വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

“പക്ഷെ അന്നായിരുന്നു, നമ്മൾ തമ്മിൽ അവസാനമായി കണ്ടതും…”, ചിരിക്കൊരു വിരാമമിട്ടുകൊണ്ടു, അവൾ വിഷാദം നിറഞ്ഞ സ്വരത്തോടെ പറഞ്ഞു.

അവളുടെ ആ പറച്ചിൽ റോഷൻ പ്രതീക്ഷിച്ചിരുന്നില്ല… അവനറിയാതെ, അവൾക്ക് മേലുള്ള കെട്ടിപ്പിടിത്തം അയച്ചു.

“എന്തായിരുന്നടാ നിനക്ക് പറ്റിയത്…?, എന്തേ അതിന് ശേഷം നീയെന്നെ ഒരിക്കൽ പോലും വിളിച്ചില്ല…?”, അവനു നേരെ കണ്ണുകൾ തിരിച്ചുകൊണ്ടു ശരണ്യ ചോദിച്ചു.

കേട്ടതും റോഷന്റെ ഭാവം മാറി… അവളുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ, അവൻ മെല്ലെ എഴുന്നേറ്റിരുന്നു… പുറകെ ശരണ്യയും … റോഷന്റെ ഭാവമാറ്റം ശ്രദ്ധിച്ച അവൾ അവരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നു…

“എന്താടാ… ഞാൻ നിന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ…”, തനിക്ക് മുഖം തരാതെ തിരിഞ്ഞിരിക്കുന്ന റോഷനെ, പുറകിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

അവൻ മെല്ലെ തിരിഞ്ഞു നോക്കി. കുറ്റബോധമോ, സങ്കടമോ, എന്തെന്ന് ഉറപ്പില്ലാത്ത ഒരു ചിന്തയിൽ അവന്റെ കണ്ണുകൾ അന്നേരം നനഞ്ഞിരുന്നു. കാലങ്ങളായി കെട്ടിപ്പൂട്ടി വച്ച ഉത്തരങ്ങൾ അവളോട് പറയാൻ അവൻ മനസ്സികമായി തയ്യാറെടുക്കുകയായിരുന്നു…

“സത്യം പറഞ്ഞാൽ ഒളിച്ചോട്ടം തന്നെയായിരുന്നു, ശരണ്യ… ശ്രുതിയിൽ നിന്നും… വിമലിൽ നിന്നും… എന്നെ ഈ നാടുമായി ബന്ധിപ്പിക്കുന്ന സകലത്തിൽ നിന്നും…”, പറയുന്നതിനൊപ്പം അവൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു.

അവന്റെ കണ്ണുകൾ ആകാരണമായി നിറഞ്ഞൊഴുകിയിരിക്കുന്നത് അവൾ കണ്ടു. അതിന്റെ കാരണം ആരായും വിധം അവന്റെ കൃഷ്ണമണികൾക്കകത്തേക്ക് അവളുടെ കണ്ണുകൾ എത്തി നോക്കി…

റോഷൻ അവൾക്കറിയാതെ കഥകൾ മുഴുവൻ ശരണ്യയോട് പങ്ക് വച്ചു… റോഷനും ശ്രുതിയും തമ്മിലുള്ള break up അറിയാമായിരുന്നു എങ്കിലും, അതിന്റെ യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ അവളും ഞെട്ടിപ്പോയി…

“ആ സംഭവത്തിന് ശേഷം ഞാൻ സത്യത്തിൽ പഴയ ഞാനേ അല്ലായിരുന്നു… +2 പരീക്ഷ വരെയുള്ള ആ കുറച്ചു മാസങ്ങൾ ഞാൻ എങ്ങനെയാണ് ഈ നാട്ടിൽ കഴിച്ചു കൂട്ടിയത് എന്ന് ആലോചിക്കുമ്പോൾ, എനിക്ക് ഇപ്പോഴും അത്ഭുതം തോന്നുന്നു…”, റോഷൻ സങ്കടത്തോടെ പറഞ്ഞു.

അവന്റെ പറച്ചില് കേട്ട് ശരണ്യ, അവനെ ആശ്വസിപ്പിക്കും വിധം അവന്റെ നെറുകിൽ അമർത്തി, ഒരു ഉമ്മ നൽകി… അവൻ തെല്ല് ആശ്വാസത്തോടെ പുഞ്ചിരിച്ചു…

“ഡിഗ്രിക്ക് ബാംഗ്ലൂർ അഡ്മിഷൻ എടുത്ത ശേഷം, ഞാൻ പിന്നെ ഈ നാട്ടിലേക്ക് വന്നില്ല… ശ്രീലക്ഷ്മി മാത്രമായിരുന്നു കുറച്ചു കാലമെങ്കിലും എന്നെ ഈ നാടുമായി കണക്റ്റ് ചെയ്യുന്ന ഏക കോൺടാക്ട്. പിന്നെ അവളുടെ സാമീപ്യവും എന്നിലേക്ക് ശ്രുതിയുടെ ഓർമ്മകൾ തന്നെയാണ് പകരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ… അവളെയും മനപ്പൂർവ്വം അകറ്റി നിർത്തി…”, റോഷൻ ഇടറിയ ശബ്ദത്തിൽ തുടർന്നു…, “എപ്പഴയൊക്കയോ നിന്നോട് ഇത് പറയണമെന്ന് ഞാൻ ആലോചിച്ചിരുന്നു… പക്ഷെ…”

റോഷൻ ബാക്കി പറയാതെ ഒരു നിമിഷം നിർത്തി… ശരണ്യ ബാക്കി പറയാൻ ആവശ്യപ്പെടും വിധം, അവനെ നോക്കി.

“ഒരു പക്ഷെ.. ശ്രുതിയോടുള്ള ദേഷ്യത്തിന്റെ പുറത്താണ് ഞാൻ നീയുമായി ബന്ധപ്പെടുന്നതെന്ന് നീ ചിന്തിച്ചാൽ… എനിക്കത്.. എനിക്കത്.. താങ്ങാൻ കഴിയുന്നതിലും അപ്പുറമായി തീർന്നേനെ…”, അവൻ മടിച്ചു മടിച്ചു മനസ്സിലുള്ളത് പൂർത്തീകരിച്ചു.

പറഞ്ഞു കഴിഞ്ഞതും അവൻ അവളിൽ നിന്നും കണ്ണുകൾ തിരിച്ചു. അവന്റെ പറച്ചിൽ കേട്ട ശരണ്യ സ്വയം സങ്കടം നിറഞ്ഞ ഒരു ചിരി ചിരിച്ചു.

“ഞാനങ്ങനെ കരുതുമെന്ന് നീ വിചാരിച്ചിരുന്നോ…?”, പരിഭവം അടങ്ങിയ ശബ്ദത്തിൽ ശരണ്യ ചോദിച്ചു…

അവൻ അവളെ നോക്കി…

“ഞാനങ്ങനെ കരുതിപ്പോയെടി….”, അത് പറയവെ അവന്റെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകി…

അവന്റെ അവസ്ഥ കേട്ട ശരണ്യയുടെ കണ്ണുകളും അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… അവളവനെ സമാധാനിപ്പിക്കും വിധം ചേർത്ത് കെട്ടിപ്പിടിച്ചു… ഉള്ളിൽ അടക്കി വച്ചിരുന്ന സങ്കടങ്ങൾ മുഴുവൻ റോഷൻ അവളുടെ നഗ്നമായ പുറത്ത്, കണ്ണീരിന്റെ രൂപത്തിൽ ഒഴുക്കി വിട്ടു.

കരഞ്ഞ് മനസ്സ് അൽപം ശാന്തത കൈവരിച്ചു കഴിഞ്ഞതും, ഇരുവരും വീണ്ടും പഴയപടി നക്ഷത്രങ്ങളെ നോക്കി കുറേ സമയം മലർന്ന് കിടന്നു…

വീണ്ടും മറ്റൊരു വിമാനം ആകാശത്തിലൂടെ കടന്നു പോയി….

ആ വിധം കിടന്നുകൊണ്ട്, റോഷൻ തന്റെ ഇത്തവണത്തെ ഉത്സവാവധി വിശേഷങ്ങൾ മുഴുവൻ ശരണ്യയോട് പങ്ക് വച്ചു… ശ്രീലക്ഷ്മിയുടെ… രേഷ്മ ചേച്ചിയുടെ… അച്ചുവിന്റെ… അഞ്ജുവിന്റെ… അങ്ങനെ തന്റെ മനസ്സിൽ തിങ്ങി നിറഞ്ഞിരുന്ന ഭാരങ്ങൾ, ഒരു എരിയുന്ന സിഗരറ്റ് കണക്ക്, അവൻ അവൾക്കരികിലേക്ക് ഊതിവിട്ടു. ശ്രേഷ്മ ചേച്ചിയുടെ കഥകൾ അറിഞ്ഞപ്പോൾ, അറിയാതെ അവളുടെ മുഖവും മ്ലാനമായി… അഞ്ജുവിന്റെ കാര്യം അവൻ പറഞ്ഞപ്പോൾ, അവൾ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലെ രോമകൂപങ്ങളിൽ കളിയായി തലോടി വിട്ടു… എന്നാൽ ശ്രീലക്ഷ്മിയുടെ കഥ കേട്ടപ്പോൾ മാത്രം, അവളിൽ അതുവരെ ഇല്ലാത്ത ഒരു ഭാവം കടന്നു വന്നു….

ശരണ്യ സമാധാനിപ്പിക്കാനായി ഒന്നും പറഞ്ഞില്ല… പകരം അവളവന്റെ മാറിൽ അമർന്ന് കിടന്നു… അവന്റെ കൈകൾ രണ്ടും എടുപ്പിച്ച്, അവൾക്ക് ചുറ്റുമായി കോർത്ത് വച്ചു… ചന്ദ്രന്റെ സഞ്ചാരപാതയെ രാതിമേഘങ്ങൾ മൂടി മറക്കും വരെ അവർ അതേ പോലെ കിടന്നു… ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ല എന്ന് പരസ്പരം വിളിച്ചോതും വണ്ണം ചേർന്ന്…

രാത്രിയുടെ ഏതോ യാമത്തിൽ…

റോഷന്റെ ഫോൺ റിംഗ് ചെയ്തു. ആ കിടപ്പിൽ നിന്നും എഴുന്നേൽക്കാതെ തന്നെ അവനത് കയ്യെത്തിച്ച് അറ്റന്റ് ചെയ്തു.

റോഷൻ : “ഹലോ…”

“ഹലോ… റോഷാ… ഹലോ…”, മറുതലക്കൽ, ശ്വാസം എടുക്കാൻ ബദ്ധപ്പെടും വിധമൊരു ശബ്ദം…

“ഹലോ…”, റോഷൻ വീണ്ടും പറഞ്ഞു…

“റോഷാ, എനിക്ക് വീട്ടീന്ന് ഇറങ്ങേണ്ടി വന്നു… എനിക്ക്… എനിക്കിനി… എന്താ ചെയ്യേണ്ടേന്ന് അറിയില്ല…”, ആ ശബ്ദത്തിൽ വളരെയധികം പരിഭ്രാന്തി നിറഞ്ഞു കേട്ടു.

റോഷൻ ഞെട്ടലോടെ, സ്‌ക്രീനിലേക്ക് നോക്കി… അവനതിൽ, വിളിക്കുന്നയാളുടെ പേര് ശ്രീലക്ഷ്മി’ എന്ന് തെളിഞ്ഞു കണ്ടു.

“എന്താ ശ്രീലക്ഷ്മി… എന്താ പറ്റിയേ…?”, നിവർന്നിരിക്കുന്നതിനൊപ്പം അവൻ ചോദിച്ചു.

അവന്റെ പറച്ചിലിൽ നിന്നും, ശ്രീലക്ഷ്മിയാണ് മറു തലക്കൽ എന്ന് മനസ്സിലാക്കിയ ശരണ്യയും ഇരുവരും തമ്മിലുള്ള തുടർ സംഭാഷങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.

ശ്രീലക്ഷ്മി: “നീ ഇന്ന് വന്ന കാര്യം സെക്യൂരിറ്റി നിക്സനോട് പറഞ്ഞു…”

“മൈരൻ…!”, പൈസ വാങ്ങി, തന്നെ ഊമ്പിച്ച ആ സെക്യൂരിറ്റിയെ റോഷൻ ഉള്ളാൽ സ്മരിച്ചു… “പിന്നെ… അയാള് നിന്റെ കുഞ്ഞമ്മേടെ മോനാണല്ലോ, നിന്റെ കൂടെ നിക്കാൻ…”,അലവലാതി ഉടനടി തിരുത്തി.

“അറിഞ്ഞതും അവൻ എന്നെ കൊറേ തല്ലി… ദേഷ്യത്തിൽ എന്റെ നേരെ കൊല്ലാൻ വരെ വന്നു… I bet he is not normal, റോഷാ…”, പറയവെ അവൾ അറിയാതെ കരച്ചിലിന്റെ വക്കിലേക്ക് കുതിക്കുകയായിരുന്നു…