വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

ആ നിമിഷത്തിൽ…

പെട്ടന്ന് അവന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു… നോക്കിയപ്പോൾ ശരണ്യയാണ്… അവൻ അറ്റന്റ് ചെയ്തു…

“പറ ശരണ്യ…”, പറയവെ അവന്റെ ശബ്ദം ആകാരണമായി ഇടറി.

“എന്താണ് മിസ്റ്റർ സംസാരത്തിൽ ഒരു ഗൗരവം…?”, അവൾ കളിയായി ചോദിച്ചു.

“ഏയ്… ഒന്നുമില്ല…”, തന്റെ ദുഃഖം മറച്ചു വച്ചുകൊണ്ടു, റോഷൻ മറുപടി പറഞ്ഞു.

ശരണ്യ : “എനിക്ക് ഇന്ന് വല്യ പണിയൊന്നുമില്ല… അപ്പോ, ഫ്രീയാണേൽ ഒരു ചായക്കുടിക്കാൻ കമ്പനിക്ക് വിളിച്ചതാ… എന്താ പരിപാടി…?”

റോഷൻ : “പ്രത്യേകിച്ച് ഒന്നുമില്ല… ഒന്ന് പുകക്കാം എന്ന് വിചാരിച്ച് നിക്കുവായിരുന്നു…”

ശരണ്യ : “സാധനം കയ്യിലുണ്ടോ… അതോ വാങ്ങണോ…?”

റോഷൻ : “കയ്യിലുണ്ട്… എന്തേയ്…?”

“എന്നാ നീ ഒരു കാര്യം ചെയ്യ്‌… നേരെ സ്റ്റെപ്പ് കേറി ആറാമത്തെ ഫ്ലോറിലേക്ക് വാ… ഇവിടുന്ന് കത്തിക്കാം…”, അവൾ വളരെ കൂളായി പറഞ്ഞു.

“ഇവിടെ വച്ചോ…?”, അവൻ സംശയരൂപേണ ചോദിച്ചു.

“നീ വാടാ പൊട്ടാ…”, ചിരിയോടെ ഇത് പറഞ്ഞുകൊണ്ട് ശരണ്യ ഫോൺ കട്ട് ചെയ്തു.

എന്തു ചെയ്യണമെന്ന ആലോചനയോടെ റോഷൻ ഒരു നിമിഷം നിന്നു. അവന്റെ മനസ്സ് പോലെ തന്നെ രാത്രിയിൽ ആ ആശുപത്രിയും മൊത്തത്തിൽ മൂകമായി കാണപ്പെട്ടു. അവൻ സ്റ്റെപ്പ് കയറി, മുകളിലെ നില ലക്ഷ്യമാക്കി നടന്നു…

ആറാമത്തെ നിലയിലെത്തിയതും അവൻ ശരണ്യയെ തിരക്കി ചുറ്റും ഒന്ന് കണ്ണോടിച്ചു. പെട്ടന്ന് വീണ്ടും അവളുടെ കോൾ അവനെ തിരക്കിയെത്തി.

“ഡാ… ഞാൻ നിന്നെ കണ്ടു … തിരിഞ്ഞുനോക്ക്….”, എടുത്തപാടെ ശരണ്യ നിർദ്ദേശം നൽകി.

അവൻ തിരിഞ്ഞുനോക്കി. മുകളിലേക്കുള്ള സ്റ്റെപ്പിനരികിൽ, ശരണ്യ കാത്തു നിൽക്കുന്നു.

അവൾക്ക് അരികിലേക്ക് നടക്കവെ, ടെറസ്സിലേക്കുള്ള വാതിലിന്റെ ഏരിയയിൽ കിടക്കുന്ന നീളമുള്ള ടേബിളും, കസേരകളും അവൻ ശ്രദ്ധിച്ചു.

“ഇവിടെയിരുന്നാ ഞങ്ങൾ ലഞ്ച് കഴിക്കുന്നേ…”, അവന്റെ നോട്ടം കണ്ട്, ടെറസ്സിലേക്ക് കടക്കാനുള്ള ഇരുമ്പ് വാതിൽ തുറക്കുന്നതിനൊപ്പം അവൾ പറഞ്ഞു.

