“നി അങ്ങനെ പറഞ്ഞത് കൊണ്ടൊന്നുമല്ല എനിക്ക് ദേഷ്യം.. കൂടാതെ നിന്നോടല്ല എനിക്ക് ദേഷ്യം.” ഞാൻ കണ്ണില്‍ നോക്കി പറഞ്ഞു.
“പിന്നേ..!?”
“നിന്നെ കുറിച്ച് തെറ്റായ ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടെന്ന നിന്റെ സംശയം സത്യമായിരുന്നു. അതുകൊണ്ടാണ് എനിക്ക് ദേഷ്യം…., എന്നോട് തന്നെയാണ് എന്റെ ദേഷ്യവും. പിന്നെ നി ഭയക്കുന്നത് പോലെ എന്റെ മനസ്സ് വെറും ചീത്തയാണ്, സാന്ദ്ര…, ഞാൻ വെറും ചെറ്റയാണ്…, കാണുന്ന പെണ്ണുങ്ങളോടൊക്കെ ഞാൻ ഒലിപ്പിച്ചു കൊണ്ടും നടക്കും…,” ഞാൻ കാര്യമായി തന്നെ പറഞ്ഞിട്ട് തുടർന്നു, “നി എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഞാൻ നിന്നോട് എന്തെങ്കിലും തെറ്റു കാണിച്ചു പോകുമോ എന്നാണ് എന്റെ ആകുലത. അതുകൊണ്ട് നാളെ തൊട്ട് നി ബസ്സില്‍ പോയാ മതി.. ഇല്ലെങ്കില്‍ ഓട്ടോ വല്ലതും ഞാൻ അറേഞ്ച് ചെയ്യാം…, കൂടാതെ, ഇനി ഞാൻ കാരണം ആരുടെ മുന്നിലും നിനക്ക് നാണം കെടേണ്ടിയും വരില്ല… നിന്റെ തൊലിയും ഞാൻ കാരണം ഉരിഞ്ഞു പോകത്തുമില്ല.”
ഞാൻ പറഞ്ഞത് കേട്ടിട്ട് സാന്ദ്ര വിറങ്ങലിച്ചിരുന്നു.
ഞാൻ വേഗം എഴുനേറ്റ് ഹാളിലേക്ക് വന്നു. ടിവി ഓണാക്കി സോഫയിലിരുന്നു നോക്കി.
ഞാൻ കുടിച്ച ഗ്ളാസും പലഹാര പ്ലേറ്റും കൊണ്ട് സാന്ദ്ര കിച്ചനിൽ പോയിട്ട് പെട്ടന്നു തന്നെ തിരികെയും വന്നു. ശേഷം സോഫയിൽ ഇരുന്നു കൊണ്ട് അവളെന്നെ ദയനീയമായി നോക്കി. പക്ഷെ ഞാൻ അവളെ മൈന്റ് ചെയ്തില്ല. എപ്പോഴത്തേയും പോലെ അവളുടെ മടിയിലും കിടന്നില്ല.
“സാമേട്ടാ..!!” വിഷമത്തോടെ അവൾ വിളിച്ചതും ഞാൻ എഴുനേറ്റ് എന്റെ റൂമിൽ പോയി കിടന്നു. ഉടനെ ഉറങ്ങുകയും ചെയ്തു.
ജൂലി വന്ന് എന്നെ കഴിക്കാൻ എണീപ്പിച്ചതും ഞാൻ കഴിക്കാൻ ചെന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴും ഞാൻ സാന്ദ്രയുടെ മുഖത്ത് നോക്കിയില്ല.
“നിങ്ങൾ രണ്ടും പിണക്കത്തിൽ ആന്നോ…?” സാന്ദ്രയും എന്നെയും സംശയത്തോടെ മാറിയും തിരിഞ്ഞും നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു.
“ഞാനും ചോദിക്കാന്‍ ഇരിക്കുവായിരുന്നു..!!” ജൂലിയും ഞങ്ങളെ ചോദ്യ ഭാവത്തില്‍ നോക്കി.
“ഒരു കാര്യവും ഇല്ലാതെ സാമേട്ടൻ എന്നോട് പിണങ്ങി ഇരിക്കുവ..! അതുപോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മുഖവും വീർപ്പിച്ചിരിക്കും.” സാന്ദ്ര പെട്ടന്ന് കരഞ്ഞു പോയി.
അവൾ കരയുന്നത് കണ്ടതും ഞാൻ ഒന്ന് വിരണ്ടു.
ഒന്നും മനസ്സിലാവാതെ അമ്മായിയും ജൂലിയും എന്റെ മുഖത്തേക്ക് നോക്കി.
“അതൊന്നും പോരാഞ്ഞിട്ട് നാളെ മുതൽ സാമേട്ടൻ എന്നെ കൂടെ കൂട്ടില്ല എന്നും പറഞ്ഞു.” സാന്ദ്ര ഏങ്ങലടിച്ചു.
ഞാൻ കുറ്റബോധത്തോടെ തലയും താഴ്ത്തിയിരുന്നു.
“ചേട്ടൻ എന്തിനാ അവളോട് പിണങ്ങി ഇരിക്കുന്നത്? കൂടെ കൂട്ടില്ലെന്നും എന്തിനാ അവളോട് പറഞ്ഞത്..?!” ജൂലി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു. അമ്മായി വിഷമത്തോടെ എന്നെ നോക്കി.
“ഞങ്ങളിവിടെ ശല്യമായി തുടങ്ങിയോ, മോനേ..?!” നിറഞ്ഞ കണ്ണുകളോടെ അമ്മായി ചോദിച്ചതും ഞാൻ ഞെട്ടി പോയി.
അമ്മായിയുടെ ചോദ്യം കേട്ട് ജൂലി അവളുടെ അമ്മയെ ദേഷ്യത്തില്‍ നോക്കി.. സാന്ദ്ര പോലും കരച്ചില്‍ നിർത്തി വിഷമത്തോടെ അവളുടെ അമ്മയെ നോക്കിയിരുന്നു.
“അമ്മായി എന്തൊക്കെയാ ഈ പറയുന്നത്..?” ഞാൻ എഴുനേറ്റ് നിന്നുകൊണ്ട് സങ്കടത്തിൽ ചോദിച്ചു. “അത്ര കൊള്ളരുതാത്തവൻ എന്നാണോ നിങ്ങളെന്നെ മനസ്സിലാക്കി വച്ചിരിക്കുന്നത്..?!”
ഉടനെ അമ്മായിയുടെ മുഖം വല്ലാണ്ടായി.
“നിങ്ങൾ ശല്യമൊന്നുമല്ല. എപ്പോഴും നിങ്ങൾ ഞങ്ങടെ കൂടെ ഉണ്ടാവണം എന്നാണ് എന്റെയും ജൂലിയുടെയും ആഗ്രഹം.. അതുകൊണ്ട് അമ്മായി വെറുതെ അനാവശ്യ കാര്യങ്ങളെ ചിന്തിച്ച് ഞങ്ങളെയും വിഷമിപ്പിക്കരുത്.”
ഉടനെ അമ്മായിയുടെ മുഖം തെളിഞ്ഞു. ക്ഷമാപണം നടത്തും പോലെ എന്റെ കണ്ണില്‍ നോക്കി രണ്ടു കൈയും മാറില്‍ ചേര്‍ത്തു.
