വർഷങ്ങൾക്ക് ശേഷം – 5 2അടിപൊളി  

വോയിസ്‌ കേട്ടതും റോഷൻ അതിന് മറുപടി അയച്ചു.

റോഷൻ : “7 സീരീസ് താനേ…? പ്രെച്ച്നെ ഇല്ലണ്ണാ… പാത്ത്കലാം… അപ്പുറം ചിപ്സ് മാറ്ററെല്ലാം സൊല്ലവേ വേണാ… ഏർക്കനവേ ഉങ്കൾക്കാഹെ സൊല്ലി വച്ചിറുക്കെ…”

റോഷൻ കുറച്ച് നേരം കൂടി ഫോണും നോക്കിയിരുന്നു… പിന്നെ അതും മടുത്തു. ഈ ആശുപത്രിയിൽ കൂട്ടിരിക്കുന്നത് പോലെ ഒരു ബോർ പരിപാടി വേറെയില്ല”, അലവലാതി പറഞ്ഞു.

റോഷൻ അച്ചുവിനെ നോക്കി. അവൻ ഇപ്പോഴെങ്ങും എഴുന്നേൽക്കുന്ന ലക്ഷണമില്ല… റോഷൻ ആശുപത്രിക്ക് വെളിയിലിറങ്ങി, ഒരു ചായയും ലൈറ്റ്സും അകത്താക്കി . തിരികെ നടക്കാൻ നേരം റോഷന്റെ മെസ്സേജ് കണ്ട ബാലു അണ്ണൻ അവനെ തിരികെ വിളിച്ചു.

[ഇവരുടെ തമിഴിലുള്ള സംഭാഷണങ്ങൾ എല്ലാ വായനക്കാർക്ക് മനസ്സിലാക്കാൻ വേണ്ടി, കൂടുതലും മലയാളം ഉപയോഗിച്ചുകൊണ്ടു തന്നെ കൊടുക്കുന്നു…]

ബാലാജി : “എന്താ റോഷാ നാട്ടിൽ പരിപാടി…?”

റോഷൻ : “ഒന്നുമില്ല അണ്ണാ… ഇവിടത്തെ തിരുവിഴയാണ്.”

ബാലാജി : “പ്രമാദം…”

റോഷൻ : “അക്കയും കുട്ടികളും ഒക്കെ എന്തു പറയുന്നു…?”

ബാലാജി : “എല്ലാവർക്കും സുഖമാണ് റോഷാ…”

കുറച്ചു സമയം അവർ ഫോണിലൂടെ കുശലം പറഞ്ഞു. ബാലാജി അവന്റെ നാട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.

റോഷൻ : “അപ്പുറം അണ്ണാ… എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു…?”

ബാലാജി : “പറ റോഷാ…”

അവൻ കാര്യം പറയുന്ന സമയം റോഷനറിയാതെ, ഒരാൾ അവനരികിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു…

ബാലാജി : “അപ്പോ ശരി റോഷാ… നീ ചോദിച്ചത് ഞാൻ പസ്സങ്ക കിട്ടെ ഒന്ന് ചോദിച്ചിട്ട് മറുപടി പറയാം.”

റോഷൻ : “ ഓകേ അണ്ണാ…”

റോഷൻ കോൾ കട്ടാക്കിയ ഉടൻ പിന്നിൽ നിന്നും ആ വ്യക്തി വിളിച്ചു, “റോഷാ…”

അവൻ തിരിഞ്ഞു നോക്കി… ആദ്യ നോട്ടത്തിൽ മനസ്സിലായില്ലെങ്കിലും, അവളൊന്ന് ചിരിച്ചതും, കവിളിലെ വിടർന്ന മറുക് കണ്ട്, അവന് ആളെ പിടികിട്ടി; ശരണ്യ….

അവൻ ശരണ്യയെ ഒന്നടിമുടി നോക്കി. അവൾ ആകെ മാറിയിട്ടുണ്ട്… പണ്ടത്തെ പഴംപൊരി പോലെ മെലിഞ്ഞ സുന്ദരിയിൽ നിന്നും ആലുവ പോലെ തുടുത്ത സുന്ദരിയിലേക്ക് അവൾ വികാസം പ്രാപിച്ചിരിക്കുന്നു… നേഴ്സിന്റെ ആ നീല യൂണിഫോം വേഷത്തിൽ അവളുടെ മാറിന്റെയും പിന്നാമ്പുറത്തിന്റേയും മുഴുപ്പ് എന്തോ ഏക്ട്രാ ഫിറ്റിംഗ്സ് വച്ചത് കണക്ക് അല്പം തള്ളിനിൽക്കുന്നു… ഇതൊക്കെയാണെങ്കിലും പണ്ട് അവളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന വലത് കവിളിലെ ആ കാക്കപ്പുള്ളി ഇന്നും അതേ പ്രഭയോടെ അവളുടെ ചന്തം കൂട്ടുന്നുണ്ട്…

“നീയെന്താ ഇവിടെ…?”, കണ്ട ആശ്ചര്യത്തിൽ അവൻ ചോദിച്ചു.

“നല്ല ചോദ്യം… ഞാൻ ഇവിടെയല്ലേ വർക്ക് ചെയ്യുന്നേ….”, അവൾ കളിയാക്കി മറുപടി നൽകി.

റോഷൻ ചമ്മിയ മട്ടിൽ ചിരിച്ചു… കൂടെ അവളും…

ശരണ്യ : “നീയെന്താ ഇവിടെ…?”

റോഷൻ : “നമ്മടെ അച്ചുവിനെ അറിയില്ലേ.. വിമലിന്റേം എന്റേം ഫ്രണ്ട്… HMC ലു പഠിച്ചത്..”

ശരണ്യ ആളെ ഓർത്തെടുക്കാനാവാതെ കഷ്ട്ടപ്പെട്ടു.

“ഒരു കാലത്ത് നിന്റെ പുറകെ കൊറേ നടന്നിട്ടുണ്ട് അവൻ…”, അവളുടെ കഷ്ടപ്പാട് കണ്ട് റോഷൻ ഒരു ക്ലൂ എന്നോണം പറഞ്ഞു.

“ആ മനസ്സിലായി…. പണ്ട് നമ്മുടെ ബസ്സ് സ്റ്റോപ്പില് സ്ഥിരം ഒരു കോൽ- ഐസും പിടിച്ചു നിക്കാറുള്ളവൻ…?”, ഓർമ്മ വന്ന സന്തോഷത്തിൽ അവളൽപ്പം ഉറക്കെയാണത് പറഞ്ഞത്.

റോഷൻ : “അവൻ തന്നെ…”

ശരണ്യ : “അവനെന്ത് പറ്റി..?”

“അവനിവിടെ അഡ്മിറ്റാ… ഒരു ചെറിയ ആകിസിഡന്റ്‌”, യഥാർഥ കാരണം ശരണ്യയോട് പറയണമെന്ന് അവനെന്തോ അപ്പോൾ തോന്നിയില്ല.

ശരണ്യ : “വാർഡിലാ…?”

റോഷൻ : “ആ… വരുന്നോ..?”

അവൾ തലയാട്ടി…. ഇരുവരും നടന്നു… പോകുന്ന വഴിക്ക് ശരണ്യ കൂടെ ജോലിയെടുക്കുന്ന ഏതെക്കെയൊ ജീവനക്കാരെ കണ്ട് വർത്തമാനം പറഞ്ഞു… ചിലർക്ക് റോഷനെ പരിച്ചയപ്പെടുത്തി.

“നിന്റെ കല്യാണം കഴിഞ്ഞോടാ…?”, നടക്കുന്നതിനിടയിൽ ശരണ്യ ചോദിച്ചു.

റോഷൻ : “ഇല്ല… ”

ശരണ്യ : “അതെന്ത്യേ…?”

“അങ്ങനെ ചോദിച്ചാൽ… കെട്ടാൻ പ്രായമായിട്ടില്ല… “, തമാശാരൂപേണ അവൻ പറഞ്ഞു.

“ഓ… ഒഹ്… അങ്ങനെ”, കളിയാക്കിയതാണെന്ന് മനസ്സിലാക്കി ശരണ്യ പറഞ്ഞു.