വർഷങ്ങൾക്ക് ശേഷം – 5 2അടിപൊളി  

“ഡാ…”, അത് ഇഷ്ട്ടപ്പെട്ട മട്ടിൽ, ദേഷ്യം നടിച്ച് ശ്രീലക്ഷ്മി പറഞ്ഞു.

റോഷൻ ചിരിച്ചു… കൂടെ അവളും… സ്കൂട്ടറിൽ പുറത്തേക്ക് പോകുന്ന അവനെ നോക്കി, അവൾ ഓർമ്മകളിലെ നല്ല നിമിഷങ്ങളിലേക്ക് തിരികെ യാത്ര ചെയ്തു… അവളുടെ മനസ്സിലേക്ക്, എവിടെയോ മണ്മറഞ്ഞു കിടന്നിരുന്ന ഒരു ഏട്, ഒരു സ്വപ്നം പോലെ തിരികെയെത്തി… അതിനെപ്പറ്റി ഓർത്തതും അവളുടെ മുഖത്ത്‌ മനോഹരമായ ഒരു മന്ദഹാസം വിരിഞ്ഞു … ഒരു കുസൃതിച്ചിരിയോടെ, ശ്രീലക്ഷ്മി റോഷന്റെ നമ്പർ “സൈക്കിൾ” എന്ന് സേവ് ചെയ്തു.

സ്കൂട്ടറിൽ യാത്ര ചെയ്യവെ, റോഷൻ ഓർത്തതും അതേ ഏടിനെക്കുറിച്ച് തന്നെയായിരുന്നു… _______________________________________________

റോഷനും രേഷ്മചേച്ചിയും തമ്മിലുള്ള സ്പെഷ്യൽ ക്ലാസ്സ്’, വിമൽ കണ്ടതിന്റെ പിറ്റേ ദിവസം…

ട്യൂഷൻ ക്ലാസ്സ് അന്ന് മൊത്തത്തിൽ ശാന്തമായിരുന്നു. സ്ഥിരം പാമ്പും കീരിയുമായ ശ്രുതിയും ശരണ്യയും ആബ്സന്റ് ആണ്… ശ്രുതിക്ക് പനിയാണെന്ന് റോഷന് അറിയാമായിരുന്നു. ശരണ്യ അവനെ ബാധിക്കുന്ന വിഷയവും അല്ലായിരുന്നു…

അവന്റെ കണ്ണുകൾ തിരഞ്ഞത് മുഴുവൻ അവന്റെ ഉറ്റ ചെങ്ങാതി വിമലിനെയാണ്…. അവനും അന്ന് വന്നിട്ടുണ്ടായിരുന്നില്ല… അവനിത് എവിടെപോയി..?”, അലവലാതി ആവലാതി കൊണ്ടു….

ട്യൂഷൻ എടുക്കുന്നതിനിടെ റോഷന്റെ ടെൻഷൻ രേഷ്മ ചേച്ചിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിള്ളേർക്ക് ചെയ്യാൻ കണക്കിലെ ഒരു പ്രോബ്ലം ഇട്ടു കൊടുത്തു കൊണ്ട് ചേച്ചി അടുക്കളയിലേക്ക് നീങ്ങി…

“റോഷാ…. ഇതൊന്ന് എടുത്ത് തന്നേടാ …”, ഇടക്ക് പിള്ളേർക്ക് കൊടുക്കാറുള്ള എന്തോ പണിക്ക് വിളിക്കുന്ന ടോണിൽ ചേച്ചി അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.

റോഷൻ ബുക്ക് മടക്കി വച്ച് അടുക്കളയിലേക്ക് ചെന്നു… അവൻ ചെന്നതും, ചേച്ചി അവന്റെ കയ്യിൽ വലിച്ചു, കുട്ടികൾ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് മാറ്റി നിർത്തി.

“വിമലിനോട് സംസാരിച്ചോ..?”, ചേച്ചിയുടെ ചോദ്യം വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു.

“ഞാൻ പറഞ്ഞിട്ടുണ്ട്…”, റോഷനും മറുപടിയിൽ അതേ രഹസ്യസ്വഭാവം കാത്തു.

രേഷ്മ ചേച്ചി : “എന്നിട്ട് അവനെവിടെ…?”

റോഷൻ : “അറിയില്ല ചേച്ചി…. ഞാൻ തിരിച്ചു പോകുമ്പോ, പോയി സംസാരിക്കാം”

രേഷ്മ ചേച്ചി : “എന്നാ അധികം വൈകിക്കണ്ടാ… കുറച്ചു നേരത്തെ തന്നെ ഇറങ്ങിക്കോ…”

റോഷൻ തലയാട്ടി… ചേച്ചി അവനോട് പോയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി…

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ റോഷൻ, പെട്ടന്ന് അടുത്തെങ്ങും ആരും ഇല്ലെന്ന് കണ്ടതും പെട്ടന്ന് മടങ്ങിയെത്തി, ചേച്ചിയുടെ ചുണ്ടിൽ ഒരു മുത്തം വച്ചു, വീണ്ടും തിരികെയോടി…. അവന്റെ അപ്രതീക്ഷിതമായ പ്രവർത്തിയിൽ ഒന്ന് നടുങ്ങിയെങ്കിലും, തൊട്ടടുത്ത നിമിഷം, അവൻ ചെയ്തത് ആരും കണ്ടില്ലെന്ന് ഉറപ്പിച്ച്‌, രേഷ്മ കുസൃതിയോടെ സ്വയം ചിരിച്ചു. *** *** *** *** ***

സൈക്കിളിന്റെ സ്റ്റാന്റ് തട്ടി, ധൃതിയിൽ കയറാൻ ഒരുങ്ങവെ പിന്നിൽ നിന്നും ഒരു അപ്രതീക്ഷിതമായ ഒരു വിളി റോഷനെ തേടിയെത്തി.

“ഡാ… നിക്ക്… ഞാനുമുണ്ട്…”

വിളിയോടൊപ്പം, കൊലുസ്സ് കിലുങ്ങുന്ന ശബ്ദം കൂടി കേട്ട്, റോഷൻ തിരിഞ്ഞു… നോക്കിയപ്പോൾ ശ്രീലക്ഷ്മിയാണ്…. ദൈവമേ… ഇവളെന്താ ഇവിടെ…?”, റോഷൻ മനസ്സിൽ ചോദിച്ചു… അപ്പോഴേക്കും ശ്രീലക്ഷ്മി വേഗത്തിൽ നടന്നു അവന്റെ അരികിൽ എത്തിച്ചേർന്നിരുന്നു.

“നീയെ..ന്താ നേര..ത്തെ…?”, അവൻ സംശയരൂപേണ ചോദിച്ചു.

“സാറെന്താണാവോ നേരത്തെ..?”, അവളുടെ മറുപടി ഒരു മറുചോദ്യമായിരുന്നു.

“ശ്രുതിക്ക് സുഖമില്ലല്ലോ… അപ്പോ… ഒന്നു… കാണാമെന്ന് വച്ചു…”, റോഷൻ ഉരുണ്ടു.

“ആ നന്നായി…. ഞാനും അതിന് തന്നെയാ ഇറങ്ങിയേ…”, ഉരുളക്ക് ഉപ്പേരി പോലെ ശ്രീലക്ഷ്മി തിരിച്ചടിച്ചു.

ഇന്നെന്താ ഈ ട്യൂബ് ലൈറ്റ് എമർജൻസി ലാമ്പ് പോലെ കത്തുന്നേ…!”, അവളുടെ ഡയലോഗഡി കേട്ട് അലവലാതി അതിശയത്തോടെ പറഞ്ഞു.

“നടന്നാണോ പോണേ..?”, സൈക്കിളിൽ കയറിയുള്ള റോഷന്റെ ഇരുപ്പ് കണ്ട് അവൾ സംശയത്തോടെ ചോദിച്ചു.