വഴി തെറ്റിയ കാമുകൻ – 7 8

മ്മ്… വാട്സപ്പിൽ ഇപ്പൊ ഒന്നും ഇടേണ്ട ഫോൺ കേടായി നന്നാക്കിയിട്ട് ഞാൻ പറയാം

ശെരി…

അമൽ : ജാഫറിന്റെ ആ പെണ്ണിന്റെ പേര് ജാസ്മിൻ ഇരുപത്തി ഏഴു വയസ്സ് കെട്ടിയോൻ സിറാജ് ഇപ്പൊ ദുബൈയിൽ ആണ് അവൾക്ക് രണ്ടിത്ത മാരും ഉമ്മയും ഉപ്പയാണേൽ കള്ളും കുടിച്ചു ഷീട്ടും കളിച്ചു നടപ്പാണ് ഇത്തമാരുടെ എല്ലാരുടെയും കല്യാണം കഴിഞ്ഞതാണെങ്കിലും കെട്ടിയോൻ മാരുടെ വീട്ടിൽ അവര് വരുമ്പോ മാത്രമേ ഇവര് നിൽക്കൂ ജാഫർ ജാസ്മിന് മിക്കവാറും എല്ലാ മാസവും പൈസ അയക്കുന്നുണ്ട് എല്ലാം കുഴൽ ആണെന്ന് മാത്രം ഇവളുടെ വീട്ടിലും പുറത്ത് ഹോട്ടലിലും ഒക്കെ അവർ ഒരുമിച്ച് താമസിക്കാറുണ്ട് വീട്ടിലുള്ള ബാക്കിയുള്ളവർക്ക് ഈ ബന്ധം അറിയാം എന്ന് മാത്രമല്ല അവളുടെ രണ്ടാമത്തെ ഇത്തയുമായും അവന് ഫോൺ വിളിയും കളിയുമുണ്ട് അവളുമാരുടെയും അവന്റെയും കാൾ റെക്കോർഡ് ആണ്

ഒക്കെ… അത് റെക്കോർഡ് ചെയ്തോ ആവശ്യം വരും…അമലേ… നീ ഈ സ്ഥലങ്ങൾ എത്രയും പെട്ടന്ന് കഴിയുമെങ്കിൽ നാളേക്ക് തന്നെ എല്ലാ ലീഗൽ പേപ്പറും ക്ലിയർ ചെയ്ത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള പേപ്പേഴ്സ് ക്ലിയറാക്കണം അവരുടെയും എന്റെയും ആധാർകാർഡും എല്ലാ പേപ്പേഴ്സും അതിലുണ്ട് ഈ പൈസ കൈയിൽ വെച്ചോ രണ്ട് ലക്ഷം രൂപ കൈയിലേക്ക് വെച്ചുകൊടുത്തു

ആദ്യം വീട്ടിൽ പോയി പാസ്പോർട്ട് എടുക്കണം പുതിയ എൻ ആർ ഐ അക്കൗണ്ട് കൂടെ എടുക്കണം ഫെഡറലിൽ ആണ് ഉള്ളത് വേറെ ഏതാ പെട്ടന്ന് ശെരിയാവുക

സുഹൈൽ : കനറയോ സൌത്ത് ഇന്ത്യനോ എടുത്തോ

ബിച്ചു : സൌത്ത് ഇന്ത്യൻ എടുക്കാം നല്ല സർവീസ് ആണ്

മ്മ്…

വീട്ടിൽ പോയി പാസ്പോർട്ട് എടുത്ത് സൌത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ പാർക്കിംഗ് ഇല്ലാത്തതിനാൽ ഞാൻ പെട്ടന്ന് വരാമെന്നു പറഞ്ഞു പാസ്പോർട്ടുമായി ബാങ്കിലേക്ക് കയറി പണം പിൻവലിക്കുന്നതും ഡെപ്പോസിറ്റ് ചെയ്യുന്നതുമായ കൗണ്ടറുകളിൽ അത്യാവശ്യം വലിയ തിരക്കുണ്ട് മറ്റൊരു കൗണ്ടറിൽ ചെന്ന്

ഒരു അക്കൗണ്ട് തുടങ്ങണം

( കമ്പ്യൂട്ടറിൽ കുത്തികൊണ്ടിരുന്ന പെണ്ണ് തലയുയർത്തി ഒന്ന് നോക്കി വീണ്ടും കമ്പ്യൂട്ടറിലേക്ക് തലകുമ്പിട്ടുകൊണ്ട്) വൈറ്റ് ചെയ്യ്

അവിടെയുള്ള കസേരകളിലൊന്നിൽ ചെന്നിരുന്നതിന് പുറകെ മുഖത്തിന്‌ മുന്നിൽ കൈ ആട്ടി കൊണ്ട് വിളിച്ച ആളിന്റെ മുഖത്തേക്ക് നോക്കി കാലത്ത് കണ്ട പെണ്ണ് പുഞ്ചിരിയോടെ അവൾ എന്നെ നോക്കി കൈകൊണ്ട് എന്തേ എന്ന് ചോദിച്ചു

അക്കൗണ്ട് തുടങ്ങാൻ വന്നതാ

വാ എന്ന് കൈകൊണ്ട് കാണിച്ച് അവൾ മേനേജർ എന്നെഴുതിയ ഗ്ലാസിട്ട കേബിനിലേക്ക് കയറി ചെയറിൽ ഇരുന്ന് ഒരു പേപ്പറിൽ സോറി കാലത്ത് പെട്ടന്ന് ആ ടെൻഷനിൽ നന്ദി പോലും പറയാൻ പറ്റിയില്ല താങ്ക് യൂ എന്നെഴുതി മനോഹരമായ പുഞ്ചിരിയോടെ പേപ്പർ അവൾ എനിക്ക് നേരെ നീട്ടി

ഇവൾ സംസാരിക്കില്ലേ… ഇത്രയും സുന്ദരിയായ ഇവൾക്ക് എന്തേലും ഒരു കുറവ് വേണ്ടേ അതാവും സംസാരിക്കാനുള്ള കഴിവില്ലാത്തത്… അവളുടെ സുന്ദരമായ മുഖത്ത് തന്നെ നോക്കി അന്തം വിട്ടിരിക്കുന്ന എന്റെ മുഖത്തിനു മുന്നിൽ കൈവിരൽ ഞൊടിച്ചുകൊണ്ട് എന്തേ എന്ന് കൈ മലർത്തി ചോദിച്ചതിന് ഒന്നുമില്ലെന്ന് ആംഗ്യത്തിൽ കാണിച്ചതും അവളുടെ കണ്ണുകൾ വിടർന്നു അവൾ വീണ്ടും ആംഗ്യ ഭാഷയിൽ

സൈൻ ലാംഗ്വേജ് അറിയുമോ…

എട്ടു ലാംഗ്വേജ് അറിയാം അതിൽ ഒന്ന് സൈൻ ലാംഗ്വേജ് ആണ് (ഞാനും ആംഗ്യഭാഷയിൽ കാണിച്ചു)

(വീണ്ടും അത്ഭുധത്തോടെ മുഖത്ത് നോക്കി പെട്ടന്ന് എന്തോ ഓർത്തപോലെ) കുടിക്കാൻ എന്താ ചൂടുള്ളതോ തണുത്തതോ

(അവൾ എങ്ങനെ ഓർഡർ ചെയ്യും എന്നറിയാനായി) ഒരു ബ്ലാക്ക് ടീ മധുരമില്ലാതെ എന്ന് കാണിച്ചു

അവൾ ഫോണെടുത്തു ടൈപ്പ് ചെയ്തശേഷം കാൾ ചെയ്തു കാൾ കട്ട്‌ ആയതും ഫോൺ മാറ്റിവെച്ചു എന്നെ നോക്കി ചിരിച്ചു

പഞ്ചാര കൂടുതൽ ആയോണ്ടാണോ മധുരം വേണ്ടാത്തത്(കളിയാക്കും പോലെ)

(കളിയാക്കിയത് മനസിലാവാത്ത പോലെ)ഹേയ്… മധുരമതികം താല്പര്യമില്ല

കല്യാണം കഴിഞ്ഞോ…

ഇല്ല…

ലവർ ഉണ്ടോ…

ഉണ്ട്…

അവളുടെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു മുഖം താണു

Leave a Reply

Your email address will not be published. Required fields are marked *