വർഷങ്ങൾക്ക് ശേഷം – 5അടിപൊളി  

വർഷങ്ങൾക്ക് ശേഷം 5

Varshangalkku Shesham 5 | Author : Verum Manoharan

[ Previous Part ] [ www.kambi.pw ]


 

രേഷ്മ ചേച്ചി : “എന്റെ മകളുടെ ജീവനെടുത്ത, അജിയേട്ടനെ ഈ അവസ്ഥയിലാക്കിയ ആ വ്യക്തി… അത് നിക്സനാണ്… അവനാണ് അന്നാ കാർ ഓടിച്ചിരുന്നത്…”

ആ വാക്കുകൾ കേട്ട റോഷൻ ഒരു ഞെട്ടലോടെ രേഷ്മ ചേച്ചിയെ നോക്കി നിന്നു…

അവന്റെ കണ്ണുകളിൽ അടക്കി വച്ചിരുന്ന ദേഷ്യവും പ്രതികാരദാഹവും കൂടുതൽ ശക്തിയിൽ ആളിക്കത്തി…


റോഷൻ നേരെ പോയത് നിക്സന്റെ വീട്ടിലേക്കാണ്. അവനെ വീട്ടിൽ നിന്നും വലിച്ചിറക്കി, അവന്റെ ചെവിക്കല്ല് നോക്കിയൊന്ന് പൊട്ടിക്കാൻ അവന്റെ കൈകൾ തിരക്ക് കൂട്ടി…

“ആരാ… എങ്ങോട്ടാ…?”, ഗേറ്റിൽ എത്തിയപാടെ സെക്യൂരിറ്റി റോഷനെ തടഞ്ഞു.

“നിക്സനെ ഒന്ന് കാണണം…”, സംയമനം പാലിച്ചുകൊണ്ടു അവൻ മറുപടി നൽകി.

സെക്യൂരിറ്റി : “അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ..?”

അയാളുടെ ആ ചോദ്യം കേട്ടതും, കാർക്കിച്ചു തുപ്പാനാണ് അവന് ആദ്യം തോന്നിയത്… ആ പരനാറി നിക്സനെ കാണാൻ ഇനി അപ്പോയ്ന്റ്മെന്റും എടുക്കണോ…! പ്ഭാ…’, അലവലാതി മൊഴിഞ്ഞു. അവൻ രൂക്ഷതയോടെ സെക്യൂരിറ്റിക്ക് നേരെ ഒന്ന് നോക്കി.

റോഷൻ : “അവനോട് വന്നായാളുടെ പേര് പറഞ്ഞാ മതി… റോഷൻ… വീട്ടുപേര് മങ്ങാട്ട്… എന്നിട്ടും അവൻ അപ്പോയ്ന്റ്മെന്റ് വേണമെന്ന് പറയാണെങ്കിൽ… ഒന്നവനോട് പോയി കണ്ണാടി നോക്കാനും കൂടെ പറഞ്ഞേക്ക്… നാക്ക് നീട്ടി, പല്ലിന്റെ ഇടയിലൊന്ന് തപ്പി നോക്കിയാൽ ഒരു പക്ഷെ അവന് ഇപ്പോഴും കാണാൻ പറ്റും, കാലങ്ങൾക്ക് മുന്നേ ഞാൻ എടുത്തു വച്ച അപ്പോയ്ന്റ്മെന്റ്…”

ചങ്കൂറ്റത്തോടെയുള്ള അവന്റെയാ പറച്ചില് കേട്ടതും സെക്യൂരിറ്റി ഒന്ന് അമ്പരന്നു… ചെറുങ്ങനെ പേടിച്ച മുഖഭാവത്തോടെ, അയാൾ ക്യാബിനിൽ ഇരുന്ന ഫോൺ എടുത്ത്, വീട്ടിനകത്തേക്ക് വിളിച്ചു ചോദിച്ചു.. എന്നിട്ട് കിട്ടിയ മറുപടിയുമായി റോഷന്റെ അരികിലേക്ക് തിരികെയെത്തി.

സെക്യൂരിറ്റി : “അകത്തേക്ക് ചെന്നോളാൻ പറഞ്ഞു…..”

ആ ഗേറ്റ് റോഷന് മുൻപിൽ മലർക്കെ തുറക്കപ്പെട്ടു… അവൻ സ്കൂട്ടർ അകത്തേക്ക് കയറ്റി, മുൻപിലെ പോർച്ചിൽ തന്നെ പാർക്ക് ചെയ്ത്, ഇറങ്ങി. മുൻവാതിൽ അകത്തേക്ക് കയറവേ, ഇനി സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മനസ്സിൽകണ്ട് അവൻ ഒന്ന് സ്വയം തയ്യാറെടുത്തു.

