വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

“I’m tota…lly okay…”, അവളത് പറഞ്ഞത് ലക്ക് കെട്ട് വിമൽ പറയുന്ന ടോണിൽ ആയിരുന്നു.

“അവസാനം മുഖ്യമന്ത്രി രാജി വക്കണമെന്ന് പറയോ…?”, അവൻ കളിയായി ചോദിച്ചു.

“ഡാ… വേണ്ട… വേണ്ട…”, ആ കളിയാക്കൽ ആസ്വദിക്കുന്ന മട്ടിൽ, നടക്കുന്നതിനൊപ്പം, അഞ്ജു ചിരിച്ചുക്കൊണ്ട് പറഞ്ഞു.

വീടിന് പിന്നിലുള്ള മാവിനോട് ചേർന്ന്, അവരുടെ പഴയ കക്കൂസ് ഇപ്പോഴും പൊളിക്കാതെ ഇട്ടിട്ടുണ്ടായിരുന്നു. രാത്രി കടയിൽ നിന്നും റോഷൻ വാങ്ങി വച്ച പാക്കറ്റിൽ നിന്നും, ഇരുവരും ഓരോ സിഗരറ്റ് എടുത്ത് കത്തിച്ചു…

പതിവുപോലെ അവന്റെ മനസ്സിലേക്ക് പണ്ട് ഭാർഗ്ഗവിയമ്മ കാണാതെ, അവിടെയിരുന്ന് ഒളിച്ചും പാത്തും സിഗരറ്റ് വലിച്ച നിമിഷങ്ങൾ എത്തി നോക്കി മറഞ്ഞു… അന്ന് ഭയന്ന് വലിച്ചിരുന്ന അതേ സ്മാരകമന്ദിര’ത്തിന് മുന്നിൽ നിന്ന്, ഇന്ന് സർവ്വസ്വാതന്ത്രത്തിൽ താൻ പുക വലിക്കുകയാണെന്ന് ചിന്തിച്ചപ്പോൾ അറിയാതെ റോഷന്റെ മുഖത്ത് സ്വകാര്യമായ ഒരു ആനന്ദം കടന്നു വന്നു.

ചിന്തകളുടെയും പുകച്ചുരുളുകളുടെയും മധ്യത്തിൽ എപ്പഴോ റോഷന് തന്റെ ഓളം തെറ്റി തുടങ്ങിയെന്ന ബോധ്യം തിരികെ വന്നു… അവൻ തല ചെരിച്ച്, അഞ്ജുവിനെ ഒന്ന് നോക്കി. ഏതാണ്ട് ‘Out completely…’ ആകാൻ പോകും വണ്ണമാണ് അവളുടെയും നിൽപ്പ്. ഇനി അധികനേരം പുറത്ത് നിൽക്കുന്നത് പന്തിയല്ലെന്ന് അവന് മനസ്സിലായി. ശരീരം ‘ഗുഡ് നൈറ്റ്‌’ പറയും മുൻപ് ‘ഡിന്നർ’ കഴിക്കുന്ന കാര്യം അലവലാതി അവനെ ഓർമ്മിപ്പിച്ചു.

“എന്നാ നമുക്ക് ഫുഡ് കഴിക്കാം…?”, സിഗരറ്റ് കുറ്റി വെളിയിലേക്ക് വലിച്ചെറിയുന്നതിനൊപ്പം, റോഷൻ അഞ്ജുവിനോടായി ചോദിച്ചു.

“ആഹ്… ഞാൻ വിളമ്പാം”, കേട്ടതും, ഒരു ഓളം തെറ്റിയ മട്ടിൽ മറുപടി പറഞ്ഞുകൊണ്ട്, അവൾ ആദ്യം തന്നെ തിരിഞ്ഞു നടന്നു.

“നിക്ക് ഞാനുമുണ്ട്…”, അവളുടെ വല്ലാത്ത’ നടത്തം കണ്ട് റോഷനും ഉടനേ പുറകെ വച്ച് പിടിച്ചു.

മദ്യത്തിന്റെ ഓളത്തിൽ, ദിശാബോധമില്ലാതെ അഞ്ജു രജനികാന്ത് വേഗത്തിൽ നടന്ന് നീങ്ങി… ഏത് നിമിഷവും ഒരു ഇന്റർവെൽ’ കാർഡ് പ്രതീക്ഷിച്ചുകൊണ്ടു, കരുതലോടെ റോഷൻ പുറകെയും…

അധികം വൈകാതെ തന്നെ അത് സംഭവിച്ചു…

അടുക്കള വാതിലിന്റെ പടിയിലേക്ക് കാലെടുത്ത് വച്ചതും, അഞ്ജുവിന്റെ ബാലൻസ് തെറ്റി…

“ആഹ്….”, മുകളിലെ സ്റ്റെപ്പിൽ നിന്നും പിന്നിലോട്ട് വീഴാൻ വീഴാൻ നേരം അവൾ അറിയാതെ ഒച്ച വച്ചു.

സ്വാഭാവികം…’, അത് പ്രതീക്ഷിച്ചിരുന്ന പോലെ അലവലാതി പറഞ്ഞു.

“മുഖ്യമന്ത്രീ… നോക്കി…”, ചിരിച്ചുകൊണ്ടിത് പറയുന്നതിനൊപ്പം, റോഷൻ വീഴാൻ പോയ അവളെ, അവളുടെ ചുമരിലും അരക്കുമായി പിടിച്ച് താങ്ങി നിർത്തി…

“ഹിഹ്.. ഹാ…”, നടത്തം പാളിയ അമ്പരപ്പിലും, പിടിത്തം കിട്ടിയ ആശ്വാസത്തിലും, അവൾ കിളി പോയ മട്ടിൽ ഉറക്കെ ചിരിച്ചു. അവളുടെ ചിരിക്കണ്ട് കൂടെ റോഷനും.

ബാലറ്റ്’ ഡാൻസിലെ ഒരു നിമിഷം പോലെ അവൾ അവന്റെ കൈകളിൽ താങ്ങി പുറകോട്ട് വളഞ്ഞു നിന്നു.

അവന്റെ ഇടത്തേ കൈ പത്തിയുടെ ചൂട്, അഞ്ജുവിന് തന്റെ അരക്കെട്ടിൽ അറിയാൻ കഴിയുന്നുണ്ടായിരുന്നു. ആ ചൂടേറ്റ് മെല്ലെ അവളുടെ ഹൃദയതാളം വർദ്ധിച്ചു വന്നു. അവളുടെ മുഖത്ത് നിന്നും മെല്ലെ ചിരി മായാൻ തുടങ്ങി… അവന്റെയും…

ആ നിമിഷത്തിൽ, തങ്ങളുടെ ഉള്ളിൽ പുതിയൊരു വികാരം ജനിക്കുകയാണെന്ന് ഇരുവരും ഒരുപോലെ തിരിച്ചറിഞ്ഞു.

അവളവന്റെ കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകളിൽ അഞ്ജു, അവളെത്തന്നെ കണ്ടു. തന്റെ കരവലയത്തിനകത്ത് ഒരു പാവയെപ്പോലെ അനങ്ങാതെ കിടക്കുന്ന അഞ്ജുവിനെ റോഷനും ഇമ ചിമ്മാതെ നോക്കി.

അവളുടെ അധരങ്ങൾ തന്റെ ചുംബനം കാംക്ഷിക്കുന്നു എന്ന് അവ പറയാതെ പറഞ്ഞു. സിനിമകളിൽ കാണാറുള്ള ടൈം ഫ്രീസിനെ അനുസ്മരിപ്പിക്കും വിധം ഇരുവരും കുറച്ച് സമയം അതേ പൊസിഷനിൽ സ്റ്റക്കായി നിന്നു.

ആ സുന്ദര നിമിഷത്തിൽ…. അവർ പോലും അറിയാതെ ഇരുവരുടെയും ചുണ്ടുകൾ അടുത്തടുത്ത് വന്ന് ചേർന്ന്ക്കൊണ്ടിരുന്നു…

പതിയെ…

പതിയെ….

പെട്ടന്ന്… ചുണ്ടുകൾ ഒന്ന് ചേരാൻ നൂലിഴ മാത്രം ബാക്കി നിൽക്കെ, അഞ്ജു അപ്രതീക്ഷിതമായി പിൻവാങ്ങി. അബദ്ധം പറ്റിയ കണക്ക് റോഷനും, മുഖം തിരിച്ചു. അവൻ അവളെ ഉയർത്തി, പടിക്കെട്ടിൽ നേരെ നിർത്തി.

“ഞാൻ വിളമ്പാം… നീ പറഞ്ഞാ മതി”, അവളെ നോക്കാതെ പറഞ്ഞുകൊണ്ട്, റോഷൻ ആദ്യം തന്നെ അടുക്കളയിലേക്ക് നടന്ന് കയറി. ഉള്ളിലെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ടു, അവന് പുറകെയായി അഞ്ജുവും.

