സലീന – 5 9അടിപൊളി  

വൈകിയാണ് അവിടെ നിന്നും പോന്നത്.

മൊബൈൽ എടുത്തു നോക്കിയപ്പോൾ സലീനയുടെ അഞ്ചെട്ടു മിസ്സ്‌ കാൾ.

ഇനി ഏതായാലും വീട്ടിലേക്കല്ലേ അതോണ്ട് തിരിച്ചു വിളിക്കാതെ വണ്ടിയുമായി പോകാൻ തുടങ്ങിയപ്പോ സെയ്‌താലിക്ക എന്നെ ഒന്ന് ആ ജക്ഷനിൽ ഇറക്കിയൊരു എന്നു പറഞ്ഞു കയറി.

ഉപ്പയുടെ ഫ്രണ്ട് പിന്നെ നമ്മുടെ ആളുമല്ലേ എന്ന് കരുതി അവരെയും കയറ്റി അവരെ വീട്ടിലാക്കിയാണ് ഞാൻ പോന്നത്.. അപ്പോയെക്കും നേരം ഇരുട്ടി കഴിഞ്ഞു.

വീട്ടിലെത്തിയതും ഉപ്പയോടു പോയി മറ്റേണ്ടതിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ടിരുന്നു ഉമ്മയും ഉണ്ടായിരുന്നു..

ഉമ്മ ഇടക്ക് മോളെ സലീന മോളെ ദേ ഇവന് കുടിക്കാൻ എന്തേലും എടുത്തേ എന്നു പറഞ്ഞു വിളിച്ചു.

ഉമ്മ ഉപ്പയോടു എന്തോ സംസാരിക്കുന്നതു കണ്ടു. എന്താ ഉമ്മ

ഏയ്‌ ഒന്നുല്ലേടാ എന്ന് ചിരിച്ചോണ്ട് പറഞ്ഞു.

ആ എന്നിട്ട് സൈതലവിയോട് എല്ലാം പറഞ്ഞു മാനസിലാക്കിയില്ലേ സൈനു.

ഹ്മ്മ് എല്ലാം പറഞ്ഞിട്ടുണ്ട്.

ഹാ എന്ന പിന്നെ ബാക്കിയെല്ലാം അവൻ നോക്കി കൊള്ളും.

ഇനി നീയൊന്നും പോയി കുളിച്ചേച്ചും വാ. എന്ന് പറഞ്ഞു ഉപ്പ.

അപ്പൊയ എനിക്കും തോന്നിയെ പൊടിയെല്ലാം ഡ്രസ്സ്‌ നിറയെ. മുഗം എന്തോപോലെ തോന്നുന്നുണ്ടോ ആ വർക്ക്‌ നടക്കുന്നതിന്റെ ഇടയിൽപെട്ടത് കൊണ്ടാകും.

അപ്പോയെക്കും സലീന വെള്ളവുമായി വന്നു. അവളെ കണ്ടതും ഉമ്മാ ചെറു ചിരിയോടെ ഇരുന്നു. അവളുടെ മുഖം ഇച്ചിരി കുറുമ്പിലാണ്.

മോളെ മക്കൾ എവിടെ എന്ന് ഉമ്മാ ചോദിക്കുന്നുണ്ട്

അതിനു മുകളിൽ ഉണ്ട് എന്നു പറഞ്ഞോണ്ട് അവൾ വെള്ളം എനിക്ക് നീട്ടി

ഞാൻ വെള്ളവും വാങ്ങി കുടിച്ചു കൊണ്ട് നേരെ മേലേക്കു പോന്നു.

കുളി ഫസ്റ്റ് എന്നിട്ട് ബാക്കി എന്നും പറഞ്ഞോണ്ട് ഞാൻ കുളിക്കാൻ കയറി..

കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി റൂമിലെ തണുപ്പിൽ കുറച്ചു നേരം ഇരുന്നു പോയി.

അപ്പോയെക്കും സലീന വന്നു.

അവൾ ഒന്നും മിണ്ടുന്നില്ല

ഞാൻ മക്കളെ നോക്കി അവരും കുറച്ചു ഗൗരവം…

ഹോ ഹോ അപ്പൊ എന്തോ നടന്നിട്ടുണ്ട്.

അല്ലാതെ മക്കൾ ഇത്ര ഗൗരവതിൽ ആകില്ല.

എന്താടി പെണ്ണെ എന്താ ഉണ്ടായേ. എന്ന് സലീനയെ നോക്കി ചോദിച്ചു.

ഒന്നൂല്യ

പിന്നെ നിന്റെ മുഖം എന്താ കടന്നൽ കുത്തിയ പോലെ. ഇരിക്കുന്നെ.

ഒന്നൂല്യ

അല്ല എന്തോ ഉണ്ട് പറ പ്പെണ്ണ

ഒന്നൂല്യ എന്ന് പറഞ്ഞില്ലെ.

ഹോ എന്ന ശരി ഞാൻ ഒന്നു കിടക്കട്ടെ..

ഹോ കിടന്നോ ഞാൻ വേണ്ടാന്നു പറഞ്ഞോ.

എന്താടി പെണ്ണെ കാര്യം.

ഒന്നൂല്യ എന്ന് പറഞ്ഞില്ലേ

പിന്നെ എന്തിനാ നീ ഇങ്ങിനെ.

ഹോ ഞാനെങ്ങിനെ ആയാലെന്താ പോയ പിന്നെ ഇങ്ങോട്ട് വരണം എന്ന ചിന്ത ഉണ്ടെങ്കിലല്ലേ.

ഹോ അപ്പൊ അതാണോ കാര്യം.

എന്ത്

ഒന്നുമില്ല.

ഇവിടെ ഒരാള് കാത്തിരിക്കിന്നുണ്ട് എന്ന് ചിന്ത വേണ്ടേ. അല്ലേങ്കിൽ ഒന്ന് വിളിച്ചു പറയാ വേണ്ട ഇങ്ങോട്ട് വിളിച്ചില്ലേലും അങ്ങോട്ട്‌ വിളിച്ചാൽ എങ്കിലും ഫോൺ എടുത്തു സംസാരിച്ചൂടെ. അതിനു മാത്രം വല്യ തിരക്കൊന്നും കടയിൽ ഇല്ലല്ലോ ഉപ്പയോടു ചോദിച്ചപ്പോ തിരക്ക് കുറവായിരുന്നു എന്ന് പറഞ്ഞല്ലോ എന്നൊക്കെ ഒറ്റ ശ്വാസത്തിൽ സലീന പറഞ്ഞു നിറുത്തി.

ഹോ അതാണോ കാര്യം.

ഇല്ല പിന്നെ.

പെണ്ണെ അവിടെ പോയപ്പോ വർക്ക്‌ നടക്കുന്ന പുതിയ ഷോപ്പിന്റെ കാര്യങ്ങൾക്കു വേണ്ടി പോകേണ്ടി വന്നു.

ഫോൺ ആണേൽ വണ്ടിയിലും കണ്ടില്ലേ നീ ഡ്രസ്സ്‌ ഒക്കെ ആകെ പൊടി പിടിച്ചു കിടക്കുന്നത്

എന്ന് വെച്ചു വിളിച്ചു പറയാമായിരുന്നില്ലേ

ഞാൻ പറഞ്ഞില്ലേ ഫോൺ വണ്ടിയിൽ വെച്ചുന്ന്

വെറുതെ അല്ല മക്കൾ ഇത്ര ഗൗരവം. നീ അവരെ വഴക്ക് പറഞ്ഞോ.

ഞാനെന്തിനാ അവരെ വഴക്ക് പറയുന്നേ.

മക്കളെ ഉമ്മച്ചി നിങ്ങളെ വഴക്ക് പറഞ്ഞോ.. എന്ന് ഞാൻ മക്കളോട് ചോദിച്ചു

അതിനു രണ്ടുപേരും സലീനയുടെ മുഖത്ത് നോക്കി കൊണ്ട് നിന്നു.

ഹ്മ്മ് ഞാൻ പറഞ്ഞിട്ടില്ലേ ഇതുപോലെ ചെറിയ കാര്യത്തിനൊന്നും മക്കളെ വഴക്കു പറയാൻ നിൽക്കരുതെന്നു.

ഹോ എന്റെ സങ്കടം പിന്നെ ഞാനാരോടാ തീർക്കുക..

എന്നോട് തീർത്തോ. എത്ര വേണേലും എന്ന് പറഞ്ഞോണ്ട് ഞാനവളെ എന്നിലേക്ക്‌ അടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *