വർഷങ്ങൾക്ക് ശേഷം – 6 10അടിപൊളി  

ആ നിമിഷത്തിൽ, തങ്ങളുടെ ഉള്ളിൽ പുതിയൊരു വികാരം ജനിക്കുകയാണെന്ന് ഇരുവരും ഒരുപോലെ തിരിച്ചറിഞ്ഞു.

അവളവന്റെ കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകളിൽ അഞ്ജു, അവളെത്തന്നെ കണ്ടു. തന്റെ കരവലയത്തിനകത്ത് ഒരു പാവയെപ്പോലെ അനങ്ങാതെ കിടക്കുന്ന അഞ്ജുവിനെ റോഷനും ഇമ ചിമ്മാതെ നോക്കി.

അവളുടെ അധരങ്ങൾ തന്റെ ചുംബനം കാംക്ഷിക്കുന്നു എന്ന് അവ പറയാതെ പറഞ്ഞു. സിനിമകളിൽ കാണാറുള്ള ടൈം ഫ്രീസിനെ അനുസ്മരിപ്പിക്കും വിധം ഇരുവരും കുറച്ച് സമയം അതേ പൊസിഷനിൽ സ്റ്റക്കായി നിന്നു.

ആ സുന്ദര നിമിഷത്തിൽ…. അവർ പോലും അറിയാതെ ഇരുവരുടെയും ചുണ്ടുകൾ അടുത്തടുത്ത് വന്ന് ചേർന്ന്ക്കൊണ്ടിരുന്നു…

പതിയെ…

പതിയെ….

പെട്ടന്ന്… ചുണ്ടുകൾ ഒന്ന് ചേരാൻ നൂലിഴ മാത്രം ബാക്കി നിൽക്കെ, അഞ്ജു അപ്രതീക്ഷിതമായി പിൻവാങ്ങി. അബദ്ധം പറ്റിയ കണക്ക് റോഷനും, മുഖം തിരിച്ചു. അവൻ അവളെ ഉയർത്തി, പടിക്കെട്ടിൽ നേരെ നിർത്തി.

“ഞാൻ വിളമ്പാം… നീ പറഞ്ഞാ മതി”, അവളെ നോക്കാതെ പറഞ്ഞുകൊണ്ട്, റോഷൻ ആദ്യം തന്നെ അടുക്കളയിലേക്ക് നടന്ന് കയറി. ഉള്ളിലെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ടു, അവന് പുറകെയായി അഞ്ജുവും.

റോഷനെ തന്നെ നോക്കിക്കൊണ്ട്, അഞ്ജു അടുക്കളയുടെ ഒരു ഭാഗത്ത് ഇരുന്നു.. റോഷൻ പാത്രങ്ങൾ പരതാൻ തുടങ്ങി.

അവൾ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് റോഷൻ ചോറും കറികളും, രണ്ട് പാത്രത്തിലേക്കായി വിളമ്പി. ഈ സമയം അത്രയും അവൻ തനിക്ക് ഐ കോൺടാക്റ്റ് നൽകുന്നില്ലെന്ന്, പാതി മറഞ്ഞ ബോധത്തിലും അഞ്ജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിളമ്പിയ പാത്രങ്ങൾ മേശപ്പുറത്തേക്ക് വച്ച ശേഷം, അവൻ തിരികെയെത്തി അഞ്ജുവിന് നേരെ കൈ നീട്ടി. അഞ്ജു ഒരു നിമിഷം വികാരവിവക്ഷയായി അവനെ നോക്കി.. ശേഷം അവന്റെ കയ്യിൽ തന്റെ കൈ ചേർത്തു… അവളുടെ കണ്ണുകളിൽ അല തല്ലുന്ന പ്രണയതിരമാലകൾ അവന്റെ ഹൃദയതീരത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു…

ഇണക്കുരുവികളെന്ന പോലെ, റോഷന്റെ കയ്യിൽ താങ്ങി, അവൾ കഴിക്കാനായി കസേരയിലേക്ക് മെല്ലെ വന്നിരുന്നു. എന്നാൽ ഈ സമയം റോഷൻ, തന്റെ ഉള്ളിലെ വികാരത്തെ അടക്കി നിർത്താനെന്നോണം കഴിവതും അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.

ഭക്ഷണം കഴിച്ചു കഴിയുന്ന സമയമത്രയും അഞ്ജു യാതൊരു മറയുമില്ലാതെ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. എന്നാൽ റോഷനാകട്ടെ അവൾക്ക് മുഖം കൊടുക്കാതെ, കഴിച്ചു എന്ന് വരുത്തി, വേഗം എഴുന്നേൽക്കാനുള്ള തത്രപാടിലായിരുന്നു… എന്നാൽ ഈ നിമിഷങ്ങളിൽ ഒക്കെയും, പതിവുപോലെ അവന്റെ മനസ്സ് ഒരു കണ്ണാടിയിൽ എന്നപോലെ അഞ്ജു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…

കഴിച്ചു കഴിഞ്ഞ് അവൻ എഴുന്നേൽക്കാൻ ഒരുങ്ങിയ നിമിഷം, പെട്ടന്ന് അവിചാരിതമായി കറന്റ് പോയി… ഇരുവരുടെയും കാഴ്ചയെ മറച്ചുകൊണ്ട് ചുറ്റും ഇരുട്ട് പടർന്നു.

“നാശം…”, ഗതികേട് നിറഞ്ഞ സ്വരത്തിൽ റോഷൻ പറഞ്ഞു.

ഇത് കേട്ടതും അഞ്ജു ഇരുന്നിടത്തിരുന്ന്, ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… വെള്ളപ്പുറത്തുള്ള അവളുടെ പൊട്ടിച്ചിരി, സാധാരണയിൽ കവിഞ്ഞ് അൽപം ഓവാറായി തന്നെ മുഴങ്ങിക്കേട്ടൂ…

“കിണിക്കല്ലേ… ലാമ്പ് എവിടാ…?”, അവളുടെ ചിരി കേട്ടതും, തെല്ല് അരിശഭാവത്തോടെ അവൻ വിളിച്ച് ചോദിച്ചു…

“ആ മൂലക്കുള്ള ടീ-പോയിയിൽ …”, അത് പറയുമ്പോളും അവൾ ചിരി നിർത്തുന്നുണ്ടായിരുന്നില്ല.

“എവിടെ… ഇവിടെയാ–”, ചോദ്യം മുഴുമിക്കും മുന്നേ റോഷൻ നീങ്ങി, അവിടെ ഇരുന്നിരുന്ന എന്തോ സാധനം തട്ടി, നിലത്തിട്ടു…

ക്ണിം… ണിം… 🤭 നിം… ണിം…🧐

ശബ്ദം കേട്ട്, അഞ്ജു കൂടുതൽ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. കേട്ട ശബ്ദത്തിൽ നിന്നും, വീണ സാധനം ഒരു പാത്രമാണെന്ന് റോഷനും ഊഹിച്ചു.

“നിക്ക്… ഞാൻ എടുത്ത് തരാം”, തന്റെ കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനൊപ്പം, അഞ്ജു ചിരി നിർത്താത്തെ പറഞ്ഞു.

“വേണ്ടാ-..”, റോഷൻ അത് പറഞ്ഞ് തീരും മുന്നേ… പക്ഷെ… നടന്നു നീങ്ങിയ അഞ്ജു ഇരുട്ടിൽ അവന്റെ ദേഹത്ത് വന്ന് ഇടിച്ച് കഴിഞ്ഞിരുന്നു…