റോഷനെ തന്നെ നോക്കിക്കൊണ്ട്, അഞ്ജു അടുക്കളയുടെ ഒരു ഭാഗത്ത് ഇരുന്നു.. റോഷൻ പാത്രങ്ങൾ പരതാൻ തുടങ്ങി.

അവൾ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് റോഷൻ ചോറും കറികളും, രണ്ട് പാത്രത്തിലേക്കായി വിളമ്പി. ഈ സമയം അത്രയും അവൻ തനിക്ക് ഐ കോൺടാക്റ്റ് നൽകുന്നില്ലെന്ന്, പാതി മറഞ്ഞ ബോധത്തിലും അഞ്ജു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിളമ്പിയ പാത്രങ്ങൾ മേശപ്പുറത്തേക്ക് വച്ച ശേഷം, അവൻ തിരികെയെത്തി അഞ്ജുവിന് നേരെ കൈ നീട്ടി. അഞ്ജു ഒരു നിമിഷം വികാരവിവക്ഷയായി അവനെ നോക്കി.. ശേഷം അവന്റെ കയ്യിൽ തന്റെ കൈ ചേർത്തു… അവളുടെ കണ്ണുകളിൽ അല തല്ലുന്ന പ്രണയതിരമാലകൾ അവന്റെ ഹൃദയതീരത്ത് ആഞ്ഞടിച്ചുകൊണ്ടിരുന്നു…

ഇണക്കുരുവികളെന്ന പോലെ, റോഷന്റെ കയ്യിൽ താങ്ങി, അവൾ കഴിക്കാനായി കസേരയിലേക്ക് മെല്ലെ വന്നിരുന്നു. എന്നാൽ ഈ സമയം റോഷൻ, തന്റെ ഉള്ളിലെ വികാരത്തെ അടക്കി നിർത്താനെന്നോണം കഴിവതും അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.

ഭക്ഷണം കഴിച്ചു കഴിയുന്ന സമയമത്രയും അഞ്ജു യാതൊരു മറയുമില്ലാതെ അവന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. എന്നാൽ റോഷനാകട്ടെ അവൾക്ക് മുഖം കൊടുക്കാതെ, കഴിച്ചു എന്ന് വരുത്തി, വേഗം എഴുന്നേൽക്കാനുള്ള തത്രപാടിലായിരുന്നു… എന്നാൽ ഈ നിമിഷങ്ങളിൽ ഒക്കെയും, പതിവുപോലെ അവന്റെ മനസ്സ് ഒരു കണ്ണാടിയിൽ എന്നപോലെ അഞ്ജു തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…

കഴിച്ചു കഴിഞ്ഞ് അവൻ എഴുന്നേൽക്കാൻ ഒരുങ്ങിയ നിമിഷം, പെട്ടന്ന് അവിചാരിതമായി കറന്റ് പോയി… ഇരുവരുടെയും കാഴ്ചയെ മറച്ചുകൊണ്ട് ചുറ്റും ഇരുട്ട് പടർന്നു.

“നാശം…”, ഗതികേട് നിറഞ്ഞ സ്വരത്തിൽ റോഷൻ പറഞ്ഞു.

ഇത് കേട്ടതും അഞ്ജു ഇരുന്നിടത്തിരുന്ന്, ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… വെള്ളപ്പുറത്തുള്ള അവളുടെ പൊട്ടിച്ചിരി, സാധാരണയിൽ കവിഞ്ഞ് അൽപം ഓവാറായി തന്നെ മുഴങ്ങിക്കേട്ടൂ…

“കിണിക്കല്ലേ… ലാമ്പ് എവിടാ…?”, അവളുടെ ചിരി കേട്ടതും, തെല്ല് അരിശഭാവത്തോടെ അവൻ വിളിച്ച് ചോദിച്ചു…

“ആ മൂലക്കുള്ള ടീ-പോയിയിൽ …”, അത് പറയുമ്പോളും അവൾ ചിരി നിർത്തുന്നുണ്ടായിരുന്നില്ല.

“എവിടെ… ഇവിടെയാ–”, ചോദ്യം മുഴുമിക്കും മുന്നേ റോഷൻ നീങ്ങി, അവിടെ ഇരുന്നിരുന്ന എന്തോ സാധനം തട്ടി, നിലത്തിട്ടു…