“ശരണ്യയുടെ നമ്പർ ഒന്ന് തരുമോ…?, ഇവിടെ എന്തെങ്കിലും ആവശ്യമേണ്ടെങ്കിൽ വിളിക്കാമല്ലോ…!”, അവൾ പോകാനായി എഴുന്നേൽക്കവെ, തന്റെ ഫോൺ കയ്യിലെടുത്തു കൊണ്ട് അച്ചു ചോദിച്ചു.
അച്ചുവിന്റെ ഉദ്ദേശശുദ്ധി’ പിടികിട്ടിയത് കൊണ്ടാകണം ശരണ്യ മിണ്ടാതെ, അവനെ അടിമുടിയൊന്ന് നോക്കി.
“ഏയ്… ഇവിടെ അങ്ങനെ ആവശ്യം ഒന്നും വരില്ല, അച്ചൂ… ഉണ്ടെങ്കിൽ തന്നെ ആവശ്യത്തിനു സ്റ്റാഫ് ഇവിടെ തന്നെയുണ്ട്…”, അവന്റെ ചൂണ്ട ഏറിനെ അവൾ നൈസായി ബ്ലോക്ക് ചെയ്തു.
അച്ചു തന്റെ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ, ഒരു വളിച്ച ചിരി ചിരിച്ചു… അത് പക്ഷെ അവന്റെ ചമ്മിയ മുഖത്തെ കൂടുതൽ വ്യക്തമായി കാട്ടുകയാണ് ചെയ്തത്…. ഇത് പോലത്തെ എത്ര എണ്ണത്തിന്, ഡെയിലി ഞെരമ്പിനുള്ള ചികിത്സ കൊടുക്കുന്നവളാ…. അവൾടെ അടുത്താ അവന്റെ പഴയ +2 നമ്പർ…!’, അലവലാതിയുടെ പറച്ചിൽ കേട്ട റോഷൻ വന്ന ചിരി പുറത്ത് കാട്ടാതെ അടക്കി.
ഇരുവരോടും യാത്ര പറഞ്ഞ് ശരണ്യ തന്റെ ജോലിയിലേക്ക് കേറാനായി മടങ്ങി. പോകും നേരം, ഒരു വട്ടം കൂടി അവൾ തിരിഞ്ഞ്, റോഷനെ നോക്കി പുഞ്ചിരിച്ചു…. അവൻ തിരിച്ചും…
“ഇവള് നല്ല മുറ്റൻ ചരക്കായല്ലോടാ…!”, നടന്ന് നീങ്ങുന്ന ശരണ്യയുടെ, ഇളകിയാടുന്ന ചന്തികൾ നോക്കി വെള്ളമിറക്കിക്കൊണ്ട്, അച്ചു പറഞ്ഞു.
“വൃത്തി കെട്ടവൻ…! വെറുതെയല്ല എത്ര പുറകെ നടന്നിട്ടും അവള് മൈൻഡ് ആക്കാത്തെ…”, കേട്ട വഴി ചെറുതായി ഗുണദോഷിക്കും വിധം റോഷൻ പറഞ്ഞു…,“ഇതല്ലേ നിന്റെ വായീന്ന് വീഴുന്ന വർത്തമാനം….!”
“പിന്നെ എങ്ങനെ പറയണം…?”, എവിടെയാണ് പാളിയത് എന്ന ചിന്തയോടെ അച്ചു ചോദിച്ചു.
“എങ്ങനേം പറയാം…. പക്ഷെ അതു കേൾക്കുന്ന പെണ്ണിനും കൂടി ഓകെ ആവണം… അല്ലേൽ എന്തു പറഞ്ഞാലും റോങ്ങാ… മനസ്സിലായോ…?”, റോഷൻ പറഞ്ഞു.
“മ്മ്… മനസ്സിലായി…”, കുറച്ച് നേരത്തെ ചിന്തക്ക് ശേഷം അച്ചു പറഞ്ഞു.
റോഷൻ : “എന്തു മനസ്സിലായിന്ന്…?”
“ഞാനൊക്കെ എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായി…!”, അച്ചു ഗതികേട് ബാധിച്ച മട്ടിൽ പറഞ്ഞു.
റോഷൻ പൊട്ടിച്ചിരിച്ചു… അച്ചുവും ആ ചിരിയിൽ ഒപ്പം കൂടി…
പിന്നീട് ഇരുന്ന സമയമത്രയും റോഷന്റെ മനസ്സിൽ ശരണ്യയുടെ മുഖമായിരുന്നു… അവന്റെ മനസ്സിലേക്ക് പഴയ ഓർമ്മകൾ വീണ്ടും കടന്ന് വരാൻ തുടങ്ങി… _______________________________________________
അന്ന് വൈകുന്നേരം…
ശ്രുതിയുടെ വീട്ടിൽ നിന്നും പോയ റോഷൻ എങ്ങോട്ടന്നില്ലാതെ കുറേ ദൂരം സൈക്കിൾ ചവിട്ടി. ഒടുവിൽ എത്തി നിന്നത്, പാടത്തിനോട് ചേർന്നുള്ള രാമേട്ടന്റെ കുളത്തിൻ കരയിലാണ്… സ്വതവേ, വിജനമായ ആ ഇടം അവന്റെ സ്ഥിരം വലി സങ്കേതം കൂടിയായിരുന്നു…
ഭാരം തിങ്ങിയ മനസ്സുമായി അവൻ കുറേ നേരം അവിടെ കുത്തിയിരുന്നു… വെള്ളത്തിൽ തന്റെ പ്രതിബിംബം കണ്ട അവന് സ്വയം എന്തെന്നില്ലാത്ത പുച്ഛം തോന്നി…. ശരിക്കും പൊട്ടനായിരുന്നു താൻ… തന്റെ കാമുകിയും കൂട്ടുകാരനും കൂടി കാലങ്ങളായി തന്നെ പറ്റിക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത മരപ്പൊട്ടൻ….!, അലവലാതി അവനെ ഡാർക്ക് അടിപ്പിക്കാൻ തുടങ്ങി.
അവന് വികാരങ്ങളെ നിയന്ത്രിക്കാനായില്ല… തന്റെ സകല ദുഃഖവും ആ വെള്ളത്തിൽ അലിയും വിധം അവൻ പൊട്ടി പൊട്ടി കരഞ്ഞു… ശ്രുതിയോട് ഒപ്പമുള്ള പഴയ നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നു…. അതിൽ വിമൽ കൂടെയുണ്ടായിരുന്ന സന്ദർഭങ്ങളിൽ, അവളുടെയും അവന്റെയും പെരുമാറ്റം റോഷൻ മറ്റൊരു രീതിയിൽ വായിച്ചു കൂട്ടി…
അവന്റെ മനസ്സ് നിയന്ത്രണം തെറ്റി, പല പല ആവേഗങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു…
അവരോട് പ്രതികാരം ചെയ്യണമെന്ന ചിന്തകൾ അവനിൽ മുളപ്പൊട്ടി… തൊട്ടടുത്ത നിമിഷം അവരോടുള്ള സ്നേഹം അണപൊട്ടി ഒഴുകി ആ ചിന്തയെ തടഞ്ഞു… ആത്മഹത്യാ ചിന്തകൾ മനസ്സിൽ കൂമ്പാരമിട്ടു… അടുത്ത നിമിഷം മരണഭയം അതിന് തടങ്കലിട്ടു…. അവൻ നിർത്താതെ കരഞ്ഞു കൊണ്ടേയിരുന്നു…. ഇല്ല… ഇനിയും ഒരു പൊട്ടനായി, ഇവരുടെ എല്ലാം കൂടെ ഞാൻ ജീവിക്കില്ല…’, അവൻ മനസ്സിൽ ഉറപ്പിച്ചു….
