വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

റോഷൻ : “എന്നിട്ട് അവനിപ്പോ എവിടെ…?”

ശ്രീലക്ഷ്മി: “ഒരു അവസരം കിട്ടിയപ്പോ, ഞാനവനെ മുറിയിൽ പൂട്ടിയിട്ട്, പുറത്തേക്ക് ഓടി…”

മിടുക്കി’, കേട്ടതും അലവലാതി പറഞ്ഞു.

“എനിക്ക് എന്താ ചെയ്യേണ്ടെന്ന് അറിയില്ല, റോഷാ…”, വീണ്ടും അവളത് പറയവെ, കരച്ചിലിന്റെ ശബ്ദം റോഷൻ ഫോണിലൂടെ കേട്ടു.

റോഷൻ : “കരയാതെ… നീയിപ്പോ എവിടെയാണ്…?”

ശ്രീലക്ഷ്മി : “വീടിനടുത്തുള്ള… ബസ്സ് സ്റ്റോപ്പിൽ…”

റോഷൻ : “എന്നാ കുറച്ചു നേരം കൂടി അവിടെ വെയിറ്റ് ചെയ്യ്‌… ഞാൻ ദേ വരുന്നു…”

“മ്മ്…”, ശ്രീലക്ഷ്മി ഉത്കണ്ഠയോടെ മൂളി.

റോഷൻ കോൾ കട്ട്‌ ചെയ്ത്, ധൃതിയിൽ പോകാൻ എഴുന്നേറ്റു… വസ്ത്രം തിരികെ ധരിക്കുന്നതിനിടയിൽ, അവൻ തന്റെ അവസ്ഥ വെളിപ്പെടുത്തും പോലെ ശരണ്യയെ ഒന്ന് നോക്കി. അവന്റെ ഫോൺ സംസാരത്തിൽ നിന്നും കാര്യങ്ങളുടെ ഏകദേശം കിടപ്പ് പിടികിട്ടിയ ശരണ്യ, അവനോട് പൊയ്ക്കൊള്ളാൻ പറയും വിധം മെല്ലെ തലയാട്ടി… റോഷൻ ധൃതിയിൽ തന്റെ പാന്റ്സ് കേറ്റി, എഴുന്നേറ്റ് നിന്നു….

“റോഷാ…”, പോകാനായി നീങ്ങിയ റോഷനെ, ശരണ്യ ഒരിക്കൽ കൂടി വിളിച്ചു.

റോഷൻ തിരിഞ്ഞു നോക്കി.

ശരണ്യ : “ഞാനിത് പറയുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോന്ന് എന്നനിക്കറിയില്ല… “

വേണോ’ വേണ്ടയോ’ എന്ന്, അവൾ ആലോചന കൈകൊള്ളുന്നത് അവൻ ശ്രദ്ധിച്ചു.

“നീ പറ…”, അവൻ ജിജ്ഞാസയോടെ പറഞ്ഞു.

ശരണ്യ : “ആറു മാസം മുൻപ് വരെ ഞാൻ വർക്ക് ചെയ്തിരുന്നത് സിറ്റി ഹോസ്പിറ്റലിലായിരുന്നു… നിക്സന്റെ ചേട്ടൻ ലാക്സനെ ICU വിൽ കേറ്റുമ്പോൾ ഞാനായിരുന്നു ഡ്യൂട്ടി നേഴ്‌സ്…”

ഒരു നിമിഷത്തെ ഇടവേള എടുത്തുകൊണ്ട് ശരണ്യ വീണ്ടും തുടർന്നു.

ശരണ്യ : “അവിടെ വച്ച് നിക്സനും കൂട്ടരും പറഞ്ഞ ഒരു കാര്യം ഞാൻ കേട്ടിരുന്നു…”

റോഷൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഒടുവിൽ റോഷനോടായി, ശരണ്യ ആ സത്യം വെളിപ്പെടുത്തി.

ശരണ്യ : “ലാക്സന് വാക്ക് തർക്കത്തിനിടെ, അബദ്ധത്തിൽ കുത്തേറ്റതല്ല… മറിച്ച്… അത് ചെയ്യിപ്പിച്ചത് തന്നെ നിക്‌സനാണ്… “

ശരണ്യയുടെ തുറന്ന് പറച്ചിൽ കേട്ട്, റോഷൻ ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്നു….

*** *** *** *** ***

ഈ സമയം ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്ന ശ്രീലക്ഷ്മി ദൂരെ ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റ് തെളിഞ്ഞത് കണ്ടു… റോഷൻ ആണെന്ന പ്രതീക്ഷയോടെ അവൾ സ്റ്റോപ്പിൽ നിന്നും, റോഡിലേക്ക് ഇറങ്ങി നിന്നു…

എന്നാൽ ആ വാഹനം അടുത്തടുത്ത് വന്നതും അവളുടെ കണ്ണുകളിലെ പ്രതീക്ഷ ഭയത്തിലേക്ക് കൂപ്പുകുത്തി…

ആ വണ്ടികകത്ത്…. നിക്സന്റെ ഗുണ്ടകളായിരുന്നു…

(തുടരും..)