ശരണ്യ മുന്നിൽ നടന്നു… ചുറ്റും കണോടിച്ചുകൊണ്ട് അവൻ അവളുടെ പുറകെയും… പിന്നിലെ സ്പെഷ്യൽ വാർഡ് അവൾ തന്നെ കാണിക്കാനായി തന്നെ കൂടുതൽ ഇളക്കി നടക്കുന്ന പോലെ അവന് തോന്നി. എന്നാൽ എപ്പോഴത്തേയും പോലെ ആ ഗോളങ്ങളുടെ മുഴുപ്പും തള്ളിച്ചയും ആസ്വദിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ.

പെട്ടന്നാണ് ചുമരിലെ CC TV യിൽ അവന്റെ കണ്ണുടക്കിയത്. അവന്റെ കാലടി ശബ്ദം നിലച്ചതറിഞ്ഞു ശരണ്യയും നടത്തം നിർത്തി, ഒന്നു തിരിഞ്ഞു.

“പേടിക്കേണ്ടാ… സർക്കാരിന്റെയാ… ഓടില്ല…”, അവന്റെ മുഖത്തെ പേടി കണ്ട്, അവൾ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.

മറുപടിയായി അവൻ അവൾക്ക് നേരെ ഒരു തണുത്ത മന്ദഹാസം നൽകി.

“വാ…”, റോഷന് നേരെ വശ്യമായ ഒരു പുഞ്ചിരി തൊടുത്തുകൊണ്ട് ശരണ്യ വീണ്ടും തിരിഞ്ഞു നടന്നു.

അവൻ അവൾക്ക് പിന്നാലെ നടത്തം തുടർന്നു. അവളുടെ സ്പെഷ്യൽ വാർഡ് കൂടുതൽ ഊർജ്ജസ്വലതയോടെ ആടിക്കളിച്ചു.

*** *** *** *** ***

ഒരു ലൈറ്റ്സിന് തീ കൊടുക്കുന്നതിനൊപ്പം അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ടെറസ്സിന്റെ ഒരു ഭാഗത്ത് വാട്ടർ ടാങ്കും, അതിലേക്ക് കയറാൻ പഴകി തുരുമ്പെടുത്ത ഒരു ഇരുമ്പ് കോണിയും വച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്തായി ലൈറ്റും അതിനെ പ്രവർത്തിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലും… അതിന്റെ ചുറ്റും കിടക്കുന്ന സിഗരറ്റ് കുറ്റികളിൽ നിന്നും താൻ വന്ന അതേ ആവിശ്യത്തിന്, മറ്റ് പലരും സ്ഥിരമായി വരാറുണ്ടെന്ന് അവൻ ഊഹിച്ചു.

ആ ടെറസ്സിൽ നിന്നാൽ നഗരത്തിന്റെ മനോഹരമായ രാത്രി ദൃശ്യം കാണാമായിരുന്നു. ചുറ്റുപാടും എരിയുന്ന നിയോൺ ബൾബുകൾ… മേലെ പുഞ്ചിരി തൂകുന്ന നക്ഷത്രക്കൂട്ടം…

അവൻ തിരിഞ്ഞ് ശരണ്യയെ ഒന്ന് നോക്കി… രാത്രിയുടെ ആ നീല വെളിച്ചത്തിൽ, നേഴ്സിന്റെ നീല യൂണിഫോം അണിഞ്ഞു നിൽക്കുന്ന അവൾക്ക് അഴക് പത്തിരട്ടിയാണ്… അവളുടെ ഉന്തി നിൽക്കുന്ന നാല് പൊന്മലകളും ചന്ദ്രവെളിച്ചത്തിൽ പതിന്മടങ്ങ് ശോഭിച്ചു കണ്ടു.. ഇങ്ങനെയൊക്കെയാണെങ്കിലും, പക്ഷെ മനസ്സിന് അതിലൊന്നും ആനന്ദം കണ്ടെത്താനാകുന്നില്ലെന്ന് അവൻ തിരിച്ചറിഞ്ഞു… അത് തേടുന്നത് അഞ്ജുവിനെയാണ്… അവളെ മാത്രം…

“എന്താടാ… വൈകീട്ട് കണ്ട ഉഷാറില്ലല്ലോ…?”, അവന്റെ ചിന്തകളെ മുറിച്ചുകൊണ്ടു ശരണ്യ മിണ്ടി തുടങ്ങി.

അവനവൾക്ക് നേരെ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി. അവന്റെ മട്ട് കണ്ട്, ശരണ്യ റോഷനെ അടിമുടി ഒന്ന് നോക്കി… തന്റെ ഉള്ളം അറിഞ്ഞിട്ടും അവൻ ആദ്യ ചുവട് വക്കാത്തത്തിന്റെ, ചെറിയ പരിഭവം ആ നോട്ടത്തിലുണ്ടായിരുന്നു.

അവൾ മെല്ലെ അവന്റെ അരികിലേക്ക് നടന്നു നീങ്ങി… എന്നിട്ട് ടെറസ്സിന്റെ മതിൽക്കെട്ടിൽ ചാരി, അവന് അഭിമുഖമായി തിരിഞ്ഞു നിന്നു. ആ നിൽപ്പിൽ, അവളുടെ സ്പെഷ്യൽ വാർഡിൽ തട്ടി പ്രതിഫലിക്കുന്ന നിലാവെളിച്ചം, ആ നഗരത്തിന് മൊത്തമായി കാഴ്ച്ച ഒരുക്കും വിധം പ്രഭ പരത്തി.

“എന്താടാ മനസ്സില്… പറ…”, ശരണ്യ സൗമ്യമായി ചോദിച്ചു.

“മനസ്സ് ഇവിടെയല്ലെടി…”, ചിന്തയോടെ മറുപടി പറയുന്നതിനൊപ്പം, അവൻ വീണ്ടും ഒരു പുക കൂടി എടുത്ത് വിട്ടു…

ശരണ്യ : “പിന്നെ എവിടെയാ നിന്റെ മനസ്സ്…?”

അവൻ അവളെ നോക്കി ഒരു തണുത്ത ചിരി ചിരിച്ചു… എന്നിട്ട് വീണ്ടും നഗരദൃശ്യത്തിലേക്ക് കണ്ണുകൾ തിരിച്ചു.

“അത് എവിടെയാണെന്നാടി ഞാനും അന്വേഷിക്കുന്നേ…”, അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

അവന്റെ ഉള്ളിൽ മറ്റൊരു സിഗരറ്റ് പുകയുകയാണെന്ന സത്യം അവളാ വാക്കുകളിൽ നിന്നും മനസ്സിലാക്കി. മെല്ലെ അവനരികിലേക്ക് നീങ്ങി നിന്ന്, അവൾ തന്റെ വലം കൈ, അവന്റെ തോളിൽ എടുത്ത് വച്ചു.

“നിനക്ക് ഓകെയാണെങ്കിൽ, ഞാനും കൂടാം തിരയാൻ…”, അത് പറയുന്ന ശബ്ദത്തിൽ, അവന് തിരിച്ചറിയാൻ തക്കവണ്ണം, ശരണ്യ തന്നിലെ വികാരങ്ങളും പുറത്തേക്ക് ഒഴുക്കി വിട്ടു.

കേട്ടതും അവൻ അർത്ഥശൂന്യമായി പുഞ്ചിരിച്ചുക്കൊണ്ട്, അവൾക്ക് നേരെ കണ്ണുകൾ തിരിച്ചു. ശരണ്യയുടെ കണ്ണുകളിൽ എരിയുന്ന കാമാഗ്നി, അവൻ തന്റെ കണ്ണുകളിൽ പ്രതിഫലിച്ചു കണ്ടു. എന്താണ് ചെയ്യേണ്ടതെന്ന് പിടിത്തം കിട്ടാതെ, അവനാ കണ്ണുകളിൽ തന്നെ കുറച്ചു നേരം നോക്കി നിന്നു. ശേഷം വീണ്ടും വിജനതയിലേക്ക് കണ്ണുകൾ തിരിക്കാനൊരുങ്ങി…

അവൻ നോട്ടം മാറ്റിയ ആ നിമിഷത്തിൽ, അവൾ ഞൊടിയിഴയിൽ അവന്റെ ചുണ്ടോട് ചേർന്ന്, കവിളിൽ ഒരു ഉമ്മ നൽകി… ശേഷം അവന്റെ മറുപടി ആരായും വിധം, പഴയപടി തിരികെ നിന്നു.

അപ്രതീക്ഷിതമായ അവളുടെ പ്രവർത്തിയിൽ അവൻ ചെറുതായൊന്ന് അമ്പരന്നു. തന്റെ കവിളിൽ തലോടികൊണ്ട്, റോഷൻ ശരണ്യക്ക് വീണ്ടും നോക്കി.

“എന്താടാ പൊട്ടാ…”, ഒരു ഒളിപ്പിച്ച ചിരിയോടെ, അവൾ അവനോടായി ചോദിച്ചു.