സലീന – 5 9അടിപൊളി  

എന്നെ അത്രയേറെ സ്നേഹിക്കുന്ന പെണ്ണ് വിശന്നോണ്ടിരിക്കുമ്പോ അവളുടെ മേലെ എന്റെ ആഗ്രഹ പൂർത്തീകരണം നടത്താൻ എനിക്ക് മനസ്സു വന്നില്ല

വാ മോളു എന്ന് വിളിച്ചോണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു അവളെ തായേക്ക് ആനയിക്കുമ്പോൾ

അവൾ താലുയർത്തി മുഖവും കണ്ണുകളും മേലോട്ട് ആക്കികൊണ്ട് എന്നെ നോക്കി ഒരക്ഷരം പോലും മിണ്ടാതെ എന്റെ കൂടെ നടന്നു..

തായേ വന്നതും അവളെ അടുക്കളയിലെ ചെയറിൽ ഇരുത്തി ഫുഡ് പ്ലേറ്റിലേക്ക് എടുത്തുകൊണ്ടു എന്റെ കയ്യിൽ ഇട്ടു ഉരുട്ടി കൊണ്ട് അവളുടെ വായിലേക്ക് വെച്ചു കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

കുടിക്കാൻ വെള്ളവും കൊടുത്തുകൊണ്ട് പ്ലേട്ടിലുള്ള മുഴുവൻ ഭക്ഷണവും ഓരോരോ ഉരുളകളാക്കി അവളുടെ വായിൽ വെച്ചു കൊടുത്തോണ്ടിരുന്നു.

അപ്പോഴും അവളെന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു ഞാൻ

അവളോട്‌ എന്തെ മോളു എന്ന് സ്നേഹത്തോടെ ചോദിച്ചതും

അവളെന്റെ തോളിലേക്കു ചാഞ്ഞു കൊണ്ട്. ഒന്നൂല്യ.

നമ്മൾ എന്താ ഇങ്ങിനെ സൈനു. പറ സൈനു നമ്മൾ എന്താ ഇങ്ങിനെ.

ഒരു ജന്മം മുഴുവൻ കണ്ണീരു കുടിക്കേണ്ടി വരുമല്ലോ ദൈവമേ എന്ന് ഓരോ നിമിഷവും ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്ന എനിക്ക് ഇങ്ങിനെയൊക്കെ ദൈവം തിരിച്ചു നൽകുമ്പോൾ ഞാൻ എന്താ ആ ദൈവത്തിന് നൽകേണ്ടത്.. എനിക്കൊന്നു പറഞ്ഞു തരുമോ സൈനു. നീ.

ഈ ഭൂമിയിലേക്ക് എന്നെ അയച്ചതെന്തിനാ എന്ന് ഓരോ സമയത്തും ദൈവത്തോട് പ്രാർത്ഥിച്ചിരുന്ന എനിക്ക് ദൈവം തന്ന നിധി. അതല്ലേ നീ.

എനിക്ക് വേണ്ടി ദൈവം കനിഞ്ഞ താണ് പെണ്ണെ നീ നിന്നെ എനിക്ക് സ്വന്തമായി നൽകിയ ദൈവത്തിന്റെ സ്നേഹം അതിലൊരംശമേ ഞാൻ നിനക്ക് നൽകിയുട്ടുള്ളു…

ഇനിയും ഒരുപാട് ഒരുപാട് സ്നേഹം നിന്റെയും എന്റെയും ഉള്ളിലുണ്ട് അത് നമുക്കങ്ങോട്ടും ഇങ്ങോട്ടും പരിമാറി കൊണ്ട് ജീവിക്കാം. പോരെ

ഹ്മ്മ് എന്നും അങ്ങിനെ മതി അതാണ് എനിക്കിഷ്ടം കേട്ടോടാ കൊതിയാ..

എന്നോട് ക്ഷമിക്കണേ സൈനു നീ ഞാനെന്തെങ്കിലും അറിയാതെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടേൽ എന്നോട് ക്ഷമിച്ചേക്കണേ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി…

അവളുടെ കണ്ണുകളിലെ തിളക്കം അതെന്നെ അവളിലേക്ക് ചേർന്നലിയാൻ കൊതിപ്പിച്ചു കൊണ്ടിരുന്നു …………..

 

 

 

 

 

സലീനയെ സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം ഈ സ്റ്റോറി തുടരുന്നതാണ് ഇതിൽ മറ്റു കഥാപാത്രങ്ങൾക്കു അധികം പ്രസക്തിയില്ല അതുകൊണ്ട് തന്നെ നിങ്ങളിൽ ചിലർക്ക് എങ്കിലും ഇത് ബോർ ആയി തുടങ്ങിയേക്കാം

ഇതേയുതി തീർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നത് കൊണ്ടാണ് ഇത് തുടർന്നു കൊണ്ട് പോകുന്നത്.

സലീനയെ ഇഷ്ട പെടുന്നവർക്ക് വേണ്ടി മാത്രം..

 

സലീന തുടർന്നു കൊണ്ടേയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *