സാംസൻ – 2 3അടിപൊളി  

 

അവസാനം അവർ രണ്ടുപേരും അവിടം വിട്ട് പോയതും ഞാൻ ജൂലിയുടെ നെറുകയില്‍ ഉമ്മ വച്ചു.

 

“മ്മ്.. മതി കരഞ്ഞത്.” മുതുകത്ത് സ്നേഹത്തോടെ തടവി കൊണ്ട്‌ ഞാൻ പറഞ്ഞു. “ചെന്ന് മുഖം കഴുകി വന്നേ. എന്നിട്ട് എന്റെ സ്നേഹമുള്ള ഭാര്യ ചെന്ന് കട്ടൻ ചായ ഇട്ടോണ്ട് വാ.”

 

പക്ഷേ എന്നെ വിട്ടിട്ട് പോകാൻ മനസ്സില്ലാതെ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ചിണുങ്ങി.

 

“എനിക്ക് കുട്ടൻ ചായ ഇട്ടു തന്നില്ലെങ്കില്‍ ഇപ്പൊ നിന്റെ വായിൽ ഞാൻ നക്കും.”

 

“അയ്യേ…! പ്ഹാക്….!!” അവള്‍ പെട്ടന്ന് എന്റെ മാറില്‍ ഓക്കാനിച്ചു. “കള്ളിന്‍റെ നാറ്റം ഇപ്പോഴും വായീന്ന് വരുന്നുണ്ട്..! എന്റെ വായിൽ നക്കിയാ ഞാൻ കടിച്ചു വച്ചു തരും.” അവസാനം അവൾ എങ്ങനെയോ ചിരിച്ചു.

 

ശേഷം അവള്‍ മെല്ലെ എഴുനേറ്റ് ബാത്റൂമിൽ പോയിട്ട് അല്‍പ്പം കഴിഞ്ഞ് പുറത്തേക്കും വന്നു. എന്നിട്ട് എന്റെ കവിളിൽ ഉമ്മയും തന്ന് റൂമിൽ നിന്നും പുറത്തേക്ക്‌ പോയതും ഞാൻ ബാത്റൂമിൽ കേറി.

 

ആദ്യം തല തണുക്കെ നല്ലോണം കുളിച്ചു. പക്ഷേ മൂന്ന്‌ വട്ടം പേസ്റ്റ് എടുത്തു പല്ല് തേച്ചിട്ടും മദ്യത്തിന്റെ നാറ്റം മാത്രം പൂര്‍ണമായും വായിൽ നിന്നും മാറിയില്ല.

 

ഒടുവില്‍ ഞാൻ പുറത്തു വന്ന് ഷഡ്ഡിയും വലിച്ചുകേറ്റി ലുങ്കിയും ടീ ഷര്‍ട്ടും ഇട്ടിട്ട് അടുക്കളയില്‍ ചെന്നു.

 

അവിടെ അമ്മയും രണ്ടു മക്കളും എന്തോ എരിവ് പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്തൊക്കെയോ രഹസ്യമായി അവർ തമ്മില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു… പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.

 

എന്നെ കണ്ടതും അവരുടെ രഹസ്യം പറച്ചില്‍ നിന്നു. അമ്മായിയും സാന്ദ്രയും ഒരു നേര്‍ത്ത പുഞ്ചിരിയെ എനിക്ക് സമ്മാനിച്ചു.

 

ഞാൻ അമ്മായിക്ക് മാത്രം പുഞ്ചിരി തൂക്കിയ ശേഷം ജൂലിക്ക് നേരെ മുഖം തിരിച്ചു.

 

അവള്‍ ഇൻഡക്ഷൻ സ്റ്റവ്വിൽ തിളച്ചു കൊണ്ടിരുന്ന കട്ടൻ ചായയെ ഇറക്കി. ഇഞ്ചി, ഏലക്കയുടെ മണം എന്റെ മൂക്കില്‍ തുളച്ചു കേറിയതും എനിക്ക് നല്ലോരു ഉണര്‍വ്വ് കിട്ടി.

 

ജൂലി കുട്ടൻ ചായയെ കപ്പിലാക്കി എടുത്തു കൊണ്ടു എന്റെ അടുത്തേക്ക് വന്നു.

 

അവളുടെ മുഖത്ത് നല്ല തെളിച്ചവും കണ്ണില്‍ സ്നേഹവും ചുണ്ടില്‍ വലിയ ചിരിയും ഉണ്ടായിരുന്നു.

 

അവൾടെ സന്തോഷവും സ്നേഹവും കണ്ടിട്ട് എന്റെ മനസ്സിൽ എന്തോ കിനിഞ്ഞു. കണ്ണില്‍ നനവ് പടർന്നു. എന്റെ ഹൃദയം ആര്‍ദ്രമായി അവളുടെ പേരിനൊത്ത താളത്തിൽ മിടിക്കുന്നത് ഞാൻ അറിഞ്ഞു.

 

എത്ര കഠിന ഹൃദയത്തെയും അലിയിപ്പിക്കുന്ന പുഞ്ചിരിയോടെ എനിക്ക് നേരെ അവള്‍ തേയില കപ്പ് നീട്ടി പിടിച്ചു. പക്ഷേ ആ ചുണ്ടില്‍ വിരിഞ്ഞ അല്‍ഭുതത്തെയാണ് എനിക്കാദ്യം വേണ്ടിയിരുന്നത്.

 

ഞാൻ പെട്ടന്ന് അവളുടെ അരയില്‍ പിടിച്ച് എന്നോടടുപ്പിച്ചു കൊണ്ട്‌ അവളുടെ പുഞ്ചിരിയെ എന്റെ ചുണ്ടുകള്‍ കൊണ്ട്‌ ഒപ്പിയെടുത്തതും, വിടര്‍ന്ന കണ്ണുകളോടെ അവളുടെ മുഖം അല്‍പ്പം പിന്നോട്ട് ആഞ്ഞു. എന്നിട്ട് അവളുടെ അമ്മയും അനിയത്തിയും ജോലി ചെയ്യുന്ന ഭാഗത്തേക്കവൾ നാണത്തോടെ നോക്കി.

 

പക്ഷേ അവർ അങ്ങോട്ട് നോക്കി ജോലി ചെയ്യുന്നത് കണ്ടതും ജൂലി സ്വന്തം മുഖത്തിനെ എന്റെ മുഖത്തോട് അടുപ്പിച്ചു തന്നു. ഞാൻ പിന്നെയും അവളുടെ ചുണ്ടുകളെ നുകർന്നു. അവളും എന്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞു, എന്നിട്ട് നാണത്തോടെ മാറി നിന്നിട്ട് ചായ കപ്പ് എനിക്കു തന്നു.

 

കുട്ടൻ ചായയേ ഞാൻ വാങ്ങിയതും ജൂലി എന്റെ മുഖത്തിനെ പിടിച്ച് എത്തി നിന്നുകൊണ്ട് എന്റെ ചെവിയില്‍ പറഞ്ഞു, “എന്നെ ഇങ്ങനെയൊക്കെ ചെയ്താ ഞാനും പരിസരം മറന്ന് സാമേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ ഇവിടെതന്നെ നിന്നു പോകും. അതുകൊണ്ട്‌ എന്റെ പൊന്നേട്ടൻ മര്യാദക്ക് ചെന്ന് ഇതിനെ കുടിക്ക്.” അവള്‍ നന്നേ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളുടെ അമ്മയ്ക്കടുത്തേക്ക് പോയി.

 

Leave a Reply

Your email address will not be published. Required fields are marked *