സാംസൻ – 2അടിപൊളി  

 

അപ്പോഴാണ് സാന്ദ്ര ഏങ്ങലടിച്ച് കരഞ്ഞു കൊണ്ടിരിക്കുന്ന ശബ്ദം എന്റെ കാതില്‍ വീണത്.

 

എന്റെ വാക്കുകൾ വളരെയേറെ കടന്നു പോയെന്ന് ഉടന്‍തന്നെ എനിക്ക് ബോധ്യമായി. എനിക്ക് ശെരിക്കും വിഷമം തോന്നി.

 

ജീവിതം എന്തെന്നു പോലും അറിയാത്ത ഒരു ചെറിയ പെണ്‍കുട്ടിയോടാണ് ഞാൻ ക്രൂരമായ വാക്കുകളെ പ്രയോഗിച്ചിരിക്കുന്നത്. എത്രതന്നെ ദേഷ്യവും അസൂയയും കാണിച്ചാലും അതിനേക്കാളേറെ സ്നേഹമുള്ള ആ പാവം പെണ്ണിനോടാണ് ഞാൻ ഇത്രയും നീചമായി സംസാരിച്ചത്.

 

പബ്ലിക് സ്ഥലമെന്നു പോലും മറന്ന് ഇങ്ങനെ ഏങ്ങലടിച്ചു കരയാന്‍ മാത്രം എന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചിരിക്കുന്നു. പെട്ടന്ന് എന്റെ ദേഷ്യം എല്ലാം മാറി അവളോട് സഹതാപം തോന്നി… ഉള്ളില്‍ എപ്പോഴും അവള്‍ക്കു വേണ്ടി ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ യാഥാര്‍ത്ഥ സ്നേഹം കെട്ടും പൊട്ടിച്ച് പുറത്തേക്ക്‌ വന്നു.

 

“സാന്ദ്ര… ഞ്ഞ—”

 

പക്ഷേ കരച്ചില്‍ നിര്‍ത്താതെ തന്നെ അവൾ കോൾ കട്ടാക്കി.

 

ഛേ.. എന്തു മയിര് സ്വഭാവമാ ഞാൻ കാണിച്ചത്..!? എന്നെ തന്നെ ഞാൻ കുറ്റപ്പെടുത്തി.

 

ഞാൻ അവള്‍ക്ക് കോൾ ചെയ്തു, പക്ഷേ സ്വിച്ചോഫ് എന്നാണ് കേട്ടത്. ഞാൻ പിന്നെയും പിന്നെയും വിളിച്ചു നോക്കി…, അതേ തൊലിഞ്ഞ ശബ്ദം സ്വിച്ച് ഓഫ് എന്ന് പറഞ്ഞു കൊണ്ടിരുന്നു. അതോടെ എന്റെ എല്ലാ സമാധാനവും നഷ്ടമായി.

 

ഇടയ്ക്കിടെ ഞാൻ അവളെ വിളിച്ചു കൊണ്ടിരുന്നു… പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല.

 

അതുകഴിഞ്ഞ്‌ നാലു മണി ആകുന്നതുവരെ ഗ്യാപ്പ് വിട്ട് അവള്‍ക്ക് കോൾ ചെയ്തും സമയം നോക്കി നോക്കിയും തന്നെ നേരം തള്ളിനീക്കി. നാലു മണി ആയതും ഞാൻ ബൈക്കും എടുത്ത് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ചെന്നു.

 

പക്ഷേ സാന്ദ്ര ഇല്ലായിരുന്നു. ദീപ്തിയും ഐഷയും പോലും അവിടെ ഇല്ലായിരുന്നു. എനിക്ക് അറിയാവുന്ന വേറെ ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളും എനിക്ക് കൈ കാണിക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. ഞാൻ അറിയാത്ത ചിലര്‍ പോലും എന്നെ നോക്കി പുഞ്ചിരിച്ചു… ചിലര്‍ നാണത്തോടെ കൈ ഉയർത്തി കാണിച്ചു. ഞാനും എല്ലാവരോടും അതിനനുസരിച്ച് പ്രതികരിച്ചു.

