സാംസൻ – 2അടിപൊളി  

 

“പക്ഷേ ഫോണിലൂടെ അങ്ങനെയൊക്കെ സംസാരിക്കുന്നത് വളരെ ശെരിയാണ്, അല്ലെ..? നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കൊതിപ്പിക്കുന്ന തരത്തിൽ സംസാരിച്ചതും തെറ്റൊന്നുമല്ല, അല്ലേ..?” ഞാൻ അല്‍പ്പം ഗൗരവത്തിൽ ചോദിച്ചു.

 

പക്ഷേ അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു.

 

“ശെരി, വെറുതെ ഓരോന്ന് പറഞ്ഞു നിന്നെ വിഷമിപ്പിക്കാനും ശല്യം ചെയ്യാനും ഞാനില്ല. എന്നാ ശെരി, ഞാൻ ഇറങ്ങുവാ…!”

 

“ചേട്ടാ —”

 

പക്ഷേ അവള്‍ പറയുന്നത് കേൾക്കാൻ ഞാൻ നിന്നില്ല. ഞാൻ വേഗം ഹാളില്‍ വന്ന് എന്റെ ചാവിയും എടുത്തുകൊണ്ട് വാതിലും തുറന്നിറങ്ങി.

 

അവൾ ഓടി പുറത്തേക്ക്‌ വന്നെങ്കിലും ബൈക്കുമെടുത്ത് ഞാൻ മുറ്റവും താണ്ടി പോയിരുന്നു.

 

ഉടനെ അവള്‍ എന്റെ ഫോണിൽ കോൾ ചെയ്തു. ഞാൻ ബൈക്കിനെ ഒതുക്കി നിർത്തിയിട്ട് ഫോൺ എടുത്തു.

 

“എന്തിനാ പിണങ്ങി പോയത്..?” അവളുടെ കടുപ്പിച്ചുള്ള ചോദ്യം വന്നു.

 

“പിണങ്ങി ഒന്നും പോയതല്ല. നിന്നെ എനിക്ക് ഫെയിസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ ഇറങ്ങി, അത്രതന്നെ.”

 

“തിരികെ വാ ചേട്ടാ… നിങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ഫുഡ് ആണ്‌ ഞാൻ തയ്യാറാക്കി വച്ചിരിക്കുന്നതെന്ന് അറിയാമോ? ചേട്ടൻ എന്നെ അങ്ങനെ ചെയ്തതില്‍ എനിക്ക് ദേഷ്യമൊന്നുമില്ല. പക്ഷേ നമുക്ക് അങ്ങനെ വേണ്ട ചേട്ടാ.”

 

“ഞാൻ വരുന്നില്ല സുമ. അത് വന്നാല്‍ ശരിയാവില്ല.. എന്നെയും അറിയാതെ നിന്നെ ഞാൻ എന്തെങ്കിലും ചെയ്തു പോകും. അത് പിന്നെ പ്രധാനമായി മാറും. പിന്നെ എപ്പോഴെങ്കിലും നെല്‍സന്‍ ഉള്ള സമയത്ത്‌ ഞാൻ വരാം.”

 

“എന്നോട് ദേഷ്യമാണോ..?” അവള്‍ വിഷമത്തോടെ ചോദിച്ചു.

 

“നിന്നെ ഞാൻ തൊടാൻ പാടില്ലെന്ന് പറയാനുള്ള അധികാരം നിനക്കുണ്ട്. അതിൽ ഞാൻ എന്തിന് ദേഷ്യപ്പെടണം….?” ഞാൻ ചോദിച്ചു. “പക്ഷേ നിരാശയും വിഷമവും എനിക്കുണ്ട്. അതൊന്നും നി കാര്യമാക്കുകയും വേണ്ട. ശെരി എന്നാ. എനിക്ക് മാളിൽ പോണം.” ഞാൻ കോൾ കട്ടാക്കി.

 

അന്ന് നാലു മണിക്ക് എന്റെ കാറിനെ മാൾ പാർക്കിംഗിൽ തന്നെ ഇട്ടിട്ട് കവര്‍ ചെയ്ത ശേഷം ബൈക്ക് എടുത്തു കൊണ്ടാണ് യൂണിവേഴ്‌സിറ്റി ഗേറ്റിന്റെ വശത്തായി കൊണ്ടു നിര്‍ത്തിയത്.

 

പതിവു പോലെ സാന്ദ്രയും കൂട്ടുകാരികളും അവിടെ ഉണ്ടായിരുന്നു. എന്റെ ബൈക്കിനെ കണ്ടതും സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. കൂട്ടുകാരികളോട് യാത്രയും പറഞ്ഞവള്‍ വന്നു ബൈക്കില്‍ കേറി എന്റെ അടിവയറിന് മുകളിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ടിരുന്നു.

 

അതുകാരണം അവളുടെ മണിക്കെട്ട് എന്റെ വസ്‌തിപ്രദേശത്താണ് അമർന്നിരുന്നത്.

 

ഈശ്വരാ….! എന്തൊരു പരീക്ഷണം ആണിത്.

 

ഞാൻ മസിലും പിടിച്ചു കൊണ്ട്‌ ബൈക്കിനെ പതിയെ മുന്നോട്ടെടുത്തു.

 

“ഞങ്ങടെ ക്യാമ്പസിനകത്ത് സാമേട്ടന് അറിയാത്തതായി ഒരു പെണ്‍കുട്ടി എങ്കിലും ബാക്കിയുണ്ടോ.!?” പെട്ടന്ന് സാന്ദ്രയുടെ കടുപ്പിച്ചുള്ള ചോദ്യം കേട്ടു ഞാൻ മിററിലൂടെ നോക്കി.

 

മുഖത്ത് അസൂയ കലര്‍ന്ന ദേഷ്യം കണ്ടിട്ട് ചിരി വന്നെങ്കിലും എന്റെ ഉള്‍ കവിളിനെ കടിച്ചു പിടിച്ച് ചിരിയടക്കി.

 

“എനിക്ക് ആകെ പരിചയമുള്ളത് പന്ത്രണ്ടോ പതിനഞ്ചോ പെണ്‍കുട്ടികളെ മാത്രമാണ്.” ഞാൻ എങ്ങനെയോ ചിരിക്കാതെ പറഞ്ഞു.

 

“എന്നിട്ട് എന്നും മുപ്പതോളം പെണ്‍കുട്ടികൾ ചേട്ടനെ നോക്കി ചിരിക്കുന്നതും കൈ കാണിക്കുന്നതും എന്തിനാ…?!” അടുത്ത അസൂയ നിറഞ്ഞ ചോദ്യവും വന്നു.

 

“അത് നി അവരോട് പോയി ചോദിക്ക്.” ഞാൻ അല്‍പ്പം ഗൗരവത്തിൽ പറഞ്ഞതും സാന്ദ്ര പല്ല് ഞെരിച്ച ശബ്ദം എനിക്ക് കേട്ടു. പക്ഷേ അതിനുശേഷം അവൾ മിണ്ടാതിരുന്നു.

 

അവളുടെ വിഷമം കലര്‍ന്ന ഇരുപ്പ് കണ്ടിട്ട് എനിക്ക് പാവം തോന്നി.

 

“എന്റെ സാ—” പക്ഷേ പെട്ടന്ന് പറയാൻ വന്നതിനെ വിഴുങ്ങി കൊണ്ട്‌ ഞാൻ ചോദിച്ചു, “എടി പെണ്ണെ, എന്നെ ആരെങ്കിലും നോക്കി ചിരിച്ചാലും കൈ കാണിച്ചാലും നിനക്ക് എന്താണ് പ്രശ്നം..?”

 

“എനിക്കൊരു പ്രശ്‌നവുമില്ല. സാമേട്ടൻ മിണ്ടാതെ വണ്ടി ഓടിക്കാവോ!?” അവള്‍ ദേഷ്യപ്പെട്ടു. അതോടെ ഞാനും മിണ്ടാതെ ഓടിച്ചു.

 

വീട്ടില്‍ കൊണ്ട്‌ നിർത്തിയതും അവള്‍ ദേഷ്യത്തില്‍ ഇറങ്ങി ഒറ്റ പോക്കായിരുന്നു. ആ പോക്ക് കണ്ട് എനിക്ക് നല്ല വിഷമം തോന്നി. കാരണം, ഒരിക്കലും എന്നെ വിട്ടിട്ട് അവൾ പോകാറില്ല.. ഇന്ന്‌ ആദ്യമായിട്ടാണ് അവൾ പോകുന്നത്.

 

എന്തായാലും എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നത് തന്നെയാണ് അവള്‍ക്കും നല്ലത്.

 

ഒടുവില്‍ ഞാനും വീട്ടില്‍ കേറി. ഹാളില്‍ ആരും ഇല്ലായിരുന്നു. പക്ഷേ ജൂലി കിച്ചനിൽ നിന്നും എത്തി നോക്കി പുഞ്ചിരിച്ചു. ആ ഒരു ചിരി മതിയായിരുന്നു എന്നെ ഊര്‍ജ്ജപ്പെടുത്താൻ.

 

ഒരു പുഞ്ചിരിയോടെ കണ്ണും ചിമ്മി കാണിച്ചിട്ട് ഞാൻ ഞങ്ങടെ റൂമിലേക്ക് ചെന്നു.

 

കുളിയും കഴിഞ്ഞ് ഞാൻ പൂമുഖത്താണ് പോയിരുന്നത്. അന്നേരം ജൂലി ചായ കൊണ്ട്‌ തന്നതും കുടിച്ചു കൊണ്ട്‌ ഞങ്ങൾ ഒരുപാട്‌ നേരം സംസാരിച്ചിരുന്നു.

 

അവസാനം രാത്രി കഴിക്കുന്ന സമയത്താണ് സാന്ദ്ര താഴേക്ക് വന്നത്. ഞങ്ങൾ എല്ലാവരും ഡൈനിംഗ് റൂമിൽ ഇരുന്ന ശേഷവും സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയില്ല.

 

അമ്മായിയും ജൂലിയും ചോദ്യ ഭാവത്തില്‍ എന്നെ നോക്കിയതും… എല്ലാം എന്റെ തലയില്‍ കൊണ്ട്‌ വച്ചു തരരുത് എന്നപോലെ ഞാൻ നോക്കി.

 

“എന്താ മോളെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്..?” അമ്മായി സാന്ദ്രയോട് ചോദിച്ചു.

 

“നല്ല തലവേദന എടുക്കുന്നു മമ്മി.” അവള്‍ മറുപടി കൊടുത്തു. എന്നിട്ട് വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് അവള്‍ വേഗം എഴുനേറ്റ് പോയി.

 

ഞങ്ങൾ മൂന്നുപേരും മിണ്ടാതെയാണ് കഴിച്ചിട്ടെന്നീറ്റത്. റൂമിൽ പോയ ശേഷം ജൂലിയും ഒന്നും സംസാരിച്ചില്ല. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവൾ വേഗം ഉറങ്ങി.

 

അടുത്ത ദിവസം സാന്ദ്ര ഉത്സാഹം ഇല്ലാതെ എന്റെ കൂടെ ബൈക്കില്‍ കേറി ഇരുന്നു, എന്റെ ദേഹത്ത് തൊടുക പോലും ചെയ്യാതെ.

 

അവസാനം വരെ അവൾ അങ്ങനെ തന്നെയാണ് ഇരുന്നു വന്നത്. ക്യാമ്പസില്‍ നിർത്തിയിട്ടും അവൾ സ്വബോധം ഇല്ലാത്ത പോലെയാണ് ഇരുന്നത്.

 

എനിക്ക് നല്ല വിഷമം തോന്നി. അവള്‍ക്ക് എന്താണ് പറ്റിയത്. എന്റെ മനസ്സിൽ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.

 

“എടി മോളെ, നി ഉറങ്ങുവാന്നോ…? ഇറങ്ങുന്നില്ലേ…?” സംശയത്തോടെ ഞാൻ ചോദിച്ചു.

 

എന്നിട്ട് മിററിലൂടെ നോക്കിയപ്പോ, എന്നെ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടികളേയും.. എനിക്ക് കൈ പൊക്കി കാണിക്കുന്ന പെണ്‍കുട്ടികളേയും ദേഷ്യത്തില്‍ നോക്കി ഇരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *