സാംസൻ – 2 3അടിപൊളി  

 

അതുകൊണ്ട്‌ ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി.

 

ഉടനെ ഐഷയും ദീപ്തിയും എന്റെ അടുത്തേക്ക് വന്നു നിന്നു.

 

അന്നേരം ക്യാമ്പസ് ഗേറ്റിലൂടെ കടന്നു പോയ ഷസാന എന്ന വെളുത്തു തുടുത്ത സുന്ദരിയായ പെണ്‍കുട്ടി, അല്‍പ്പം നാണത്തോടെ എനിക്ക് കൈ കാണിച്ച് ഒരു നേര്‍ത്ത പുഞ്ചിരിയും തന്നിട്ട് വേഗം നടന്നു പോയി. ഞാനും പുഞ്ചിരി തൂകി കൈയും കാണിച്ചു.

 

ഈ ഒരു സീന്‍ കണ്ട ആ പരിസരത്തുള്ള ഏറെകുറെ എല്ലാ പയ്യന്മാരും അന്തിച്ചു നിന്നത് ഞാൻ കണ്ടു. പെൺകുട്ടികൾ വരെ അല്‍ഭുതം പ്രകടിപ്പിച്ചു. ഐഷയും ദീപ്തിയും പോലും മിഴിച്ചു നിന്നു.

 

പക്ഷേ ഞാൻ അതൊന്നും കാര്യമാക്കാതെ വലിയ ഗമയോടെ മനസ്സിൽ ചിരിച്ചു.

 

ഞാനും ഷസാനയും ശെരിക്കും നല്ല ചങ്ങാത്തത്തിൽ ആയിരുന്നു എന്നതാണ്‌ സത്യം.

 

ഞാനുമായി ഷസാന കഴിഞ്ഞ അഞ്ചു മാസമായി നല്ല കമ്പനിയാണെങ്കിലും ആള്‍ കൂട്ടത്ത് വച്ച് അവൾ എന്നോട് അധികം സംസാരിക്കാറില്ല. സാധാരണയായി അവൾ ആരോടും അധികം സംസാരിക്കാത്ത ടൈപ്പാണ്.

 

അഞ്ചു മാസത്തിനു മുമ്പ് ഒരു ഉച്ച സമയത്ത്‌ ആദ്യമായി അവള്‍ എന്റെ മാളിൽ എന്തോ സാധനം മേടിക്കാന്‍ വന്നിരുന്നു. അതിനു ശേഷം ആഴ്‌ചയില്‍ രണ്ടു വട്ടമെങ്കിലും ഉച്ച സമയത്ത് എന്റെ മാളിൽ ഒറ്റയ്ക്ക് വന്ന് എന്തെങ്കിലും അവള്‍ മേടിക്കുമായിരുന്നു. അപ്പോഴാണ് ആ ആദ്യത്തെ ആഴ്ച ആദ്യമായി ഞാൻ അവളോട്‌ സംസാരിച്ചത്.

 

ആദ്യമൊക്കെ എന്റെ ചോദ്യത്തിന്‌ മാത്രം ഒറ്റ വാക്കില്‍ മറുപടി പറയുമായിരുന്നു. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ അവളുടെ നാണം കുണുങ്ങി സ്വഭാവം മാറി അവളും എന്നോട് സംസാരിക്കാന്‍ തുടങ്ങിയിരുന്നു. രണ്ടു മാസം കൊണ്ട്‌ അവൾ എന്നോട് കൂടുതൽ അടുക്കുകയും ചെയ്തു. പക്ഷേ ക്യാമ്പസ് പരിസരത്ത് മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് അവള്‍ എന്നെ കണ്ടതായി പോലും ഭാവിക്കില്ലായിരുന്നു.

 

അതുകൊണ്ട്‌ അവളുമായി ഞാൻ കൂട്ടുകൂടിയ കാര്യം ആര്‍ക്കും അറിയില്ലായിരുന്നു.. ഞാനായിട്ട് സാന്ദ്രയോട് പോലും പറയാൻ പോയില്ല. ഒന്നാമത്തെ ഞാൻ മറ്റുള്ള പെണ്‍കുട്ടികളോട് സംസാരിക്കുന്നത് തന്നെ അവള്‍ക്ക് ദേഷ്യമാണ്.

 

പിന്നെപ്പിന്നെ മാളിൽ വന്നാല്‍ ഷസാന എന്നോട് ശെരിക്കും വാചാലമാകുകയും ചെയ്യുമായിരുന്നു. പോകെപ്പോകെ അവളെ കുറിച്ചും അവളുടെ കുടുംബത്തെ കുറിച്ചും വരെ അവൾ സംസാരിക്കാൻ തുടങ്ങി.

 

ഒറ്റ മകളാണ്.. കുടെപിറപ്പുകളില്ല. അച്ഛൻ ഗൾഫിൽ.. അമ്മ വീട്ടില്‍.

 

പിന്നീട് ഷസാന എന്നോട് വളരെ കൂളായി ഇടപഴകാനും തുടങ്ങിയിരുന്നു. ഒരു ദിവസം ഞാൻ അവളുടെ മൊബൈൽ നമ്പര്‍ ചോദിച്ചതും അവൾ പെട്ടന്ന് തരികയും ചെയ്തു.  ഇടക്കൊക്കെ ഞങ്ങൾ ചാറ്റും ചെയ്യാറുണ്ട്. ഞാൻ അവള്‍ക്ക് സ്വന്തം അങ്ങളയെ പെലെയാണെന്ന് എപ്പോഴും പറയുന്നത് കൊണ്ട്‌ അവളെ കുറിച്ചുള്ള എന്റെ മോഹത്തെ ഞാൻ തല്‍ക്കാലത്തേക്ക് മാത്രം ഉപേക്ഷിച്ചു വച്ചിരിക്കുകയാണ്.

 

അവളുടെ അമ്മയെ പോലും വീഡിയോ കോൾ മുഖേനെ ഷസാന എനിക്ക് പരിചയപ്പെടുത്തിയും തന്നിരുന്നു. ഷസാന അതിസുന്ദരി യാണെങ്കിൽ.., ആണുങ്ങളുടെ സിരകളിൽ അഗ്നി പടർത്താൻ  കെൽപ്പുള്ള വശ്യ സുന്ദരി യായിരുന്നു അവളുടെ അമ്മ, യാമിറ. അവസാനം സംസാരിച്ച് വന്നപ്പോ ഷസാനയേക്കാൾ കൂടുതൽ ഉത്സാഹം യാമിറ ആന്‍റി എന്നോട് കാണിക്കാൻ തുടങ്ങി. യാമിറ ആന്‍റിയും എന്നോട് ചാറ്റ് ചെയ്യാറുണ്ട്.

 

അങ്ങനെ ഷസാനയെ പരിചയപ്പെട്ടതിന് ശേഷം ഇന്നാണ് ആദ്യമായി ക്യാമ്പസില്‍ വച്ച് അവളെന്നെ നോക്കി പുഞ്ചിരിച്ചതും കൈ കാണിച്ചതും.

 

ഐഷ പെട്ടന്ന് എന്തൊക്കെയോ പറഞ്ഞ്‌ എന്റെ കൈയിൽ തൊട്ടും പിടിച്ചും നിന്നു.

 

അവസാനം കാറിന്റെ ഡോർ തുറന്ന് സാന്ദ്ര ദേഷ്യത്തില്‍ പുറത്തിറങ്ങി കൊണ്ട്‌ എന്നെ വെറുപ്പോടെ നോക്കി. അത് കണ്ടതും എനിക്കും ദേഷ്യം വന്നു.

 

ഇവൾക്ക് എന്തിന്‍റെ കേടാണ്? എപ്പോഴും എന്നോട് ദേഷ്യം, വെറുപ്പ്, അസൂയ മാത്രമേ ഇവൾക്കൊള്ളൊ!?

Leave a Reply

Your email address will not be published. Required fields are marked *