 

എന്നിട്ട് വെപ്രാളവും സങ്കടവും ടെൻഷനും ഇടകലര്‍ന്ന കണ്ണുകളോടെ ഞാൻ ചുറ്റുപാടും നോക്കി.

 

പക്ഷേ സാന്ദ്രയെ എങ്ങും കണ്ടില്ല.

 

“സുഖമില്ലെന്നും പറഞ്ഞ്‌ സാന്ദ്ര ഉച്ചക്ക് തന്നെ പോയല്ലൊ, സാമേട്ടാ…!” എന്റെ ടെൻഷനും ഭയവും എല്ലാം കണ്ടു മനസ്സിലാക്കിയ ഷസാനയാണ് എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് കാര്യം പറഞ്ഞത്.

 

എന്നിട്ട് എന്റെ ഭയവും ടെൻഷനും മാറ്റാൻ എന്നപോലെ ഹാന്‍ഡിലിൽ മുറുകെ പിടിച്ചിരുന്ന എന്റെ മുഷ്ടിയെ അവൾ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു.

 

“ചേട്ടൻ തന്നെ അവളെ വീട്ടില്‍ കൊണ്ടാക്കിയെന്നാ ഞങ്ങളെല്ലാവരും കരുതിയത്. പക്ഷേ ചേട്ടന്റെ ഇരുപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. അവളെ ഒന്ന് വിളിച്ചു നോക്ക് ചേട്ടാ..!” ഷസാന ആശങ്കയോടെ പറഞ്ഞു.

 

ഞാൻ പിന്നെയും സാന്ദ്രയെ വിളിച്ചു നോക്കി — പക്ഷേ ഇപ്പോഴും സ്വിച്ച് ഓഫ് തന്നെ.

 

ഞാൻ വേഗം ജൂലിയെ വിളിച്ചു. സാന്ദ്ര വീട്ടില്‍ ഉണ്ടെന്ന് ജൂലി പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനമായത്. എന്റെ മുഖത്ത് സമാധാനം കണ്ടതും ഷസാനയുടെ മുഖത്തിലെ വലിച്ചിലും മാറുന്നത് ഞാൻ കണ്ടു.

 

അവസാനം ആശ്വാസത്തോടെ ഷസാന പുഞ്ചിരിച്ചതും എനിക്കും ആശ്വാസം തോന്നി. മനസ്സിൽ ഉണ്ടായിരുന്ന ഭയവും ഭാരവും കുറഞ്ഞു. അതോടെ ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.

 

“ഹോ എന്റെ സാമേട്ടാ…., ചേട്ടനെ കാണുമ്പോ മാത്രം ഈ പെൺകുട്ടികൾ ഇങ്ങനെ ഓടി വന്ന് സംസാരിക്കുന്നത് കാണുമ്പോ എനിക്ക് സഹിക്കുന്നില്ല…!!” പെട്ടന്ന് സനല്‍ നടന്നു വന്ന് ഞങ്ങളുടെ അടുത്ത് നിന്നിട്ട് പറഞ്ഞതും ഷസാനയുടെ മുഖം ഒന്ന് തുടുത്തു.

 

സനലിന്റെ അസൂയ നിറഞ്ഞ നോട്ടം എന്റെ മുഷ്ടിയെ പൊതിഞ്ഞു പിടിച്ചിരുന്ന ഷസാനയുടെ കൈകളിൽ ആയിരുന്നു.

 

ഷസാന വേഗം എന്റെ മുഷ്ടിയിൽ നിന്നും കൈകളെ എടുത്തു മാറ്റി.

 

“ഞാൻ പോണു സാമേട്ട…!” അതും പറഞ്ഞ്‌ അവള്‍ തലയും താഴ്ത്തി വച്ച് വേഗത്തിൽ നടന്നു പോയി.

 

സനല്‍ അവളുടെ ചന്തിയിൽ തന്നെ കുറെ നേരം നോക്കി നിന്നു. അന്നേരം എനിക്ക് പരിചയമുള്ള ആറ് പയ്യന്മാർ കൂടി വന്ന്  എന്റെ ബൈക്കിനെ വളഞ്ഞു നിന്നിട്ട് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

 

“എന്നെ തല്ലാനായി വളഞ്ഞു നില്‍ക്കുന്നത് പോലെയാണല്ലൊ നിങ്ങടെയൊക്കെ നില്‍പ്പ്..!?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “ഇനി ശെരിക്കും അതുതന്നെയാണ് നിങ്ങടെ പ്ലാൻ..?” ഞാൻ തമാശയ്ക്ക് ചോദിച്ചു.

 

“എന്റെ സാമേട്ടാ…, നിങ്ങൾ ഇവിടെ എത്ര പോപ്പുലർ ആണെന്ന കാര്യം വല്ലതും അറിയുന്നുണ്ടോ? അതും പെണ്‍കുട്ടികൾക്കിടയിൽ..?” വെളുത്ത് പൊക്കമുള്ള രതീഷ് ചോദിച്ചു.

 

ഞാൻ ആശ്ചര്യത്തോടെ അവന്മാരെ മാറിയും തിരിഞ്ഞും നോക്കി. അവർ കാര്യമായി തന്നെയാ പറഞ്ഞതെന്ന് മനസ്സിലായതും ഞാൻ തല ചൊറിഞ്ഞു.

 

“ഇവിടെ ചേട്ടനെ ആരെങ്കിലും തല്ലിയാൽ, ഒരു പെണ്‍പട തന്നെ സ്വരൂപിക്കും. അതുകൊണ്ട്‌ ചേട്ടനെ തല്ലാന്‍ ആഗ്രഹിക്കുന്ന ചിലരൊക്കെ ക്യാമ്പസില്‍ ഉണ്ടെങ്കിലും ഒരിക്കലും മുതിരില്ല.” സനല്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

 

അവന്‍ പറഞ്ഞത് എനിക്ക് സുഖിച്ചെങ്കിലും.., എന്നെ ഡിഫന്‍ഡ് ചെയ്യാൻ ഇവിടെ പെൺകുട്ടികൾ ഉണ്ടെന്ന് കേട്ട് കൂടുതൽ അത്ഭുതമാണ് തോന്നിയത്‌. ശെരിക്കും വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.

 

പിന്നേ എന്നെ തല്ലാന്‍ ആഗ്രഹമുള്ളവരും ഉണ്ടെന്ന് അറിഞ്ഞ് അല്‍പ്പം അസ്വസ്ഥതയും തോന്നി.

 

“ശെരി.. ശെരി…, എനിക്ക് പോകാൻ സമയമായി. നമുക്ക് പിന്നെ കാണാം.” ഞാൻ പറഞ്ഞും അവരൊക്കെ എന്നോട് ഓരോന്ന് പറഞ്ഞിട്ട് പിരിഞ്ഞു പോയി.

 

ഞാൻ നേരെ വിനിലയുടെ വീട്ടിലേക്ക് വിട്ടു.

 

ഗെയ്റ്റും തുറന്നു അകത്തു കേറി മുറ്റത്ത്‌ കൊണ്ട്‌ ബൈക്കിനെ ഞാൻ നിർത്തി.

 

വാതിൽ അടച്ചിട്ടിരുന്നു. ഞാൻ ചെന്ന് തുറന്നു നോക്കിയതും പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. അകത്തു കേറി ഞാൻ വാതിലിനെ അടച്ചു.

 

ഹാളില്‍ ആരെയും കണ്ടില്ല. അതുകൊണ്ട്‌ നേരെ വിനിലയുടെ റൂമിലേക്ക് നടന്നു.

 

റൂം വാതിൽ ചാരി കിടന്നു. മുഴുവനും തുറന്ന് അകത്തേക്ക് നോക്കിയപ്പൊ സുമി ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. പക്ഷേ വിനിലയെ കണ്ടില്ല. എന്നാൽ ബാത്റൂമിൽ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

 

“എന്റെ കാന്താരി കുട്ടി ഈ നേരത്ത് ഉറങ്ങുവാന്നോ…?” സുമിയുടെ അടുത്തു പോയിരുന്നു കൊണ്ട്‌ അവളെ തൊട്ടതും അവള്‍ക്ക് പനിക്കുന്ന കാര്യം മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *