സാംസൻ – 2അടിപൊളി  

 

സാന്ദ്രയോട് ഞാൻ അങ്ങനെ സംസാരിച്ചതും അവൾടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാൻ വേഗം അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി പുറത്തുള്ള മരവും മറ്റും നോക്കിയിരുന്നു.

 

“സാമേട്ടൻ എന്തിനാ എന്നോട് ഇത്രത്തോളം ദേഷ്യം കാണിക്കുന്നത്..?” അവൾ സങ്കടത്തോടെ ചോദിച്ചു. “സാമേട്ടൻ എനിക്ക് വല്ലവരും ആന്നോ..!?” അവള്‍ കണ്ണും തുടച്ചെന്നെ തന്നെ വിഷമത്തോടെ നോക്കിയിരുന്നു.

 

പക്ഷേ ഞാൻ മിണ്ടാതെ കട്ടൻ ചായ കുടിച്ചു തീര്‍ത്തു. കാലി ഗ്ലാസ്സ് ചോദിച്ചു കൊണ്ട്‌ അവൾ കൈ നീട്ടി.. പക്ഷേ ഞാൻ കൊടുത്തില്ല. അതിനെ മേശപ്പുറത്തു വച്ചു. അവള്‍ കൊണ്ടുവന്ന പലഹാരവും ഞാൻ തൊട്ടില്ല.

 

“പ്ലീസ് സാമേട്ടാ…, എന്നോട് ദേഷ്യം കാണിച്ചിങ്ങനെ ഇരിക്കരുത്…” അവൾ സങ്കടപ്പെട്ടു കെഞ്ചി. “ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ സാമേട്ടൻ എന്നോടിങ്ങനെ കാണിക്കുന്നത്..?!”

 

അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി മേശപ്പുറത്ത് നിന്നും ന്യൂസ് പേപ്പർ എടുത്തു നിവർത്തി, എന്നിട്ട് അതില്‍തന്നെ ഞാൻ നോക്കിയിരുന്നു.

 

“ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ ദേഷ്യം..?!” ന്യൂസ് പേപ്പർ പിടിച്ചു വാങ്ങിക്കൊണ്ട്‌ അവള്‍ വിഷമത്തോടെ ചോദിച്ചു.

 

ഞാൻ ഒരു നെടുവീര്‍പ്പോടെ  പടിവാതില്‍ക്കല്‍ ഒന്ന് നോക്കി.

 

“കിച്ചനിൽ അവർ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുവാന്ന്, ഇപ്പൊ ഇവിടേക്കാരും വരില്ല.” എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പറഞ്ഞിട്ട് പിന്നെയും ചോദിച്ചു, “ഇനി പറ സാമേട്ടാ. ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണോ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്..?”

 

“നി അങ്ങനെ പറഞ്ഞത് കൊണ്ടൊന്നുമല്ല എനിക്ക് ദേഷ്യം.. കൂടാതെ നിന്നോടല്ല എനിക്ക് ദേഷ്യം.” ഞാൻ കണ്ണില്‍ നോക്കി പറഞ്ഞു.

 

“പിന്നേ..!?”

 

“നിന്നെ കുറിച്ച് തെറ്റായ ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടെന്ന നിന്റെ സംശയം സത്യമായിരുന്നു. അതുകൊണ്ടാണ് എനിക്ക് ദേഷ്യം…., എന്നോട് തന്നെയാണ് എന്റെ ദേഷ്യവും. പിന്നെ നി ഭയക്കുന്നത് പോലെ എന്റെ മനസ്സ് വെറും ചീത്തയാണ്, സാന്ദ്ര…, ഞാൻ വെറും ചെറ്റയാണ്…, കാണുന്ന പെണ്ണുങ്ങളോടൊക്കെ ഞാൻ ഒലിപ്പിച്ചു കൊണ്ടും നടക്കും…,” ഞാൻ കാര്യമായി തന്നെ പറഞ്ഞിട്ട് തുടർന്നു, “നി എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഞാൻ നിന്നോട് എന്തെങ്കിലും തെറ്റു കാണിച്ചു പോകുമോ എന്നാണ് എന്റെ ആകുലത.  അതുകൊണ്ട്‌ നാളെ തൊട്ട് നി ബസ്സില്‍ പോയാ മതി.. ഇല്ലെങ്കില്‍ ഓട്ടോ വല്ലതും ഞാൻ അറേഞ്ച് ചെയ്യാം…, കൂടാതെ, ഇനി ഞാൻ കാരണം ആരുടെ മുന്നിലും നിനക്ക് നാണം കെടേണ്ടിയും വരില്ല… നിന്റെ തൊലിയും ഞാൻ കാരണം ഉരിഞ്ഞു പോകത്തുമില്ല.”

 

ഞാൻ പറഞ്ഞത് കേട്ടിട്ട് സാന്ദ്ര വിറങ്ങലിച്ചിരുന്നു.

 

ഞാൻ വേഗം എഴുനേറ്റ് ഹാളിലേക്ക് വന്നു. ടിവി ഓണാക്കി സോഫയിലിരുന്നു നോക്കി.

 

ഞാൻ കുടിച്ച ഗ്ളാസും പലഹാര പ്ലേറ്റും കൊണ്ട്‌ സാന്ദ്ര കിച്ചനിൽ പോയിട്ട് പെട്ടന്നു തന്നെ തിരികെയും വന്നു. ശേഷം സോഫയിൽ ഇരുന്നു കൊണ്ട് അവളെന്നെ ദയനീയമായി നോക്കി. പക്ഷെ ഞാൻ അവളെ മൈന്റ് ചെയ്തില്ല. എപ്പോഴത്തേയും പോലെ അവളുടെ മടിയിലും കിടന്നില്ല.

 

“സാമേട്ടാ..!!” വിഷമത്തോടെ അവൾ വിളിച്ചതും ഞാൻ എഴുനേറ്റ് എന്റെ റൂമിൽ പോയി കിടന്നു. ഉടനെ ഉറങ്ങുകയും ചെയ്തു.

 

ജൂലി വന്ന് എന്നെ കഴിക്കാൻ എണീപ്പിച്ചതും ഞാൻ കഴിക്കാൻ ചെന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴും ഞാൻ സാന്ദ്രയുടെ മുഖത്ത് നോക്കിയില്ല.

 

“നിങ്ങൾ രണ്ടും പിണക്കത്തിൽ ആന്നോ…?” സാന്ദ്രയും എന്നെയും സംശയത്തോടെ മാറിയും തിരിഞ്ഞും നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു.

 

“ഞാനും ചോദിക്കാന്‍ ഇരിക്കുവായിരുന്നു..!!” ജൂലിയും ഞങ്ങളെ ചോദ്യ ഭാവത്തില്‍ നോക്കി.

 

“ഒരു കാര്യവും ഇല്ലാതെ സാമേട്ടൻ എന്നോട് പിണങ്ങി ഇരിക്കുവ..! അതുപോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മുഖവും വീർപ്പിച്ചിരിക്കും.” സാന്ദ്ര പെട്ടന്ന് കരഞ്ഞു പോയി.

 

അവൾ കരയുന്നത് കണ്ടതും ഞാൻ ഒന്ന് വിരണ്ടു.

 

ഒന്നും മനസ്സിലാവാതെ അമ്മായിയും ജൂലിയും എന്റെ മുഖത്തേക്ക് നോക്കി.

 

“അതൊന്നും പോരാഞ്ഞിട്ട് നാളെ മുതൽ സാമേട്ടൻ എന്നെ കൂടെ കൂട്ടില്ല എന്നും പറഞ്ഞു.” സാന്ദ്ര ഏങ്ങലടിച്ചു.

 

ഞാൻ കുറ്റബോധത്തോടെ തലയും താഴ്ത്തിയിരുന്നു.

 

“ചേട്ടൻ എന്തിനാ അവളോട് പിണങ്ങി ഇരിക്കുന്നത്? കൂടെ കൂട്ടില്ലെന്നും എന്തിനാ അവളോട് പറഞ്ഞത്..?!” ജൂലി മുഖം ചുളിച്ചു കൊണ്ട്‌ ചോദിച്ചു. അമ്മായി വിഷമത്തോടെ എന്നെ നോക്കി.