ആഡംഭരം വിളിച്ചോതും വിധം രണ്ട് നിലകളിലായി, മെഡിറ്റെറേനിയൻ” സ്റ്റൈലിൽ പണിതിട്ടുള്ള വീടായിരുന്നു അത്… വീടിന്റെ അകത്തളത്തിലൂടെ, ചുറ്റും കണ്ണോടിച്ചുക്കൊണ്ട് റോഷൻ നിക്സന്റെ വരവും കാത്ത് നിന്നു.

മുകളിലെ നിലയിൽ നിന്നും ആരോ സ്റ്റെപ്പ് ഇറങ്ങി വരുന്നതിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു. ആ കാലടി ശബ്ദം അടുത്ത് വരവേ, അത് കുറക്കൂടി പരിചയമുള്ളതായി അവന് തോന്നി…

കൊലുസിന്റെ ശബ്ദം… അതെന്തായാലും നിക്സന്റെ ആകാൻ തരമില്ല… പിന്നെയാരാണ്…? ഓർമ്മകൾ താളുകൾ മറിച്ചു കൂട്ടി…

കുറച്ച് നിമിഷങ്ങൾക്കകം അവന്റെ ഊഹത്തെ ശരി വച്ചുകൊണ്ട് ആ സ്ത്രീ റോഷന് മുൻപിൽ വന്ന് നിന്നു: ശ്രീലക്ഷ്മി…

കുറേ കാലത്തിന് ശേഷം കണ്ട തന്റെ സുഹൃത്തിനെ നോക്കി ശ്രീലക്ഷ്മി ഒരു തണുത്ത ചിരി ചിരിച്ചു. പക്ഷെ അവളെ കണ്ടതും റോഷനിൽ ആകെ മൊത്തത്തിൽ ആശയക്കുഴപ്പമാണ് സംഭവിച്ചത്…. തന്റെ സഹപാഠിയായിരുന്ന ശ്രീലക്ഷ്മി എങ്ങനെയാണ് നിക്സന്റെ വീട്ടിൽ എത്തിയത്…?’, അലവലാതി ചിന്തിച്ച് നോക്കി, പക്ഷെ പരാജയപ്പെട്ടു. ഏതായാലും ഉത്തരം അവളിൽ നിന്നും തന്നെ അറിയാൻ അവൻ തീരുമാനിച്ചു….

റോഷൻ : “നീ… ഇവിടെ…?

തണുത്ത പുഞ്ചിരി മുഖത്ത് നിന്നും തുടച്ചുമാറ്റി, ഉത്തരം പറയും വിധം, അവൾ ചുമരിലെ ഫോട്ടോയിലേക്ക് അവന്റെ കണ്ണുകളെ നയിച്ചു. അവിടെ നിക്സന്റെ ചേട്ടൻ ലാക്സന്റെ കൂടെയുള്ള ശ്രീലക്ഷ്മിയുടെ വിവാഹഫോട്ടോ റോഷൻ കണ്ടു. മണവാട്ടിയുടെ വേഷത്തിൽ അതീവ സുന്ദരിയും, സന്തോഷവതിയുമായി നിൽക്കുന്ന അവളെ കണ്ട്, അവൻ നിറഞ്ഞ മനസ്സോടെ ഉള്ളിൽ സന്തോഷിച്ചു …

എന്നാൽ ആ സന്തോഷത്തെ ഒറ്റ നിമിഷം കൊണ്ട് കീഴ്മേൽ മറിക്കുന്നതായിരുന്നു, അതിന്റെ തൊട്ടരികിൽ അവൻ കണ്ട അടുത്ത ഫോട്ടോ… മരണം അറിയിക്കും വിധം മാലയിട്ടു, ചില്ലിട്ടു തൂക്കിയിരിക്കുന്ന ലാക്സന്റെ ചിരിക്കുന്ന ചിത്രമായിരുന്നു അത്.. ഞെട്ടിത്തരിച്ച മുഖഭാവത്തോടെ റോഷൻ ശ്രീലക്ഷ്മിയുടെ നേർക്ക് തിരിഞ്ഞ് നിന്നു. തന്റെ ഉള്ളിലെ മരവിപ്പ് റോഷനിലേക്ക് പകരും വിധം അവൾ അവനെ നോക്കി ഒരിക്കൽ കൂടി പുഞ്ചിരിച്ചു…

അകത്തെ കോർട്ട്യാർഡിലൂടെ റോഷൻ ശ്രീലക്ഷ്മിക്കൊപ്പം നടന്നു… ഇന്റീരിയറിന് ഭംഗി കൂട്ടാൻ അകത്ത് നട്ടിട്ടുള്ള മുളകൾ ആ വീടിന്റെ അഴക് വർദ്ധിപ്പിക്കുന്നുണ്ടായിരുന്നു. മുളങ്കൂട്ടത്തിനിടയിലൂടെ, വീശുന്ന കാറ്റിനൊപ്പം, അവൾ റോഷനുള്ള ഉത്തരങ്ങളുടെ ഭാണ്ടക്കെട്ട് അഴിച്ചു.

“LLB കഴിഞ്ഞ്, ജോസഫ് വക്കീലിന്റെ അസിറ്റന്റ് ആയി ജോലി നോക്കുന്ന സമയത്താണ് ഞാൻ ലാക്സൻ ചേട്ടായീനെ പരിചയപ്പെടുന്നത്. അവരുടെ കമ്പനിയുടെ ലീഗൽ മാറ്റേഴ്സ് കൈകാര്യം ചെയ്തിരുന്നത് ജോസഫ് വക്കീലായിരുന്നു. അവിടെ വച്ച് തുടങ്ങിയ സൗഹൃദം മെല്ലെ ഞങ്ങൾ പോലും അറിയാതെ ഒരു പ്രണയത്തിലേക്ക് വഴി മാറി….“, ഓർമ്മകളിലെ നല്ല നിമിഷങ്ങൾ അയവിറക്കിക്കൊണ്ട് ശ്രീലക്ഷ്മി സ്വയം പുഞ്ചിരിച്ചു.

റോഷനും അവളുടെ ആ പുഞ്ചിരിയിൽ പങ്ക്ച്ചേർന്നു… അവൾ തുടർന്നു…

ശ്രീലക്ഷ്മി : “ചേട്ടായീടെ അമ്മക്കും എന്നെ സ്വന്തം മോളെപ്പോലെ കാര്യമായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങളുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ, രണ്ടു മതമായിരുന്നെങ്കിൽ കൂടി കല്യാണത്തിനു ഇരു വീട്ടുകാരും എതിർപ്പ് കാണിച്ചില്ല… ഒരാൾ ഒഴികെ…”

സംസാരത്തിന് ഒരു ഒരു നൈസർഗ്ഗിക ഇടവേള നൽകി, അവൾ അവിടെ കിടന്നിരുന്ന ചൂരൽ കസേരകളിൽ ഒന്നിൽ ഇരുന്നു. ഒപ്പം റോഷനോടും ഇരിക്കാൻ ആവശ്യപ്പെട്ടു.

“നിക്സൻ…?”, ഇരിക്കുന്നതിനൊപ്പം, അവൾ പറഞ്ഞു നിർത്തിയ മൗനം റോഷൻ ഒരു ചോദ്യരൂപേണ പൂരിപ്പിച്ചു.

ശ്രീലക്ഷ്മി അതെ’യെന്ന് തലകുലുക്കി.

ശ്രീലക്ഷ്മി : “അവന്റെ എതിർപ്പ് പക്ഷെ ചേട്ടായീ കണക്കാക്കിയില്ല. ചേട്ടായീയേക്കാൾ നിക്സന് ഭയം അജ്മൽ ഇക്കയെയായിരുന്നു…

“അജ്മൽ ഇക്ക…?”, റോഷൻ സംശയത്തോടെ ചോദിച്ചു.

അവൾ ഒരിക്കൽ കൂടി ചുമരിലേക്ക് റോഷന്റെ നയനങ്ങളെ നയിച്ചു. അവിടെ ലാക്സൻ-ശ്രീലക്ഷ്മി എന്നിവർക്കൊപ്പം, അവരേക്കാൾ സന്തോഷവാനായി ചിരിക്കുന്ന, ആരോഗ്യധൃഡഗാത്രനായ, ഒരു മനുഷ്യന്റെ ഫോട്ടോ അവൻ കണ്ടു. ആ ഫോട്ടോയിലേക്ക് സന്തോഷത്തോടെ നോക്കിക്കൊണ്ട്, ശ്രീലക്ഷ്മി അയാളെക്കുറിച്ചും പറയാൻ തുടങ്ങി.

ശ്രീലക്ഷ്മി : “ അജ്മൽ ഇക്ക… ചേട്ടായീടെ അടുത്ത കൂട്ടുകാരൻ.. വലം കൈ… പെങ്ങന്മാർ ഇല്ലാത്ത ഇക്കക്ക്, എന്നെ സ്വന്തം കൂടപ്പിറപ്പിനെ പോലെ ഇഷ്ട്ടമായിരുന്നു… ചേട്ടായിക്ക് എന്തെങ്കിലും ഒരു ഏനക്കേട് വന്നാൽ ആദ്യം പ്രതികരിക്കുക ഇക്കയാണെന്ന് നിക്സന് നല്ലപോലെ അറിയാം… അതുകൊണ്ട് തന്നെ ഉള്ളിൽ ഇഷ്ടം ഇല്ലാതിരുന്നിട്ട് കൂടി, നിക്സന് ഞങ്ങടെ മിന്നുകെട്ടിന് സഹകരിക്കേണ്ടി വന്നു…”