“ഡാ…. പൊട്ടാ….”
ആ നിമിഷത്തിൽ ഏറ്റവും അധികം വെറുക്കുന്ന വാക്ക്, ആരോ തനിക്ക് നേരെ വിളിച്ചത് കേട്ട്, റോഷൻ അനിയന്ത്രിതമായ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി… ശരണ്യയാണ്…
“നീയെന്തിനാ ഇവിടെ വന്നിരുന്നത് മോങ്ങുന്നെ…?”, അവന്റെ കണ്ണീരാൽ നനഞ്ഞൊട്ടിയ മുഖം കണ്ട് അവൾ ചോദിച്ചു.
കേട്ട പാടെ അവൻ തിരിഞ്ഞ്, കുളത്തിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരി മുഖത്തേക്കൊഴിച്ചു…
“നീ അപ്പോ ശരിക്കും കരയായിരുന്നോ…?”, അവന്റെ ചെയ്തിയും, കലങ്ങിയ കണ്ണുകളും കണ്ടു, അവൾ തന്റെ സംശയം ഉറപ്പിക്കാൻ എന്നോണം വീണ്ടും ചോദിച്ചു…
“കണ്ണിലെന്തോ പോയി… അതാ…”, പെട്ടന്ന് തന്നെ തന്റെ ഭാവം മാറ്റിക്കൊണ്ട്, അവൻ അവളോട് പറഞ്ഞു….
അത് അത്ര വിശ്വസനീയമല്ലല്ലൊ…!’, എന്ന മട്ടിൽ അവളവനെ നോക്കി ഒന്ന് പിരികം ചുളിച്ചു…
“നീയെന്താ ഇവിടെ…?”, ശരണ്യയുടെ നോട്ടത്തിൽ നിന്നും ഒഴിഞ്ഞു മാറാനായി അവൻ ചോദിച്ചു…
ശരണ്യ : “ഞാൻ ശാന്തേച്ചേടെ പറമ്പേന്ന് ചാമ്പക്ക പറിക്കാൻ വന്നതാ… വരുന്നോ…?”
അവൻ ഇല്ലെന്ന്’ തലയാട്ടി… അവൾ രണ്ടാമതൊന്ന് ചോദിക്കാൻ നിക്കാതെ തൊട്ടപ്പുറത്തെ പറമ്പിലേക്ക് നടന്ന് നീങ്ങി…
അവളുടെ പോക്ക് അവൻ ഒരു നിമിഷം നോക്കി… പഴയ യൂണിഫോം പാവാടയും, ടോപ്പുമാണ് ശരണ്യയുടെ വേഷം.. മുട്ടോളം മാത്രം ഇറക്കമുള്ള ആ പാവാടയിൽ, ഒരു മെലിഞ്ഞ സാനിയാ മിർസയെന്നപ്പോലെ അവളുടെ തുടകൾ വെളിയിലേക്ക് കാഴ്ച്ച ഒരുക്കുന്നു… ഇറുകിയ, ആ പഴയ യൂണിഫോം ടോപ്പിൽ ഒതുങ്ങാനാവാതെ, അവളുടെ മുലകളും അരക്കെട്ടും ബട്ടൻസ് ഇപ്പോ പൊട്ടും’ എന്ന് തോന്നിക്കും വിധം തെറിച്ച് നിൽക്കുന്നു…. എന്നും പിന്നിട്ട് കെട്ടി മാത്രം കണ്ടിട്ടുള്ള അവളുടെ നീളൻ മുടി, കാറ്റിൽ പാറി അവളുടെ വലത്തേ കവിളിലെ കാക്കപ്പുള്ളിയിൽ ഇടയ്ക്കിടെ മുത്തം വയ്ക്കുന്നു… ഇപ്പോൾ അവളെ കണ്ടാൽ ഒരു പക്ഷെ ആജന്മശത്രുവായ ശ്രുതി പോലും ചിലപ്പോൾ ഈ ശാലീനസൗന്ദര്യം നോക്കി നിന്നുപോകും…
ശ്രുതി… വീണ്ടും അവളെക്കുറിച്ചുള്ള ചിന്തകൾ അവനിലേക്ക് തിരമാലകൾ പോലെ തിരികെയെത്തി… മൈര്…. അവൻ എന്തു ചെയ്യണമെന്നറിയാതെ പരവശനായി…
റോഷൻ ശരണ്യയിലേക്ക് തന്നെ ഒന്നൂടെ കണ്ണുകൾ തിരിച്ചു … പറമ്പിൽ നിലത്ത് വീണ ചാമ്പക്കകൾ പെറുക്കി ഒരിടത്തേക്ക് കൂട്ടുകയാണവൾ… എന്തോ അവളുടെ സാന്നിധ്യത്തിൽ അവന് അവിടെ ഇരിക്കാൻ തോന്നിയില്ല… റോഷൻ പോകാനായി തന്റെ സൈക്കിളിന് അടുത്തേക്ക് നടന്നു..
“ഡാ… ഒന്നിങ്ങു വന്നേ…?”, നടന്നു നീങ്ങുന്ന റോഷനെ നോക്കി ശരണ്യ ഉച്ചത്തിൽ വിളിച്ചു…
വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
“എന്താ…?”, അവൻ താൽപര്യമില്ലാത്ത മട്ടിൽ ഉറക്കെ ചോദിച്ചു…
ഇവരുടെ വിളിച്ചു പറച്ചിലുകൾ പാടത്ത് മാറ്റൊലിയായി മുഴങ്ങുന്നുണ്ടായിരുന്നു.
ശരണ്യ : “ഒന്ന് ഇങ്ങ് വന്നേ…”
“എന്തിനാ…?”, അവളുടെ അടുത്തേക്ക് നടന്നതിനൊപ്പം അവൻ വീണ്ടും ചോദിച്ചു.
“ദേ… അതൊന്ന് പറിച്ച് തന്നേ…”, അടുത്തെത്തിച്ചേർന്ന റോഷനോടായി, മേലെ മരക്കൊമ്പിലെ ഒരു പഴുത്ത കുല ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു…
“എനിക്കെങ്ങും വയ്യങ്ങ കേറാൻ…”, അവൻ കേട്ടപാടെ മറുപടി നൽകി.
അവന്റെ നിപ്പും മട്ടും കണ്ടാൽ, പോയിട്ട് അത്യാവിശമായി എന്തോ ചെയ്ത് തീർക്കാനുണ്ടെന്ന ഭാവമായിരുന്നു.
“മോൻ കേറണ്ടാ… ഒന്ന് കൈ വച്ച് തന്നാ മതി.. ഞാൻ കേറിക്കോളാം…”, മരത്തിലേക്ക് കേറാനുള്ള തയ്യാറെടുപ്പോടെ അവൾ മുറുമുറുമ്മി…
അവൻ ചിന്തിച്ചു നിന്നു…
ശരണ്യ : “ഒന്ന് കൈ വച്ചേടാ, ഞാൻ ചവിട്ടി കേറിക്കോളാം…”
അവൻ താല്പര്യമില്ലാത്ത മട്ടിൽ മരത്തിൽ കൈ വച്ചു.
“അവിടെയല്ലടാ… കുറച്ചും കൂടി കേറ്റി വക്ക്…”, പറയുന്നതിനൊപ്പം, ശരണ്യ തന്റെ കൈ കൊണ്ട് അവന്റെ കൈ പിടിച്ച്, അവൻ വച്ചിടത്ത് നിന്നും കുറച്ചുകൂടി മുകളിലേക്ക് കൈ വപ്പിച്ചു.
“ഇങ്ങനുണ്ടോ പൊട്ടൻ….!”, കയറാനായി തന്റെ കാലെടുത്ത് വക്കുന്നതിനൊപ്പം അവൾ കളിയാക്കിപ്പറഞ്ഞു…
ആ വിളി കേട്ടതും ദേഷ്യം വന്ന റോഷൻ ഒരു നിമിഷം ആ പിടിച്ചിരുന്ന കൈ മാറ്റിയാലോ എന്ന് ചിന്തിച്ചു. പക്ഷെ അപ്പോഴേക്കും ശരണ്യ അവന്റെ കയ്യിന് മേലേക്ക് കയറി നിന്ന് കഴിഞ്ഞിരുന്നു….