 

“ഞങ്ങളിവിടെ ശല്യമായി തുടങ്ങിയോ, മോനേ..?!” നിറഞ്ഞ കണ്ണുകളോടെ അമ്മായി ചോദിച്ചതും ഞാൻ ഞെട്ടി പോയി.

 

അമ്മായിയുടെ ചോദ്യം കേട്ട് ജൂലി അവളുടെ അമ്മയെ ദേഷ്യത്തില്‍ നോക്കി.. സാന്ദ്ര പോലും കരച്ചില്‍ നിർത്തി വിഷമത്തോടെ അവളുടെ അമ്മയെ നോക്കിയിരുന്നു.

 

“അമ്മായി എന്തൊക്കെയാ ഈ പറയുന്നത്..?” ഞാൻ എഴുനേറ്റ് നിന്നുകൊണ്ട് സങ്കടത്തിൽ ചോദിച്ചു. “അത്ര കൊള്ളരുതാത്തവൻ എന്നാണോ നിങ്ങളെന്നെ മനസ്സിലാക്കി വച്ചിരിക്കുന്നത്..?!”

 

ഉടനെ അമ്മായിയുടെ മുഖം വല്ലാണ്ടായി.

 

“നിങ്ങൾ ശല്യമൊന്നുമല്ല. എപ്പോഴും നിങ്ങൾ ഞങ്ങടെ കൂടെ ഉണ്ടാവണം എന്നാണ് എന്റെയും ജൂലിയുടെയും ആഗ്രഹം.. അതുകൊണ്ട്‌ അമ്മായി വെറുതെ അനാവശ്യ കാര്യങ്ങളെ ചിന്തിച്ച് ഞങ്ങളെയും വിഷമിപ്പിക്കരുത്.”

 

ഉടനെ അമ്മായിയുടെ മുഖം തെളിഞ്ഞു. ക്ഷമാപണം നടത്തും പോലെ എന്റെ കണ്ണില്‍ നോക്കി രണ്ടു കൈയും മാറില്‍ ചേര്‍ത്തു.

 

“അവളെ കൂടെ കൂട്ടിലെന്ന് സാമേട്ടൻ എന്തിനാ പറഞ്ഞത്…?” ജൂലി എന്നോട് ചോദിച്ചു. സാന്ദ്ര ചുണ്ട് കോട്ടി കൊണ്ട്‌ എന്നെ തന്നെ നോക്കിയിരുന്നു.

 

“അവളുടെ ഫ്രണ്ട്സിനൊക്കെ സ്കൂട്ടി ഉണ്ട്. ഇവളേയും ഡ്രൈവിങ് സ്കൂളിൽ വിടാമെന്ന് പറഞ്ഞതിന്, അവള്‍ക്ക് താല്പര്യമില്ല പോലും. അതുകൊണ്ട്‌ ദേഷ്യത്തില്‍ ഞാൻ അങ്ങനെ പറഞ്ഞു പോയി. പിന്നെ ദേഷ്യം പിടിപ്പിക്കാന അവളോട് ഞാൻ പിണങ്ങി ഇരുന്നത്”

 

ഞാൻ പറഞ്ഞത് കേട്ട് സാന്ദ്ര വായും പൊളിച്ചിരുന്നു. പക്ഷേ മാസങ്ങൾക്ക് മുമ്പ്‌ സാന്ദ്രയോട് ഞാൻ പലവട്ടം ഡ്രൈവിംഗിന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. വണ്ടി ഓടിക്കാന്‍ താല്‍പര്യം ഇല്ലെന്ന് തന്നെയാ അവൾ മറുപടി പറഞ്ഞത്.

 

തല്‍കാലം എന്റെ ഭാര്യയുടെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനായി ആ സംഭവത്തെ ഇപ്പോൾ ഞാൻ എടുത്തിട്ടു എന്നേയുള്ളു.

 

“അതൊക്കെ ഓടിക്കുന്നത് അവള്‍ക്ക് പേടിയാണെന്ന് സാമേട്ടനും അറിയാവുന്നതല്ലെ, പിന്നെന്തിനാ അവളെ നിര്‍ബന്ധിക്കുന്നത്?.” ജൂലി ഇഷ്ട്ടക്കേട് പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *