്ന് കേൾക്കണം…
(ഒരു ദീർഘ ശ്വാസമെടുത്തു കണ്ണടച്ചുകൊണ്ട്) അവളെനിക്കാരുമല്ലെന്ന് എന്നെകൊണ്ട് പറയാൻ പറ്റില്ല… അവളും നീയും എനിക്കൊരുപോലെയാണ്… അറിയാതെ ഇഷ്ടപെട്ടുപോയി നിന്നെ ആദ്യം കണ്ടപ്പോ തോന്നിയ അതേ ഫീലാണ് അവളെ ആദ്യമായി കണ്ടപ്പൊഴും എനിക്ക് തോന്നിയത്…
അവളിനി വേണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങളനുസരിക്കുമോ…
ഞെട്ടികൊണ്ട് അവളെ നോക്കി നിസ്സഹായനായി നോക്കിനിൽക്കെ
പറ… ഇതുവരെ കഴിഞ്ഞത് മറക്കാനും ഇനി അവളോട് ഒരു ബന്ധവും പാടില്ലെന്ന് ഞാൻ പറഞ്ഞാൽ അനുസരിക്കുമോ എന്ന്…
